Post 202 കൈത (പൂക്കൈത )

ആറു മീററർ വരെ ഉയരം വക്കുന്ന ഒരു സസ്യമാണ് പൂക്കൈത . ഇത് കേരളത്തിലും കർണാടകയിലും ധാരാളം കണ്ടു വരുന്നു. ഇത് കുളങ്ങളുടേയും തോടുകളുടേയും തീരങ്ങളിലും ചതുപ്പുകളിലും ആണ് കണ്ടു വരുന്നത് . ഇത് വ്രണ രോപണ’മാണ്. വാതം അർശസ് – തലവേദന’ ചർമരോഗങ്ങൾ മസ്തിഷ്ക രോഗങ്ങൾ എന്നിവ ശമിപ്പിക്കും മസ്തിഷ്കത്തെ ബലപെടുത്തും.
(രാജേഷ് വൈദ്യർ ) XXXXXXXXXXXXXXXXXXXXXXXXXXXXXXXXXXXXXXXXXXXXXXXXXXആമുഖം.
കുടുംബം = പൻഡാനേസി
ശാസ്ത്രനാമം = പൻഡാനസ് ഒഡൊറാറ്റിസിമസ് XXXXXXXXXXXXXXXXXXXXXXXXXXXXXXXXXXXXXXXXXXXXXXXXXXര സം = കടു – തിക്തം – മധുരം
ഗുണം = ലഘു
വീര്യം = ഉഷ്ണം
വിപാകം = കടു XXXXXXXXXXXXXXXXXXXXXXXXXXXXXXXXXXXXXXXXXXXXXXXXXXസംസ്കൃതനാമം = കേതകി – ചാമര പുഷ്പക – ധുലിപുഷ്പിക – ദീർഘ പത്ര – ഗന്ധ പുഷ്പ _ ഇന്ദുകാലിക – ജംബുക – കണ്ടദള – കേതക.

ഹിന്ദി = കേസ്റ്റി – കീയോര – ഗഗന്ധുൾ

ബംഗാളി = കേതികേയ – കേതുകി – കേയ

തമിഴ് = കൈതയ് – കേചിയ

തെലുഗു = ഗെഡജി – ഗൊജ്ജാംഗി – കേതകി

ഇംഗ്ലീഷ് – താച് സ്ക്രൂ പൈൻ

പ്രയോഗാംഗം = ഇല – വേര് – പൂവ് – ഇലയുടെ നാര്

പൂക്കൈത വേര് കുറുന്തോട്ടിവേര് ആന കുറുന്തോട്ടി പേര് എനിവ ഇടിച്ച് അരിക്കാടിയിൽ ഇട്ട് തിളപ്പിച്ച് വയ്ക്കുക. രണ്ടു ദിവസം കഴിഞ്ഞ് ( പുളിച്ച് നുരക്കുമ്പോൾ ) തിരുമ്മി പിഴിഞ്ഞ് അരിച്ച് എടുക്കുക. സമം എണ്ണയും കൂട്ടി

കുറുന്തോട്ടി ആന കുറുന്തോട്ടി ചിറേറലം പേരേ,-ലം കുന്തിരിക്കം വെള്ള കൊട്ടം ഞാഴൽ പൂവ് മാഞ്ചി ഇരുവേലി നാൻ മുഖ പുല്ല് ജോനകപുല്ല് കച്ചോല കിഴങ്ങ് ഇലവർങം പച്ചില തകരം തൂണിയാങ്കം ജാതിക്ക നറും പശ ദേവതാരം അകല് തിരുവട്ട പശ ഗുൽഗുലു എന്നിവ എല്ലാം കൂടി എണ്ണയുടെ നാലൊന്ന് എടുത്ത് പൊടിച്ച് നെയ്യിൽ വറുത്തരച്ച് കൽകം ചേർത് കാച്ചി മണൽ പാകത്തിൽ അരിക്കുക. കരിങ്ങാലി കാതൽ ചെറുപുന്നപ്പൂവ് നാഗപ്പൂവ് എന്നിവ കൂടി ചേർക്കുന്നതും നല്ലതാണ്.

ഈ തൈലം അസ്ഥിഗതമായ വാതം അപബാഹുകം പിടലിവേദന അസ്ഥിയിലെ ക്യാൻസർ മുതലായവയെ ശമിപ്പിക്കും
(ഓമൽകുമാർ വൈദ്യർ )
XXXXXXXXXXXXXXXXXXXXXXXXX

മുൻ കാലങ്ങളിൽ തോടിന്റെ വശങ്ങൾ ബലപെടുത്താൻ കൈത നടുമായിരുന്നു. കൈതയുടെ ഇല തഴ എന്ന് അറിയപെടുന്നു. ഇത് പായും ബാഗും മറ്റ് കരകൗശല വസ്തുക്കളും നിർമിക്കാൻ ഉപയോഗിച്ചിരുന്നു.

കൈതയുടെ പൂക്കൾ താഴംപൂ എന്ന് അറിയപെടുന്നു. സുഗന്ധമുള്ള കൈത പൂക്കൾ തുണിവക്കുന്ന അലമാരിയിൽ വച്ചാൽ തുണികൾക്കെല്ലാം സുഗന്ധം കിട്ടും. കൈതയുടെ വേര് ചതച്ച് ബ്രഷ് പോലെ കുമ്മായം പൂശുവാൻ ഉപയോഗിച്ചിരുന്നു.

പൊള്ളലിന് എണ്ണ കാച്ചാൽ കൈത യുടെ കൂമ്പ് ഉപയോഗിച്ചിരുന്നു.
(ഫാദർ ജോൺ പഞ്ഞിക്കാട്ടിൽ )
XXXXXXXXXXXXXXXXXXXXXXXXX

ചന്ദനാദി തൈല യോഗത്തിൽ പൂകൈത ചേരുന്നു. ഇത് ത്വക്ക് രോഗങ്ങൾക്കും, മഞ്ഞപിത്തതിനും ഉപയുക്തമാണ്

വിരകൈത എന്നയിനത്തിൻ്റെ വേര് വിരശല്യത്തിന് കൊടുക്കാറുണ്ട്

പൈൽസിന് ഔഷധമായി കൈത ഉപയോഗിച്ച് വരുന്നു.
.
കൈതയുള്ളിടത്ത് പാമ്പുണ്ടാകുമെന്ന് പറയപ്പെടുന്നു. പണ്ട് കൈതയുമായി ബന്ധപ്പെട്ട് പാമ്പുകൾക്ക് പേരുമുണ്ടായിരുന്നു. കൈതമൂർഖൻ, കൈതോലപ്പാമ്പ്, കൈതക്കുറിഞ്ഞി , കൈത അണലി എന്നിങ്ങനെ.

