Post 57 പഞ്ചകോശ നിരൂപണം.

ഞാൻ ഒരു പണ്ഡിതനോ ശാസ്ത്രജ്ഞനോ അല്ല. പാരമ്പര്യ വൈദ്യ കുടുംബത്തിൽ ജനിച്ച ഒരു സാധാരണക്കാരനാണ്. ആ നിലയിൽ എനിക്കു കിട്ടിയിട്ടുള്ള അറിവ് ആധുനിക ശാസ്ത്ര വീക്ഷണവുമായി താരതമ്യം ചെയ്ത് ഞാനിവിടെ കുറിക്കുന്നു.

പാരമ്പര്യ വൈദ്യശാസ്ത്ര വീക്ഷണം അനുസരിച്ചു പ്രാണൻ അപാനൻ വ്യാനൻ ഉദാനൻ സമാനൻ എന്നിങ്ങനെ അഞ്ചു പ്രാണനും രസം, രക്തം , മാംസം , മേദസ് അസ്ഥി, മജ്ജ ശുക്ലം എന്നിങ്ങനെ ഏഴു ധാതുക്കളും വാതം പിത്തം കഫം എന്നിങ്ങനെ മൂന്നു ദോഷങ്ങളും ജീവനും ആത്മാവും ചേർന്നതാണ് ശരീരം. ശരീരത്തെ പഞ്ച കോശങ്ങൾ ആയാണ് വിവരിച്ചിട്ടുള്ളത്.

പഞ്ചകോശങ്ങളെ പറ്റി പലരും പലവിധത്തിലുള്ള വിവരണങ്ങളാണ് നൽകുന്നത്. കോശം എന്നതിന് ഇന്ന് cell എന്ന അർത്ഥമാണ് പരക്കെ അംഗീം കരിച്ചിട്ടുള്ളത്. എന്നാൽ പൗരാണിക ഭാരതീയ വീക്ഷണത്തിൽ കോശം എന്നതിന് ഒരു പ്രവർതന സൃഖല എന്ന അർത്ഥമാണ് കൽപി ച്ചിരുന്നതെന്ന് വേണം മനസിലാക്കാൻ.

(1) അന്നമയകോശം( സ്ഥൂല ശരീരം)
അന്നമയകോശം എന്നാൽ അന്നത്താൽ അഥവ ആഹാരത്താൽ നിർമിക്കപെടുന്ന സ്ഥൂല ശരം എന്നർത്ഥം. പഞ്ചേന്ദ്രിയങ്ങളി ലൂടെ നമുക്ക് തിരിച്ചറിയാൻ കഴിയുന്നത് അന്നമയ കോശം മാത്രമാണ്. പഞ്ചകോശങ്ങളിൽ അന്നമയ കോശത്തെ ആശ്രയിച്ചാണ് പ്രണമയ മനോവയ വിജ്ഞാന യകോശങ്ങൾ നിലനിൽകുന്നത്. ത്വക് രക്തം മാംസം മേദസ് അസ്ഥി മജ്ജ ശുക്ലം എന്നീ ഏഴു ധാതുക്ക ളാൽ നിർമിതമാണ് അന്നമയ കോശം.

