Post 67  തൃദോഷ സിദ്ധാന്തം – വാത നിരൂപണം.

പ്രിയ ബന്ധുക്കളെ .ആയുർവേദത്തിന്റെ അടിസ്ഥാന തത്വമായ തൃദോഷ സിദ്ധാന്തത്തെ അശാസ്ത്രീയമെന്ന് നിഷേധിച്ചും സങ്കൽപ കഥയെന്ന് ആക്ഷേ പി ച്ചും തെറ്റായ അർത്ഥ വ്യാഖ്യാനങ്ങളാൽ തെറ്റിധരിപ്പിച്ചും പലരുടേയും ശാസ്ത്രീയതയുടെ പേരിൽ ഉള്ള പ്രസ്ഥാവനകളും യുക്തിവാദത്തിന്റെ പേരിലുള്ള പ്രചരണങ്ങളും നടന്നുകൊണ്ട് ഇരിക്കുക ആണല്ലോ. സാധാരണക്കാർക്ക് അത്ര എളുപ്പത്തിൽ മനസിലാക്കാൻ കഴിയാത്ത വിധമുള്ള. ആയുർവേദ ഗ്രന്ഥങ്ങളിലെ വിവരണ രീതിയും ചില പദങ്ങൾക്ക് കാലാന്തര ത്തിൽ വന്ന അർത്ഥ വ്യതിയാനങ്ങളും എന്തുകൊണ്ടോ ആരും സാധാ രണക്കാർക്ക് മനസിലാകും വിധം വിവരണം എഴുതിയിട്ടില്ല എന്നതു കൊണ്ടും സാധാരണക്കാർക്ക് തൃദോഷ സിദ്ധാന്തം എന്താണെന്ന് മനസിലാക്കാൻ കഴിഞ്ഞിട്ടില്ല എന്നത് നിർഭാഗ്യ കരമാണ്. എന്റെ പരിമിതമായ അറിവു വച്ച് തൃദോഷ സിദ്ധാന്ത ത്തെ സാധാരണക്കാർക്കു വേണ്ടി നിർവചിക്കാൻ ശ്രമിക്കുകയാണ്. അൽപം വലിയ വിഷയ മായതുകൊണ്ട് പല ഭാഗങ്ങളായാണ് എഴുതുക. നമ്മുടെ പാരമ്പര്യ ത്തിൽ അഭിമാനിക്കുകയും ആയുർവേദത്തെ സ്നേഹി ക്കുകയും ചെയ്യുന്ന എല്ലാവരും ഒരു ഭാഗവും വിട്ടു പോകാതെ വായിക്കണം എന്ന് അപേക്ഷിക്കുന്നു.

മുൻപ് പഞ്ചകോശ നിരക പണം എന്ന പോസ്റ്റിൽ കോശം എന്ന വാക്കിന്നു വന്ന അർത്ഥാന്തരം ഞാൻ വിശദീകരിച്ചിരുന്നു – കോശം എന്നതിന് ഇന്ന് പറയുന്ന അർത്ഥം cell അധവ അറ എന്നാണ്. എന്നാൽ പൗരാണികർ ഒരു പ്രവർതm ശൃഘല എന്നതാണ് കോശം എന്ന വാക്കിന് കൊടുത്തിരുന്ന അർത്ഥം. അതുപോലെ വാത പിത്ത കഫ പ്രയോഗങ്ങൾക്കും അർത്ഥാന്തരം വന്നിട്ടുണ്ട് . വാതം ഒരു രോഗമായും പിത്തം കരൾ ഉൽപാദിപ്പിക്കുന്ന രസമായും കഫം അന്നനാളത്തിലും ശ്വാസകോശത്തിലും കാണുന്ന കൊഴുത്ത വസ്തുവായും ആണ് കാണുന്നത്‌.’ എന്നാൽ അർത്ഥശങ്കക്ക് ഇട യില്ലാത്ത വിധം ആയുർവേദ ഗ്രന്ഥങ്ങൾ ഇവയുടെ അർത്ഥങ്ങൾ
വ്യക്തമാക്കിയിട്ടുള്ളതാണ്.
ഇരിക്കയും പിന്നെ കിടക്കയും പോയ്

നടക്കയും നീർക്ക മടക്കലിങ്ങിനെ

പ്രവൃത്തി ത്രീ ലങ്ങൾ വരുത്തുവാനൊരു

കരുത്ത് വാതത്തിനു കണ്ടു കൊള്ളണം.
ഇരിക്കുക കിടക്കുക നടക്കുക നിവർക്കുക മടക്കുക ഇവയൊക്കെ വാതത്തിന്റെ പ്രവൃത്തികളാണ്. ഹൃദയമിടിക്കുന്നതും അന്നനാള ത്തിൽ ഭക്ഷണം സഞ്ചരിക്കുന്നതും കണ്ണൂചിമ്മുന്നതും ചുമക്കു ന്നതും മല മൂത്ര ശുക്ലാ ദി കൾ വിസർജി ക്കുന്നതും പ്രസവിക്കു ന്നതും എല്ലാം വാത പ്രവൃത്തിയാണ്. കൺ പോളയിൽ വാതം കോപിച്ചാൽ പോള രോമങ്ങൾ വികൃത മായി വളരും. അവ കണ്ണിൽ കുത്തി വേദന ഉണ്ടാക്കും. കണ്ണിൽ വാതം കോപ്പിച്ചാൽ കണ്ണുനീർ ഇല്ലാതെ വരും. അസ്ഥിയിൽ വാതം കോപിച്ചാൽ അവ വികൃതമാ യി വളരും വാതം ഓരോ സ്ഥാന ത്തും ചെയ്യേണ്ട പ്രവൃത്തികൾ ചെയ്യാതെ വരുന്നതാണ് വാത കോ പം അഥവ വാതരോഗം. ക്രമത്തിൽ കൂടുതൽ പ്രവൃത്തിക്കുന്നതും ക്രമത്തിന് പ്രവൃ ത്തിക്കാതിരിക്കുന്നതും ഗതി മാറി പ്രവൃത്തി ക്കുന്നതും വാത കോ പമാണ് . വാതരോഗമാണ് ‘

സ്ഥാന ദേം കൊണ്ട് വാതത്തെ. പ്രാണൻ വ്യാനൻ സമാനൻ ഉദാനൻ അപനൻ എന്നിങ്ങനെ അഞ്ചായി തിരിച്ചിരിക്കുന്നു.

