Post 64   വടക്ക് തല വച്ച് കീS ന്നാൽ ………

അനാദികാലംമുതൽ ഭാരതത്തിൽ നിലനിന്നിരുന്ന ഒരു വിശ്വാസം ആണ് വടക്ക് തല വച്ചു കിടക്കുന്നത് അനാരോഗ്യ കരമാണ് എന്നത് .എല്ലാ ഭാരതീയ ആചാര അനുഷ്ഠാന ങ്ങളേയും വികലമായും വിവരക്കേടായും ചിത്രീകരിക്കു ന്നവർ ഈ വിശ്വാസത്തി നെതിരെയും ആക്ഷേപങ്ങൾ ഉന്നയിക്കുന്നു. ഭൗതിക ശാസ്ത്രപുരോഗതിയുടെ ഉപോൽ പന്നമായി മനുഷ്യന്റെ സൂക്ഷമസം വേദന ശേഷി ഉപയോഗി ക്കാത്തവ ദുർബലപെടും എന്ന ജീവൽ പ്രഭാവം മൂലം ദുർബല പെട്ടിരിക്കുന്നു. അലാറം വക്കാതെ സമയത്ത് ഉണരാൻ കഴിയാതായി. ലാബ് ടെസ്റ്റുകൾ കൂടുതൽ കൃത്യതയുള്ള താണെങ്കിലും അതുമൂലം ടെസ്റ്റുകൾ കൂടാതെ രോഗം നിർണയിക്കാനുള്ള കഴിവ് വളരെ കുറവു പറ്റി. .വാഹനങ്ങൾ സാർവത്രികമായപ്പോൾ നടക്കാനുള്ള കഴിവ് ഗണ്യമായി കുറഞ്ഞു. കാൽകുലേറ്ററുകൾ സാർവത്രിക മായപ്പോൾ അവ കൂടാതെ കണക്കുകൂട്ടുവാനുള്ള കഴിവ് കുറഞ്ഞു. സുനാമി ഉണ്ടായപ്പോൾ സുനാമി മുൻപു കാണുകയോ അവയേ ചറ്റി പഠിക്കുകയോ ചെയ്തിട്ടീല്ലാത്ത കാട്ടുമന്നു ഷ്യർ ഉൾപ്രദേശ ങ്ങളിലേക്ക് ഓടി രക്ഷപെട്ടപ്പോൾ അഭ്യസ്ഥവിദ്യരായ മനുഷ്യർ മീൻ പിടിക്കാനിറങ്ങി മരിച്ചു. . ഇതൊക്കെ എല്ലാവർക്കും അറിയാവുന്ന സത്യങ്ങളാണ്. സർപകാവുകളും ആലും വേപ്പും തുളസിയുമെല്ലാം നാടിന് ഗുണം ചെയ്യുന്നുണ്ടെന്ന് പൗരാണികർ കണ്ടെത്തിയത് പ്രകൃതി ദത്തമായ നൈസർഗിക വാസനകളിലൂടെ ആണ്. എന്ത്ര സാങ്കേതികവിദ്യയിലൂടെ അല്ല. യുക്തിവാദികളും മറ്റു മതസ്ഥരും ഇതെല്ലാം നിഷേധിക്കുകയും ആക്ഷേപിക്കുകയും ചെയ്തിരുന്നു. അശാസ്ത്രീയമെന്നായിരുന്നു ആക്ഷേപം ഇന്ന് സർപകാവുകൾ പ്രകൃതിക്കു നൽകുന്ന സംഭാവനയും ആലിന്റെ ഓസോൺ സംരക്ഷണശേഷിയും മിന്നലിനെ തടയാനുള്ള കഴിവും വേപ്പിനും തുളസിക്കും രോഗാണുക്കളെ ചെറുക്കാനും വായുവിനെ ശുദ്ധീകരിക്കാനുമുള്ള കഴിവും ആധുനിക ശാസ്ത്രം അംഗീകരിച്ചു കഴിഞ്ഞു.
പൗരാണികർ അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം നിഗമനങ്ങളും വിശ്വാസങ്ങളും രൂപപെടുത്തി യിട്ടുള്ളത്. ശാസ്ത്രവും കാരണവും നോക്കിയിട്ടല്ല. ന്യൂട്ടൺ ഗുരുത്വാകർഷണ സിദ്ധാന്തം ആവിഷ്കരിക്കും മുൻപും ആപ്പിൾ താഴേക്കാണ് വീണിരുന്നത്. അനുഭവത്തിന്റെ അടിസ്ഥാനത്തിൽ ഗുരുത്വാ കർഷണത്തെ അടിസ്ഥാന മാക്കി ഉള്ള ആർച് പാലങ്ങളും ഗ്രാവിറ്റി ഡാമുകളും പ്രാചീന കാലത്ത് നിർമിച്ചിരുന്നു. നൈസർഗിക വാസന കൊണ്ടു മാത്രം ബീവറുകൾ ചെറുഡാ മുകൾ നിർമിക്കുന്നു. പ്രാചീന മനുഷ്യരും മറ്റു ജീവജാലങ്ങളും ശാസ്ത്രം പഠിച്ചിട്ടല്ല പോഷകാഹാരം തിരഞ്ഞെടുത്തിരുന്നത്. അതിലൊന്നും ഒരു പിഴവും പറ്റിയിട്ടില്ല. ശാസ്ത്രത്തെ നിഷേധിക്കാനല്ല ഞാനിതു പറഞ്ഞത്. ശാസ്ത്രത്ത’ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ലാത്ത പലതും ഇനിയും ലോകത്ത് അവശേഷിക്കുന്നുണ്ട് . ആ നിലക്ക് ശാസ്ത്രത്തിന് കണ്ടത്താൻ കഴിയാത്തവ ഒന്നും എന്ന ധാരണ ശരിയല്ല എന്നുമാത്രമേ പറഞ്ഞുള്ളൂ. അതു കൊണ്ടാണ് പുതിയ പുതിയ കണ്ടുപിടുത്തങ്ങൾ ഇപ്പോഴും ഉണ്ടാകുന്നത്. കണ്ടെത്തലുകൾ ഇപ്പോഴും നടന്നു കൊണ്ടാണ്ടിരിക്കുന്നത്.
വടക്കു തല വച്ചു കിടന്നാൽ എന്നു സംഭവിക്കും ലോകത്ത് ഭാരതത്തിൽ മാത്രമേ വടക്ക് തല വച്ചു കിടക്കരുത് എന്നാരു വിശ്വാസമുള്ളു .മറ്റു നാട്ടുകാരും ജീവിക്കുന്നില്ലേ. അവർക്ക് എന്താണ് കുഴപ്പം എന്നതാണ് ഇനിയൊരു ചോദ്യം .