(2) പ്രാണ മയകോശം (ഊർജപ്രവർത്തന ശൃംഘല)
സ്ഥൂല ശരീരത്തിൽ ബാഹ്യമായും ആന്തരികമായും ഉള്ള പ്രവർതനങ്ങൾ നടക്കണമെങ്കിൽ അതിനുള്ള ഉർജം വേണം ഈ ഊർജപ്രവർത്ത ശൃംഘലയാണ് പ്രാണ മയകോശം. ആയുർവേദം പ്രാണനെ പ്രാണൻ, അപാനൻ,വ്യാനൻ, ഉദാനൻ,സമാനൻ, എന്നിങ്ങനെ അഞ്ചു വായു ക്കളായാണ് നിർവചിക്കുന്നത്. പ്രാണൻ വായുവിനോടു ചേർന്നാണ് പ്രവർത്തിക്കുന്നത്. അധവ വായുവിന്റെ പ്രവർത്തന ഫലമായാണ് ഊർജം ഉണ്ടാകുന്നത്. ഊർജത്തിന്റെ ഉൽപാദനം പേശികളിലാണ് കൂടുതലായി നടക്കുന്നത് എങ്കിലും ശരീരത്തിന്റെ എല്ലാ കോശങ്ങളിലും ഏതെങ്കിലും വിധമുള്ള ഊർജ പ്രവർതനം ‘ നടക്കുന്നുണ്ട്. കോശങ്ങളിൽ പോഷകങ്ങൾ എത്തിക്കുക മൃത കോശങ്ങളെ നീക്കം ചെയ്യുക. വളരുന്ന കോശങ്ങൾക്ക് സ്ഥലമുണ്ടാക്കുക. എന്നിവയെല്ലാം ഊർജപ്രവർതനമാണ്. ഇവയെ എല്ലാം ചേർത് ആയുർവേദം വാതം എന്ന് പറയുന്നു.രോമം നഖം അസ്ഥി മുതലായവയിൽ പോലും വാതം അനുലോമമായി പ്രവർതിച്ചില്ല എങ്കിൽ അവ വികൃത രൂപം പ്രാപിക്കും.

ഏതെങ്കിലും ഒരു ശരീര ഭാഗത്ത് ഊർജ പ്രവർതനം ക്രമമായി നടന്നില്ല എങ്കിൽ അവിടം രോഗബാധിതമാകും. പലേടത്തും ജീവൻ എന്നതിന്റെ പര്യായമായാണ് പ്രാണനെ നിർവചിക്കുന്നത്. ഒരു കമ്പിയിൽ കുടി വൈദ്യുതി പ്രവഹിക്കുമ്പോൾ അതിനു ചുറ്റും ഒരു അയോണിക മണ്ഡലം രൂപം കൊള്ളും. അതു പോലെ പ്രാണന്റെ പ്രവർതm ഫലമായി ശരീരത്തിനു ചുറ്റും ഒരു ഉർജ്ജവലയം രൂപം കൊള്ളുന്നുണ്ട്. അത് പ്രാണനല്ല പ്രാണന്റെ പ്രവർതm ത്തിന്റെ പ്രതിഫലനമാണ്. എന്നാൽ പ്രാണന്റെ വൃദ്ധിക്ഷയങ്ങൾ ഈ ഓറയിലൂടെ മനസിലാക്കാനാകും. ഓറയിൽ എവിടെ എങ്കിലും ഒരു ഇരുണ്ട ഭാഗം രൂപപെട്ടാൽ അവിടം പ്രാണന്റെ പ്രവർതനം വികലമാണെന്നും ആ ഭാഗത്ത്‌ താമസിയാതെ ശക്തമായ ഒരു രോഗമുണ്ടാവാൻ സാദ്ധ്യതയുണ്ട് എന്നും പ്രാണ ചികിൽസ കർ വിശ്വസിക്കുന്നു. ചില എത്യേക സങ്കേതങ്ങളിലൂടെ ഓറയിൽ മാറ്റങ്ങൾ ഉണ്ടാക്കുന്നത് ‘പ്രാണന്റെ പ്രവർതനങ്ങളെ ക്രമീകരിക്കാൻ സാധിക്കുമെന്നും അതിലൂടെ രോഗങ്ങളെ ചികൽസിക്കാൻ സാധിക്കുമെന്നും പ്രാണ ചികിൽസകർ പറയുന്നു. തൃദോഷ കോ പ ങ്ങളാൽ അന്നമയകോശത്തിന് ഉണ്ടാകുന്ന ക്രമകേടുകളും മനോമയ കോശത്തിലുണ്ടാകുന്ന ക്രമകേടുകളും പ്രാണമയ കോശത്തെ ദുർബലപെടുത്തും. . പ്രാണന്റെ പ്രവർതനങ്ങളെ ശക്തിപെടുത്താനുള്ള ശ്വസന വ്യായാമങ്ങളാണ് പ്രാണായാമം. പ്രാണായാമം പലവിധമുണ്ട്‌.