പന്ത്രണ്ട് വർഷത്തിലൊരിക്കലെ കൈത പൂക്കുകയുള്ളു എന്ന് പറയപ്പെടുന്നു. താഴമ്പൂ എന്നും കൈനാറി എന്നും കൈത പ്രാദേശികമായി അറിയപ്പെടുന്നു.
( ടി ജോ എബ്രാഹാം.)
XXXXXXXXXXXXXXXXXXXXXXXXX

പൂകൈത – ആന കൈത – ചെറു കൈത എന്നിങ്ങനെ കൈത മൂന്നിനം ഉണ്ട്. പൂകൈതക്ക് പരമാവധി ഒന്നര മീറ്റർ ഉയരമേ ഉണ്ടാവാറുള്ളു. ഇതിൽ പൂവുണ്ടായാൽ ആ പ്രദേശം മുഴുവൻ അതിന്റെ സുഗന്ധം ഉണ്ടായിരിക്കും.

തൃഫലാദി തൈലം കേതകീ മൂല തൈലം മുതലായ കൈത വേര് പറയുന്ന യോഗങ്ങളിൽ എല്ലാം പൂകൈത വേര് ആണ് ചേർക്കേണ്ടത്. ഇത് സാധാരണ കാവുകളിലാണ് കണ്ടു വരുന്നത്.

ചെറു കൈത സാധാരണ കുട്ടികളുടെ വിരശല്യത്തിന് ഉപയോഗിച്ചു വരുന്നു.
(ഹരീഷ് വൈദ്യർ )
XXXXXXXXXXXXXXXXXXXXXXXXX

സുഗന്ധമുള്ള പൂക്കൾ ഉണ്ടാകുന്നതു കൊണ്ട് ഗന്ധ പുഷ്പ എന്നു നീണ്ട ഇലകൾ ഉള്ളതുകൊണ്ട് ദീർഘ പത്ര എന്നും കൈതക്ക് പേരുണ്ടായി

കൈതയുടെ ഇലയും വേരും പൂവും ഇലയുടെ നാരും ഔഷധമായി ഉപയോഗിക്കുന്നു.

പൂക്കൈതയുടെ കൂമ്പും തളിരും ചതച്ചു പിഴിഞ്ഞ നീരിൽ അതു തന്നെ കൽക്കമായി നെയ് കാച്ചി 10 മില്ലി വീതം രാവിലെയും വൈകിട്ടും സേവിച്ചാൽ മൂത്ര കൃച്ചറം ശമിക്കും എന്ന് വൈദ്യ മനോരമ പറയുന്നു. .

പൂകൈത സമൂലം ചുട്ടുകരിച്ച് വെള്ളത്തിൽ കലക്കി തെളിച്ച് എടുത്ത ചാരം നല്ലെണ്ണയിലോ ഗുസമതിനു വിധിച്ച മറ്റു തൈലത്തിലോ സേവിച്ചാൽ ഗുൽ മംശമിക്കും.

കൈതവേര് കുറുന്തോട്ടിവേര് ആന കുറുന്തോട്ടിവേര് എന്നിവ കഷായവും കൽകവും ആയി കാടിയും ചേർത് കാച്ചിയ തൈലം സേവിക്കുകയും തേക്കുകയും ചെയ്താൽ അസ്ഥിത്ര വാതം ശമിക്കും . ഇതിന് കേതക്യാദിതൈലം എന്ന് പറയുന്നു.

കൈതയുടെ ഓല അല്ലക്കി എടുത്ത നാര് ഉപയോഗിച്ച് മുറിവ് തുന്നികെട്ടുവാൻ വിധിയുണ്ട്

കൈത ഓല തെങ്ങിന് വളമായി ഉപയോഗിച്ചിരുന്നു. ഇതിൽ ധാരാളം പൊട്ടാസ്യം അടങ്ങിയിരിക്കുന്നു –

കൈതയുടെ ആൺ ചെടിയും പെൺ ചെടിയും വേറെ വേറെ ആണ്. അതിൻ്റെ പൂക്കൾ വ്യത്യസ്ഥമാണ് . കൈത 12 വർഷം കൂടുമ്പോഴാണ് പുഷ്പ്പിക്കുന്നത് എന്ന് പറയപെടുന്നു.

കൈത മൂത്രളവും വ്രണ്ടരോപണവും ത്വക് രോഗങ്ങൾ ശമിപ്പിക്കുന്നതും ആണ്.

ഫലത്തിൽ നിന്നും എടുക്കുന്ന എണ്ണ ശീതളവും തലച്ചോറിനെ ബലപ്പെടുത്തുന്നതും ആണ് യുനാനിയിൽ പറയുന്നു. ഇത് സിഫിലിസ് പാമ ( ചൊറിചിരങ്ങ്) മസൂരി വ്രണം. മുതലായവ ശമിപ്പിക്കുന്നതാണ്. കൈതപൂ വിൻ്റെ മണം മസ്തിഷ്കത്ത ഉത്തേജിപ്പിക്കും എന്ന് പറയപെടുന്നു.

കൈത ഇന്ന് വംശനാശ ഭീഷണിയിലാണ്.
(അബ്ദുൾ ഖാദർ )
XXXXXXXXXXXXXXXXXXXXXXXXX

/ വിഴാൽ വേര്
കാട്ടു തിപ്പലി വേര്
മുരിങ്ങവേര്
തുളസി വേര്
പ്ലാശിൻ തൊലി
ആടലോടകവേര്
ഇവ സമം ഇവ എല്ലാം കൂടിയിടത്തോളം ചെറു കൈതവേരും കൂട്ടി കഷായം വെച്ച് അരിച്ചെടുത്ത് അതോ ട് കൂടി തേങ്ങാ പാലും കാടിയും മോരും കടുകും കായവും ചേർത്തുണ്ടാക്കിയ കഞ്ഞി ഊരത്തിലെ എല്ലാ കൃമികളെയും ഉൻമൂലനാശം ചെയ്യും കൈ കണ്ടത്
( ഹരീഷ്)
XXXXXXXXXXXXXXXXXXXXXXXXX

[12/14/2020, 10:35 AM] +91 94472 42737:

  1. വർഷം വേണമൊ എന്നറിയില്ല. കൈത വെള്ളകെട്ടിന്റെ ഭാഗത്താണ് കൂടുതൽ കണ്ട് വനത്. അത് കൊണ്ട് വെട്ടി കെട്ടൻ മുതലായ ( കൈത മൂർഖൻ) പാമ്പുകൾ ചൂടിൽ നിന്ന് മോചനം നേടാൻ താവളമാക്കുന്നു.

