Post 195 കണികൊന്ന

കണികൊന്ന ഇന്ത്യ ശ്രീലങ്ക മാൻമർ എന്നീ രാജ്യങ്ങളിൽ ധാരാളം കണ്ടുവരുന്നു. പതിനഞ്ചു മീറ്റർ വരെ ഉയരം വക്കുന്ന വൃക്ഷമാണ് കണി കൊന്ന .

കുടുംബം – സിസാൻ പിനിയേസി
ശാസ നാമം – കാഷിയ ഫിസ്റ്റുല

സംസൃത നാമം – ആരഗ്വധ – തൃപേന്ദ്രം – കൃതമാല – രാജവിക്ഷ – ശ്യാമാ – ചതുരംഗംല – ദീർഘ ഫല

രസം ………. തിക്തം – മധുരം
ഗുണം ………. ഗുരു മൃദു സിഘ്നം
വീര്യം ……….. ശീതം
വിവാകം. …… മധുരം

പ്രയോ ഗാംഗം … ഇല വേര് തൊലി എണ്ണ

കണി കൊന്ന കുഷ്ടത്തെയും മറ്റു ത്വക് രോഗങ്ങളേയും ശമിപ്പിക്കുന്നതും രക്തത്തെ ശുദ്ധിയാക്കുന്നതും ആണ് വിരേചനമുണ്ടാക്കുന്നതും വാത പിത്ത കഫങ്ങളെ ശമിപ്പിന്നതും ആണ്
(രാജേഷ് വൈദ്യർ )
XXXXXXXXXXXXXXXXXXXXXXXX

*ഇടുപ്പ്, ഊര, നട്ടെല്ല് ,പുറംഭാഗം എന്നീ സ്ഥാനങ്ങളിലെ വാതവേദനകൾക്കും മറ്റും പ്രധാനമായ് ഉപയോഗിക്കുന്ന……രാസ്നാ സപ്തകം കഷായത്തിലെ ഏഴു കൂട്ടം മരുന്നുകളിൽ ഒരു മരുന്ന് കൊന്നക്കായയുടെ മജ്ജയാണ്.*
(ജോതിഷ് )
XXXXXXXXXXXXXXXXXXXXXXXX

*കണിക്കൊന്ന – ഗൃഹവൈദ്യ-രീതിയില്‍*
___________________________
1. കൊന്നപ്പൂവിന്‍റെ നീരില്‍ രക്തചന്ദനം അരച്ച് പുരട്ടിയാല്‍ വെള്ളപ്പാണ്ട് (VITILIGO) ശമിക്കും.

2. കൊന്നപ്പൂവ് ചെറുനാരങ്ങാനീരിലരച്ച് ശരീരത്തില്‍ തേച്ചു ഒരു മണിക്കൂര്‍ കഴിഞ്ഞ് കുളിപ്പിച്ചാല്‍ ചൊറി, ചിരങ്ങ്, കരപ്പന്‍ മുതലായവ വേഗം ശമിക്കും.

3. കണിക്കൊന്നയുടെ തളിരിലയും ഉള്ളിയും തേന്‍ ചേര്‍ത്തരച്ചു പുരട്ടിയാല്‍ ചുണങ്ങ് ( തേമൽ -TINEA VERSICOLOR) ശമിക്കും.

4. കണിക്കൊന്നയുടെ തളിരിലയും നാളികേരവും ഉള്ളിയും മറ്റും ചേര്‍ത്തു തോരന്‍ (ഉപ്പേരി) ഉണ്ടാക്കി ഊണിനൊപ്പം കഴിച്ചാല്‍ മൃദുവിരേചനത്തിന് ഉത്തമമാണ്.
( ഷാജി, )
XXXXXXXXXXXXXXXXXXXXXXXX

ഞാൻ ചെയ്യാറുള്ള ഒരു പ്രയോഗം ഇവിടെ കുറിക്കുകയാണ്… എൻ്റെ വളർത്തുനായക്ക് (ജർമൻ ഷെപ്പേഡ്) വിരകൾക്കെതിരേയുള്ള മരുന്നായി മൂന്നു മാസങ്ങൾ കൂടുമ്പോ കൊന്നയുടെ തളിരിലയാണ് ഉപയോഗിക്കാറുള്ളത്..
കൊന്നയുടെ അധികം മൂക്കാത്ത ഒരു പിടി ഇലകൾ നായയുടെ ഭക്ഷണം വേവിക്കുമ്പോ അതിലിട്ട് വേവിക്കും.. അലോപ്പതി മരുന്നുകൾ ഉപയോഗിക്കാതെ deworm ചെയ്യാം.
(സുരേന്ദ്രൻ മാഷ് )
XXXXXXXXXXXXXXXXXXXXXXXX

രാസ്നാ സപ്തകം കഷായത്തിൽ കൊന്നക്കായുടെ മജ്ജ ചേർക്കാനാണ് ആചാര്യ മതവും മന്ഥ വിധിയും. എന്നാൽ ഇന്ന് തൃശൂർ ഭാഗത്ത് കൊന്നക്കായുടെ മജ്ജ ലഭ്യമല്ലാത്തതിനാൽ കൊന്ന തൊലി ആണ് ഉപയോഗിക്കുന്നത് .
(ജയപ്രകാശ് വൈദ്യർ )
XXXXXXXXXXXXXXXXXXXXXXXX

കണി കൊന്ന വിപാകത്തിൽ മധുരമാണ് ഇതിന്റെ വേരിലും തൊലിയിലും ടാനിൻ എന്ന ബാഷ്പ സ്വഭാവമുള്ള തൈലം അടങ്ങിയിട്ടുണ്ട്. കൊന്നയുടെ കായ കരടിയുടെ ഇഷ്ടഭക്ഷണമാണ് . ഇത് വിരേചനകാരിയാണ്.

