post,56 അയോദ്ധ്യാ ചരിത്രം

ഇതിഹാസ പുരുഷനായ ഭഗവാൻ ശ്രീരാമകൻറ ജന്മസ്ഥലമാണ് അയോദ്ധ്യ. ഉത്തർപ്രദേശിലെ ഫൈസാബാദ്’ ജില്ലയിലാണ് അയോദ്ധ്യ സ്ഥിതിചെയ്യുന്നത് പ്രസിദ്ധമായ ഈ ക്ഷേത്രസമുച്ചയം വിക്രമാദിത്യന്റെ കാലത്ത് പുതുക്കി പണിയുകയും പ്രസിദ്ധമാവുകയും ചെയ്തു എന്നാണ് ചരിത്രം.. പതിനഞ്ചാം ശതകത്തിൽ ബാബ ശ്രീ ശ്യാമ നന്ദ എന്ന തപസ്വി ജന്മസ്ഥാനത്തെ ക്ഷേത്രത്തിൽ താമസിച്ചിരുന്നു’ത പശക്തികൊണ്ട് അദ്ദേഹം ഉത്തര ഭാരതത്തിൽ എങ്ങും വിഖ്യാതനായിരുന്നു – ബാബയുടെ ശക്തിയിൽ ആകൃഷ്ടനായ കാജൽ അബ്ബാസ് മുസാ അഷിഖാൻ ഷ എന്ന മുസ്ലീം ഫക്കീർ ബാബയുടെ ശിഷ്യത്വം സ്വീകരിച്ചു . ബാബ അബ്ബാസിനെ തന്നോടൊപ്പം ജന്മസ്ഥാനത്ത് താമസിക്കുവാൻ അനുവദിക്കുകയും ചെയ്തു. ബാബയിൽ നിന്നും യോഗവിദ്യകൾ അഭ്യസിച്ച അബ്ബാസ് പല സിദ്ധികളും നേടുകയും ക്രമേണ ഗുരുവിനെ പോലെ പ്രസിദ്ധനാവുകയും ചെയ്തു. താമസിയാതെ ജുലാൽ ഷ എന്ന മുസ്ലീം ഫക്കീറും അവിടെ എത്തി ബാബയുടെ ശിഷ്യത്വം സ്വീകരിക്കുകയും പല സിദ്ധികളും സമ്പാദിക്കുകയും ചെയ്തു. ജലാൽ ഷ ഒരു കുടില ബുദ്ധി ആയിരുന്നു. ജൻമ സ്ഥാനത്ത് വച്ച് ചെയ്യുന്ന കർമങ്ങൾക്ക് ഫലസിദ്ധി വളരെ കൂടുതലുണ്ടെന്ന് മനസ്സിലാക്കിയ ജലാൽ ഷ അവിടം മുസ്ലീങ്ങളുടേതാകണം എന്ന് ആഗ്രഹിച്ചു. AD 1528 ൽ ഫത്തേപ്പൂർ സിക്കുയിൽവച്ച് ഓണം സംഗ്രമസിംഹ നോട് പരാജിതനായ ബാബർ യുദ്ധഭൂമിയിൽ നിന്നും പലായനം ചെയ്കയും അയോദ്ധ്യയിൽ എത്തിചേരുകയും ചെയ്തു. വീണ്ടും യുദ്ധത്തിന് സന്നാഹങ്ങൾ സംഭരിക്കുക ആയിരുന്നു ഉദ്ദേശം. ബാബർ ജലാൽ ഷയേയും അബ്ബാസിനേയും സന്ദർശിച്ച്‌ അവരുടെ ശിഷ്യത്വം സ്വീകരിച്ചു. കുറെ കാലത്തിനു ശേഷം ബാബർ വിപുലമായ സൈന്യം രൂപീകരിച്ച് റാണയോട് ഏറ്റുമുട്ടി. റാത്തയെ പരാജയപെടുത്തി രാജ്യം