[12/14/2020, 10:36 AM] +91 94472 42737:

കൈതയും പൂകൈതയും ( താഴാം മ്പൂ ) രണ്ടും രണ്ടാണ്. പൂകൈ തയുടെ പൂവിനുണ് മണം കൂടുതൽ

പൂ കെ കതയുടെ വേര് ഇട്ട് വെള്ളം തിളപ്പിച്ച് കുളിച്ചിൽ ശരീരത്തിലെ നെകറ്റീവ് എനർജി ഇല്ലാതാകും എന്ന് പറയപെടുന്നു.
( ഹർഷൻ കുറ്റിച്ചൽ )
XXXXXXXXXXXXXXXXXXXXXXXXX

പണ്ടൊക്കെ കൈത വേലിയായി നട്ടിരുന്നു. സാധനങ്ങൾ പൊതിയുവാൻ കൈതയുടെ ഓലകൊണ്ട് നെയ്ത പായ ഉപയോഗിച്ചിരുന്നു . കിടക്കുവാനുള്ള പായയും നെല്ലു ഉണക്കുവാനുള്ള വലിയ ചിക്കുപായയും കൈതയുടെ ഓലകൊണ്ട് ഉണ്ടാക്കിയിരുന്നു. പണ്ടു കാലത്ത് ഇത് ഒരു കുടിൽ വ്യവസായമായി ചില പ്രദേശങ്ങളിൽ എല്ലാ വീടുകളിലും ചെയ്തിരുന്നു. തഴപായിൽ കിടക്കുന്നത് വാതരോഗത്തെ അകററും എന്ന് പറയപെടുന്നു.

കൈതയുടെ കൂമ്പ് അര മീറ്റർ തടിയോടു കൂടി വെട്ടി എടുത്തണ് നടുന്നത്. മഴ കുറവുള്ളപ്പോൾ നട്ടാൽ നാലഞ്ചു ദിവസം നനക്കണം.

പൂകൈത പായുണ്ടാക്കാൻ സാധാരണ ഉപയോഗിക്കാറില്ല. ഇത് പൂത്താൽ ഒരു കിലോമീറ്ററോളം ദൂരം സുഗന്ധം പരക്കും. പൂകൈതയിൽ ചക്ക ഉണ്ടാകാറില്ല. ചക്ക ഉണ്ടാകുന്ന വലിയ കൈത ആണ് പായുണ്ടാക്കാൻ ഉപയോഗിക്കുന്നത്.
(വിനു ഖത്തർ)
XXXXXXXXXXXXXXXXXXXXXXXXX

പൂകൈതവേര് എടുത്ത് ഒരു ദിവസം ചുണ്ണാമ്പു വെള്ളത്തിൽ ഇട്ട് വക്കണം. . അതിനു ശേഷം അരത്തയും വലിയ കടലാടിയും നാൽപാമരവും പ്ലാവിൻ്റെ വേരിലെ തൊലിയും മുരിങ്ങ തൊലിയും കൂട്ടി 400 ഗ്ര്യം എടുത്ത് കഷായം വച്ച് അതിൽ പൂകൈതവേര് 600 ഗ്രാം കൽകമായി എണ്ണകാച്ചി തേച്ചാൽ ചർമ്മം മൃദുലമാവും. മൊരി കരിം പുള്ളി എന്നിവ ശമിക്കും . ചൊറിഞ്ഞു പൊട്ടുന്നതിനും നല്ലതാണ്
(വിജേഷ് വൈദ്യർ )
XXXXXXXXXXXXXXXXXXXXXXXXX

കുറച്ച് വർഷങ്ങൾ മുമ്പ് വരെ ഉണക്കമീനും, ശർക്കരയും മറ്റും തഴപായിലായിരുന്നു പൊതിഞ്ഞ് കെട്ടി കച്ചവടത്തിനായി കൊണ്ട് വന്നിരുന്നത്.

(ദുർമരണപ്പെട്ട ശരീരം പണ്ട് പഴംപായയില്ലായിരുന്നല്ലോ പൊതിഞ്ഞ് കെട്ടി കൊണ്ടു പോയിരുന്നത് )
(വിന്നു ഖത്തർ)
XXXXXXXXXXXXXXXXXXXXXXXXX

നാഗർകോവിൽ നിന്ന് വരുന്ന ശർക്കര കച്ചവടക്കാർ തഴപ്പായ കൂട്ടിൽ ആണ് ശർക്കര കൊണ്ടുവരുന്നത്
(ജയപ്രകാശ് വൈദ്യർ )
XXXXXXXXXXXXXXXXXXXXXXXXX

കൈതപൂവ് അശോകപകവ് ചെത്തി പൂവ് കു വളത്തിൻ്റെ ഇല കുങ്കുമപ്പൂവ് എന്നിവ ചേർത് കാച്ചി എടുക്കുന്ന തൈലം മുഖത്തെ പാടുകളും കറുപ്പും ഇല്ലാതാക്കും. ഇതിന് പരിമളതൈലം എന്ന് പറയുന്നു.
(ചന്ദ്രമതി വൈദ്യ)
XXXXXXXXXXXXXXXXXXXXXXXXX

തേക്കിടവേര് കൈതവേര് കരിമ്പന വേര് തെങ്ങിൻ്റെ വേര് എന്നിവ ചേർത് നല്ലെണ്ണകാച്ചി തേച്ചാൽ വെരിക്കോസ് പൂർണമായും ശമിക്കും

കൈതപ്പുവ് ഒരു ദിവസം വെയിലിൽ വച്ചശേഷം കുടഞ്ഞെടുത്താൽ ഒരു പൊടി കിട്ടും. ഈ പൊടിനായ് കരണ പരിപ്പും അമുക്കുരചൂർണവും വയൽ ചുള്ളി വിത്തും ചേർത് പൊടിച്ച് സേവിച്ചാൽ നാഡികൾ ബലപ്പെടും. ഇദ്ധാരണ ശേഷി വർദ്ധിക്കും.
(പവിത്രൻ വൈദ്യർ )
XXXXXXXXXXXXXXXXXXXXXXXXX

