post,35   പരിതസ്ഥിതി

കേട്ടീലയോ കിഞ്ചന വർത്തമാനം
നാട്ടിൽ പൊറുക്കാൻ കഴിയാതെയായി

മണ്ണും മലകളും മാന്തി യെടുത്തു
കൽകരി നാട്ടിൽ പലേടത്തു നിന്നും

ലാഭ കണക്കുകൾ കൂട്ടി കിഴിച്ചു
നാട്ടിൽ വ്യവസായശാലകൾ പൊങ്ങി.

മണ്ണു കുഴിച്ചിട്ടുമെണ്ണയെടുത്തു.
മന്നവ രെന്ത്രങ്ങ ളേറെ നടത്തി .

മണ്ണിലും വാനിലും പിന്നെസ മുദ്രം
തന്നിലും വാഹന ജാലം തിമർത്തു

റോക്കറ്റു തോക്കു മിസൈലും വിവിധ
ബോബുകളും തീ വിഹായസ്സിൽ തുപ്പി.

അംഗാര വാതം ദിനംപ്രതി മന്നിൽ
എണ്ണാവതല്ലാതവണ്ണം പെരുത്തു

രാസ വിഷങ്ങൾ വളങ്ങൾ ഇതെല്ലാം
ദോഷമെന്നോതുന്നു വിജ്ഞരെന്നാലും

പാഷാണ യോഗ നിർമ്മാണം ദിനേന
മാത്സര്യമോടെ പെരുകീട്ടു തന്നെ

യന്ത്രങ്ങൾ തീർക്കും വിഷപ്പുക തീർപ്പാൻ
തന്ത്രങ്ങൾ തേടി മനുഷ്യർ വലഞ്ഞു.

നാട്ടിൽ വികസിത രാജ്യങ്ങൾ എല്ലാം
കൂട്ടായിരുന്നിട്ടു ചിന്ത തുടങ്ങി

കാടേറെയുണ്ടെങ്കിൽ ഒട്ടീവി പത്തു
കൂടാതെ ആക്കാമതെന്നായി യുക്തി

ആരിതു ചെയ്യണമെന്നായി പിന്നെ
പാരിടമാകെ പുകഞ്ഞിട്ടു തന്നെ

തുപ്പും പുകയുടെ തോതു ദിനേന
ഒട്ടും കുറഞ്ഞില്ല കൂടീട്ടു തന്നെ

ഒട്ടതിനാരും തയാറായതില്ല
ചുട്ടു. സുഖിപ്പോർക്കു മാറാവതല്ല

തോക്കും വിമാനവും ബോംബും മരുന്നും
വിറ്റു പുലരുന്ന സമ്പന്ന രാജ്യം

ഒട്ടു പേർ കൂടി പണം കൊടുത്തിട്ടു
മറ്റു ഭരണ യന്ത്രങ്ങളെ വാങ്ങി.

പാരും പരിതസ്ഥിതികളും കാക്കാൻ
പരിൽ ചിലർക്കൊ ഒക്ക നീട്ടും ലഭിച്ചു.

കൂട്ടായി തൊക്കെയും ചെയ്തിട്ടൊടുക്കം
കട്ടായ മായ്ചിലർ കെത്രെ നിയോഗം

Leave a comment