post,53  ദൈവവും മതവും.

ദൈവം ഏകനാണെങ്കിൽ
മതം ദൈവത്തിനെതിരാണ്.
മതം എപ്പോഴും പറയുന്നത്
എന്റെ ദൈവം ശരിയെന്നാണ്.

ദൈവം സ്വജനപ്രിയ നല്ലെങ്കിൽ
മതം ദൈവത്തിനെതിരാകുന്നു.
മതം പറയുന്നത് അവരുടെ മതം
ദൈവത്തിന് പ്രിയ കരമെന്നാണ്.

ദൈവം ബൃഹത്തരമാണെങ്കിൽ
മതം ദൈവത്തിനെതിരാണ്
മതം പറയുന്നത് സ്വമതത്തിനപ്പുറം
ദൈവത്തെ അറിയാനില്ല എന്നാണ്.

ദൈവം നിസ്വാർത്ഥതയിലെങ്കിൽ
മതം ദൈവത്തിനെതിരാണ്
എന്റെ മതം എന്ന ചിന്ത തന്നെ
സ്വാർത്ഥതയിൽ ഉണ്ടായതാണ്

ദൈവം അബലന് ആശ്രയ മെങ്കിൽ
മതം ദൈവത്തിനെതിരാണ്
കാണപ്പെടുന്ന മതങ്ങളെല്ലാം
സംഘടിത ശക്തികളാകുന്നു.

ദൈവം കാലാതീതമെങ്കിൽ
മതം ദൈവത്തിനെതിരാണ്
ലോകത്തെ മതങ്ങൾ എല്ലാം
ഓരോ കാലഘട്ടത്തിനറെതാണ്.

ദൈവം സമഭാവനയിലെങ്കിൽ
മതം ദൈവത്തിനെതിരാണ്
മതത്തിന്റെ നിലനിൽപു തന്നെ
സ്വമതാഭിമാനത്തിലാകുന്നു.

ദൈവം ലോക നിയന്താവ് എങ്കിൽ
മതം ദൈവതി നെതിരാണ്
മതം പറയുന്നത് ദൈവം
അവർക്കു സ്വന്തം എന്നാണ്

ദൈവം അപരിമിതമാണെങ്കിൽ
മതം പരിമിതികളിലാണ്
നല്ല ദൈവ വിശ്വാസി എങ്ങിനെ
മത വിശ്വാസത്തിലൊതുങ്ങും

ദൈവ വിശ്വാസം മനസുകളിലെങ്കിൽ
മത വിശ്വാസം സ്ഥാപനങ്ങളിലാണ്.
ഒരു നല്ല ദൈവ വിശ്വാസിക്ക്
നല്ല മത വിശ്വാസി ആകാനാവില്ല

ദൈവം സ്നേഹമാണെങ്കിൽ
മതം വിദ്വേഷത്തിലാണ്
ഒരു നല്ല ദൈവ വിശ്വാസിക്ക്
നല്ല മത വിശ്വാസിയാകാനാവില്ല’

പുണ്യപാപങ്ങൾ കർമത്തിലെങ്കിൽ
മതം ദൈവത്തിനെതിരാണ്.
പാപം പുണ്യം കൊണ്ടു തീർകണം
മതം കൊണ്ടു തീരില്ല. നിശ്ചയം,

വെളിപാടുകളെല്ലാം ശരിയാണെങ്കിൽ
ഉൽപത്തി വീക്ഷണവും ശരിയായിരിക്കണം.
ഉൽപത്തി വീക്ഷണംതെറ്റി എങ്കിൽ
ദൈവവീക്ഷണവും തെറ്റാവുന്നതല്ലേ.

മതത്തിലൂടെ ദൈവത്തെ അറിഞ്ഞേക്കാം
മതത്തിനുള്ളിൽ ദൈവത്തെ ഒതുക്കരുത്.
അമ്മ കൈ പിടിച്ച് മുറ്റത്ത് നടത്തിയേക്കാം
നടന്നാൽ ദൂരങ്ങളെ കടക്കാൽ സാധിക്കണം

Leave a comment