ജലാംശം അധികമുള്ള മണ്ണ് ഇഷ്ടപെടുന്ന ഒരു സസ്യമാണ് കൈത. ജലാശയങ്ങളുടെ സമീപത്താണ് ഇത് കണ്ടു വരുന്നത് . വെള്ളമില്ലാത്ത സ്ഥലത്ത് വളരുന്നവയും ഉണ്ട്. ആൺ കൈതയും പെൺ കൈതയും ഉണ്ട് . ആൺ കൈതക്ക് മുള്ള് കുറവും ഉയരം കൂടുതലും ആയിരിക്കും. രണ്ടു മൂന്നാൾ ഉയരം ഉണ്ടാകും പെൺ കൈതക്ക് മുള്ള് കൂടുതലും ഉയരം കുറവും ആയിരിക്കും. അഞ്ചോ ആറോ അടി ഉയരമേ ഉണ്ടാവുകയുള്ളു.

നവിന സസ്യ ശാസ്ത്ര പ്രകാരംചണ്ടേനേസിയേസ സ്വ കുടുംബത്തിൽ പെട്ട പണ്ടാനസ്‌ ഒഡോറാറ്റിസ്മസ് ആണ് കൈത. അബ്രല്ല ട്രീ എന്ന് ഇംഗ്ലീഷിൽ പറയും പ്രചീmശാസ്ത പ്രകാരം കേതകീ കുലത്തിലാണ് കൈത. കൈനാറി കേതകി താഴംപൂ പൂകൈത എന്നെല്ലാം പേരുകളുണ്ട്.

കൈത വാതത്തേയും പാത്തത്തേയും ശമിപ്പിക്കുന്നതാണ് . കൈതവേര് പല ഔഷധങ്ങളിലും ചേരുന്നുണ്ട്. കൈതയുടെ തണ്ടിൽ നിന്നും ഉണ്ടാകുന്ന താങ്ങുവേരുകൾ തറയിൽ മുട്ടും മുൻപ് എടുത്ത് ചതച്ചു പിഴിഞ്ഞ നീര് തളർവാതത്തെ ശമിപ്പിക്കും.

കൈതവകവിന് വിശിഷ്ട മായ സുഗന്ധമുണ്ട്. ഇത് കാമ വൃദ്ധി ഉണ്ടാക്കുന്നതാണ് പണ്ടുകാലത്ത് വസ്ത്രം സൂക്ഷിക്കുന്ന തടി പെട്ടിയിൽ കൈതപൂവ് വക്കാറുണ്ട്. ദീർഘകാലം അതിൽ വക്കുന്ന വസ്ത്രങ്ങൾക്ക് കൈതപ്പൂവിൻ്റെ മണമുണ്ടാകും.

തഴ പായയിൽ (കൈതയോലപായ) പതിവായി കിടന്നുറങ്ങിയാൽ നടുവേദനയും മലബന്ധവും ഉണ്ടാവുകയില്ല. പണ്ടുകാലത്ത് കിടക്കുവാൻ തഴപായ ആണ് ഉപയോഗിച്ചിരുന്നത്. വളരെ വലിപ്പമുള്ള പായകൾ നെല്ലുണക്കുവാൻ ഉപയോഗിച്ചിരുന്നു. ഇതിന് ചിക്കു പlയ എന്നാണ് പറഞ്ഞിരുന്നത്.

കൈതയുടെ മൂത്ത ഓല വെട്ടി മുള്ളുകളഞ്ഞ് തിരികപോലെ ചുറ്റി കെട്ടി ഉണക്കി അടുപ്പിനു മുകളിൽ പുക അടിക്കുന്നിടത്ത് സൂക്ഷിക്കും. വർഷകാലത്ത് മറ്റു പണികൾ ഇല്ലാത്തപ്പോൾ ഇതെടുത്ത് കുതിർത് കിടക്കുവാനുള്ള പായയും നെല്ലുണക്കുവാനു ള്ള വലിയ ചിക്കു ‘പായയും ഇരിക്കുവാനുള്ള ചെറിയ പായയും (തടുക്ക് ) ഉണ്ടാക്കും. പണ്ട് അതിഥികൾ വന്നാൽ ഈ തടുക്ക്‌ ഉമ്മറത്ത് ഇട്ടു കൊടുക്കുന്നത് മാന്യതയായി കണക്കാക്കിയിരുന്നു. കൈത അതിരിൽ വേലികെട്ടു വാൻ ഉപയോഗിച്ചിരുന്നു. വർഷത്തിൽ ഒന്നോ രണ്ടോ പ്രാവശ്യം ഈ ഓല അറുത്തെടുത്ത് ആണ് പായ ഉണ്ടാക്കുന്നത്. കിടക്കുവാൻ മെത്ത പായ തഴപ്പായ എന്നിങ്ങനെ രണ്ടിന്നം പായ ഉണ്ടാക്കിയിരുന്നു. പണ്ടൊക്കെ കുഞ്ഞുങ്ങളെ കമുകിൻ പാളയിൽ കിടത്തി കുളിപ്പിച്ച് തഴപായയിൽ കിടത്തുകയായിരുന്നു പതിവ് . കർഷക തൊഴിലാളികൾ മഴ നനയാതിരിക്കാൻ തഴ കൊണ്ട് പുട്ടിൽ ഉണ്ടാക്കി തലയിൽ ഉടുമായിരുന്നു.

l/അരിഷ്ടാസവങ്ങൾ സൂക്ഷിക്കുന്ന ഭരണിയിൽ കൈതപൂവ് ഇട്ട് വച്ചിരുന്ന് വാസന പിടിപ്പിച്ച ശേഷം പൂവു നീക്കി തുടച്ച് അതിൽ അരിഷ്ട്രാസവങ്ങൾ ഒഴിച്ചു വക്കുന്ന പതിവുണ്ടായിരുന്നു .ഇത് നല്ലൊരു അണുനാശിനി കൂടി ആണ്. ഇങ്ങിനെ വാസന പിടിപ്പിച്ച ഭരണിയിൽ അരിയോ നെല്ലോ ശർക്കരയോ മറ്റു വസ്തുക്കളോ ഇട്ടു വച്ചാൽ അത് ദീർഘകാലം കേടുവരാതെ ഇരിക്കുകയും ചെയ്യും . കിടക്കുന്ന മുറിയിൽ കൈതപ്പൂവച്ചൽ അവിടെ യാതൊരു വിധ ദുർഗന്ധവും ഉണ്ടാവുകയില്ല. ചില വശീകരണ ഹോമങ്ങളിൽ കൈതപ്പൂവ് ഉപയോഗിച്ചിരുന്നു. കൈതയുടെ പഴുത്ത ചക്കവീട്ടിൽ വച്ചാൽ എലി പല്ലിപാററ മുതലായവ അതിൻ്റെ വാസന മൂലം ആകർഷിക്കപെട്ട് അതു വന്ന് തിന്നുകയും ചാവുകയും ചെയ്യും.
(മാന്നാർ ജി )
XXXXXXXXXXXXXXXXXXXXXXXXX

