post,41   പെൺപെരുമ.

നിങ്ങൾ മറന്നുവോ ഭാരത പെണ്ണിനു

പൂർവികർ നൽകിയ വീരഭാവം

നിങ്ങൾ മറന്നുവോ ഭാരത പെണ്ണിനു

പൂർവികർ നൽകിയ ദേവഭാവം

……

ദക്ഷ കൂലവും പുരിയും മുടിപ്പിച്ച

കാളിയെ പൂജിക്കും ഹിന്ദു രാജ്യം

അക്കഥ പാടി പഠിച്ചു വളർന്നൊരു

ബാല്യങ്ങൾ ഉണ്ടായിരുന്ന കാലം

……..

ദേവകുലത്തിന്റെ താപം കളയുവാൻ

ആയുധ മേന്തിയ പാർവതിയെ

ദുർഗ്ഗയായ് ശക്തിയായ് ആരാധന ചെയ്ത

ശാക്തേയർ വാണിരുന്നോരു കാലം

………

ഇക്കഥ പാടി പഠിച്ചു വളർന്നൊരു

ഭാരത പെണ്ണിന്റെ ശൂരതകൾ

ഇന്നു സ്ത്രീ സ്വാതന്ത്ര്യ വാദം പുലമ്പുവോർ

ഒന്നോർത്തിരിപ്പതു നല്ലതാണ്.

…….

നിങ്ങെൾ മറന്നുവോ മാമലനാട്ടിലെ

വീരയാംആർച്ച തൻ ശൂര തകൾ

ചേലതലയല്ലുറു മിതലയുമീ

മലയാളി മങ്കക്കിണങ്ങുമെത്രേ

…….

വെറി മൂത്ത മാപ്പിള കയ്യര നേകരെ

തിറയാട്ടമെന്നതു പോലെയാടി

അര നാഴിക കൊണ്ടുറുമി തലക്കൂണു

തരമാക്കിയോരു നിപുണഗാത്രി

……..

ഇല്ലില്ലതൊന്നു മൊരു നാളുകൊണ്ടു –

കൈവന്ന നൈപുണ്യമല്ലെന്നു നൂനം

പലനാളു കച്ചയിറുക്കി ക്കളരിയിൽ

പൊരുതു പഠിച്ച നൈ പുണ്യമല്ലോ

……..

നിങ്ങൾ മറന്നുവോ ഭാരത പെണ്ണിന്റെ

പെരുമക്കു തിലകങ്ങൾ ചാർതിയോരൂ

ജ്ജാൻസി തൻ റാണിയെ ഉമയമ്മ റാണിയെ

ഒളിയുദ്ധവീരയാംജയ റാണിയെ.

………

സൂര്യനണയാത്ത നാടെന്നു പേർ കേട്ട

ബ്രിട്ടന്റെ വൻ പടയോടെതൃത്തു

യുദ്ധം നയിച്ചൊരു ജ്ജാൻസിതൻ റാണിയാം

ലക്ഷമി തൻ വീര പരാക്രമങ്ങൾ.

……….

കുതിരമേലേറി ചരിക്കയെ ന്നുള്ള തേ

ശ്രമമാർന്ന കാര്യമതെന്നു നൂനം

കുതിര പടയാളി യാകയെന്നുള്ളതിൻ

ശ്രമമെത്ര യെന്ന തചിന്തനീയം.

……..

എങ്കിലോ കുതിര പടനയിക്കെന്നതിൽ

വൈഷമ്യ മെന്തെന്നു ചൊല്ലേണമോ

ഇല്ലില്ല തൊന്നു മൊരുനാളു കൊണ്ടു കൈ –

വന്ന നൈപുണ്യമല്ലെന്നു നൂനം

………

പല പല യുദ്ധം നടന്നും ലഭിക്കാത്ത

രാമജന്മസ്ഥാന മോചനാർത്ഥം

തളരാത്ത മനമോടെ ഒളിയുദ്ധമുറയോടെ

ജയറാണി മുഗള രോടേറ്റ ധൈര്യം

……..

കേവലം മൂവായിരത്തിയഞ്ഞൂറു പെൺ

പോരാളികൾ മാത്രമാർന്ന സേന

ആയോധനത്തിൽ ജയം കണ്ടു ദുർഗ പോൽ

പോരാടി നിന്ന മഹൽ ചരിതം

……..

ഇല്ലില്ല തൊന്നു മൊരു നാളു കൊണ്ടു കൈ –

വന്ന നൈപുണ്യ മല്ലെന്നു നൂനം.

അന്നൊക്കെ നാരിക്കു മുന്നോർ കൊടുത്ത താം

സ്ഥാനവും മാനവും അത്രയുണ്ട്.

……..

ചേറിൽ പണിയുന്ന ചെറുമിയാം കാളിയും

ചിരുതയും കോതയും പുരുഷതുല്യർ

കരകൗശലം കൊണ്ടു കഴിയുന്ന പറയനും

പറയിക്കു മില്ലായിരുന്നു ഭേദം

…….

പടനയിച്ചീടുന്ന വീരനാം നായർക്കു

കുടിയി ലൊരു തരി മണ്ണു നൽകാ

കുടിയിലെ സ്വത്തുക്കളൊക്കെക്കു മുടമയാൾ

കൂടിയിലെ പെൺമകൾ ആയിരുന്നു.