(3) മനോമയകോശം (ബോധ മനസ്
)
നാം അറിഞ്ഞു കൊണ്ടു ചെയ്യുന്ന എല്ലാ പ്രവർതmണ്ടളും നിയന്ത്രിക്കുന്നത് മനോമയകോശമാണ്.
പഞ്ചേന്ദ്രിയ ങ്ങളിലൂടെ കിട്ടുന്ന അറിവ് ബോധമാക്കുന്നതും മനോമയകോശമാണ്. ജപം ധ്യാനം പൂജ ഹോമം വ്രതം സജ്ജന സംബർഗം മുതലായവ മനോമയ കോശത്തിന്റെ ക്ഷമത വർദ്ധിപ്പിക്കും. അലർജി ആസ്മ പ്രമേഹം വാതം മുതലായ രോഗങ്ങളിൽ മനോ മയകോശത്തിന്റെ ക്രമക്കേടുകളും ചിന്തിക്കേണ്ടതുണ്ട് .ദൂഷീവിഷം കൈവിഷം ദുർജ്ജന സംസർഗം മുതലായവ മനോമയ കോശത്തിൽ ക്രമക്കേടുകളുണ്ടാക്കും.
മ സ്ഥിഷ്കം മുതൽ ശരീരം മുഴുവൻ വ്യാപിച്ചുകിടക്കുന്ന സംവേദന നാഡികളെ എല്ലാം ആശ്രയിച്ച് മനോമയകോശം പ്രവർ തിക്കുന്നു. മനോമയകോശത്തിന്റെ പ്രവർതmവൈകല്യം മൂലം ഉണ്ടാകുന്ന വാതരോഗത്തെ ശുദ്ധവാ തം എന്ന് പറയുന്നു. മസ്തിഷ്ക കോശങ്ങളിൽ വേണ്ടതായ സംവേദനങ്ങൾ ഉണ്ടാകാത്തതും സംവേദനനാസികളുടെ തകരാറു മൂലം യഥാസ്ഥാനത്ത് സംവേദനങ്ങൾ എത്താതെ വരുന്നതും ഇതിന് കാരണ മാ ണ്.

ബുദ്ധിയാം മന ശേഷി
പ്രജ്ഞയാം ബോധ ജാഗ്രത
പ്രഭാവം സഹജം ഭാവം
കാമക്രോധ മി തി ക്രമാൽ
വിദ്യ അഭ്യസനാൽ സിദ്ധി
ധീ വിവേകം ധൃതിർ ധൈര്യം
സ്മൃതി ഓർമ ഇതെല്ലാമെ
മനസിൻ ധർമമായ് വരും.
എന്ന് മനസിന്റെ പ്രവർതനങ്ങളെ നിർവചിച്ചിരിക്കുന്നു. ആലോചിച്ച് കാര്യാ കാര്യ വിവേചനം ചെയ്യാനുള്ള കഴിവാണ് ബുദ്ധി. പഞ്ചേന്ദ്രിയങ്ങളിലൂടെയും ജന്മ വാസനകളിലൂടെയും ഉണ്ടാകുന്ന അറിവാണ് ബോധം, ഇത് ശരീര സംബന്ധിയായ ബോധമാണ്. ആത്മ സംബന്ധിയായ ശുദ്ധ ബോധത്തെ ഇവിടെ ചർച ചെയ്യുന്നില്ല. കാമം ക്രോധം ലോഭം മോഹം മദം മാൽസര്യം ഈർഷ്യ ഡംഭ് സുഖം ദുഖം എന്നിങ്ങനെ ഉള്ള ഭാവങ്ങളെ പ്രഭാവം എന്ന് പറയുന്നു. ഇവ സഹജം (ജന്മസിദ്ധം) ആണ്. പ്രജ്ഞ കൊണ്ടും ബുദ്ധി കൊണ്ടും സഹജവാസന കൊണ്ടും കാലക്രമത്തിൽ രൂപപെടുന്ന അറിവാണ് വിദ്യ. ഇവയിൽ അദ്ധ്യാൽ മികമായ അറിവുകളെ വിദ്യ ( ജ്ഞാനം) എന്നും പ്രാപഞ്ചികമായ ( ഭൗതികമായ) അറിവുകളെ അവിദ്യ ( വിജ്ഞാനം) എന്നും ഋഷിമാർ നിർവചിച്ചു. ധീ എന്നതിന് വിവേകം എന്നും ധൃതി എന്നതിന് ധൈര്യം എന്നും അർത്ഥം കാണുന്നു. സ്മൃതി എന്നത് ഓർമയാണ്. അനുഭവ സിദ്ധമായ ഓർമകളും ജന്മസിദ്ധമായ ഓർമകളും ഇതിൽ പെടും. ഭാഷാശാസ്ത്രത്തിൽ ഈ പദങ്ങളുടെ അർത്ഥ കൽപനയിൽ പല വ്യത്യാസങ്ങളും ഉണ്ട്. കോശം എന്ന വാക്കിനുണ്ടായ അർത്ഥ വ്യതിയാനം പോലെ അവയും കണക്കാക്കിയാൽ മതി. ഈ മനോവൃത്തികൾ മനോമയ വിജ്ഞാനമയ ആനന്ദമയകോശങ്ങളിൽ വ്യാപിച്ചുകിടക്കുന്നു.

