Post 204 കൊഴുപ്പ

കൊഴുപ്പച്ചീര സാധാരണയായി ഈർപ്പമുള്ള എല്ലാ പ്രദേശത്തും കണ്ടു വരുന്നു. പ്രത്യേകിച്ചും തീരപ്രദേശങ്ങളിൽ  . ഇത് ശരീരത്തിലെ താപനില ക്രമീകരിക്കും . അണുനാശിനിയാണ് . വിരേചനമുണ്ടാക്കും മൂത്രം വർദ്ധിപ്പിക്കും. അർശസ് മൂത്ര ചുടിച്ചിൽ ചുട്ടു നീറ്റൽ ചർമ രോഗങ്ങൾ വേദന കൾ മുതലായവ ശമിപ്പിക്കും
ആ മുഖം
കുടുംബം = പോർട്ടുലാക്കേസി
ശാസനാമം = പോർട്ടു ലാക്ക ഒളിറേസിയ

രസം = ക്ഷാരം – മധുരം – അമ്ലം – ലവണം
ഗുണം = ഗുരു – രൂക്ഷം
വീര്യം = ഉഷ്ണം
വീപാകം = മധുരം.

സംസ്കൃത നാമങ്ങൾ = ലോണി – ലോണിക – ബൃഹത് ലോണിക –

ഹിന്ദി = ഗുൽഫ – ബരലുണിയ

ബംഗാളി = ചേട്ടാ ലൂണിയ

ഗുജറാത്തി = ലോണി

തമിഴ് = പരിപ്പുക്കീരൈയ് – ഉപ്പുക്കീരൈയ്

തെലുഗു = പെസ്സപവിലി കുറു

ഇംഗ്ലീഷ് = പഴ്സ്ലേൻ (Purslane) – പഴ്സലി (Pursley)

പ്രാദേശിക നാമങ്ങൾ = കോഴി ചീര – മണൽ ചീര – ഇറച്ചി ചീര –
( രാജേഷ് വൈദ്യർ ) .
XXXXXXXXXXXXXXXXXXXXXXXXX

കൊഴുപ്പമഞ്ഞളും കൂട്ടി അരച്ചു വച്ചുകെട്ടിയിൽ മുറിവോടു കൂടിയ ചതവ് ശമിക്കും.

കൊഴുപ്പ പാലിൽ അരച്ച് കുടിച്ചാൽ അസ്ഥിസ്രാവം ഒന്നു രണ്ടാഴ്ച കൊണ്ട് ശമിക്കും

കണ്ണിന് ചൂടും പുകച്ചിലും ഉണ്ടെങ്കിൽ കൊഴുപ്പ പാലിൽ അരച്ച് കുടിച്ചാൽ ശമിക്കും.
( ജയാനന്ദൻ വൈദ്യർ)
XXXXXXXXXXXXXXXXXXXXXXXXX

കൊഴുപ്പക്ക് ചില പ്രദേശങ്ങളിൽ ഇറച്ചി ചീര എന്നും കോഴിച്ചീര എന്നും പറയാറുണ്ട്.
(ചന്ദ്രമതി വൈദ്യ )
XXXXXXXXXXXXXXXXXXXXXXXXX

കൊഴുപ്പക്ക് ചെറിയ ഉപ്പുരസം ഉണ്ട്. അതുകൊണ്ട് ഇതിനെ ഉപ്പു ചീര എന്ന് പറയാറുണ്ട്. ഇതിന്റെ ഇലകൾക്ക് മുൻപരി പല്ലിന്റെ ആകൃതി ആണ് അതുകൊണ്ട് ഇതിനെ കുതിരപല്ലൻ ചീര എന്നും ചില വിദേശ രാജ്യങ്ങളിൽ പറയാറുണ്ട്. തണ്ടുകൾക്ക് ള്ളം ചുവപ്പുനിറവും പുക്കൾക്ക് ചുവപ്പുനിറവും ആണ്. ഉപ്പുരസം ഉള്ളതു കൊണ്ട് വനവാസികൾ ഉപ്പിനു പകരം ഇത് ഉപയോഗിച്ചിരുന്നു. ഇലയും തണ്ടും ഭക്ഷ്യയോഗ്യമാണ്.