കൈക്കലാക്കി. ഈ സമയം അബ്ബാസും ജലാൽ ഷയും ബാബറെ കണ്ട് അയോദ്ധ്യയിലെ രാമക്ഷേത്രം നശിപ്പിച്ച് അവിടെ ഒരു മുസ്ലീം ദേവാലയം പണിയണം എന്ന് ആവശ്യപെട്ടു. ബാബർ തന്റെ മന്ത്രിയായ മിർ ബക്കിതാഷ് കണ്ടിയെ ഇക്കാര്യത്തിനായി നിയോഗിച്ചു. ശ്യാമാനന്ദജി തന്റെ ശിഷ്യന്മാരിൽ നിന്നും ഇങ്ങിനെ ഒരു ചതി തീരെ പ്രതീക്ഷിച്ചില്ല, ദുഖവും പശ്ചാതാപവും കൊണ്ട് വിവശനായ അദ്ദേഹം ക്ഷേത്രത്തിലെ വിഗ്രഹവും എടുത്തു കൊണ്ട് ഉത്തര ഖണ്ഡത്തിലേക്ക് പലായനം ചെയ്തു. എന്നാൽ ക്ഷേത്രത്തിലെ നാലു പൂജാരിമാർ ക്ഷേത്രം വിട്ടു പോകുവാൻ കൂട്ടാക്കിയില്ല. അവർ അവിടെ നിന്ന്മരണം മരണം വരിച്ചു.
മിർബക്കി ക്ഷേത്രം തകർത് അവിടെ ഒരു ചരിത്രമുസ്ലീം ദേവാലയം പണിതുയർത്തി. ഫൈസാബാദിലെ രാജ മഹതാപ് സിഗ് ഈ സമയം ഒരു തീർത്ഥയാത്ര പോകുവാൻ ഒരുങ്ങുകയായിരുന്നു. അദ്ദേഹം യാത്ര മാറ്റി വച്ച് സൈന്യവുമായി വന്ന് അയേ ദ്ധ്യ വളഞ്ഞു.രാജ് പുട്ടുകളും മറ്റു രാജ്യക്കൻമാരും പങ്കു ചേർന്നു.പതിനഞ്ചു ദിവസം യുദ്ധം നീണ്ടു നിന്നു, എന്നാൽ നാലു ലക്ഷം വരുന്ന മുഗള സൈന്യത്തെ പരാജയ പെടുത്താൻ അവർക്കായില്ല, പിന്നീട് ബാബർ ഹിന്ദുകളാരും അയോദ്ധ്യയിൽ പ്രവേശിക്കരുത് എന്ന് വിളംബരം ചെയ്തു.
ചരിത്ര പണ്ഡിതനായ കണ്ണിഗ്ഹാം ലക്നൗ ഗസറററിയിൽ എഴുതിയിട്ടുള്ളത് എതൃത്തുനിന്ന ഒന്നേമുക്കാൽ ലക്ഷം ഹിന്ദുകളെ കൊന്നൊടുക്കിയ ശേഷമേ മുഹള സൈന്യത്തിന് ക്ഷേത്രം തകർക്കാൻ സാധിച്ചുള്ളു എന്നാണ്. പിൽകാലത്ത് ബാബർ ഹിന്ദു സന്യാസിമാരുമായി ഒരു ഒത്തുതീർപുണ്ടാക്കി. അതനുസരിച്ച് വെള്ളിയാഴ്ച മുസ്ലീങ്ങൾക്കും മററു ദിവസങ്ങളിൽ ഹിന്ദുക്കൾക്കും അവിടെ ആരാധനക്കായി വ്യവസ്ഥ ചെയ്തു. എന്നാൽ ആ കരാർ അധികകാലം നിലനിന്നില്ല. ഭരണത്തിന്റെ ബലത്തിൽ ഹിന്ദുക്കൾ പുറത്താക്കപെട്ടു.