………

ആ നാട്ടിലിന്നയ്യോ സ്ത്രീ സമത്വത്തിന്റെ

കോമാളി വേഷങ്ങളെത്ര കണ്ടു.

ഹാ തെരുവോരത്തു ചുംബന സമരവും

സ്ത്രീ സമത്വത്തിൽ പുതിയ ചിത്രം

……….

ചിത്രം വിചിത്ര മിന്നോതും സ്വതന്ത്രത

സത്യം ഗുണത്തിനല്ലെന്നു നൂനം

മദ്യപിക്കാനും വ്യഭിചരിക്കാനുമോ

ഇന്നു പറയും സ്വതന്ത്രവാദം

xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx

xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx

പിതാ രക്ഷതി കൗമാരേ

ഭർത്താ രക്ഷതി യൗവനേ

പുത്രോ രക്ഷതി വാർദ്ധക്യേ

ന സ്ത്രീ സ്വാതന്ത്ര്യ മർഹതി

എന്ന മനുസ്മൃതിവാക്യം ഉയർത്തിക്കാട്ടി ഭാരതത്തിൽ സ്ത്രീകൾക്ക് സ്വാതന്ത്ര്യം ഇല്ലായിരുന്നു എന്ന് വാദിക്കുന്ന

പുരോഗമന വാദികൾ വല്ലപ്പോഴും ചരിത്രം കൂടി ഒന്ന്

നോക്കുന്നത് നല്ലതാണ്. പുരാതനകാലത്ത്

രാജകുമാരൻ മാർക്ക് പട്ടാഭിഷേകം നടത്തുമ്പോൾ

അരികിൽ ഭാര്യ നിർബന്ധമായും കൂടെ ഉണ്ടാകണമായിരുന്നു.

ശ്രീരാമപട്ടാഭിഷേകത്തിന്റെ ചിത്രങ്ങൾ ഹിന്ദുഭവനങ്ങളിൽ

സാർവത്രികമാണ്. നിർഭാഗ്യവശാൽ സീതയെ പിരിഞ്ഞ

ശ്രീരാമൻ രാജസൂയത്തിന് സീതയുടെ പ്രതിമ ഉണ്ടാക്കി

വക്കുകയുണ്ടായി. നിർബന്ധമായും ആ സമയത്തും ഭാര്യ

അടുത്തിരിക്കേണ്ടത് ആചാരമായിരുന്നു. രാജസഭയിൽ

രാജ്ഞിക്ക് പ്രവേശനം അനുവദിച്ചിരുന്ന വേറെ ഏതെങ്കിലും

രാജ്യം ഉണ്ടായിരുന്നതായി എനിക്കറിയില്ല.

നായർ റവാടുകളിൽ കുടുംബ സ്വത്തിന് സ്ത്രീകൾക്ക് മാത്രമേ

അവകാശം ഉണ്ടായിരുന്നുള്ളു. ബ്രാഹ്മണ കുടുംബങ്ങളിൽ

മാത്രമാണ് സ്ത്രീകൾക്ക് സമത്വാവകാശം നിഷേധിച്ചിരുന്നതായി

എനിക്ക് അറിവുള്ളു.

സ്ത്രീകൾക്ക് സ്വാതന്ത്ര്യം ഇല്ലായിരുന്നു എന്ന് വാദിക്കുന്ന

പുരോഗമന വാദികൾ വല്ലപ്പോഴും ചരിത്രം കൂടി ഒന്ന്

നോക്കുന്നത് നല്ലതാണ്. പുരാതനകാലത്ത്

രാജകുമാരൻ മാർക്ക് പട്ടാഭിഷേകം നടത്തുമ്പോൾ

അരികിൽ ഭാര്യ നിർബന്ധമായും കൂടെ ഉണ്ടാകണമായിരുന്നു.

ശ്രീരാമപട്ടാഭിഷേകത്തിന്റെ ചിത്രങ്ങൾ ഹിന്ദുഭവനങ്ങളിൽ

സാർവത്രികമാണ്. നിർഭാഗ്യവശാൽ സീതയെ പിരിഞ്ഞ

ശ്രീരാമൻ രാജസൂയത്തിന് സീതയുടെ പ്രതിമ ഉണ്ടാക്കി

വക്കുകയുണ്ടായി. നിർബന്ധമായും ആ സമയത്തും ഭാര്യ

അടുത്തിരിക്കേണ്ടത് ആചാരമായിരുന്നു. രാജസഭയിൽ

രാജ്ഞിക്ക് പ്രവേശനം അനുവദിച്ചിരുന്ന വേറെ ഏതെങ്കിലും

രാജ്യം ഉണ്ടായിരുന്നതായി എനിക്കറിയില്ല.

നായർ റവാടുകളിൽ കുടുംബ സ്വത്തിന് സ്ത്രീകൾക്ക് മാത്രമേ

അവകാശം ഉണ്ടായിരുന്നുള്ളു. ബ്രാഹ്മണ കുടുംബങ്ങളിൽ

മാത്രമാണ് സ്ത്രീകൾക്ക് സമത്വാവകാശം നിഷേധിച്ചിരുന്നതായി

എനിക്ക് അറിവുള്ളു.

Leave a comment