Post,16  ഗായ തിയറി

ബ്രിട്ടീഷ് ശാസ്ത്രജ്ഞരായ ജയിംസ് ലൗലോക്കും ലിൻ മാർ ഗു ലീസും ചേർന്ന് അവതരിപ്പിച്ച ഗവേഷണ പ്രബന്ഥമാഞ് ഗായ ഹൈ പോതി സീസ് .2016ൽ ഇതിന് ജിയോളജിക്കൽ സൊസൈറ്റിയുടെ അവാർഡും കിട്ടിയിട്ടുണ്ട്, ഗായ എന്ന ഗ്രീക്ക് അർത്ഥം ഭൂമീദേവി എന്നാണ്. ഭൂമിക്ക് ജീവനുണ്ട് എന്നതാണ് അവരുടെ വാദം .ഈ വാദംശാസ്ത്രലോകത്താൽ അംഗീകരിക്കപെട്ടില്ല എന്നാൽ ഭൂമി യിലെ പരിതസ്ഥിതിജീവന്റെ നിലനിൽപിന്അനു കൂലമാക്കി നിർ ത്താൻ ഒരു സ്വയംനിയന്ത്രണ സംവിധാനം(ഓട്ടോറഗുലേറ്ററി ഗ് സിസ്റ്റം ) നിലനിൽ കുന്നു എന്ന് തെളിവുകൾ നിരത്തി സ്ഥാപിച്ച തിനെ ആർക്കും നിക്ഷേധിക്കാ നായില്ല.ഒരു ഉദാഹരണത്തിലൂടെ നമുക്കും ഇത് മനസിലാക്കാം. അമിത പ്രകൃതി ചൂഷണം മൂലം ഒരു ഭാഗത്ത് മണ്ണിൽ നൈട്രജൻ സാന്ദ്രത തീരെ കുറഞ്ഞു പോയി എന്നു വിചാരിക്കുക. .മറ്റൊരു ഭാഗത്ത് അമിത രാസവളി യോഗം മൂലം നൈട്രജൻ സാന്നത കൂടി പോയി എന്നും വിചാരിക്കുക. മിന്നലും മഴയും മൂലം രണ്ടു സ്ഥലത്തും ഒരു പോലെ നൈക ജൻ എത്തുന്നു. കുറെ കാലം മനുഷ്യരുടെ ഇടപെടലുകളില്ലാതെ ഇട്ട ശേഷംപരി ശോധിക്കുക. രണ്ടു സ്ഥലത്തെയും നൈട്രജൻ സാന്ദ്രത ഒരു പോലെ ആയി കൊണ്ടിരിക്കുന്നതു കാണാം.

ഡാർവിന്റ പരിണാമസിദ്ധാന്തത്തിലെ യാ കശ്ചിക താവാദത്തെ ഇത് നിഷേധിക്കുന്നു. ഗർഭപാത്രത്തിൽ ഒരു എം ബ്രിയോ രൂപപെടുന്നത് യാദൃ ശ്ചികമല്ല’ ഒരു എം ബ്രിയോ വളർത്തിയെടു ക്കാൻ ഗർഭ പാത്രം തയ്യാറെടുത്താണിരിക്കുന്നത്. ഒരു എബ്രിയോ രൂപപെടുമ്പോൾ തന്നെ അതിന്റെ വളർച പരിണാമങ്ങളും രൂപവും നിറവും സ്വഭാവവും എല്ലാം DNA യിൽ തന്നെ രേഖപെ ടുത്തി യിട്ടുണ്ടാകും.അതുപോലെ ഭൂമിയിൽ ജീവൻ ഉത്ഭവിച്ച പ്പോൾ തന്നെ അതിന്റെ വളർച്ചാ പരിണാമങ്ങൾ നിശ്ചയിക്ക പെട്ടിട്ടില്ല എന്ന് പറയാനാകുമോ, ശ്രീനാരായണ ഗുരുദേവൽ പറ ഞ്ഞു

കാലാ ദിയായ മൃദുനൂ നൂലാലെെനെയ്യുമൊരു ലീലാ പടം ഭവതി മെയ് മേലാകെ മൂടുവതിനാലാരുമുള്ള തറി വീലാ ഗ മാന്ത നിലയേ എന്ന്.

പ്രപഞ്ച സത്യങ്ങൾ നോക്കി കാണാൻ മനുഷ്യന്റ ആയുസും ദൃഷ്ടി ദൈർഘ്യവും അപര്യാപ്തമാണ് എന്ന്. .കോടാനുകോടി വർഷവും അനേകം പ്രകാശവർഷങ്ങളുടെ ദൂരവും കണക്കാക്കുന്നത് അറിയാവുന്ന കുറച്ചു കാര്യങ്ങൾ വച്ചു ള്ള താരതമ്യ നിഗമ നങ്ങളാണ്. പരിണാമസിദ്ധാന്തം പാശ്ചാത്യ മതങ്ങളുടെ ഉൽപത്തി വീക്ഷണത്തിന്ന് എതിരായിരിക്കാം;ഭാരതീയ വീക്ഷണങ്ങൾക്ക് എതിരല്ല.

അക്ഷരാൽ ഖം തഥോ വായു വായോ ര ത്രി സ്ഥതോ ജല
ഉദകാൽപൃഥ വീ ജാത ഭൂതാനാം ഏവ സംഭവ

ഇതാണ്പൗരാണിക ഭാരതീയ ഉൽപത്തി വീക്ഷണം. ഇതിനെ കഥാരൂപത്തിലാക്കിയപ്പോൾ ആദിയിൽ വിഷ്ണു ഉണ്ടായിരുന്നു .പ്രപഞ്ചോൽ പത്തി കാലത്ത് വിഷ്ണുവിന്റെ നാഭിയിൽ നിന്നും ഒരു താമര ഉത്ഭവിച്ചു ആ താമരയിൽ നിന്നും ബ്രഹ്മാവ് അഥവാ സൃഷ്ടി ഉണ്ടായി അവസാനകാലത്ത് പ്രപഞ്ചം വിഷ്ണുവിൽ വിലയം പ്രാപിക്കും എന്നാണ് വിശ്വാസം ഇത് ആവർതി ച്ചു കൊണ്ടിരിക്കും എന്നതാണ്. വിഷ്ണു എന്ന വാക്കിന്റെ അർത്ഥം പ്രകാശം എന്നാണ്. ആദി പരബ്രഹ്മമെന്നത് പ്രകാശരൂപ മായികണക്കാക്കുന്നു.

ആധുനിക ശാസ്ത്രകാരൻമാരുടെ ഇടയി പ്രപഞ്ച ഉൽപത്തിയെ കുറിച്ച് മൂന്നു സങ്കൽപങ്ങളാണ് നിലനിൽക്കുന്നത്. ഒന്ന് മഹാ സ്ഫോടന സിദ്ധാന്തം – രണ്ട് ചിര സ്ഥായി സിദ്ധാന്തം .മൂന്ന് പുനരാവർത്തന സിദ്ധാന്തം .ഈ പുനരാവർത്തന സിദ്ധാന്തമാണ് പൗരാണിക ഭാരതീയ വീക്ഷണവും .

Leave a comment