Post,42  മനുസ്മൃതിയും മാംസാഹാരവും

ഹിന്ദു സംസ്കാരത്തിന് ഊടും പാവും നെയ്ത വേദങ്ങളിലേയും ഉപനിഷത്തുക്കളിലേയും പുരാണേതിഹാസങ്ങളിലേയും സ്മൃതികളിലേയുംചില ഉദ്ധരണികൾ എടുത്ത് തെറ്റായ അവബോധം ഉണ്ടാക്കും വിധം വ്യാഖ്യാനിച്ച് മതബോധനം കുറവുള്ള സാധാരണക്കാരെ തെറ്റിധരിപ്പിക്കുന്നത് മതപരിവർത്ത പ്രവർത്തകരും യുക്തിവാദികളും രാഷ്ട്രീയക്കാരും ഇന്ന് അനുവർതിച്ചു വരുന്ന നയമാണ്. മനുസ്മ്രിതി അഞ്ചാം അദ്ധ്യായം മുപ്പതാം ശ്ലോകം അനുസരിച്ച് മനു ഹിന്ദുക്കളോട് മാംസം ഭക്ഷിക്കാൻ ഉപദേശിച്ചിരിക്കുന്നു എന്ന് വിശിഷ്യ പശു ഇറച്ചി ഭക്ഷിക്കാൻ ഉപദേശിച്ചിരിക്കുന്നു എന്ന് പ്രചരിപ്പിക്കുന്നതായി കാണുന്നു. മുപ്പതാം ശ്ലോകത്തിൽ വിവരിക്കുന്നത് കേവലം ജീവി സഹജമായ വാസന മാത്രമാണ്. സഹജമായ വാസനയിൽ നിന്നുള്ള ഉൽകർഷമാണ് സംസ്കാരം. നാൽപത്തി അഞ്ചാം ശ്ലോകം പറയുന്നു (നമ്മെ ) ഹിംസിക്കാത്ത മൃഗങ്ങളെ സ്വന്തം സുഖത്തിനു വേണ്ടി ഹിംസിക്കുന്നവർക്ക് ജീവിച്ചിരിക്കുമ്പോഴും മരണാനന്തരവും ശ്രേയസ് ഉണ്ടാവുകയില്ല.നാൽ പത്തിയെട്ടാം ശ്ലോകം പറയുന്നു ഹിംസചെയ്യാതെ മാംസം ഉണ്ടാവുകയില്ല , ഹിംസ സ്വർഗ ഹേതുവുമല്ല , അതു കൊണ്ട് മാംസം വർജിക്കുക തന്നെ വേണം , അൻപത്തിമൂന്നാം ശ്ലോകം പറയുന്നു അശ്വമേധയാഗം നൂറെണ്ണം ചെയ്യുന്നതിനു തുല്യമായ പുണ്യം മാംസാഹാര വർജ സം കൊണ്ട് കിട്ടും എന്ന്,

പൗരാണിക താന്ത്രിക വിധികൾ സ്വാത്വിക രാജസ താമസ എന്നിണനെ വിഭജിച്ചിട്ടുണ്ട്. പുണ്യത്തിനു വേണ്ടിയും മോക്ഷത്തിനു വേണ്ടിയും ചെയ്യുന്ന പൂജാദി ഉപാസനുകൾ സ്വാത്വികവും ഉത്തമവും ആണ്. ആയുസ് ആരോഗ്യം സമ്പത്ത് കീർതി മുതലായവക്കുവേണ്ടി ചെയ്യുന്നവരാജ സവും മദ്ധ്യമവും ആണ്. മററുള്ളവരെ രോഹിക്കാനും മറ്റും ചെയ്യുന്നവ അധമവും താമസവും ആണ്. സ്വാത്വിക ഉപാസന കളിൽ ഗുരുതി മുതലായ ഹിംസാ പ്രവൃത്തികൾ ചെയ്യുന്നില്ല. മദ്ധ്യമ അധമ ഉപാസനകളിൽ നടത്തുന്ന ഗുരുതി തകർമങ്ങളിൽ മന്ത്രങ്ങളാൽ സംസ്കരിച്ച മാംസം മാത്രമേ ദക്ഷിക്കുവാൻ മനുസ് മ്രിതി അനുവദിച്ചിട്ടുള്ളു. മനുസ്മ്രിതി ഹിന്ദു സമൂഹം പണ്ടേ തള്ളികളഞ്ഞ ഒരാളുടെ അഭിപ്രായമാണ്. മനു നിർദേശിക്കുന്നതിനേക്കാൾ കുറേകൂടി ഉയർന്ന സംസ്കാരമാണ് ശങ്കരാചാര്യരും ഗുരുദേവനും മറ്റും നിർദേശിച്ചിട്ടുള്ളത്. സ്വാത്വിക ഉപാസന മാത്രമേ അവർ അംഗീകരിക്കുന്നുള്ളു. ഇനി മനുസ്സ്തി നിർദേശിക്കുന്നതനുസരിച്ച് മാംസം ഭക്ഷിക്കണമെന്നാണെങ്കിൽ ഇന്ന് നിരോധിച്ചിട്ടുള്ള ഗുരുതിയും മറ്റും വീണ്ടും ആരംഭിക്കുവാൻ അനുവദിക്കണം. മന്ത്രവിധിപൂർവം സംസ്കരിചമാംസം മാത്രമേ ഭക്ഷണ യോഗ്യമായി മനു അംഗീകരിച്ചിട്ടുള്ളു. മന്ത്രത്താൽ വിധിപൂർവം സംസ്കരിക്കാത്ത മാംസം ഭക്ഷിക്കുന്നവരെ രാക്ഷസർ എന്നാണ് പൗരാണിക ർ വിശേഷിപ്പിച്ചിരുന്നത്. ഞാൻ മാംസഭോജി അല്ല. മാംസഭോജനത്തെ എതൃക്കുന്നുമില്ല. ഇന്ന് ധാരാളം പേർ ധാരാളം പേർ സ്വാത്വികാഹാരത്തിലേക്ക് മാറി കൊണ്ടിരിക്കുകയാണ്. ഹിന്ദുക്കൾ മാത്രമല് അഹിന്ദുകളും ഉണ്ടതിൽ . മാംസഭോജനത്തെ പ്രചരിപ്പിക്കുവാൻ തെറ്റായ ബോധം വളർത്തുന്നതിനെ അംഗീകരിക്കാനും ആവില്ല. കൂടുതൽ വിവരങ്ങൾക്ക് മാംസാഹാരത്തിന്റെ ഭാരതീയ വീക്ഷണം എന്ന പോസ്റ്റ് കാണുക

Leave a comment