ഒമേഗ 3 ഫാറ്റി ആസിഡുകൾ ഇതിൽ ധാരാള മുണ്ട്. ഒമേഗ 3 മസ്തിഷകത്തെ ഉത്തേജിപ്പിക്കുന്നതും രക്തചംക്രമണത്തെ സഹായിക്കുന്നതും ആണ് . പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ചെയ്യും. അതുകൊണ്ട് ഹൃദ്രോഗികൾക്ക് ഇത് പത്ഥ്യമാണ്. എന്നാൽ ഓക്സാലിക് ആസിഡ് അടങ്ങിയിരിക്കുന്നതു കൊണ്ട് അമിതമായ ഉപയോഗം ദോഷകരമാണ് .

കൊഴുപ്പ അരച്ചുപുരട്ടിയാൽ കടിവിഷം ശമിക്കും. ഇതിൽ ധാരാളം ആന്റി ഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. തലവേദനക്ക് നെറ്റിയിൽ അരച്ചിടാം. മൂത്രള മായതു കൊണ്ട് വൃക്കകൾക്ക് നല്ലതാണ്.

കൊഴുപ്പ വെന്ത വെള്ളം കൊണ്ട് ധാര ചെയ്താൽ മുട്ടിലെ നീരും വേദനയും ശമിക്കും

ഗ്രീക്കുകാർ ഇത് മലബന്ധം തടയാൻ ഉപയോഗിച്ചിരുന്നു. മുട്ട കോഴികൾക്ക് ഇത് നൽകിയാൽ മുട്ട ഉൽപാദനം വർദ്ധിക്കും. തീരെ ചെറിയ വിത്തുകളാണ് കുപ്പച്ചീരയുടേത്. ഇത് നാൽപത് വർഷം വരെ അങ്കുരഞ ശേഷി നഷ്ടപെടാതെ മണ്ണിൽ കിടക്കും.

കൊഴുപ്പ വിത്തിന് അസൃംഗത്തേയും ടൈപ്പ് 2 പ്രമേഹത്തേയും തടയാൻ കഴിവുണ്ട്. എന്ന് പരീക്ഷണങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. കൊഴുപ്പ വിത്തിന്റെ ചൂർണം അമേരിക്കൻ വിപണിയിൽ ലഭ്യമാണ്. വിത്തിനായി ഈ ചെടി കൃഷി ചെയ്യുന്ന രാജ്യങ്ങളും ഉണ്ട്. വിറ്റാമിൻ A- E – C എന്നിവ കൊഴുപ്പയിൽ അടങ്ങിയിരിക്കുന്നു
(അബ്ദുൾ ഖാദർ )
XXXXXXXXXXXXXXXXXXXXXXXXX

കൊഴുപ്പ ചീര -ആവശ്യത്തില്‍ കൂടുതല്‍ പോഷക ഗുണങ്ങള്‍ ഉണ്ടായിട്ടും അര്‍ഹിക്കുന്ന പരിഗണന കിട്ടാത്ത ചെടി ആണ് , ഇത് ഉപ്പുചീര .കൊഴുന്തില്‍ കൊഴുപ്പ എന്നീപേരുകളില്‍ അറിയപ്പെടുന്ന ഔഷധി ആണ് , ഒരു പക്ഷെ പുതിയ തലമുറക്കാര്‍ ഇതിനെ പാഴ് ചെടിയായും കളചെടിയായും കാണുന്നു ,ഇതില്‍ കാത്സ്യം . പൊട്ടാസ്യം , മഗ്നീഷ്യം , ഇരുമ്പ് , വൈറ്റമിന്‍ a – c bകൊംബ്ലെക്സ്‌എന്നിവ അടങ്ങിയിരിക്കുന്നു , ഇത് കറിയായും , സലാഡ്.ജൂസ്,സൂപ്പ് എന്നിങ്ങനെയും ഉപയോഗിക്കാം .എല്ലിനും പല്ലിനും ബലമുന്ടാക്കുന്നു ഹൃദയത്തിനു നല്ലത് ,ആന്റി ഓക്സിടെന്ടായി പ്രവര്‍ത്തിക്കുന്നു .ഒമേഗ 3 .ഫാറ്റി ആസിഡും ഉണ്ട്
(R K V )
XXXXXXXXXXXXXXXXXXXXXXXXX

കൊഴുപ്പക്ക് അറബിയിലും ഉർദുവിലും ഉർപ അല്ലെങ്കിൽ ഉൽപ എന്ന് പറയുന്നു. ഇത് യൂനാനിയിൽ ധാരാളമായി ഉപയോഗിക്കുന്നുണ്ട്.