മദ്യത്തിന്റെ ദോഷവും പുകയിലയുടെ ദോഷവും പല അലോപതി ഔഷധങ്ങളുടെ ദോഷവും സർപകാവുകളും മറ്റും നശിപ്പിച്ചതിന്റെ ദോഷവും കണ്ടെത്തുന്നത് വളരെ കാലങ്ങൾക്ക് ശേഷമാണ്. ചെറിയ ചെറിയ ദോഷങ്ങൾ കണ്ടെത്താൻ അവ ഒന്നിച്ചു കൂടി വലിയ ദോഷങ്ങൾ കേണ്ടിവന്നു. ഒരു സർവ കാവ് നശിപ്പിച്ചിട്ടോ ഒരു ആല് വെട്ടിയിട്ടോ ഒന്നും സംഭവിച്ചില്ല എന്നു പറയാം. അതുപോലെ ആണ് ഇതും.
പൗരാണിക വീക്ഷണം അനുസരിച്ച് എന്താണ് വടക്ക് തല വച്ചു കിടന്നാലുള്ള ദോഷങ്ങൾ എന്ന് പരിശോധിക്കാം.
(1) മാനസികാരോഗ്യം കുറയും

(2) ഓജസ് കുറയും

(3) ജൈവ വിഷം ശരീരത്തിൽ സംഭരിക്കപെടും

(4) ജൈവ പ്രവർത്തനങ്ങൾ ക്രമം തെറ്റും

മാനസിക ആരോഗ്യം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഉത്സാഹം ഏകാഗ്രത ക്ഷമ എന്നിവയുടെ കുറവും വിഷാദവും ടെൻഷനും മനോനിയന്ത്രണ ശേഷി കുറവും ആണ്, ഓജസ് എന്നത് രോഗങ്ങളേയും പ്രതികൂല സാഹചര്യങ്ങളേയും അതിജീവി ക്കാനുള്ള കഴിവാണ് . വാക്സിനുകൾ ചില രോഗങ്ങൾ ക്കെതിരെ പ്രതിരോധശേഷി കൂട്ടുന്നു എന്ന് പറയപെടുന്നു. എന്നാൽ ഈ ധാരണ ശരിയല്ല. അവ പ്രതിരോധശേഷി വർധിപ്പിക്കുകയല്ല ചെയ്യുന്നത്. ഉള്ള പ്രതിരോധശേഷി ഉപയോഗിച്ച് പ്രതിരോധ വസ്തുക്കൾ (ആന്റിബോഡികൾ ) മുൻകൂട്ടി ഉണ്ടാക്കുകയാണ് ചെയ്യുന്നത്. ചൂട് തണുപ്പ് പട്ടിണി ഇവയെ പ്രതിരോധിക്കാനുള്ള ശേഷിയും ഓജസിൽ പെടും ജൈവ വിഷം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ശരീരിക പ്രവർതനങ്ങളിൽ നിന്നുണ്ടാകുന്ന ടോക്സിനു കളാണ്. ഇവ യഥാസമയം പുറം തള്ളപെടുന്നില്ലെ ങ്കിൽ അവ പല വിധ രോഗങ്ങൾ ഉണ്ടാക്കും. .പ്രധാനമായും ത്വക് രോഗ ങ്ങ?ൾ അലർജി ശ്വാസരോഗങ്ങൾ രക്തവാതം മുതലായവ. ദഹനം കോശങ്ങളുടെ പുതർ നിർമാണം ഹോർമോണുകൾ മുതലായവ ജൈവ പ്രവർത്തങ്ങളാണ്.. ജൈവ പ്രവർതനങ്ങൾ ക്രമരഹിതമായാൽ ഹോർമോണുകളുടെ അസന്തുലനം പ്രഷർ കുറയുകയും കൂടുകയും ചെയ്യുക കൊളസ്ട്രോൾ പ്രമേഹം മുതലായവക്ക് കാരണമാകാം.
