Post 69 തൃദോഷ സിദ്ധാന്തം …കഫനിരൂപണം

കഫ നിരൂപണം

തേവ്യാപിനോ പി ഹൃന്നാദ്യോ
തഥോ മദ്ധ്യോർദ്ധ്വസം ശ്രയഃ
വയോ ഹോ രാത്രിഭുക്താനാം
തേ / ന്ത മദ്ധ്യാധികാഃക്രമാൽ

വാത പിത്ത കഫങ്ങൾ ശരീരം മുഴുവൻ വ്യാപിച്ചിരി ക്കുന്നു. എങ്കിലും വാതം പക്വാശയത്തിലും പിത്തം നാഭിയിലും കഫം നെഞ്ചിലും പ്രധാനമായി സ്ഥിതി ചെയ്യുന്നു. ഒരു മനുഷ്യന് 35 വയസു വരെ കഫാധിക്യവും 35 വയസു മുതൽ 70 വയസു വരെ പിത്താധിക്യവും 70 വയസിനു മേൽ വാതാധിക്യവും പറയപ്പെട്ടിരിക്കുന്നു. പ്രായ ഗണന ആപേക്ഷികമാണ് . ബാല്യത്തിൽ തന്നെ വാതാധിക്യവും ജരാനര മുതലായ വാർദ്ധക്യ ലക്ഷണങ്ങളും ( അകാല വാർദ്ധക്യം ) കാണുന്നവരും ഉണ്ട് . ഒരാളുടെ ആയുസ് 100 വയസ് എന്ന് കണക്കാക്കിയാണ് മേൽ കണക്കുകൾ കൊടുത്തിട്ടുള്ളത്.

ഉദയം മുതൽ 10 നാഴിക വരെയും അസ്തമയം മുതൽ 10 നാഴിക വരെയും കഫ വർദ്ധന കാലമാണ് . ഉദയാൽ 10 നാഴിക മുതൽ 20 നാഴിക വരെയും അസ്തവയാൽ പത്തു നാഴിക മുതൽ ഇരുതു നാഴിക വരെയും പിത്തവർദ്ധകാലമാണ് . ഉദയാൽ 20 നാഴിക മുതൽ മുപ്പത് നാഴിക വരെയും അസ്തമയാൽ 20 നാഴിക മുതൽ 30 നാഴിക വരെയും വാത വർദ്ധന കാലമാണ് . ഈ പ്രായ ഗണന സ്വാഭാവിക പരിതസ്ഥിതിയിൽ ജീവിക്കുന്ന വർക്കേ ശരിയാവുകയുള്ളു. പകൽ ഉറങ്ങുക രാത്രി ജോലി ചെയ്യുക A/C റൂമിൽ ഇരിക്കുക മുതലായവയാൽ ഈ കാലഗണനയും തെറ്റാം. എന്നാൽ പതിവായി രാവിലെയും സന്ധ്യക്കു ശേഷവും രോഗം വർദ്ധിക്കുന്നു എങ്കിൽ ആ രോഗിക്ക് കഫാധിക്യം പറയാം. മദ്ധ്യാഹ്നത്തിലും അർദ്ധരാത്രിയിലും വർദ്ധിക്കുന്നു എങ്കിൽ പിത്താധിക്യം പറയാം വൈകുന്നേരങ്ങളിലും പുലർച്ചക്കും രോഗവർദ്ധന കണ്ടാൽ വാതാധിക്യം പറയാം.

കഫവും പുനരപ്പോലെ
സ്ഥാനഭേദത്തി നാലിഹ
അഞ്ചു ജാതി ഭവിച്ചീടു –
മവയെ പറയുന്നിതു.
അവലംബകവും പിന്നെ
ക്ലേദകം ബോധകം തഥാ .
തർപ്പണം ഛേദകം ചൊല്ലാം
ക്രമാൽ പേരിവയഞ്ചിനും

ശരീരം മുഴുവൻ വ്യാപിച്ചിരിക്കുന്ന കഫത്തെ പ്രധാന’മായും സ്ഥാനഭേദം കൊണ്ട് അഞ്ചായി തിരിച്ചി രിക്കുന്നു. അവലംബകം ക്ലേദകം ബോധകം തർപ്പണം ഛേദകം എന്നിവയാണവ. കഫം എന്നതിന് Mucus എന്നാണ് ഇന്ന് പറയുന്ന അർത്ഥം. എന്നാൽ ആയുർവേദം കഫം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് വ്യത്യസ്ഥമായ പല ദ്രവ്യങ്ങളും ഉൾപെടുന്നതാണ് . ത്വക് മാംസം മേദസ് രക്തം അസ്ഥി മജ്ജ ശുക്ലം എന്നീ അഞ്ചു ദ്രവ്യങ്ങളാണ് ശരീര ധർമങ്ങളിൽ നേരിട്ടു പ്രവർ തിക്കുന്ന ദ്രവ്യങ്ങൾ. ഇവ സപ്ത ധാതുക്കൾ എന്നു പറയുന്നു.എന്നാൽ ശരീര ധർമങ്ങ ളിൽ നേരിട്ട് പ്രവർത്തിക്കാത്ത ചില ദ്രവ്യങ്ങളും ശരീരത്തി ലുണ്ട്. അതാണ് കഫം.ചിലേടത്ത് ഒരു കവചമായും ചിലേ ടത്ത് ഒരു ലൂബ്രിക്കെൻറായും ഒക്കെ ഇത് പ്രവർത്തിക്കുന്നു ‘

നെഞ്ചതിങ്കലിരിക്കുന്ന കഫം കൈപലയെന്നതും
കഴുത്തും മുതുകും നട്ടെെല്ലേ വമെന്നിവയൊക്കെ വെ
ഒന്നിച്ചു കൂട്ടി കെട്ടിട്ടുള്ളതിനു തൃകമെന്നു പേർ –
അതിന്നു തന്നുടേ വീര്യം കൊണ്ടു ശക്തി കൊടുത്തഥ

തത്തൽ കർമ ക്രിയാ കാലേ സാമർത്ഥ്യങ്ങളെയേറ്റവും
ശരീരത്തിങ്കലുണ്ടാക്കി ഭുജിച്ചതിനെയപ്പൊഴേ
ദഹിപ്പാൻ തുനിയും മുൻപേ രസത്രയ ബലത്തിനെ
കൊടുക്കുമതുരസിന്നൊ ര വ ലംബ കമാകയാൽ
അവലംബക മെന്നെത്രെ അതിനെ പറയുന്നത്‌.

കഴുത്തും മുതുകും നട്ടെല്ലും കൈ പലയും ഒക്കെ കൂടിയതിന് ത്രി കം എന്നു പറയുന്നു. കഴിക്കുന്ന ഭക്ഷണത്തെ സ്നിഘ്ന മാക്കി ഭക്ഷണത്തിനൻറ നീക്കത്തെ സഹായിക്കുകയും അന്നനാളത്തിലും ശ്വാസകോശത്തിനുള്ളിലും ഒരാവരണമായി നിന്ന് അവിടം സംരക്ഷി ക്കുകയും ചെയ്യുന്ന കഫം ഉരസിന് ഒരവലംബമായതുകൊണ്ട് ഇതിനെ അവലംബകം എന്നു പറയുന്നു. പല അലോപതി ഔഷധങ്ങളും ഇത് നശിപ്പിക്കുന്നു. അതുമൂലം അൾസർ ഇന്നൊരു സാർവത്രിക രോഗമായി മാറി.യിരിക്കുന്നു.

ആമാശയത്തിൽ നിൽക്കുന്ന
കഫം ക്ലേദകമെന്നറി
ജല ക്രിയാദി കൊണ്ടേറ്റം
ജലപ്രായമിരിപ്പത്
ആമാശയത്തിലെ അന്നം
ദഹിക്കും നേര മേററവും
നനച്ചുടൻ ദഹിപ്പിക്ക
ചെയ്ക കൊണ്ടതു ക്ലേദകം.