കൊന്നക്കായുടെ മജ്ജയും തൊലിയും വാതത്തെ ശമിപ്പിക്കുന്നതാണ്. രക്ത ദൃഷ്യങ്ങൾ ശമിപ്പിക്കുന്നതാണ്. കൊന്നയുടെ എല്ലാ ഭാഗങ്ങളും ഔഷധ യോഗ്യ മാണ് .

കൊന്നയുടെ തൊലി ചന്ദനം നെല്ലിക്ക താണിക്ക കടുക്ക മുന്തിരിങ്ങ എന്നിവ കഷായം വച്ച് സേവിച്ചാൽ മൂത്ര ദുർഗന്ധവും മൂത്രം പതയുന്നതും ശമിക്കും.

കൊന്ന തൊലി കഷായം വച്ച് സേവിക്കുന്നതും എണ്ണ കാച്ചി പുരട്ടുന്നതും ത്വക് രോഗങ്ങളെ ശമിപ്പിക്കും.

കൊന്നതളിൽ അരച്ചുരുട്ടി നെല്ലിക്ക അളവ് പ്രഭാതത്തിൽ സേവിച്ച് ചൂടുവെള്ളം കുടിച്ചാൽ നല്ല ശോധന ഉണ്ടാകും.
(അനിൽ ആലഞ്ചേരി )
XXXXXXXXXXXXXXXXXXXXXXXX

ത്വക് രോഗങ്ങളിൽ വ്യാപകമായി ഉപയോഗിക്കുന്ന ഔഷധമാണ് കൊന്ന തൊലി . സോറിയാസിസിലും ഇത് ഫലപ്രദമാണ്.

കയ്യോന്നിയും നീലയമരിയും വള്ളിയുഴിഞ്ഞയും മയിലാഞ്ചിയും ചെമ്പരത്തിയും കൊന്നപ്പൂവും ചേർത് എണ്ണ കാച്ചി തേച്ചാൽ മുടി മുറിയുന്നതും താരനും നിശേഷം മാറും

നീലഭൃംഗാദി തൈലത്തിൽ കൊന്ന പൂവു കൂടി ചേർത്ത് കാച്ചുന്നതും നല്ലതാണ്.
(പവിത്രൻ വൈദ്യർ )
XXXXXXXXXXXXXXXXXXXXXXXX

ഉങ്ങിന്റെ തളിരിലയും കണികൊന്നയുടെ തളിരിലയും ചുവന്ന ഉള്ളിയും ചേർത് നെയ് കാച്ചി സേവിച്ചാൽ നല്ല ശോധന ഉണ്ടാകും.. ഇത് അർശോ രോഗത്തിന്റെ ആരംഭത്തിൽ സേവിക്കുവാൻ വളരെ നല്ലതാണ്

കണികൊന്നയുടെ വേരരച്ച് നെല്ലിക്ക അളവ് പാലിൽ കലക്കി കുടിച്ചാൽ നല്ല ശോധന ഉണ്ടാകും . കൊന്ന തളിരും വെള്ളിലയും കൂടി അരച്ച് പുരട്ടിയാൽ ചൊറിഞ്ഞു തടിക്കുന്നത് ശമിക്കും.

വീട്ടുമുററത്തും റോഡരുങ്കിലും നട്ടുവളർതുന്ന കണി കൊന്ന എത്രകണ്ട് ഔഷധയോഗ്യമാണ് എന്ന് കണ്ടറിയേണ്ടി ഇരിക്കുന്നു. വന്യമായി വളരുന്ന കൊന്നയുടെ ഗുണം കിട്ടുമെന്ന് തോന്നുന്നില്ല.
(രാജ്യ)
XXXXXXXXXXXXXXXXXXXXXXXX

*കണിക്കൊന്ന*
സുഖവിരേചനാര്‍ഥം പ്രയോഗിക്കാവുന്ന ഈ ഔഷധം ശരീരത്തില്‍ രക്തശുദ്ധിയുണ്ടാക്കും. വേര്, മരപ്പട്ട, ഇലകള്‍, പൂക്കള്‍, ഫലമജ്ജ എന്നീ ഭാഗങ്ങള്‍ ഔഷധയോഗ്യമാണ്.

കണിക്കൊന്നവേര് വിരേചനത്തെയുണ്ടാക്കുന്നതും ജ്വരം, ചുട്ടുനീറ്റല്‍ എന്നിവയെ ശമിപ്പിക്കുന്നതുമാകുന്നു. മരപ്പട്ട ഉദരകൃമികളെ നശിപ്പിക്കും. ഇതുകൂടാതെ മരപ്പട്ട ജ്വരഹരവും മൂത്രവര്‍ധകവും പ്രമേഹം ശമിപ്പിക്കുന്നതുമാകുന്നു.

ഇലകള്‍ ത്വഗ്രോഗങ്ങളെ ശമിപ്പിക്കും. വ്രണങ്ങളെ ഉണക്കും. മലബന്ധം, ജ്വരം തുടങ്ങിയവ അകറ്റാനും ഇലകള്‍ ഫലപ്രദമാണ്.

കണിക്കൊന്നയുടെ പുഷ്പങ്ങള്‍ ചുമ, ശ്വാസതടസ്സം, ചുടിച്ചില്‍, ചൊറിച്ചില്‍ എന്നിവയകറ്റും.

