Post 60  ആത്മഗതം

ഏതോ വിദൂരമാം ഭൂതകാലത്തിന്റെ

നീലകയങ്ങളി ലാഴകയങ്ങളിൽ

എന്നെ കളഞ്ഞു പോയ് എന്നെ കളഞ്ഞു പോയ്

കണ്ണീർ കയങ്ങളിലെങ്ങോ മറഞ്ഞു പോയ്.

…………

കല്ലും കവണിയും ബാല ലീലാദിയും

ചൊല്ലും ചൊടിപ്പുമാ നിഷ്കള മാനസ

തള്ളും മുതിർന്നവർക്കാനന്ദമേകുന്ന

വ്യങ്യപ്രഭാഷണ ശീലും മറഞ്ഞു പോയ്.

………….

ഗീതങ്ങൾ വാദ്യങ്ങൾ ഘോഷങ്ങൾ ഉത്സവ

മേളങ്ങൾ യാനങ്ങൾ കരി തുരഗാദികൾ

നാടും നഗരിയും എന്തിലും കൗതുകം

കാണുന്ന കൗമാരമെങ്ങോ മറഞ്ഞു പോയ്

…………

ആയിരം സ്വപ്നങ്ങൾ നട്ടു വളർത്തിയ

മാനസ കോൾ നിലം മഞ്ഞിൽ പുതഞ്ഞുപോയ്.

ഇഷ്ട ജനമൊക്കെ വിട്ടകന്നീടുന്നു

കഷ്ട മവനി യിരുളി ന്നSവിയായ്.

…………

ബണ്ഡങ്ങളോ വെറും ബന്ധനമാകുന്നു

സ്നേഹ മതെന്ന തഭിനയമാകുന്നു.

നഗ്നമാം ജീവിതയാഥാർത്ഥ്യ സീമകൾ

വ്യക്തമല്ലാതെൻ മനമുഴന്നീടുന്നു.

……………

സ്നേഹവും മോഹവും ബാല കുതൂഹവും

ദീനാനുകമ്പയും ജ്ഞാന തൃഷ്ണാദിയും

ഉള്ളിൽ നിറഞ്ഞു ള്ളൊരെന്നെഞാ നിന്നെന്റെ

യുള്ളിൽ തിരയുന്നിതെങ്ങുനീ യെങ്ങുനീ .

………….

വിധിയുടെ ബലത്ത കരത്താൽ വലഞ്ഞാലു-

അഴലുകൾ നിറഞ്ഞാലു മുൾപുളപ്പേറിലും

എന്നിലെ യെന്നെ കളയാതിരുക്കുവാ-

നെന്നും മഹേശൻ തുണയരുളീടണം

Leave a comment