പൂകൈത വേര് കഷായം വെച്ചു പൂകൈത വേര് കൽക്കം ചേർത്ത് എണ്ണ കാച്ചി തേച്ചാൽ താരൻ മാറാനും തലമുടി ഇടതൂർന്ന് വളരാനും നല്ലതാണ്.
( രതീശൻ വൈദ്യർ )
XXXXXXXXXXXXXXXXXXXXXXXXX

മൂന്നിഞ്ചു നീളം കൈതവേര് എടുത്ത് ചതച്ച് രണ്ടു സ്പൂൺ നല്ല ജീരകവും കൂട്ടി കഷായം വച്ച് കൊടുത്താൽ രക്തവാതകുരുക്കൾ ശമിക്കും. പൊട്ടാനുള്ളവ പൊട്ടി കരിയും. വാൽവ് ചുരുങ്ങി ആൻറി ബയോട്ടിക് കൊടുത്താലും മാറാത്ത പനിയും മുട്ടുവേദനയും ക്ഷീണവും ഉള്ള സന്ധിവാതത്തിനും നല്ലതാണ് പെട്ടെന്ന് ക്ഷീണം മാറുകയും ഉൻമേഷം ഉണ്ടാവുകയും പനി വിടുകയും ചെയ്യും. ഒറ്റനേരം കഴിച്ചാൽ തന്നെ ഫലം കാണുന്നതാണ്.

പ്രമേഹ വ്രണം വേരിക്കോസ് അൾസർ മുതലായ മാറാത്ത വ്രണങ്ങളിൽ കൈതചക്ക ഉണക്കിപൊടിച്ച് ഇട്ടാൽ അവ മറുണ്ടതാണ്.

കൃഷിസ്ഥലത്ത് കൈതയുടെ ചക്ക മുറിച്ച് കമ്പിൽ കുത്തി പല സ്ഥലത്തായി സ്ഥാപിച്ചാൽ കീടബാധ ഒഴിയും. കീടനാ ശിനികൾ പ്രചരിക്കുന്നതിനു മുൻപ് കീടനിയന്ത്രണത്തിന് ഇത് ഉപയോഗിച്ചിരുന്നു.

മൂട്ടയുള്ള തഴപ്പായ കത്തിച്ച ചാരം തേൻ ചേർത് കൊടുത്താൽ മാറാത്ത പനിയും മാറും. ഒറ്റ നേരം സേവിച്ചാൽ തന്നെ കണ്ണിനെയൊക്കെ ബാധിക്കുന്ന മാറാത്ത പനി മാറും എലിപ്പനിയിലും അനുഭവം കണ്ടിട്ടുണ്ട്.

വിഷഹാരികൾ പച്ചമഞ്ഞളിട്ട് പുഴുങ്ങിയ തഴ കൊണ്ട് പായുണ്ടാക്കി വിഷാർത്തന്നെ അതിൽ കിടത്തി ചികിത്സിക്കുന്നത് കണ്ടിട്ടുണ്ട്.
(ജയാനന്ദൻ വൈദ്യർ )
XXXXXXXXXXXXXXXXXXXXXXXXX

കൊല്ലം ജില്ലയിലെ തഴവ എന്ന സ്ഥലത്ത് ഇന്നും തഴ കൊണ്ടുള്ള പായും കൊട്ട വട്ടി മുതലായവയും ധാരാളം നിർമിക്കുന്നുണ്ട്.
(സുഹൈൽമജീദ്)
XXXXXXXXXXXXXXXXXXXXXXXXX

ചേർതല കണിച്ചി കുളങ്ങര ക്ഷേത്രത്തിൻ്റെ അടുത്തുള്ള കുളത്തിൽ ഒരു പ്രത്യേക ഇനം കൈത ഉണ്ട്. സാധാരണ കൈതയിൽ രണ്ടു വശത്തും നടുക്കുമായി മൂന്നു വരി മുള്ളുകൾ ആണ് ഉള്ളത്. എന്നാൽ ഇവിടെയുള്ള കൈതയിൽ ആരു വരി മുള്ളുകൾ ഉണ്ട്. ‘ഇതേ കുറിച്ച് ഒരു ഐതിഹ്യം ഉണ്ട്. ഒരിക്കൽ കൈതയോല മുറിക്കൻ ഒരു സ്ത്രീ എത്തി. അവർക്ക് അപ്പോൾ അശുദ്ധിയുള്ള സമയം ആയിരുന്നു. അവർ മറ്റു നിർവാഹം ഇല്ലാഞ്ഞിട്ടാണ് ദേവി ക്ഷമിക്കണം എന്നു പറഞ്ഞ് കൈതയോല മുറിച്ചു . എന്നാൽ പിറ്റേന്നു മുതൽ അവിടെയുള്ള കൈതയിൽ ഒരു വിധത്തിലും പായുണ്ടാക്കാൻ കഴിയാത്ത വിധം ആറുവരി മുള്ളുകൾ പ്രത്യക്ഷപെട്ടു. ഇവിടെ മാത്രമേ ഇങ്ങിനെ ഒരു ജനുസ് കൈതകൾ ഉള്ളു എന്നതാണ് അത്ഭുതകരമായ കാര്യം.

കൈതയുടെ തടിയിൽ നിന്നും താങ്ങുവേരുകൾ ഉണ്ടായി തറയിലേക്ക് വളരുന്നത് കാണാം. ഉവ കൈതയെ കാറ്റിൽ മറിയാതിരിക്കുവാൻ സഹായിക്കുന്നു. ഈ വേരുകൾ മുറിച്ചെടുത്ത് ചെറുതായി ചതച്ച് ഒരു കമ്പി കയറ്റിവലിച്ചാൽ നീണ്ട നാരുകൾ ആയി കിട്ടും. ഇവ ചേർത് കെട്ടി ചൂലുകൾ നിർമിക്കാറുണ്ട്. ചിലർ ഇതിന് മാച്ചി എന്നും തുടപ്പ എന്നും പറയാറുണ്ട്. ഈ വേരുകൾ തെങ്ങോല കൊണ്ട് പുരമേയുമ്പോൾ ഓല കെട്ടി ഉറപ്പിക്കാനുള്ള വള്ളിയായിട്ടും ഉപയോഗിക്കാറുണ്ട്.