സ്‌നിഗ്ധാംശത്തോടുകൂടിയ ഫലങ്ങള്‍ മൂത്രവര്‍ധകവും വേദനാശമനവും ജ്വരഹരവും നേത്രഹിതവുമാണ്. വിവിധ വാതരോഗങ്ങള്‍ ദൂരീകരിക്കാന്‍ ഫലമജ്ജ സഹായകമാകും

1️⃣കണിക്കൊന്നയുടെ തൊലി കഷായം വച്ച് 30 മില്ലി വീതം രാവിലെയും വൈകുന്നേരവും മുടങ്ങാതെ കഴിച്ചാല്‍ ത്വക്ക് രോഗങ്ങള്‍ മാറും.

2️⃣മലബന്ധം, വയറുവേദന ഇവയ്ക്ക് കണിക്കൊന്നയുടെ ഫലമജ്ജ കുരു കളഞ്ഞു പാലില്‍ കാച്ചി പഞ്ചസാര ചേര്‍ത്ത് കഴിച്ചാല്‍ ശമനം ലഭിക്കും.

3️⃣കണിക്കൊന്ന തൊലി, ചന്ദനം, ത്രിഫലതോട്, മുന്തിരിപഴം ഇവ സമം ചേര്‍ത്ത് കഷായം വെച്ച് സേവിച്ചാല്‍ നുരയും പതയുമായി ദുര്‍ഗന്ധത്തോടെ മൂത്രം പോകുന്ന അസുഖം ശമിക്കും.

4️⃣കണിക്കൊന്ന തൊലി കഷായം വച്ച് സേവിച്ചാൽ രക്തം ശുദ്ധീകരിക്കും.
കണിക്കൊന്ന തൊലിയും ഫലമജ്ജ കുരുകളഞ്ഞതും ചേര്‍ത്ത് അരച്ച് മുറിവില്‍ പുരട്ടുന്നത് മുറിവ് ഉണങ്ങാന്‍ സഹായകരമാണ്.

5️⃣കണിക്കൊന്നയുടെ തളിരിലകള്‍ തൈരില്‍ അരച്ച് പുരട്ടുന്നത് ചുണങ്ങു മാറുന്നതിന് ഫലപ്രദമാണ്.

6️⃣കണിക്കൊന്ന പൂവ് ഉണക്കി പൊടിച്ച് പാലില്‍ സേവിക്കുന്നത് ശരീരശക്തി വര്‍ദ്ധിപ്പിക്കും.

7️⃣കണിക്കൊന്നയുടെ തളിരിലകള്‍ തോരനാക്കി കഴിക്കുന്നത് കുട്ടികളുടെ മലബന്ധം മാറ്റും.

8️⃣കണിക്കൊന്നയുടെ ഇലകള്‍ കഷായം വച്ച് കഴിക്കുന്നത് പനി, ചുമ എന്നിവക്ക് ഫലപ്രദമായ ഔഷധമാണ്.

9️⃣കണിക്കൊന്നയുടെ വേര് കഷായം വച്ച് കുടിക്കുന്നത് മൂത്രതടസം ഇല്ലാതാക്കും.

1️⃣0️⃣കണിക്കൊന്നവേരും ചെറുനാരങ്ങാ നീരും അല്‍പം കര്‍പ്പൂരം ചേര്‍ത്ത് ശരീരത്തില്‍ പുരട്ടുന്നത് ത്വക്ക് രോഗങ്ങള്‍ക്ക് ഫലപ്രദമാണ്.

1️⃣1️⃣കുട്ടികള്‍ക്കുണ്ടാകുന്ന മലബന്ധത്തില്‍ ഫലമജ്ജ കുരുകളഞ്ഞ് 5-10 ഗ്രാം വരെ പാലില്‍ കാച്ചി നല്‍കാവുന്നതാണ്.

1️⃣2️⃣ഫലമജ്ജ പുറമെ ലേപനം ചെയ്യുന്നത് വാതസംബന്ധമായ നീര്‍ക്കെട്ട്, വേദന തുടങ്ങിയവയില്‍ അത്യന്തം പ്രയോജനപ്രദമാണ്.

1️⃣3️⃣കണിക്കൊന്നയുടെ
കണിക്കൊന്ന വേര്, മരപ്പട്ട എന്നിവയുടെ കഷായം 50-100 മി.ലി. വീതം രാവിലെയും വൈകിട്ടും കഴിച്ചാല്‍ ത്വഗ്രോഗങ്ങള്‍ ശമിക്കും.
1️⃣4️⃣കണിക്കൊന്നപ്പട്ടയിട്ട് തിളപ്പിച്ച വെള്ളം കൊണ്ട് വ്രണങ്ങള്‍ കഴുകുന്നത് അവ ശുദ്ധമാകുന്നതിനും ഉണങ്ങുന്നതിനും സഹായകമാകും.

1️⃣5️⃣വാതരോഗങ്ങളില്‍ മരപ്പട്ടയും ഇലകളും എള്ളെണ്ണയും ചേര്‍ത്തരച്ച് പുറമെ പുരട്ടുന്നത് ഏറെ ഫലം നല്‍കും.

1️⃣6️⃣ഇലകൾ അരച്ച് ലേപനം ചെയ്യുന്നത് പുഴുക്കടിക്ക് വളരെ ഉത്തമമാണ്.

1️⃣7️⃣ഇലകളരച്ച് കണ്ണിന്റെ ഇമകളില്‍ പുരട്ടിയാലും വെച്ചുകെട്ടിയാലും കണ്ണിനുണ്ടാകുന്ന ചുവപ്പ്, എരിച്ചില്‍ എന്നിവ അടങ്ങും.