ഉത്തരേന്ത്യയിൽ കൊഴുപ്പ എല്ലാ കറികളിലും ചേർക്കാറുണ്ട്. വിദേശങ്ങളിലും ഇത് കൂടുതലായി ഭക്ഷണതത്തിൽ ഉൾപെടുത്തുന്നവർ ഉണ്ട്.

കൊഴുപ്പയുടെ വിത്ത് അരച്ചുരുട്ടി കടലയളവ് ഗുളികയാക്കി വച്ചിരുന്നാൽ അസിഡിറ്റി അൾസർ മുതലായ ഉദരസംബന്ധമായ എല്ലാ രോഗങ്ങളിലും ഉപയോഗിക്കാവുന്ന നല്ലൊരു ഔഷധം ആണ്.
( ഹക്കിം ഷംസുദ്ദീൻ)
XXXXXXXXXXXXXXXXXXXXXXXXX

ഉയർന്ന സ്റ്റാർ ഹോട്ടലിൽ സലാഡിന് അലങ്കരിക്കാൻ കൊഴുപ്പ ചീര ഉപയോഗിക്കും
(രായിച്ചൻ)
XXXXXXXXXXXXXXXXXXXXXXXXX

കൊഴുപ്പ സംസ്കൃതത്തിൽ ലോണ – ലോണി – ലോണിക എന്നെല്ലാം പറയപെടുന്നു. ഇതിൽ വലിയ ലോണിക എന്നും ചെറിയ ലോണിക എന്ന് രണ്ട് ഇനം ഉണ്ട്. കൊഴുപ്പരസത്തിൽ ഉപ്പും പുളിയും ചേർന്നതാണ് . വലിയ ലോണികക്ക് പുളിപ്പു കൂടുതൽ ഉള്ളതു കൊണ്ട് ചില പ്രദേശങ്ങളിൽ ഇതിനെ വലിയ പുളിയാരൽ എന്നും പറഞ്ഞിരുന്നു.

കൊഴുപ്പ അഗ്നിയെ വർദ്ധിപ്പിക്കുന്നതും വിഷത്തെ ശമിപ്പിക്കുന്നതും ആണ് . സരവും ഉഷ്ണവീര്യവും ആണ്. വാതത്തെ വർദ്ധിപ്പിക്കുന്നതും കഫപിത്തങ്ങളെ ശമിപ്പിക്കുന്നതും ആണ്.. ചെറിയ ലോണി കക്ക് പുളിപ്പുണ്ട് എങ്കിലും ഉപ്പുരസ പ്രധാനമാണ്. ഇത് ഭക്ഷണത്തിൽ ഉൾപെടുത്തിയാൽ തന്നെ വാക് ദോഷം വ്രണം ഗുൻമൻ ശ്വാസം കാസം പ്രമേഹം ശോഫം എന്നിവയെ ശമിപ്പിക്കും. വൃക്ക സംബന്ധമായ നീരിലും വസ്തി സംബന്ധമായ നീരിലും ഫലപ്രദം

അഗ്നി ദോഷവും മൂത്രദോഷവും ചില നേത്ര രോഗങ്ങൾക്ക് കാരണമാകാറുണ്ട്. കൊഴുപ്പ അഗ്നിയെയും മൂത്രത്തേയും വർദ്ധിപ്പിക്കുന്നതു കൊണ്ട് മേൽ പറഞ്ഞ വിധമുള്ള നേത്ര രോഗങ്ങളേയും ശമിപ്പിക്കും.

കൊഴുപ്പയുടെ സ്വരസം രക്തപിത്തത്തേയും ജ്വരത്തേയും അർശസിനേയും ശമിപ്പിക്കും. വിസർപം പോലുള്ള ചർമ രോഗങ്ങളിൽ കൊഴുപ്പ ബാഹ്യ ലേവനമായും പ്രയോഗിക്കാം.