(4) വിജ്ഞാനമയകോശം ( ഉപബോധമനസ്)
വിജ്ഞാനം എന്നത് പൗരാണിക വീക്ഷണത്തിൽ ഭൗതികമായ അറിവാണ്‌. നമ്മുടെ ശരീരത്തെ കുറിച്ചുള്ള ഭൗതികമായ അറിവുകൾ അധവ ശരീരം എങ്ങിനെ വളരണം എങ്ങിനെ പ്രവർതിക്കണം ഇഷ്ടാനിഷ്ടങ്ങൾ കാമക്രോധാദി വികാരങ്ങൾ രോഗപ്രതിരോധശേഷി എന്നിവ യൊക്കെ ഉപബോധ മനസിന്റെ പ്രവർത്തന മണ്ഡലമാണ്. മദ്ധ്യഭാഗം മസ്തിഷ്ക ത്തിലും ഷഡാധാരങ്ങളിലും DNA യിലും ആയി ഉപബോധ മനസ് വ്യാപിച്ചുകിടക്കുന്നു. . പൗരാണി കർ ഇതിനെ വിജ്ഞാനമയ കോശം എന്ന് നിർവചിച്ചു. വിജ്ഞാനമയകോശത്തെ ശരീരത്തിന്റെ പ്രവർതനം എങ്ങിനെ ആയിരിക്കണം എന്ന് നിശ്ചയിക്കുന്ന ഒരു സോഫ്ററു വെയർ ആയി അധവ ജനററിക്ക് മെമ്മറി ആയി കണക്കാക്കാം. ശരീരത്തിന്റെ രൂപവും ഗുണവും പ്രവർതനവും സ്വഭാവവും എല്ലാം നിയന്ത്രിക്കുന്നത് വിജ്ഞാന യകോശമാണ്. (ഉപബോധമനസാണ്.) വിജ്ഞാനമയകോശത്തിന്റെ ഒരു ഭാഗം ശരീരത്തോടു ചേർന്നും ഒരു ഭാഗം ആത്മാവിനോടു ചേർന്നും പ്രവർതിക്കുന്നു. എന്നാൽ ആധുനിക വീക്ഷണം അനുസരിച്ചുള്ള ജനററിക് മെമ്മറി ശരീരത്തെ സംബന്ധിക്കുന്നതു മാത്രമാണ്. പൗരാണിക വീക്ഷണം അനുസരിച്ച് പഞ്ചേന്ദ്രിയങ്ങളിലൂടെ അല്ലാത്ത ഒരു പരിതസ്ഥിതി ബോധവും വിജ്ഞാനമയ കോശത്തിൽ ഉള്ളതായി കണക്കാക്കുന്നു. ‘പ്രപഞ്ചവുമായും ഇതര ജീവജാലങ്ങളുമായും ഉപബോധമനസ് ആശയ വിനിമയം ചെയ്യുന്നുണ്ട്. ബോധ മനസിന് ഉപബോധമനസുമായി സംവദിക്കാനായാൽ പ്രപഞ്ച മന സും മറ്റു ജീവജാലങ്ങളുടെ മനസും നമുക്ക് വായിച്ചെടുക്കാനാവും. അതാണ് തൃകാലജ്ഞാനം എന്ന് ഉദ്ദേശിക്കുന്നത്