1️⃣8️⃣5-10 ഗ്രാം പൂക്കളരച്ച് കഴിക്കുന്നത് ത്വഗ്രോഗനാശകമാണ്. ശരീരത്തില്‍ അത്യധികമായ ചുടിച്ചില്‍ അനുഭവ പ്പെടുന്ന അവസരങ്ങളിലും ഇത് ഗുണം ചെയ്യും.

1️⃣9️⃣പൂക്കള്‍ കഷായംവെച്ച് സേവിച്ചാല്‍ ഉദരസംബന്ധമായ അസ്വസ്ഥതകള്‍ അകറ്റാം.
( ഷൈജൽ എളേറ്റിൽ )
XXXXXXXXXXXXXXXXXXXXXXXX

കണിക്കൊന്നയുടെ മജജ അരച്ച് വെള്ളത്തിൽ കലക്കി തിളപ്പിച്ച്‌ വെച്ച് ഒരു രാത്രി കഴിഞ്ഞു അതിനു മുകളിൽ പൊങ്ങി കാണുന്ന എണ്ണ വടിച്ചു വെള്ളം വറ്റിച് ത്വക്ക് രോഗങ്ങൾക്ക് ലേപനo ചെയ്യാം.

കണിക്കൊന്ന പൂവ്, അരി, മഞ്ഞൾ എന്നിവ അരച്ച് ദേഹത്ത് തേച് കുളിക്കുന്നത് നല്ലതാണ്.

കണിക്കൊന്ന അരിയും കടുകും കൂട്ടി അരച്ച് വെളിച്ചെണ്ണയും മാരോട്ടി എണ്ണയും സമമായി ചേർത്ത് കാച്ചി മണൽ പാകത്തിൽ അരിച്ചു ദേഹത്ത് പുരട്ടടുന്നത് അതിവിശേഷം ആണ്.

കൊന്ന തളിരും മഞ്ഞൾ പൊടിയും എളളുo ആറ്റുതകരയുടെ പൂവും കൂടി അരച്ച് തൈരിൽ കലക്കി ദേഹത്ത് തലോടുന്നത് തേമലിനുo പുഴു കടിക്കും മറ്റു ത്വക്ക് രോഗങ്ങൾക്കും വിശേഷമാണു.

കണികൊന്നയുടെ തോല് പൂവ്, മജ്ജ, മഞ്ഞൾ എന്നിവ കഷായം ആക്കി അരിച്ചു എടുത്തു തണുത്തതിനു ശേഷം പഴയ വ്രണങ്ങൾക്ക് ധാര ചെയുന്നത് നല്ലതാണ്.

മർമചികിത്സയിൽ നീര് വറ്റുവാൻ കെട്ടു മരുന്നിൽ കണിക്കൊന്ന മജ്ജ എടുക്കാറുണ്ട്.

ശരീര ക്ഷീണത്തിനു കണിക്കൊന്നയുടെ തോൽ വേതു വെച്ച് കുളിക്കാരുണ്ട് (തല കുളിക്കരുത്).
(രതീശൻ വൈദ്യർ )
XXXXXXXXXXXXXXXXXXXXXX
XXXXXXXXXXXXXXXXXXXXXXXX

കണിക്കൊന്ന കരൾ പ്ലീഹ കുടൽ സംബന്ധമായ രോഗങ്ങൾക്ക് ഉത്തമം
തൊണ്ട വേദന ടോണ്സിലാറ്റിസ് ആസ്തമ എന്നിവക്കും യൂനാനിയിൽ ഉപയോഗിക്കുന്നു ശരീര പുഷ്ടി ക്കും വെള്ളപോക്കിനും മജ്ജ പാലിൽ ഉപയോഗിക്കാം 5 g മുതൽ 10g വരെ യാണ് ഡോസ്

കൊന്ന വേര് വെളിച്ചെണ്ണയിൽ കാച്ചി തേച്ചാൽ തൊലി രോഗങ്ങൾ ശമിക്കും

കൊന്നക്കായുടെ മജ്ജ കണ്ഡമാല കഴുത്തിനു ചുറ്റും ഉള്ള മുഴ ഗർഭാശയ മുഴകൾ എന്നിവ ശമിപ്പിക്കും
(ഹക്കിം ഷംസുദ്ദീൻ)
[10/10 4:25 AM] Soman: കണികൊന്ന 2
XXXXXXXXXXXXXXXXXXXXXXXX

ശ്രീരാമൻ ബാലിയെ വധിച്ചത് കൊന്ന മരത്തിന് മറഞ്ഞു നിന്നിട്ടാണ് . അതുകൊണ്ട് കൊന്നമരം എന്ന പേരുണ്ടായി എന്ന് ഐതിഹ്യം. ഈ ദുഷ്പേരിന് പരിഹാരമായി ദ്വാപുര യുഗത്തിൽ ആദരിക്കപെടും എന്ന് ശ്രീരാമൻ വരം കൊടുത്തു എന്നും. ദ്വാപുര യുഗത്തിൽ ശ്രീകൃഷ്ണന്റെ പ്രിയ പുഷ്പമാകയാൽ കണിവക്കാൻ ഉപയോഗിക്കുകയും അതിനാൽ കണികൊന്ന എന്ന പേര് വരുകയും , ഏവരാലും ആദരിക്കപെട്ടു എന്നും വിശ്വസിച്ചു വരുന്നു.