ഈ വിഷയങ്ങളിൽ ഓരോരുത്തരുടേയും കഴിവ് വ്യത്യസ്ത മാണ്. പ്രായം ഗ്രഹനില ഭക്ഷണം സാഹചര്യം എന്നിവയുടെ അടിസ്ഥാനത്തിൽ ഇവയിൽ സ്വാഭാവികമായി തന്നെ മറ്റങ്ങൾ ഉണ്ടാകും.എയിഡ്സ് കുഷ്ട്രം മുതലായ മാരക രോഗാണുക്കൾ പോലും നല്ല പ്രതിരോധശേഷി ഉള്ളവരിൽ രോഗം ഉണ്ടാക്കില്ല അതുപോലെ ഇവയും എല്ലാവരിലും സാരമായ ദോഷം ഉണ്ടാക്കില്ല. എന്നാൽ സ്വാഭാവികമായി ഇവയിൽ കുറവു ള്ളവരും ഇത്തരം ദോഷങ്ങൾ ഉണ്ടാക്കുന്ന ഭക്ഷണം ഗ്രഹനില സാഹചര്യം മുതലായവ കൂടി ചേർന്നാൽ രോഗമായി പരിണമിച്ചേക്കാം.
ഇവ ഇങ്ങിനെയൊക്കെ സംഭവിക്കാമെന്നല്ലാതെ എന്തുകൊണ്ട് ഇങ്ങിനെ സംഭവിക്കുന്നു എന്ന് പൗരാണികർ പറഞ്ഞിട്ടില്ല. ഇന്നത്തെ ശാസ്ത്രീ വിജ്ഞാനം വച്ച് ഭൂമിയുടെ കാന്തിക പ്രഭാവമാണ് ഇതിനു കാരണം എന്നു ചിലർ പറയുന്നുണ്ട്. .ശാസ്ത്രീയമായി തെളിയിക്കപെട്ടിട്ടില്ല എന്നാണെങ്കിൽ ശാസ്ത്രീയമായി പഠിച്ചിട്ട് ഭക്ഷണം കഴിക്കാമെന്ന് മനുഷ്യർ വിചാരിച്ചിരുന്നു എങ്കിൽ മനുഷ്യ കുലം ഭൂമിയിൽ ഉണ്ടാകുമായിരുന്നില്ല. .മനുഷ്യരുണ്ടായി ലക്ഷകണക്കിന് വർഷങ്ങൾക്ക് ശേഷമാണ് ഭക്ഷണത്തിന്റെ ശാസ്ത്രീയ വശങ്ങൾ മനുഷ്യൻ മനസിലാക്കുന്നത്. ആലിനും തുളസിക്കും പാലക്കും സർപക്കാവിനും എതിരെ ശാസ്ത്രവാദ ത്തിന്റെ പേരിൽ നടത്തിയ അതിക്രമങ്ങൾ മൂലം ഉണ്ടായ ദോഷങ്ങൾ ഇന്ന് അനുഭവിച്ചുകൊണ്ട് ഇരിക്കുകയാണ്. നിർദോഷ കരമായ ഈ വിശ്വാസത്തിനെതിരെയും ഒരു പ്രചരണം ആവശ്യമുണ്ടോ? കിടക്കുമ്പോൾ തല ഏതെങ്കിലും ഒരു ദിക്കിൽ വക്കണം.അത് തെക്കൊ കിഴക്കോ ആയതു കൊണ്ട് ഒരു ദോഷവും സംഭവിക്കുന്നില്ല. മററു ജീവികളൊന്നും ഇങ്ങിനെ ചെയ്യുന്നില്ലല്ലോ എന്നതാണ് ഇനി ഒരാക്ഷേപം. മനുഷ്യ നൊഴികെ , മറെറാരു ജീവിക്കും മനോരോഗങ്ങളോ മനോജ രോന്യ രോഗങ്ങളോ ഇല്ലെന്ന് മനസിലാക്കണം. സോഫ്റ്റു വെയറുകൾ ഇൻസ്റ്റാൾ ചെയ്യാൻ കഴിയുന്ന കമ്പ്യൂട്ടറിനെ മാത്രമാണ് വൈറസ് ബാധിക്കുന്നത്. മററ് ഇലക്ടോണിക് ഉപകരണങ്ങളി ലൊന്നും വൈറസ് ബാധിക്കുന്നില്ല. അതുപോലെ മനുഷ്യ മനസിന് കൂടുതൽ വികാസം അധവ നൈസർഗിക വാസനകൾക്ക് അപ്പുറമുള്ള മനന ശേഷി ഉണ്ടായപ്പോഴാണ് മാനസിക വൈകല്യങ്ങളും ഉണ്ടായത്.

Leave a comment