അണ്ഡ ബീജങ്ങൾ യോജിച്ച് ഒരു ഏക കോശഭ്രൂണം രൂപ പെടുമ്പോൾ തന്നെ ജനിക്കുന്ന കുഞ്ഞിന്റെ രൂപം നിറം സ്വഭാവം എന്നിവയെല്ലാം DNA യിൽ രേഖപെടുത്തിയി ട്ടുണ്ടാകും. സ്വയം വിഭജിച്ച് വളരുന്ന കോശങ്ങൾ വ്യത്യസ്ഥ ധാതു ഘടനയോടെ വളരുന്നു, എന്നാൽ പൊതു രൂപഘടനക്കനുസരിച്ച് കോശ വിഭജനങ്ങൾ പരിമിതപെടുത്തി യിരിക്കുന്നു. കാലം ദേശം പുണ്യപാപങ്ങൾ ദാനധർമ്മങ്ങൾ ഗ്രഹനില മുതലായവ വിജ്ഞാനമയകോശത്തിൽ മാറ്റങ്ങൾ ഉണ്ടാക്കുന്നുണ്ട് എന്ന് പൗരാണിക ഋഷിമാർ വിശ്വസിച്ചിരുന്നു. . കാമക്രോ ധാദി വികാരങ്ങൾ പാരമ്പര്യ രോഗങ്ങൾ പാരമ്പര്യ സ്വഭാവങ്ങൾ മുതലായവ വിജ്ഞാനമയ കോശത്തിലാണ് അടങ്ങിയിരിക്കുന്നത്. .. പുണ്യപാപങ്ങൾക്കും ഗ്രഹനിലക്കും അനുസരിച്ച് ശരീരമന സുകൾക്ക് മേൻമ തിൻമകൾ ഉണ്ടാക്കുന്നതും ഉപബോധ മനസ1ണ്. ഉപബോധമനസിന്റെ ഒരു ഭാഗം ബോധ മനസിനോടും ഒരു ഭാഗം അബോധ മനസിനോടും ചേർന്ന് പ്രവർതിക്കുന്നു.
ഇതിനെ ജീവാൽ മാവായും കണക്കാക്കാം.

(5) ആനന്ദമയകോശം എന്നത് പരമാത്മാവാകുന്നു അധവ അബോധ മനസാകുന്നു ‘ ജൻ മാന്തര സ്മൃതികളും പുണ്യപാപങ്ങളും, ആത്മാവിനോടു ചേർന്നു നിൽകുന്നു .മരണാനന്തരവും ഇത് നിലനിൽക്കുന്നതായി കണക്കാക്കുന്നു. മരണ സമയത്ത് സ്വാഭാവികമായി മറ്റുനാലു കോശങ്ങളും നശിക്കണം.എന്നാൽ ചിലപ്പോൾ വിജ്ഞാനമയ കോശത്തിന്റെ ഒരു ഭാഗം ആത്മാവിനോടു ചേർന്ന് നില കൊള്ളും. അതിന് പ്രേതവസ്ഥ എന്നു പറയുന്നു. ഈ അവസ്ഥയിൽ നിന്നുള്ള മോചനത്തിനാണ് പിതൃകർമങ്ങൾ ചെയ്യുന്നത്.നാം ബാങ്കിൽ നിന്നും ഒരു ലോൺ എടുത്താൽ ഓരോ വർഷവും ഒരു നിശ്ചി’ത വിഹിതം.. വീതം തിരിച്ച് അsക്കുവാൻ ഒരു കരാർ ഉണ്ടാകും. സർകാരിന്റേയും ബാങ്കിന്റേയും നിർദേശമനുസരിച്ചാണിത് നിശ്ചയിക്ക പെടുന്നത്.അതു പോലെ പൂർവജന്മപുണ്യപാപങ്ങളിൽ ഒരു ഭാഗം ഈ ജന്മത്തിൽ അനുഭവിക്കേണ്ടി വരുന്നു. അത് നിശ്ചയിക്കപെടുന്നത് ജനനസമയത്തെ ഗ്രഹനിലയും മററുമാണ്.. ഈ ജന്മത്തിൽ അനുഭവിക്കേണ്ടി വരുന്ന സുഖ ദുഖങ്ങളെ പ്രാരാബ്ദം എന്നു പറയുന്നു.ഇതിൽ ചെറിയ മാറ്റങ്ങളൊക്കെ വരുത്തുവാൻ ചില താന്ത്രിക വിധികൾക്ക് കഴിയുന്നുണ്