കൊന്ന പൂക്കുന്നത് ചൂട് അധികരിക്കുമ്പോൾ ആണ്. ചൂട് അധികമുള്ള സ്ഥലങ്ങളിൽ കൊന്ന ധാരാളമായി പൂക്കും. ചൂടു കൊടുത്ത് കൊന്നയെ പൂക്കാൻ പ്രേരിപ്പിക്കാമെന്ന ചില വിശ്വാസങ്ങളും നിലനിൽക്കുന്നുണ്ട്.

ലഗിമിനേസിയ കുടുംബത്തിൽ പെട്ട കാഷിയ ഫിസ്റ്റുലലിൽ എന്ന് ശാസ്ത്രനാമമുള്ള സസ്യമാണ്

കണികൊന്നക്ക് തിക്ത മധുര രസവും വിപാകത്തിൽ മധുര രസവും ആണ് . എത്തനോൾ മെന്തോൾ എന്നിവക്ക് സമാനമായ ബാഷ് ശീലമുള്ള ഒരു എണ്ണ ഇതിന്റെ ഇലയിലും തൊലിയിലും അടങ്ങിയിരിക്കുന്നു.

പിത്തത്തിലും പിത്ത പ്രധാനമായ വാതത്തിലും കണികൊന്ന ഫല പ്രദമാണ് കണി കൊന്ന . പിള്ളവാതത്തിന് സേവിക്കാനും ലേപനം ചെയ്യാനും ഉപയോഗിക്കുന്ന മഹാനാരായണ തൈലത്തിലും കൊന്നക്കായ ചേർക്കുന്നുണ്ട്.

ആരഗ്വധം നൃപേന്ദ്രം കൃതമാലക രാജവൃക്ഷ ശ്യാമ ചതുരംഗുല എന്നെല്ലാം കണികൊന്നക്ക് പേരുകളുണ്ട്. ഇത് ത്വക് രോഗങ്ങളെ ശമിപ്പിക്കും . എത്യേകിച്ചും പിത്ത പ്രയാനമായ ത്വക് രോഗങ്ങളെ

കണി കൊന്നയുടെ ഇലയും കുടങ്ങലും കൂടി തോരൻ വച്ച് കഴിച്ചാൽ ഗൗട്ടിനും യൂറിക്കാ സിഡിനും ശമനം കിട്ടും

പ്രമേഹം മൂലമോ ക്രിയാറ്റിൻ വർദ്ധിച്ചിട്ടോ. യൂറിക്കാ സിസ് മൂലമോ മൂത്രം നുരയും പതയുമായി പോവുകയോ ദുർഗന്ധമുണ്ടാവുകയോ ചെയ്താൽ കൊന്ന തൊലിയും ചന്ദനവും തൃഫല തോടും മുന്തിരിങ്ങയും കൂടി കഷായം വച്ച് 20 മില്ലി വീതം സേവിക്കുക. മൂത്ര ദോഷങ്ങൾക്ക് ശമനമുണ്ടാക്കുന്നതാണ്.

കണികൊന്ന തൊലി കഷായം വച്ച് 30 മില്ലി വീതം രാവിലെയും വൈകിട്ടും സേവിച്ചാൽ ചർമ രോഗങ്ങൾ ശമിക്കുന്നതാണ് . ഇതു തന്നെ എണ്ണ കാച്ചി പുരട്ടുകയും ചെയ്യാം.

കുടങ്ങലും കയ്യുണ്യത്തിന്റെ അരിയും കൂട്ടി അരച്ച് വടികയാക്കി വച്ചിട്ട് കൊന്നയില ചാർ ചേർത്ത ., നാലോ അഞ്ചോ . പ്രാവശ്യം ഭാവന ചെയ്ത് ഉണക്കുക. ഈ ചൂർണം ലേപനം ചെയ്താൽ ചർമ രോഗങ്ങൾ ശമിക്കും മഞ്ഞൾ പൊടി ലേപനം ചെയ്ത ശേഷം മേൽപറഞ്ഞ പൊടി വെള്ളത്തിൽ കലക്കി പുരട്ടുന്നതും വിശേഷമാണ്. (നീറ്റലുണ്ടാകും.)

കൊന്ന തൊലിയും വിഴാലരിയും 30 ഗ്രാം വീതം എടുത്ത് കഷായം വച്ച് പ്രഭാതത്തിൽ (4 മണിക്ക് ) സേവിച്ചാൽ മലം ഇളകി പോവുകയും കൃമിരോഗം നശിക്കുകയും ചെയ്യുന്നതാണ്.

കൊന്നയിലയുടെ നീര് പുരട്ടിയാൽ ചൊറി ചിരങ്ങുകൾ ശമിക്കുന്നതാണ്.
(ഓമൽ കുമാർ വൈദ്യർ )
XXXXXXXXXXXXXXXXXXXXXXXX

…. കാട്ടുകൊന്ന ചരകൊന്ന ചാട്ടു കൊന്ന എന്നെല്ലാം കണികൊന്ന തമിഴ്നാട്ടിൽ അറിയപെടുന്നു. പല ശിവക്ഷേത്രങ്ങളിലും എധാന വൃക്ഷമായി കണി കൊന്ന കാണാം. മൂവായിരം വർഷം മുൻപ് എഴുതിയ പല ഗ്രന്ഥങ്ങളിലും സംഘ കാല കൃതികളിലും കൊന്നയെ പറ്റി പറഞ്ഞി ട്ടുണ്ട്. വള്ളിയിൽ തൂങ്ങി പൂവുണ്ടാക്കുന്നതിന് ചരം എന്നാണ് തമിഴിൽ പറയുന്നത്. അങ്ങിനെ പൂവുണ്ടാക്കുന്നതു കൊണ്ടാണ് ചര കൊന്ന എന്ന പേരു വന്നത്. ശിവൻ തലയിൽ ചൂടിയിരിക്കുനത് കൊന്നപ്പൂവാണ് എന്ന് വിശ്വസിച്ചുവരുന്നു. . സാന്തൽ എന്ന വനവാസി വിഭാഗവും മറ്റു പല ഗ്രാമീണരും കൊന്നയില ഭക്ഷണത്തിൽ ഉൾപെടുത്തുന്നുണ്ട്.