കൈതയുടെ പൂക്കൾ ഓലക്കുള്ളിൽ മറഞ്ഞണ് ഇരിക്കുന്നത്. ഇവ കണ്ടെത്തുക ശ്രമകരമാണ്. ഗന്ധം കൊണ്ട് തിരിച്ചറിഞ്ഞ് സൂക്ഷ്മമായി പരിശോധിച്ചാലേ ഇവ കാണുകയുള്ളു. കൈത ഓലകൾ അരിഞ്ഞു മാറ്റി ആണ് ഈ പൂ പറിക്കുന്നത് . ഇതിൽ നിന്നും ഒരു നല്ല സുഗന്ധതൈലം വേർതിരിച്ച് എടുക്കാൻ സാധിക്കും

കൈത ഒരു നല്ല കീടനാശിനി ആണ്. കൈതപൂ വിൽ നിന്ന് ബൻസയിൻ ബൻസോയേറ്റ് ബൻസയിൽ സാലിസ ലേററ് ബൻസയിൻ അസിറേററ്റ് ബൻസയിൽ ആൾക്കഹോൾ ജറാന്വോൾ ഫിmയിൽ ഈതയിൽ ആൾക്കഹോൾ എന്നിവ വേർതിരിച്ച് എടുക്കുവാൻ സാധിച്ചിട്ടുണ്ട്.

കൈതയുടെ ഓല കത്തിച്ചെടുത്ത ചാരം വ്രണങ്ങളെ ശമിപ്പിക്കും. ആഞ്ഞിലി തിരി കത്തിച്ച ചാരം കൂടി ചേർതാൽ ഗുണം കൂടും. ഇത് നല്ല നീറ്റൽ ഉണ്ടാക്കുന്നതാണ്.

ആഞ്ഞിലി തിരികത്തിച്ചാൽ ചന്ദm തിരി പോലെ ദീർഘനേരം കെടാതെ കത്തിനിൽക്കും . ഈ പുക കൊതുകിനെ അകറ്റും .

കൈതചക്ക പിഴിഞ്ഞ നീര് കുഞ്ഞുങ്ങളെ തേപ്പിച്ച ശേഷം ഉടനേ ഉരുക്കു വെളിച്ചെണ്ണ തേച്ച് കുളിപ്പിക്കൂക . കരപ്പൻ ശമിക്കും.

കൈതയുടെ ഫലത്തിൽ നിന്നും എണ്ണ എടുക്കാം. കൈതയുടെ ഫലത്തിൽ നിന്നും എടുക്കുന്ന എണ്ണ ശീതളമാണ്. ഇത് തലച്ചോറിനെ ബലപ്പെടുത്തും എന്ന് യുനാനി വൈദ്യം പറയുന്നു. തലവേദന ചെവിവേദന മുതലായവക്കും നല്ലതാണ്. ചൊറിചിരങ്ങ് മസൂരി വ്രണം മുതലായവക്കും നല്ലതാണ്.

കൈതയുടെ തളിരില കൽ കനായി നെയ് കാച്ചി രാവിലെയും വൈകിട്ടും സേവിച്ചാൽ മൂത്ര കൃച്ചറം ശമിക്കും

കൈതയോല ചുട്ട ചാരം വെള്ളത്തിൽ കലക്കി തെളിച്ചെടുത്ത് നല്ലെണ്ണ ചേർത് സേവിച്ചാൽ വാത ഗുൻമം ശമിക്കും. ഹിംഗുവചാദിചൂർണം ചേർതും സേവിക്കാം.

കൈതവേര് കുരുന്തോട്ടിവേര് ആന കുറുന്തോട്ടിവേര് എന്നിവ കഷായവും കൽക്കവുമായി കാടിയും ചേർത് കാച്ചുന്ന തൈലം ആണ് കേതക്യാദി തൈലം. ഇത് വാതത്തെ ശമിപ്പിക്കും.

കൈതയുടെ ഓല വെള്ളത്തിലിട്ട് ചീയുമ്പോൾ എടുത്ത് കഴുകി എടുത്താൽ ബലമുള്ള നാരുകൾ കിട്ടും. ഇത് മുറിവുകൾ തുന്നി ചേർക്കുവാൻ പണ്ടു കാലത്ത് ഉപയോഗിച്ചിരുന്നു.

വള്ളിയുഴിഞ്ഞ വിളഞ്ഞ നെല്ലിക്ക നീരാരൽ ആവണക്കില അമ്യതിൻ്റെ വള്ളി. ( നിലം തൊടാത്ത നൂൽ) പൂകൈതയുടെ നിലം തൊടാത്ത താങ്ങുവേര് കയ്യുണ്യം കുറുന്തോട്ടി എന്നിവ സമൂലം ചതച്ചു പിഴിഞ്ഞ് അരിച്ചെടുത്ത് ഇരട്ടി മധുരം കൽകനായി കാച്ചി അജ്ഞm കല്ല് പാത്ര പാകം ചേർത് തേച്ചാൽ മുടി സമൃദ്ധമായി വളരും.
(ഓമൽ കുമാർ വൈദ്യർ )
XXXXXXXXXXXXXXXXXXXXXXXXX

കൈതക്കാട്ടിൽ സാധാരണയായി മൂർഖൻ പാമ്പുകളെ കാണാറുണ്ട്. ഗന്ധകശാല എന്ന യിനം നെല്ല് പൂക്കുമ്പോഴും മൂർഖൻ പാമ്പ് ധാരാളം വരും. പാമ്പുകൾക്ക് കാഴ്ച ഇല്ലെന്നും ഘ്രാണശക്തി ഇല്ലെന്നും ആധുനിക ശാസ്ത്രം പറയുന്നു. എന്നാൽ ചലിക്കുന്ന വസ്തുക്കൾ തിരിച്ചറിയാം എന്നും മണം കൊണ്ടാണ് ഇരയെ കണ്ടെത്തുന്നത് എന്നും ആണ് അനുഭവം കൊണ്ട് മനസിലാകുന്നത്.