ആമാശയത്തിലെ കഫത്തെ ക്ലേദകം എന്ന് പറയുന്നു. ഈ ദ്രവം ആഹാരത്തെ ദ്രവരൂപത്തിൽ ആക്കുകയും ദഹനരസങ്ങളിൽ നിന്ന് ആമാശയ ഭിത്തി യെ സംരക്ഷിക്കുകയും സുഗമമായ ആമാശയ ചലനങ്ങൾ സാദ്ധ്യമാക്കുകയും ചെയ്യുന്നു. ദഹനം ശരിയായി നടക്കുവാൻ ദഹനരസം ഭക്ഷണത്തിൽ എല്ലായിടത്തും എത്തണം. അതിന് ആമാശയ ചലനത്തിന് വലിയ പങ്കുണ്ട് , ആഹാരം ദ്രവ രൂപത്തിലാക്കി ക്ലേദകം ആമാശയ ചലനങ്ങളെ സഹായിക്കുന്നു.

നാക്കിങ്കലിരിക്കുന്ന കഫം
ബോധക മെന്നറി:
നാക്കു കൊണ്ടു ഗ്രഹിക്കുന്നു
രസ ബോധത്തിനാ ലത്.

നാക്കിലെ കഫത്തിന് രസ ബോധം ഉണ്ടാക്കുന്നതിൽ പങ്കുണ്ട്. അതു കൊണ്ട് അതിനെ ബോധകം എന്ന് പറയുന്നു.

ശിരസിങ്കലിരിക്കുന്ന കഫം
തർപണ മെന്നതാം
ദേഹേന്ദ്രിയ ബലം പുഷ്ടി
ചെയ്കയാൽ തർപ്പണംമതം.

ശിരസിലെ കഫത്തിന് തർപണം എന്ന് പറയുന്നു. ഇത് ശിരസിലെ കണ്ണ് മൂക്ക് ചെവി മുതലായ ഇന്ദ്രിയങ്ങളുടെ പ്രവർത്തനത്ത സഹായിക്കുന്നു. മുക്കിന് ഒരു കവചമായും ഗന്ധ ബോധത്തിന് സഹായമായും പ്രവർ തിക്കുന്നു. ഇത് രോഗാണുക്കളെയും പൊടിപടലങ്ങളേയും തടഞ്ഞു നിർതി ശ്വാസകോശത്തെ സംരക്ഷിക്കുന്നു. ചെവിയിലെ കഫത്തിന്റെ (ദ്രത്തിന്റെ ) പ്രാധാന്യം ഇന്ന് ഏറെ ചർച ചെയ്യുന്നു. ഇത് ശരീരത്തിന്റെ ബാലൻസിന് ആധാരമായും സ്രവണത്തിന് സഹായമായും പ്രവർത്തിക്കുന്നു.

സന്ധിയിങ്കലിരിക്കുന്ന
കഫം ഛേദകമെന്നറി
സന്ധികളിലിരിക്കുന്ന
രണ്ടസ്ഥികളെ എപ്പൊഴും
നനച്ചു സന്ധി ബന്ധങ്ങൾ
ചെയ്കകൊണ്ടത് ഛേദകം

സന്ധികളിലെ കഫത്തിന് ഛേദകം എന്ന് പറയുന്നു. ഇത് സന്ധികളുടെ ചലനത്തെ സഹായിക്കുന്നു . ഇതിന്റെ ദ്രവത്വം കുറഞ്ഞാൽ സന്ധി കളിൽ നിന്ന് ശബ്ദം കേൾക്കും. സന്ധികളുടെ ചലനം ആയാസകരമാക്കും അളവ് കുറഞ്ഞാൽ സന്ധിയിലെ അസ്ഥികൾ കൂട്ടി മുട്ടി ഉരഞ്ഞ് കേടുവരും. സന്ധികൾ ചലിക്കാതാവും