കണികൊന്നയുടെ എല്ലാ ഭാഗങ്ങളും ഔഷധയോഗ്യമാണ്. ഇലയും പട്ടയും പൂക്കളും ആണ് കൂടുതലായി ഔഷധത്തിന് ഉപയോഗിക്കുന്നത് കൊന്നക്കായുടെ മജ്ജ തമിഴ് നാട്ടിൽ ശരകൊന്ന ചുളി എന്നാണ് അറിയപെടുന്നത് . ഇത് പുളിക്കു പകരമായി ഉപയോഗിക്കുന്നുണ്ട്

നട്ടുപിടിപ്പിക്കാൻ ആരും തയാറാകാത്തതു കൊണ്ടോ നട്ടുപിടിപ്പിക്കേണ്ടരീതി അറിയാത്തതു കൊണ്ടോ തമിഴ് നാട്ടിൽ കണികൊന ദുർലഭമായിട്ടുണ്ട്. കൊന്നയുടെ കായ കുരങ്ങ് കരടി മുതലായ ജീവികൾ ഭക്ഷിച്ച് തുപ്പികളയുന്ന അവയുടെ ഉമിനീർ പെട്ട വിത്തുകൾ മാത്രമേ മുളക്കുകയുള്ളു എന്ന് ഗ്രാമീണർ വിശ്വസിക്കുന്നു.

കൊന്നയുടെ വിത്ത് വെള്ളത്തിലിട്ട് തിളപ്പിച്ച് ഒരു ദിവസം വച്ചിരുന്ന ശേഷം കഞ്ഞി വെള്ളത്തിലിട്ട് ഒരു ദിവസം വക്കുക. പിന്നീട് അത് നട്ടാൽ മുളവരാൻ സാദ്ധ്യത ഉണ്ട്. എന്നാലും ഒരു പത്തു ശതമാനമേ മുളക്കുകയുള്ളു. .ഇപ്പോൾ ചില ഗ്രോത്ത് ഹോർമോണുകളുടെ സഹായത്തോടെ ഇതിന്റെ കമ്പുക തട്ട് വളർതന്നുണ്ട്. അങ്ങിനെ ഉള്ള മരത്തിന് മേൻമകുറവാണ് എന്ന് പറയപെടുന്നു .

കൊന്നയുടെ ഇല ആന്റി ഫംഗലായും ആന്റി ബാക്റ്റീരിയൽ ആയും പ്രവർതിക്കുന്നു. മഞ്ഞളും കൊന്നയിലയും കൂടി അരച്ച്‌ തേച്ചാൽ ചൊറി ചിരങ്ങുകളും തേമൽ മേഹ പൊള്ളൽ മുതലായവയും മറ്റു ത്വക് രോഗങ്ങളും ശമിക്കും. തടിപ്പോ തിണർപ്പോ ഒന്നും കൂടാതെ ചൊറിച്ചിൽ ഉണ്ടാക്കുന്നതിന് കാണാകടി എന്ന് പറയുന്നു. ഇതിനു . ഇതിന്നും മേൽ പറഞ്ഞ പ്രയോഗം ഫല പ്രദമാണ്. കൊന്നയില ലേചനത്തിന് ഉയോഗിക്കുമ്പോൾ സോപ്പ് ഉപയോഗിക്കരുത് പയറുപൊടിയോ ശീവക്ക പൊടിയോ ഇലിപ്പ പിണ്ണാക്കോ ഉയോഗിക്കാം..

കൊന്നപ്പൂവ് ആവിയിൽ വേവിച്ച് പിഴിഞ്ഞെടുത്ത രസം പത്തു മില്ലി വീതം അഞ്ചു ദിവസം സേവിച്ചാൽ ഉദരകൃമികൾ ശമിക്കും.

കൊന്നക്കായുടെ പരിപ്പ് കൽക്കനായി എണ്ണ കാച്ചി ചെവിയിൽ ഒഴിച്ചാൽ ചെവി പഴുപ്പ് ചെവി മൂളൽ കേഴ്വി കുറവ് മുതലായ കർണ രോഗങ്ങൾ ശമിക്കും.