ഇന്ന് ഗന്ധകശാല നെല്ലിൻ്റെ കൃഷി അപൂർവമായേ കാണുന്നുള്ളു. ഇവക്ക് ഉയരം കൂടുതലും വിളവ് കുറവും ആണ് . ഉയരക്കൂടുതൽ മൂലം കാറ്റേറ്റാൽ വീണുപോകും വിളവു കുറവുകൊണ്ട് ലാഭം കുറയും . അതുകൊണ്ടാണ് കൃഷി കുറയുന്നത്.

ഗന്ധകശാല അരിയിട്ട് കഞ്ഞി വച്ച് ഉപ്പും മഞ്ഞളും തേങ്ങാ പാലും ചേർത് കഴിക്കുന്നത് അതീവ സ്വാദിഷ്മാണ്. മണ്ണിന് ഘടനാ വ്യതിയാനം വന്നതുകൊണ്ടാകാം ഗന്ധകശാല അരിക്ക് പണ്ടത്തെ രുചിയും മണവും ഇന്ന് കിട്ടുന്നില്ല.

കൂവളത്തില 250 ഗ്രാം കർപൂരതുളസിയില 125 ഗ്രാം അശോക പൂവ് 50 ഗ്രാം കൈതപ്പൂവ് ഒരെണ്ണം . എല്ലാം കൂടി ചെറുതായി അരിഞ്ഞ് നാഴി വെളിച്ചെണ്ണ ഒഴിച്ച് വെയിലത്ത് വക്കുക. ഇല ഉണങ്ങുമ്പോൾ എടുത്ത് സൂക്ഷിച്ചു വക്കുക. ഇത് തലയിൽ തേച്ചാൽ തലവേദന ശമിക്കും. കണ്ണിനും നല്ലത്. ദേഹത്തു തേച്ചാൽ നല്ല പരിമളം ഉണ്ടാകും. . ഇതിൽ കരിനൊച്ചി ഇല കൂടി ചേർതിൽ ശരീരത്തിലെ കറുത്ത പാട്ടുകൾ മാറും. തൊലി മൃദുലമാവും
(അനിൽ ആലഞ്ചേരി )
XXXXXXXXXXXXXXXXXXXXXXXXX

കാട്ടുചെത്തി പൂവും കൂവളത്തിലയും കൈതപ്പൂവും കൂടി ആദിത്യ പാകം ചെയ്ത എണ്ണ തേച്ചാൽ ചർമം സുന്ദരമാകും

മംഗലാപുരം ‘പൂമാർക്കറ്റിൽ കൈതപ്പൂവ് വിൽപനക്ക് വരാറുണ്ട്. കൈത പൂവിൻ്റെ പുറം ഭാഗത്തെ മഞ്ഞ നിറമുള്ള ഓല സ്ത്രീകൾ തലയിൽ ചൂടാറുണ്ട്.
(ചന്ദ്രമതി വൈദ്യ)
XXXXXXXXXXXXXXXXXXXXXXXXX

തഴപായ (കൈത ഇല പായ) രണ്ടിനം ഉണ്ട്. മൂത്തഴത ഉപയോഗിച്ച് ഉണ്ടാക്കുന്ന സാധാരണ പായയും (ഒറ്റപ്പായ) ഇളയ തഴ വളരെ വീതി കുറച്ച് കീറി എടുത്ത് ഉണ്ടാക്കുന്ന മെത്ത പ്പായയും. മെത്തപ്പായ രണ്ടു പായകൾ ഒന്നിനു .മീതെ മറ്റൊന്നു വച്ച് അരികുകൾ നിറമുള്ള നാരു കൊണ്ട് തുന്നിചേർത് മോഡിയാക്കി ആണ് വരുന്നത്. ഇതിനിന്ന് രണ്ടായിരം രൂപയോളം വില വരും. കൈത ഓല ആവിയിൽ പുഴുങ്ങി ഉണക്കി ആണ് സൂക്ഷിച്ചു വക്കുന്നത്. പിന്നീട് അവ കുതിർത്ത് പായനെയ്യുന്നു.

ചില ആളുകൾക്ക് വിയർപ്പു ഗ്രന്ഥികൾ അടഞ്ഞ് ത്വക് രോഗങ്ങളും വൃക്ക രോഗങ്ങളും ഉണ്ടാകുന്നു. അങ്ങിനെ ഉള്ളവർ പിഴിച്ചിലിന് വന്നാൽ ആ വി കൊള്ളിച്ച് വിയർപ്പിക്കാറുണ്ട്. കയറിട്ട കട്ടിലിൽ രോഗിയെ കിടത്തി തഴപ്പായ കൊണ്ട് മൂടി ആണ് വിയർപ്പിക്കുന്നത്.

കൈതയുടെ ഇലയും തണ്ടും വേരും സമം എടുത്ത് ചതച്ചു പിഴിഞ്ഞ് നീരെടുത്ത് അതിൽ പകുതി വെളിച്ചെണ്ണ ചേർത് കാച്ചി അരിക്കാറാകുമ്പോൾ അതിൽ പാമ്പിൻ്റെ വളയും ( പടം) ഇട്ട് അത് ഉരുകി ചേരുമ്പോൾ
തേൻ മെഴുക് അരിഞ്ഞിട്ട പാത്രത്തിൽ അരിച്ച് ഓയിൽമെൻറു പാലെ ആക്കി വക്കുക. ഇത് കാൽവി ള്ളുന്നതിനും മറ്റു ത്വക് രോഗങ്ങൾക്കും നല്ലതാണ്.

