Post,15  ഹിമാലയം .

അങ്ങു വടക്കുവടക്കു നമുക്കൊരു ഗിരി വരനുണ്ടുയരത്തിൽ

മഞ്ഞു പുതപ്പു മണിഞ്ഞു നമുക്കൊരു കോട്ട കണക്കിനെ നിൽപു
പണ്ടു മുതൽക്കു നമുക്ക് പലേ വിധ ബന്ധവുമുണ്ടു നിന്നച്ചാൽ

വന്ന രിപുക്കളെയൊക്കെയു മന്നു തടഞ്ഞതുമീഗിരിയല്ലെ.!

………

ചടുലപദങ്ങളെടുത്തു ചവുട്ടി മഹാനടനേന രസിക്കും

ആ നടരാജനുമാടിരസിച്ചതു മീ മല തൻ മുകളല്ലോ
സതിയുടെ ദേഹവിയോഗമറിഞ്ഞതി കോപവശേന മഹേശൻ

ഭീതിജ മാകിയ താണ്ഡവ മാടിയ തീ മല തൻ മുകളല്ലോ

……….

ഹരികരികരടികൾ ആർത്തു നടക്കണ വനമതു മുണ്ടതിലൂടെ

ചെറു ചെറുശാലകൾ കെട്ടി വസിക്കണ മുനികളു മുണ്ടു വിശിഷ്ടം
നളിന ദളങ്ങളശിച്ചു രസിച്ച രയന്ന ഗണങ്ങൾ നടക്കും

കമലിനി മാനസരോവരമീ മല തന്നുയരങ്ങളിലല്ലോ

……….

ഹരനുടെ തപമതു കൊണ്ടുമഹോന്നതി യാർന്നൊരു കൈലാസത്തിൻ

കൊടുമുടി ശോഭ കലർന്നു ലസിപ്പതു മീ മലതൻമുകളല്ലോ
ഹരജടതന്നിലമർന്നൊരു ഗംഗ ഭഗീരഥ യജ്ഞഭലേന

കുളിരൊടു പുണ്യവുമായൊഴുകുന്നതു മോർക്കുകയിവിടന്നല്ലോ !

Leave a comment