കൊന്ന പൂവിൻറ ഇതൾ മാത്രം എടുത്ത് കണ്ണിന് പുറമേ വച്ചുകെട്ടി കിടന്നുറങ്ങിയാൽ ചെങ്കണ്ണ് കണ്ണ് ചെറിച്ചിൽ കണ്ണിൽ നിന്നും എവള്ളം വരിക മുതലായ നേത്രരോഗങ്ങൾ ശമിക്കും. ഫോണും കമ്പ്യൂട്ടറും കൂടുതലായി ഉപയോഗിക്കുന്നവർക്ക് റേഡിയേഷൻ മുമുണ്ടാക്കുന്ന പ്രശ്നങ്ങൾ മാറി കാഴ്ച വർദ്ധിക്കും. കൊന്നപ്പൂവ് വെള്ളത്തിലിട്ടു വച്ചിരുന് രാവിലെ അത് കഴിച്ച് ആ വെള്ളവും കുടിച്ചാൽ ഷുഗർ ലവൽ താഴും . ദേഹ ചൂടും എരിച്ചിലും പാദദാഹവും ശമിക്കും. കൊന്നപ്പൂവ് തൈരിൽ അരച്ച് കാലിൽ പൂശിയാലും പാദദാഹം ശമിക്കും കൊന്നപ്പൂവ് കഷായം വച്ച് സേവിച്ചാൽ കരൾ രോഗങ്ങളും ഹൃദ്രോഗവും മേഹ രോഗങ്ങളും ദേഹം പുകച്ചിലും മഞ്ഞ രോഗങ്ങളും ശമിക്കും വെട്ട രോഗങ്ങളും ഗൊണോറിയ മുതലായവയും ശമിക്കും . വീടിനടുത്ത് പുളിമരം നിന്നാൽ എരിച്ചിൽ മുതലായ ചൈത്തിക വികാരങ്ങൾ വർദ്ധിക്കാം. അങ്ങിനെ വന്നാൽ വേപ്പുമരത്തിന്റെ ചുവട്ടിലോ ഉങ്ങു മരത്തിന്റെ ചുവട്ടിലോ കുറേ സമയം ഇരുന്നാൽ ഉഷ്ണം ശമിക്കുകയും .. മനസ്സ് സ്വസ്ത മാവുകയും ചെയ്യും അതുപോലെ കൊന്നയുടെ ചുവട്ടിൽ വിശ്രമിക്കുന്നതും ഉറങ്ങുന്നതും ധ്യാനിക്കുന്നതും ഉഷ്ണം ശമിക്കാനും മനസ് സ്വസ്ഥമാകാനും ഉത്തമം.

മലബന്ധമകറ്റാനും പൊണ്ണത്തടി കുറക്കാനും നീർകെട്ടുകളെ ശമിപ്പിക്കാനും കൊളസ്ട്രോളിനും ക്രിമിക്കും അർസറിനും ആഹാരമായും ഔഷധമായും കൊന്ന ഉപയോഗിക്കാം.

കനക വൃക്ഷം എന്ന് അറിയപെടുന്ന കൊന്നമരം സംരക്ഷിക്കപെടേണ്ടതും എക്കാലത്തും ഉപയോഗിക്കപെടേണ്ടതും ആണ്.
(Dr സുരേഷ് )
XXXXXXXXXXXXXXXXXXXXXXXX

കണികൊന്ന മരകൊന്ന തടി കൊന്ന കാട്ടു കൊന്ന നാട്ടുകൊന്ന നിത്യ പുഷ്പിണി എന്നിങ്ങനെ കൊന്ന ചല ഇനം ഉണ്ട്. കാഴ്ചയിൽ മറ്റു കൊന്ന ളുമായി വ്യത്യാസം ഇല്ല എങ്കിലും നിത്യ പുഷ്പിണി എന്ന ഇനത്തിൽ എല്ലാ കാലവും പൂക്കൾ ഉണ്ടായിരിക്കുന്നതാണ്.

കണികൊന്നയുടെ വേര് തൊലി തടി ഇല പൂവ് ഫലമജ്ജ എന്നിവ എല്ലാം ചേർത് ആണ് ആരഗ്വധാരിഷ്ടം നിർമിക്കുന്നത്. ആരധ്യഗാരിഷ്ടവും ഖദിരാരിഷ്ടവും കൂടി കൊടുത്താൽ സാമാന്യം എല്ലാ ത്വക് രോഗങ്ങളും ശമിക്കുന്നതാണ്

കണികൊന്നയുടെ തൊലി ചെത്തിയിട്ട് വെന്ത വെള്ളത്തിൽ കുഞ്ഞുങ്ങളെ കുളിപ്പിച്ചാൽ കരപ്പൻ മുതലായ ത്വക് രോഗങ്ങൾ ശമിക്കുന്നതാണ്.

കണികൊന്നയുടെ ഫലമജ്ജ വിരേചന കാരിയും ഹൃദയത്തിലെ ബ്ളോക്കുകളെ ഇല്ലാതാക്കാൻ കഴിവുള്ളതും ആണ് .

കണികൊന്നയുടെ തൊലി പുറം ചുരണ്ടി കളഞ്ഞ് തുടച്ച്‌ വൃത്തിയാക്കിയ ശേഷം ചെത്തി എടുക്കുക. (എടുത്ത ശേഷം കഴുകരുത് ) ഇത് കഷായം വച്ച് കുടിച്ചിൽ കൃമികൾ നിശേഷം ശമിക്കും.

കണികൊന്ന തൊലിയും ചെന്നാ മുക്കി. യും ചുക്കും കൂടി കായം വച്ച് സേവിച്ചാൽ നല്ല വിരേചനമുണ്ടാകും .

സിദ്ധ വൈദ്യത്തിൽ കണികൊന് തൊലി ചേർത് മൂലകുരുവിന് ഉള്ള ഗുളിക ഉണ്ടാക്കുന്നുണ്ട്.