രാജ രൺ വിജയ് സിംഗിന്റെ സഹധർമ്മിണി ജയരാജകുമാരി കേവലം മൂവായിരം പെൺപോരാളികളുടെ സഹായത്തോടെ ഒളിപോരു നടത്തി അയോദ്ധ്യ പിടിച്ചെടുത്തു. അന്ന് ഹുമയൂൺ ആയിരുന്നു മുഗള ഭരണാധികാരി. ജയരാജകുമാരിയുടെ ഈ വിജയം ജനങ്ങളിന്നും പാടി നടക്കുന്നു. രാജ തോടർമാലിന്റെ ഉപദേശം അനുസരിച്ച് നയജ്ഞനായ അക്ബർ ഹിന്ദുക്കളെ തടസപെടുത്തിയില്ല. ജഹാംഗീറും ഷാജഹാനും അക്ബറുടെ പത്ര തുടർന്നു.എന്നാൽ തീവ്ര മതവിശ്വാസി ആയിരുന്ന ഔറംഗസീബിന്റെ കാലത്ത് അയോദ്ധ്യ പിടിച്ചെടുക്കാൻ വീണ്ടും ശ്രമമുണ്ടായി.ജനറൽ സയിത് ഹസൻ അലി ഖാന്റെ നേതൃത്വത്തിൽ അൻപതിനായിരം ഭടൻമാരെ അയോദ്ധ്യയിലേക്കയച്ചു. വിവരമറിഞ്ഞ് സമർദ്ധരാമദാസിന്റെ ശിഷ്യനായ ബാബ വൈഷണ വദാസ് ഗുരു ഗോവിന്ദ സിഗിനോട് സഹായം ചോദിച്ചു. ഗുരു ഗോവിന്ദ സിഗ് സൈന്യവുമായി എത്തി, ഹിന്ദുക്കളും സിക്കുകാരും ചേർന്ന സൈന്യം ഫൈസി ബാദിൽ വച്ച് മുഗൾ സൈന്യത്തോട് ഏറ്റുമുട്ടി നശിപ്പിച്ചു. പിന്നെ നാലു വർഷത്തേക്ക് മുഗളർ അയോദ്ധ്യയിലേക്ക് വന്നില്ല. അഞ്ചു വർഷത്തിനു ശേഷം മുഗൾ സൈത്യം വീണ്ടും അയോദ്ധ്യ പിടിച്ചടക്കി. മുഗൾ ഭരണത്തിന്റെ അവസാനമായപ്പോഴേക്കും രാജ ദേവിഞ്ച കാശ് സിംഗിന്റെ നേതൃത്വത്തിൽ മറ്റു പല രാജാക്കൻമാരുടേയും സഹായത്തോടെ അയോദ്ധ്യ പിടിച്ചെടുത്തു. ഒരാഴ്ച നീണ്ടു നിന്ന ഒരു ഘോര യുദ്ധമായിരുന്നു അത്. കുറേ കാലത്തിനു ശേഷം മുഗളൾ വീണ്ടും കയ്യടക്കി.

…………
ഒന്നാം സ്വാതന്ത്യ സമര കാലത്തും അയോദ്ധ്യക്കു വേണ്ടി ഹിന്ദുക്കൾ ശ്രമം നടത്തി എങ്കിലും വിജയിച്ചില്ല. ബ്രിട്ടീഷുകാരുടെ കാലത്തും അയോദ്ധ്യക്കു വേണ്ടി പോരാട്ടം നടന്നു.19 | 2 ലും 1913ലും.ബാബറുടെ കാലം മുതൽ വെള്ളക്കാരുടെ കാലം വരെ അയോദ്ധ്യക്കു വേണ്ടി 76 യുദ്ധങ്ങളുണ്ടായി എന്നാണ് ചരിത്രം. അയോദ്ധ്യയിൽ രാമക്ഷേത്രം ഉണ്ടായിരുന്നില്ല എന്നൊക്കെ ആണ് ഇന്നത്തെ വാദങ്ങൾ എന്നാൽ അവിടുത്തെ അവശിഷ്ടങ്ങളിൽ കാണുന്ന ശിൽപങ്ങൾ അതൊരു ക്ഷേത്രമായിരുന്നു എന്നതിന് വ്യക്തമായ തെളിവു തരുന്നു. അവയൊക്കെ ഇന്നും കാണാവുന്നതാണ്.

Leave a comment