Post_65 -സോറിയാസിസ് …… ഒരു അനുഭവപാഠം

സോറിയാസിസ് ……… ഒരു അനുഭവ പാഠം.
1998 ൽ ആണെന്നു തോന്നുന്നു സോറിയാസിസ് ബാധിച്ച ഒരു സുഹൃത്ത് എന്റയടുത്ത് ചികിത്സ തേടി വന്നു . പതിനഞ്ചോളം വർഷമായി സുഹൃത്ത് സോറിയാസിസ് മൂലം ബുദ്ധിമുട്ടുക ആയിരുന്നു. ചികിൽസ എന്റെ തൊഴിൽ അല്ലാത്തതു കൊണ്ട് മുൻപരിചയം ഉണ്ടെങ്കിലും എന്നോട് ചികിൽസാ നിർദേശം തേടിയിരുന്നില്ല ഒരാളുടെ പഴകിയ മുട്ടുവേദന എന്റെ മരുന്നുകൊണ്ട് മാറിയതറിഞ്ഞ്ഞ്ഞാണ് എന്റെയടുത്ത് ചികിൽസ തേടിവന്നത്. അതിനു മുൻപും അതിനു ശേഷവും ഞാൻ മറ്റൊരു സോറിയാസിസ് രോഗിയെ ചികിൽസിച്ചിട്ടില്ല. പ്രതീക്ഷയോടെ വന്ന സുഹൃത്തിനോട് ഒഴിവു പറയാൻ മm സുവന്നില്ല. എന്തായാലും ഒന്ന് ശ്രമിച്ചു നോക്കാൻ തീരുമാനിച്ചു. പഴകിയ രോഗങ്ങളിൽ ആദ്യം ഞാൻ നോക്കുക വിഷദോഷമാണ്. ഉദയത്തിന് (7 AM ന് മുൻപ് ) ഭക്ഷണം കഴിക്കും മുൻപ് പൊന്നുകൊണ്ട് ഉള്ളം കയ്യിൽ ശക്തിയായി ഉരച്ചാൽ കൈവിഷം ദൂഷീവിഷം മുതലായവ ഉണ്ടെങ്കിൽ കടും നീല നിറം ഉണ്ടാക്കും. നീലനിറം കണ്ടതുകൊണ്ട് ശോധന ചെയ്ത ശേഷം  അരിമണി അളവ് താമ്രഭസ്മം ഏഴുദിവസം ഉദയത്തിന് തേനിൽ സേവിക്കുവാൻ കൊടുത്തു. അതിനു ശേഷം നാഡികളുടെ ശോധനക്കായി മൂലികാബന്ധന വിധി അനുസരിച്ച് പറിച്ച അമൃത്‌ ചുക്കും മല്ലിയും ചേർത് കഷായം വച്ച് രാവിലെ കഴിക്കുവാൻ കൊടുത്തു. ഓജ സി നെ ഉത്തേ ജിപ്പിക്കുവാൻ സാരസ്വതാരിഷ്ടവും രാവിലെ കഴിക്കുവാൻ പറഞ്ഞു. ത്വക്കിന്റെ രക്ഷക്ക് ആരധ്വഗാരിഷ്ടവും നിശോത്ത മാദികഷായവും വൈകിട്ട് കഴിക്കുവാൻ കൊടുത്തു. പുര ട്ടുവാൻ ഒരു എണ്ണയും കൊടുത്തു. രണ്ടാഴ്ച കൊണ്ട് രോഗത്തിന് നല്ല ശമനം കിട്ടി. പാരമ്പര്യ വിധി അനുസരിച്ച് പഴകിയ രോഗങ്ങളിൽ പ്രായശ്ചിത്തം കൂടി ചെയ്യണം.

ചികിത്സിതംഹിതം പത്ഥ്യം പ്രായശ്ചിതംഭിഷക് ജിതം

ദേഷജം ശമവും ശസ്ത്രം പര്യായ മിദ മൗഷധം

എന്നാണല്ലോ അഷ്ടാംഗഹൃദയ കർതാ വായ വാക് ഭടനും പറഞ്ഞിട്ടുള്ളത്.. അതനുസരിച്ച് ജോതിഷ പരിഹാരം കൂടി ചെയ്യുവാൻ നിർദേശിച്ചു.. ജോതിഷിയെ കണ്ടപ്പോൾ സർപദോഷം കൊണ്ടാണ് രോഗമുണ്ടായത് അതിന് മരുന്നൊന്നും ആവശ്യമില്ല എല്ലാം തീർതു കൊടുക്കാമെന്നു പറഞ്ഞു. എന്തു ചെയ്തു എന്ന് എനിക്ക് അറിയില്ല. മൂന്നു മാസം കഴിഞ്ഞാണ് പിന്നെ എന്റെ അടുത്ത് വരുന്നത് . അപ്പോഴേക്കും രോഗം പഴയ അവസ്ഥയിൽ ആയിരുന്നു. നിദാന പരിവർജനം ചികിത്സയുടെ ഭാഗമാണ്. പൊള്ളലേറ്റ സ്ഥലം ചൂടേൽ കാതെ സംരക്ഷിച്ച ശേഷം ചികിത്സിക്കണം. ചൂടടിക്കാതെ വച്ചാൽ പൊള്ളൽ മാറില്ല .വന്നു പോയ പൊള്ളലിന് ചികിൽസയും വേണം. ദോഷങ്ങൾ ഉള്ളപ്പോൾ ഔഷധം ഫലം തരില്ല. .ദോഷം മാറിയതുകൊണ്ട് ഔഷധം കൂടാതെ രോഗം മാറുകയും ഇല്ല. വീണ്ടും ആദ്യം മുതൽ ചികിൽസ ആരംഭിച്ചു. മൂന്നു മാസം കൂടി മരുന്നു കഴിച്ചു. കുറേ കാലം എണ്ണ പുരട്ടുകയും ചെയ്തു അസുഖം പൂർണമായും മാറി . മാസം തോറും അഞ്ചു ദിവസം മരുന്ന് ആവർതിക്കാനും എണ്ണ ദീർഘകാലം തുടരാനും നിർദേശിച്ചു. എന്നാൽ പി ന്നീട് മരുന്ന് ആവർതിച്ചില്ല. എങ്കിലും  2015ൽ അറ്റാക് മൂലം സുഹൃത്ത് മരിക്കും വരെ രോഗം ഉണ്ടായിട്ടില്ല.. ഈ അനുഭവ പാഠം ചികിൽസാ  രംഗത്ത് ഉള്ള ആർകെങ്കിലും പ്രയോജനപെടും എന്ന പ്രതീക്ഷയിൽ പോസ്റ്റു ചെയ്യുന്നു.

Leave a comment