കൊഴുപ്പക്ക് ക്ഷാരം മധുരം അമ്ലം ലവണം എന്നീ രസങ്ങൾ ഉണ്ട്. എങ്കിലും പ്രധാന രസം ഉപ്പാണ് ( ലവണം ) മറ്റുള്ളവ അനുരസങ്ങളാണ് . വിപാകത്തിൽ മധുരമാണ്. കൊഴുപ്പ ജലാംശം കൂടുൽ ഉള്ളതും ഗുരുവും രൂക്ഷവും ആണ് . ജലതത്വത്തേയും ഭൂമി തത്‌വത്തേയും ക്രമപെടുത്തുന്നതു കൊണ്ട് ശീത കാലത്ത് പാദം വിള്ളുന്നതും രക്തപിത്തവും ശമിപ്പിക്കുന്നതാണ്.
( ഷാജി ഗൃഹവൈദ്യം )
XXXXXXXXXXXXXXXXXXXXXXXXX

കൊഴുപ്പയും കൊഴുപ്പച്ചീരയും രണ്ടു സസ്യമാണ്
(രതീഷ് വൈദ്യർ)
XXXXXXXXXXXXXXXXXXXXXXXXX

കൊഴുപ്പയിൽ വിറ്റമിൻ സിയും മറ്റ് ധാതുലവണങ്ങളും ധാരാളം ഉണ്ട്. , കൊഴുപ്പ ചീര പല ഇനങ്ങളിൽ പെട്ടതുണ്ട് പത്ത് മണി പോലുള്ളതാണ് വയലുകളിൽ ഉയർന്ന തട്ടിൽ വാഴക്കിടയിൽ വളരുന്നത് ചെറിയ കൊഴുപ്പ, പറമ്പുകളിൽ വലിയ ഇലയിൽ ഒന്നരയടി പൊക്കത്തിൽ അകപൊട്ടി വളരുന്നത് വലിയ കൊഴുപ്പ , ഇത്പൊക്കം കൂടുമ്പോൾ വീണ് മുട്ടുകളിൽ വളരും.

കൊഴുപ്പ ഒരുപാടൊരുപാട് രോഗങ്ങൾക്ക് കൊള്ളാം, പക്ഷെ ഇതുപയോഗിക്കുന്നവർ വളരെ കുറവാണ്. രക്തസമ്മർദ്ധം കുറഞ്ഞാൽ കൊഴുപ്പ ചീര കറി വെച്ച് കഴിച്ചാൽ മതി. പക്ഷെBP കുറക്കുന്നവർക്ക് കൂടുകയും ചെയ്യാം. അതു കൊണ്ട് പ്രഷർ ഏതാണ്ട് ഒരേ ല വലിൽ അല്ലാത്തവർ ഉപ്പ് ചീരയുമായി അത്ര ചങ്ങാത്തം പിടിക്കണമൊ എന്നൊരു സംശയം ഇല്ലാതില്ല.
എന്നാൽ ഇതൊന്നും നോക്കാതെ ധൈര്യമായി കറി വെച്ച് കഴിക്കുന്നതിൽ യാതൊരു തെറ്റുമില്ല.

കൊഴുപ്പ ശീലമാക്കിയാൽ അർശസ് പോയിക്കിട്ടും അത്ര തന്നെ
(ജോസ് ആക്കൽ )
XXXXXXXXXXXXXXXXXXXXXXXXX

കൊഴുപ്പ സമൂല അരച്ച് വെള്ളത്തിൽ കലക്കി കുടിച്ചാൽ മൂത്രത്തിൽ കൂടി പഴുപ്പ് പോകുന്നതും , മൂത്രം ഒഴിക്കുമ്പോൾ ഉള്ള പുകചിൽ മാറാനും നല്ലതാണ്.
(തുഷാര വൈദ്യ)
XXXXXXXXXXXXXXXXXXXXXXXXX

കൊഴുപ്പക്ക് ലവണ മേത്തി – മാംസ ചീര. – കോഴി ചീര എന്നെല്ലാം പേരുകൾ ഉണ്ട്.

കൊഴുപ്പയുടെ നീരിൽ തുമ്പ നീരും മുക്കുറ്റി നീരും മഞ്ഞളും ചേർത് പുരട്ടിയാൽ വേരിക്കോസ് വ്രണം പൂർണമായും ശമിക്കും സാധാരണ വ്രണം കഴുകുവാൻ ഉപ്പിട്ട വെള്ളം ഉപയോഗിക്കാറുണ്ട്. കൊഴുപ്പയിൽ ഉപ്പുണ്ട്. കൊഴുപ്പ വെന്ത വെള്ളം വ്രണം കഴുകുവാൻ നല്ലക്കാണ്.

