post,38   കാക്ക കറുമ്പി (കവിത)

കാക്കക്കറുമ്പി കണ്ടാൽ കുറുമ്പി

മാമരകൊമ്പിൽ കൂടൊന്നു കൂട്ടി

അന്തിമയങ്ങും നേരത്തു നിത്യം

കൂട്ടരുമായി പാട്ടുകൾ പാടും.

…….
കാലത്തുണർന്നാൽ വീടുകൾ തോറും

പാറി വന്നെത്തി കൂകി വിളിക്കും.

നേരം പുലർന്നു വേലകൾ ചെയ്യാൻ

കാലമതാ യെന്നാർത്തു വിളിക്കും.

………
വീടിനു ചുറ്റും പാറി നടന്ന്

ക്ലീ നിഗ് വേല കാലേ നടത്തും.

പൂർവ പിതാക്കൾ ക്കർപണം ചെയ്യും

ചോറുമിവർക്കെന്നാരു വിധിച്ചു.

………
കാലത്തു വന്നാൽ ചാരത്തെന്നാലും

ദൂരത്തു നിന്നും വേണ്ട ചതികൾ

സേനഹത്തിലും തൻ കാര്യത്തിലെന്നും

ജാഗ്രത കാക്കാ നേറെ മിടുക്കി,

……..
പാവത്തെ പോലെ കാണുമെന്നാലും

സ്നേഹത്തിലെന്നു തോന്നുമെന്നാലും

കോപത്തിലായാൽ കൂട്ടരുമയി

പോരിനിറങ്ങും ജാഗ്രത വേണം.

…….
അമ്മ കറുമ്പി കുഞ്ഞും കറുമ്പി

കണ്ടാൽ കുറുമ്പി എന്നാലും നമ്മൾ

കണ്ടു പഠിക്കാൻ മാതൃക ആക്കാൻ

ഏറെ ഗുണങ്ങൾ കൊണ്ടവമ്പത്തി

Leave a comment