കണികൊന്നതൊലിയും കണ്ടകാരിചുണ്ട യുടെ വേരും കൂടി പൊടിച്ച് പാലിൽ കഴിച്ചാൽ ആസ്മ വർദ്ധിച്ച് ശ്വാസമെടുക്കാൻ കഷ്ടപെടുന്നവർക്ക് പെട്ടെന്ന് ആശ്വാസം നൽകും

തുണിക്ക് നിറം കൊടുക്കാൻ കൊന്ന തൊലി ഉപയോഗിച്ചിരുന്നു.
(മാന്നാർ ജി )
XXXXXXXXXXXXXXXXXXXXXXXX

കണികൊന്നയുടെ പൂവ് കൽകനായി നല്ലെണ്ണ കാച്ചി തേച്ചാൽ ജര (തൊലിയിലെ ചുളിവുകൾ) ശമിക്കും

കണികൊന്നയുടെ തെലിയും നാൽപാമരത്തിന്റെ തൊലിയും മഞ്ചട്ടിയും ആടലോടകത്തിന്റെ വേരും ചേർത് കഷായം വച്ച് കഴിച്ചാൽ സോറിയാസിസ് ശമിക്കും –

മുക്കുറ്റിയും കൊന്ന പൂവും തുമ്പയും തൊട്ടാവാടിയും കൽകനായി കാച്ചുന്ന എണ്ണ സോറിയാസിസ് രോഗികൾക്ക് ലേഖനം ചെയ്യാൻ ഉത്തമം.

കണി കൊന്നയുടെ വേര് ഉണക്കിപൊടിച്ച് തേൻ ചേർത് സേവിച്ചാൽ കുരുക്കൾ ശമിക്കും. ഇതിൽ ആന തവരയുടെ നീര് ചേർത് ലേപനം ചെയ്താൽ പൊടുതല എന്ന രോഗം ശമിക്കും

കൊm തൊലിക്ക് അപാനന്റെ ദോഷങ്ങളെ പരിഹരിക്കാൻ കഴിവുണ്ട്. ചെന്നിനായകവും കൊന്നക്കായുടെ മജ്ജയും കൂടി സേവിച്ചാൽ ആർതവം ഉണ്ടാക്കും . ഗർഭാശയത്തിലെ സിസ്റ്റുകൾ നശിക്കും. സ്തനത്തിലുണ്ടാക്കുന്ന വേദനക്കും ഫല പ്രദം

കൊന്ന തൊലിയും ചന്ദനവും ഞെരിഞ്ഞിലും കൂടി കഷായം വച്ച് സേവിച്ചാൽ മൂത്രതടസം മാറും.

വൃക്ക മൂലം എങ്കിൽ ശ്വാസകോശം കണ്ണുകൾ സന്ധികൾ കരൾ സംസാരശേഷി രക്തകുഴലുകൾ എന്നിവ ശാഖകൾ ആണ് . :ഈ ഭാഗങ്ങളിൽ ഉണ്ടാകുന്ന രോഗങ്ങളിൽ വൃക്കക്കു കൂടി ചികിത്സ ആവശ്യമാണ്

ആസ്മ ശ്വാസകോശത്തിൽ ഉണ്ടാക്കുന്ന ജലസംബന്ധിയായ രോഗമാണ്. അതുകൊണ്ട് ആ സ്മക്ക് ചികിൽസിക്കുമ്പോൾ വൃക്കക്കും ചികിത്സ ആവശ്യമാണ്.

കറുത്ത നിറത്തിൽ കുരുക്കളോടു കൂടി തൊലിയിൽ കാണപ്പെടുന്ന പാടുകൾ മലബന്ധം മൂലം ഉണ്ടാക്കുന്നതാണ്. വൻകുടലിനെ പ്രതിനിധീകരിക്കുന ചില സ്ഥലങ്ങൾ ശരീരത്തിലുണ്ട്. അവിടെയാണ് ഇത്തരം നിറഭേദങ്ളും കുരുക്കളും ഉണ്ടാക്കുന്നത്. ഇതിന് കൊന്നതൊലികഷായം ഫലപ്രദമാണ്.

വെളുത്ത നിറത്തിലുള്ള ത്വക് രോഗമാണ് എങ്കിൽ അതിന് ഹേതു ശ്വാസ കോശം ആയിരിക്കും. അതിന് ശീതള ഔഷധങ്ങളോടു കൂടി കൊന്ന തൊലി കഷായം സേവിക്കണം.

പപ്പായ ചിരവയിൽ ചുരണ്ടി എടുത്ത് . കൊന്നയുടെ തളിരിലയും തേങ്ങ ചുരണ്ടിയതും ചേർത് സേവിച്ചാൽ ക്രിമികൾ നശിക്കും.

മൂത്രത്തിൽ നുരയും ചതയും ഊറലും കാണുന്നു എങ്കിൽ അത് പ്രമേഹത്തിന്റെ ആരംഭമാണ്. ഇതും വൃക്കയുമായി ബന്ധപെട്ടിരക്കുന്നു.

മഞ്ഞ നിറം സ്വർണനിറം ആണ് മഞ്ഞ നിറമുള്ള കൊന്ന പൂവിൽ സ്വർണം അടങ്ങിയിരിക്കുന്നു. ഇത് വാർദ്ധക്യത്തെ കളയും സ്വർണം തേജസും നിറവും ബീജ ശേഷി യും വർദ്ധിപ്പിക്കും. വാക്കിന് സ്ഫുടതയും ഓർമയും വാക്ചാതുരിയും ഉണ്ടാക്കും. തേജസ് നഷ്ടപെട്ട് ഉണ്ടാകുന്ന വിക്കലോടു കൂടിയ അവസ്മാരം ഓർമകുറവ് വിറയൽ എന്നിവയിലെല്ലാം വിശ്വാസത്തോടും സങ്കൽപത്തോടും കൂടി കൊണപ്പൂവ് കൊടുത്താൽ ഗുണം കിട്ടുന്നതാണ്
(വിപിൻ )
(വിജേഷ് വൈദ്യർ )

Leave a comment