പ്രധാനമായ കഫ രുപങ്ങളെ പേരുപറഞ്ഞ് നിർവചിച്ചിരിക്കുന്നു. സൂക്ഷ്മ മാ യി വിശകലനം ചെയ്താൽ ഇനിയും പല കഫ രൂപങ്ങളും ഉണ്ട്.
അസ്ഥി കൾ പേശികളുമായി കൂട്ടി ഉരയാതെ അസ്ഥിയുടെ പുറത്ത് കാണുന്ന വെളുത്തു കട്ടിയായ ദ്രവ്യം അസ്ഥിയിലെ കഫമാണ്. ഇത് അസ്ഥികളുടെ ആഘാത ക്ഷമത വർദ്ധിപ്പിക്കുന്നു. പേശികൾ പരസ്പരം കുട്ടി ഉയാതെ സംരക്ഷിക്കുകയും ശരീരത്തിന് രൂപഭംഗി ഉണ്ടാക്കുകയും ചെയ്യുന്ന മേദസ് മാംസത്തിലെ കഫമാണ് -ഇത് ശരീര ധർമ്മത്തിൽ നേരിട്ട് പ്രവർത്തിക്കുന്നുമുണ്ട് അതുകൊണ്ട് ഇതിനെ ധാതുക്കളിൽ ഉൾപ്പെടുത്തിയിരിക്കുന്നു. എന്നാൽ ഇത് ക്ഷത്തിന്റെ ധർമം (ചലനത്തിന്റെ ആയാസം കുറക്കുക ) കൂടി ചെയ്യുന്നുണ്ട്

അടഞ്ഞ ശബ്ദം ആലസ്യം മടി വിളർച .മരപ്പ് മുതലായവ കഫ വർദ്ധനയുടെ ലക്ഷത്തങ്ങളാണ്. മറ്റു പല കാരണങ്ങ ളാലും ഇവയൊക്കെ ഉണ്ടാകാമെന്നതു കൊണ്ട് രോഗ നിർണയം വളരെ സങ്കീർണമായ പ്രവൃത്തിയാണ്. കഫ വർദ്ധനയുള്ള വാതമാണ് ഊരു സ്തംഭം. തുട മരച്ച് വേദന അറിയാത്ത വിധമാകുന്നു ഊരു സ്തംഭത്തിൽ. സമീപ ഭാഗങ്ങളിൽ കഠിന വേദന ഉണ്ടാകും. വാതവും പിത്തവും കഫവും ദുഷിച്ച വാതമാണ് ആ മവാതം. ആമവാതത്തിൽ പിത്തം ദുഷിക്കയാൽ അന്നം ( ആ ഹാരം) ആ മാവസ്ഥയിൽ (ദഹനം പൂർത്തിയാകാതെ ) രക്തത്തിൽ കലർന്ന് കഫ സ്ഥാനങ്ങളിൽ പ്രവേശിച്ച് കഫത്തെയും ഭുഷിപ്പിച്ച് രക്ത ത്തിൽ വ്യാപിച്ച് സന്ധികളിൽ പ്രവേശിച്ച് സന്ധികളെയും ശിഥി ലമാക്കുന്നു. പിത്തം ദുഷിക്കയാൽ ഔഷധം കൂടി ദഹിക്കാതെ വരും. ശരീരത്തിന് ഉപയോഗിക്കാൻ കഴിയാത്ത കൊളസ്ട്രോളും കഫമായി കാണണമെന്നണ് എന്റെ അഭിപ്രായം. കാരണം അത് കഫ ഹരമായ ഔഷധങ്ങളാലാണ് ശമിക്കുന്നത്.

ഉപ്പും പുളിയും മധുരവും തണുത്തതും കനത്തതും തടിപ്പിക്കു ന്നവയും ഏറെ ദക്ഷിക്കയാലും പകലുറങ്ങുക കൊണ്ടും ഇരുന്നു റ ങ്ങുക കൊണ്ടും. ബാല്യത്തിലും വസന്ത ഋതുവിലും പകലിന്റേയും രാത്രി യുടേയും ആദ്യ യാമങ്ങളിലും ഭക്ഷത്താരംഭത്തിലും കഫം കോപിക്കുന്നു.

കഫാധിക്യത്തിൽ ദേഹം കുറഞ്ഞൊന്ന് തണുത്തും തൊലിയും കണ്ണും വിളറി വെളുത്തും മൂത്രം വെളുത്തും തണുത്തും മലം ദഹിക്കാതെയും പതയോടെയും ഇരിക്കും. മന്നമായ നടപ്പും അടഞ്ഞ ശബ്ദവും കാണപ്പെടും.

.

Leave a comment