ബോധ മനസും ഉപബോധമനസും ആധുനിക ഭൗതിക ശാസ്ത്രം അംഗീകരിച്ചു കഴിഞ്ഞു. ബോധ മനസും ഉപബോധമനസിന്റെ കുറെ ഭാഗങ്ങളും വൈദ്യുത മീഡിയത്തിലാണ് പ്രവർതിക്കുന്നതെന്ന് ആധുനിക ശാസ്ത്രം പറയുന്നു.എന്നാൽ സൂക്ഷ്മകോശങ്ങളിലേക്ക് (DNA യിലേക്കു) വരുമ്പോൾ അവ എങ്ങിനെ പ്രവർ തിക്കുന്നു എന്ന് ഇതുവരെ ആരും വിശദീകരിച്ചു കേട്ടിട്ടില്ല . പ്രത്യക്ഷ പ്രമാണങ്ങൾ ലഭ്യമല്ലാത്ത പ്രതിഭാസങ്ങളെ അവ ചെയ്യുന്ന പ്രവൃത്തികൾ നോക്കിയിട്ടാണ് നാം നിർവചിക്കുന്നത്. ഗ്രാവിറ്റിയും വൈദ്യുതിയുമെല്ലാം നാം മനസിലാക്കുന്നത് അങ്ങിനെ ആണ് കമ്പ്യൂട്ടറുകളെ ഇൻറർനെറ്റ് ബന്ധിപ്പിക്കുന്നതു പോലെ പ്രപഞ്ചം മുഴുവൻ ബന്ധപെട്ടു കിടക്കുന്ന അബോധമനസ് ഒരു പ്രഹേളികയായി തുടരുന്നു. അപൂർവമായി അനുഭവപ്പെടുന്ന ചില പ്രാപഞ്ചിക പ്രഭാവങ്ങളേ ഇതിന് തെളിവായി പറയാൻ ആവുകയുള്ളു. ആന്റ്മാൻ നിക്കോബാർ ദ്വീപുകളിലെ ആദിവാസികൾ സുനാമി ഉണ്ടാകുന്നതിനു മുൻപ് ഉൾകാടുകളിലേക്ക് ഓടി രക്ഷപെടുകയും വിജ്ഞാനികളായ പരിഷ്കൃത മനുഷ്യർ കടലിലിറങ്ങി മരിക്കുകയും ചെയ്ത സംഭവം എല്ലാവരും കേട്ടിരിക്കും എന്ന് വിചാരിക്കുന്നു. അപരിഷ്കൃതരായ ആന്റ് മാനിലെ വനവാസികൾ സുനാമിയെ പറ്റി പഠിച്ചിരുന്നി ല്ല . മുൻപൊരു സുനാമി അവർ കണ്ടിട്ടുമില്ല. പ്രകൃതിയോടിണങ്ങി ജീവിക്കുന്ന അവരിൽ പ്രകൃതിക്ഷോഭം മുൻകൂട്ടി തിരിച്ചറിയാൻ ഒരു ആന്തരിക ചോദന ഉണ്ടായി എന്ന് മനസിലാക്കണം. കലുഷിതമായ ഇന്നത്തെ ജീവിതത്തിൽ അന്തരിക ചോദനകളെ തിരിച്ചറിയാൻ പരിഷ്കൃത മനുഷ്യന് സാധിക്കുന്നില്ല. മുലയൂട്ടുന്ന അമ്മമാർക്ക് കുഞ്ഞിനു വിശക്കുമ്പോൻ അസ്വസ്ഥത അനുഭവപെടുന്നത് സാധാരണ മായിരുന്നു. ഉറങ്ങികിടക്കുന്ന ഒരാളുടെ ഭ്രൂമദ്ധ്യത്തിൽ വിരൽ ചൂണ്ടിയാൽ ചിലരൊക്കെ തല തിരിച്ചു മാറ്റും. നിങ്ങൾക്കും പരീക്ഷിച്ചു നോക്കാം. ആവശ്യങ്ങൾക്കും ആഗ്രഹങ്ങൾക്കും അനുസരിച്ച് ജീവികളിൽ പരിണാമം ഉണ്ടായി എന്ന് പരിണാമ സിദ്ധാന്തം പറയുന്നു. ഒരു ജീവിയുടെ ആവശ്യങ്ങൾക്കും ആഗ്രഹങ്ങൾക്കും അനുസരിച്ചല്ല ജീവിവർഗത്തിന്റെ ആവശ്യങ്ങൾക്കും ആഗ്രഹങ്ങൾക്കും അനുസരിച്ചാണ് പരിണാമങ്ങൾ ഉണ്ടായിട്ടുള്ളത്. പ്രാധമിക ദശയിലുള്ള ജീവജാലങ്ങൾക്ക് ജ്ഞാനേഇന്ദ്രിയ ങ്ങളിലൂടെ ജീവിവർഗത്തിന്റെ ആവശ്യങ്ങൾ തിരിച്ചറിയാനാവില്ലെന്ന് സ്പഷ്ടം. ആ നിലക്ക് ജ്ഞാനേന്ദ്രിയങ്ങൾക്ക് അതീതമായ ഒരു ബോധം ജീവജാലങ്ങളിൽ നിലനിൽക്ന്നു എന്ന് ഊഹിക്കാൻ ആവുന്നതാണ്.
ബ്രിട്ടീഷ് ശാസ്ത്രജ്ഞരായ ജയിംസ് ലൗലോക്കും ലിൻ മാർഗുലീസും ചേർന്ന് അവതരിപ്പിച്ച ഗവേഷണ പ്രബന്ധമാണ് ഗായ ഹൈപ്പോ തിസീസ്. ഭൂമിയിൽ ജീവൻ നില നിൽകാൻ ആവശ്യമായ പരിതസ്ഥിതി നിലനിർത്താൻ ഭൂമിക്കൊരു സ്വയം നിയന്ത്രണ സംവിധാനം ഉണ്ടെന്ന് ഗായാ തിയറി സമർത്ഥിക്കുന്നു . വലിയ യുദ്ധങ്ങൾക്കും പ്രകൃതിക്ഷോഭങ്ങൾക്കും ശേഷം ജനിക്കുന്ന കുഞ്ഞുങ്ങളിൽ അധികം പുരുഷൻമാർ ആയിരിക്കുമെന്നും സമാധാന അന്തരീക്ഷത്തിൽ അധികം സ്ത്രീകൾ ആയിരിക്കുമെന്നും മുൻപു തന്നെ പലരും കണ്ടെത്തിയിരുന്നു.
ഗാർഗിൽ യുദ്ധകാലത്ത് നമ്മുടെ ഗ്രാമങ്ങളിലെ തെരുവുനായ്കൾ പലതും പരിശീലനം കിട്ടിയ വേട്ടനായ്കളെ പോലെ നമ്മുടെ സൈനികരെ സഹായിച്ച കാര്യം അന്ന് പത്രവാർത ആയിരുന്നു. ജനങ്ങളിൽ വന്ന കൂട്ടായ ഇഛയാണ് ഈ പരിണാമത്തിന് കാരണമെന്ന് മനസിലാക്കാവുന്നതാണ്. ഇവയെല്ലാം ജ്ഞാനേന്ദ്രിയങ്ങൾക്ക് അപ്പുറമായ ഒരു ആശയ വിനിമയം പ്രപഞ്ചത്തിൽ നടക്കുന്നു എന്നതിന്റെ തെളിവായി കണക്കാക്കാവുന്നതാണ്.

Leave a comment