പൂകൈത വേര് വാറ്റിയാൽ ഒരു എണ്ണ കിട്ടും. ഈ എണ്ണയിൽ പടികാരം പൊടിച്ചു ചേർത് പഞ്ഞിയിലോ തുണിയിലോ തേച്ച് ഉള്ളന്കാലിൽ വച്ച് കെട്ടുക. അലർജിയും ഉള്ളൻകാൽ വേദനയും ശമിക്കും.
(97440 92981 വിനീയ ധനുർവേദ).
XXXXXXXXXXXXXXXXXXXXXXXXX

Carbolic acid- crystal രൂപത്തിലുള്ള ഈ ആസിഡ്, ഒരു 20-25 അടി അകലത്തിൽ പാര കൊണ്ട് അര അടിയോളം കുത്തി ചെറിയ കുഴൽ പോലെ എടുത്തു അതിൽ അര മുക്കാൽ സ്പൂൺ മേല്പറഞ്ഞ ആസിഡ് ക്രിസ്റ്റൽ ഇട്ടു മണ്ണിടുക . അത് ചവിട്ടി ഉറപ്പിക്കണം എന്നില്ല. ആസിഡിന്റെ പ്രഭാവം fumes ആയി അവിടെ ഒരു കൊല്ലത്തോളം കിടക്കും. പാമ്പുകൾ അവിടെ നിന്നും അകന്നു പോകും. വളരെ നാളേയ്ക്ക് അവയെ കാണത്തില്ല. ഉപദ്രവം ഇല്ലെങ്കിലും ഭയം ജനിപ്പിക്കുന്നതാണല്ലോ പാമ്പുകൾ. Carbolic acid സസ്യ ലതാതികളെ ബാധിച്ചതായി എന്റെ ശ്രദ്ധയിൽ ഇതുവരെ പെട്ടിട്ടില്ല.
ഈ ആസിഡിനെ കുറച്ചു കൂടുതൽ അറിയാവുന്നവർ എഴുതുവാൻ താല്പര്യപ്പെടുന്നു.
വഴി നടക്കുന്ന റോഡ് സൈഡിൽ കുറെ ലോഡ് കല്ല് കിടന്നിരുന്നു. അവിടെ പല ദിവസങ്ങളായി പാമ്പിനെ കണ്ടു എന്ന് അയൽക്കാർ പറഞ്ഞു. ഈ പ്രയോഗം ചെയ്തു. എട്ടു മാസത്തിൽ അധികം ആയി ഇപ്പോൾ, no problem .🙏
(Baba kurion )
XXXXXXXXXXXXXXXXXXXXXXXXX

കൈത വിഴുക്കും ചങ്ങലംപരണ്ട നീരും കോലരക്കും കൂടി അരച്ചു തേച്ചാൽ അസ്ഥി ഭ്രംശവും അസ്ഥി ഭംഗവും ശമിക്കും. ഇന്ന് പ്ലാസ്റ്റർ ഇടുന്നതിന് പകരം പണ്ടുകാലത്ത് അസ്ഥി ഒടിയുകയോ സ്ഥാനം തെറ്റുകയോ ചെയ്താൽ . അവ നേരേ വലിച്ചു വച്ച് വാരിവച്ചു കെട്ടി മേൽപറഞ്ഞ മരുന്ന് അരച്ചു തേക്കും. ഉണക്കുമ്പോൾ അത് ദൃഢമായി പിടിച്ചിരിക്കുകയും വേഗത്തിൽ സുഖമാവുകയും ചെയ്യും.

‘കൈതയുടെ തടി തുരന്ന് മരുന്നു വച്ച് നീറ്റി എടുക്കുന്ന ചില രഹസ്യ പ്രയോഗങ്ങൾ ഉണ്ട്

കൈതകുറിറകൊണ്ട് അടുപ്പുണ്ടാക്കി സ്രാദ്ധകർമങ്ങൾക്ക് അരി പാകം ചെയ്യുന്ന പതിവുണ്ടായിരുന്നു.. ഇങ്ങിനെ അരി വേവിച്ചാൽ കങ്ങർ പിടിക്കില്ല. (പാത്രത്തിൽ കരിഞ്ഞു പിടിക്കില്ല )

കുട്ടികൾക്ക് കയ്യിലോ കാലിലോ വളവുണ്ടായാൽ കൈത ഓല പ്രത്യേക തരത്തിൽ നെയ്ക്കെടുത്ത് അതിൽ ഇരുത്തി എണ്ണയിട്ട് തിരുമ്മുന്ന രീതി ഉണ്ടായിരുന്നു.

നേത്ര സംബന്ധമായ രോഗങ്ങൾക്ക് ചെറുചൂടിൽ ഓട്ടുരുളിൽ പാകം ചെയ്യേണ്ട ഔഷധങ്ങൾക്ക് കൈതകുറ്റി കൊണ്ട് അടുപ്പുണ്ടാക്കാറുണ്ട്. ഇത് ചൂട് അധികം വർദ്ധിക്കാതെ നിയന്ത്രിക്കും.

കാട്ടുളളി ചുട്ട് അതുകൊണ്ട് .ചൂടുപിടിപ്പിച്ചാൽ മാറാത്ത ഉപ്പൂറ്റി വേദനയും മാറും . നിശ്ചയം.
( ഹർഷൻ )
XXXXXXXXXXXXXXXXXXXXXXXXX

പഴം പായ ചുട്ട വെണ്ണീറും കാട്ടുളളിയും ഉപ്പും ചേർത്ത് കിഴി കുത്തിയാൽ അസാദ്ധ്യമായ നരിമുട്ടു വാതവും സന്ധിവേദനയും നീരും ശമിക്കും .( ഈ യോഗം പൂർണമായോ എന്ന് ഓർമയില്ല.)
( ഹരീഷ് വൈദ്യർ )
XXXXXXXXXXXXXXXXXXXXXXXXX

ചന്ദന പുഷ്പാഭിതൈലം
ചന്ദനം രാമച്ചം എന്നിവ 25 പലം വീതം മുല്ല പൂവ് അശോക പൂവ് കുറുമല്ലി പൂവ് പിച്ചകപ്പൂവ് ചെമ്പരത്തിപ്പൂവ് താമരപ്പൂവ് നാലും ഇലഞ്ഞിപ്പൂവ് ചെമ്പകപ്പൂവ് പൂകൈതപ്പൂവ് തെറ്റിപ്പൂവ് എന്നിവ പതിനാറു പലം വീതം . ഇരുവേലി കൊഴുപ്പ ഇരട്ടി മധുരം എന്നിവ ഒരുപലം വീതം. ഇവകൊണ്ടുള്ള കഷായത്തിൽ ഇടങ്ങഴി എണ്ണയും ഇടങ്ങിഴി പാലും കൂട്ടി രണ്ടുപലം ദേവതാരം കൽകം ചേർത് കാച്ചി അരിക്കുക. ഈ തൈലം തേച്ചാൽ മേഹങ്ങൾ ഇരുപതും നെരിപ്പുവാതവും നെരിപ്പു നീറ്റൽ വാതവും ശമിക്കും –
(മോഹൻ കുമാർ വൈദ്യർ )
XXXXXXXXXXXXXXXXXXXXXXXXX

Leave a comment