കൊഴുപ്പയിൽ വൈറ്റമിൻ A യും C യും ധാരാളം ഉണ്ട്. ഈ വിറ്റാമിനുകൾ എല്ലിനും കണ്ണിന്നും വളരെ ഗുണകരമാണ്.

കൊഴുപ്പ രക്തത്തെ ധാതുലവണ സമ്പുഷ്ടമാക്കും : രക്തത്തിലെ ഓക്സിജന്റെ അളവ് വർദ്ധിപ്പിക്കും..::

കൊഴുപ്പ ചീര വാഴയിലയിൽ പൊതിഞ്ഞു വച്ചാൽ വാഴയിലയുടെ ഗുണൾ ചീര ആഗിരണം ചെയ്യും. സിദ്ധ വൈദ്യത്തിൽ പല രഹസ്യ യോഗങ്ങളിലും കൊഴുപ്പച്ചീര ഉപയോഗിക്കുന്നുണ്ട്.
(വിജേഷ് വൈദ്യർ )
XXXXXXXXXXXXXXXXXXXXXXXXX

കൊഴുപ്പ ചീര തോരൻ

കൊഴുപ്പ ചീര
തേങ്ങ
ജീരകം
ചെറിയഉള്ളി
പച്ചമുളക്
മഞ്ഞൾ പൊടി
മുളക് പൊടി
ഉപ്പ്
വെളിച്ചെണ്ണ
കടുക്
വറ്റൽ മുളക്
ചെറുപയർ ചെറുപയർ വേവിച്ചെടുത്തു ഒരു ചീന ചട്ടി വെച്ച് ചുടാകുബോൾ വെളിച്ചെണ്ണ ഒഴിച്ച് കടുക് വറ്റൽ മുളക് ഇട്ടു പൊട്ടി കഴിഞ്ഞു അതിലേയ്ക്ക് വേവിച്ചു വെച്ചിരിക്കുന്ന ചെറുപയർ ചേർത്ത് കൂടെ തന്നെ കൊഴുപ്പ ചീര വൃത്തി ആക്കി കഴുകി അരിഞ്ഞെടുത്തതും മഞ്ഞൾ പൊടി ഉപ്പും ചേർത്ത് അടച്ചു വെച്ച് വേവിച്ചു എടുത്തു വെച്ചിരിക്കുന്ന തേങ്ങ ജീരകം, ചെറിയ ഉള്ളി, പച്ചമുളക് ചേർത്ത് ചതച്ചതും ചേർത്ത് നന്നായി യോജിപ്പിച്ചു തുറന്നു വെച്ച് വെള്ളം നന്നായി വലിയിപ്പിച്ചു എടുക്കണം. ചെറുപയർ ചേർക്കാതെയും ഉണ്ടാക്കാം. ചെറിയ കയ്പ്പ് ഉണ്ടാകും എന്നെ ഉള്ളു.

( സുഹൈൽ മജീദ് )
XXXXXXXXXXXXXXXXXXXXXXXXX

മുത്തങ്ങ ചുക്ക് കാലാടി കൊഴുപ്പ ഭര്ദ്രം
നല്ലോരു മൂവിലയു മൻപോടു ഭൂമീ താലം
സാമ്യേന ചേർതു പയസാ ജലവും
ക്രമേണ കൂട്ടി കാച്ചി കുറുക്കി
ഉടനേ യതു പാനമായാൽ
മണ്ടീടും എല്ലുരുകി വീഴുന്നതും
ആശു ശുക്ല രക്തങ്ങൾ നീർ ചുടുക യെന്നതുമൊക്കെയും താൻ

മുത്തങ്ങ ചുക്ക് കടലാടി കൊഴുപ്പ നന്നാറി മൂവില വേര് നിലപ്പന കിഴങ്ങ് എന്നിവ സമമായി എടുത്ത് പശുവിൻ പാലും വെള്ളവും ചേർത് കഷായം വച്ച് സേവിച്ചാൽ ശുക്ല സ്രാവം അസ്ഥിസ്രാവം മൂത്രച്ചൂട് എന്നിവ ശമിക്കും.
(ഹരീഷ് വൈദ്യർ )

Leave a comment