പ്രാണാദിഭേദമായിട്ട അഞ്ചു വായു ക്കളുള്ളതിൽ
പ്രണൽ മേൽ പോട്ടു ഗതിയായ് മൂർദ്ധാവിങ്കലിരിപ്പത്

ഉരസിങ്കൽ തുടങ്ങീട്ട് കഴുത്തോളം ഗമിച്ച ഥ

എടുത്തു ഹൃദയേ ബുദ്ധി ചിത്തേന്ദ്രിയ മനുക്രമാൽ

തുപ്പുക തുമ്മുക ഓക്കാനിക്ക താൻ ശ്വാസമേ ങ്ങുക:

അന്നത്തെ വാങ്ങി ദക്ഷിക്ക എന്നിത്യാദി പ്രവൃത്തികൾ

നിയമേന ശരീരത്തെ കൊണ്ടു ചെയ്യിച്ചു കൊണ്ടു താൻ.

പ്രാണവായുവിന്റെ സ്ഥാനവും ഗമനവും പ്രവർതനവും ഇവിടെ പറയുന്നു. ചലനമാണ് വാതത്തി സ്വഭാവമെന്ന് മുൻപ് പറഞ്ഞിരുന്നു പ്രാണൻ ശിരസിലിരുന്നു കൊണ്ട്. ഹൃദയം (ഇവിടെ അർത്ഥം സ്വാഭാവികമായി അധവ ചിന്തിക്കാതെ ചെയ്യുന്നവ എന്നാണ്) ബുദ്ധി ( ചിന്തിച്ചു ചെയ്യന്നവ) ചിത്ത് ( ബോധത്തോടെ ചെയ്യുന്നവ) എന്നിക്രമത്തിൽ തുപ്പുക തുമ്മുക ഓക്കാനിക്കുക ശ്വാസമേക്കുക (വലിവ്) അന്നത്തെ വാങ്ങി ദക്ഷിക്ക എന്നിദ്ധ്യത്തികൾ ചെയ്യുന്നു.

നാം ഒരു പ്രവൃത്തി ചെയ്യുമ്പോൾ ആദ്യം ഉണ്ടാകുന്നത് നാഡീ ചോദ നയാണ്. നമ്മുടെ നാഡീവ്യൂഹം പ്രവർത്തിക്കുന്നത് വൈദ്യുത സിഗ്നലുകളായാണ്.പല പ്രവൃത്തിക്കും പലസ്ഥാനത്തുനിന്നാണ് ഈ സിഗ്നലുകൾ ഉണ്ടാകുന്നത്.ഇവയിൽ നാം ആഗ്രഹിച്ചു ചെയ്യുന്ന പ്രവൃത്തിയുണ്ട്, ആഗ്രഹിക്കാതെ എങ്കിലും അറിഞ്ഞു കൊണ്ടു ചെയ്യുന്ന പ്രവൃത്തിയുണ്ട്. അറിയാതെ ചെയ്യുന്ന പ്രവൃത്തിയുണ്ട്. തുപ്പുക എന്നത് നാം ആഗ്രഹിച്ചു ചെയ്യുന്ന പ്രവൃത്തിയാണ്. തുമ്മുക ശ്വസിക്കുക എന്നിവ നാം അറിയുന്നുണ്ടെങ്കിലും ആഗ്രഹിച്ചു ചെയ്യുന്നതല്ല നാം കഴിക്കുന്ന ആഹാരം അന്നനാളം തള്ളികൊണ്ടു പോകുന്നത് നാം അറിയുന്നില്ല .മേൽ പറഞ്ഞ പ്രവൃത്തികളൊക്കെ ചെയ്യുന്നത് പ്രാണനാണ്. അതിനുള്ള നിർദേശങ്ങൾ അധവ നാഡീ ചോദന ശിരസിൽ നിന്നാണ് ഉണ്ടാകുന്നത്. പ്രാണവായു എന്നതുകൊണ്ടുദ്ദേശിക്കുന്നത് നാഡീ കേന്ദ്രത്തിൽ ചോദന ഉൽഭവിച്ച് നാഡിയി ലൂടെ സഞ്ചരിച്ച് ചലനകേന്ദ്രം ( പേശി കോശം മുതലായവ) കളിലെത്തിചലനം സാദ്ധ്യമാകുന്നതുവരെയുള്ള പ്രവർത്തങ്ങളുടെ ശൃംഘ ലയാണ്

ചോതന ക്രമത്തിൽ ഉണ്ടാകാതെ വരിക ക്രമാധികമായി ഉണ്ടാവുക നാഡികളുടെ തകരാറുമൂലം സംവേദനങ്ങൾ യഥാസ്ഥാനത്ത് എത്താ തെ വരിക ചലന കേന്ദ്രങ്ങൾക്ക് സംവേദനങ്ങൾ തിരിച്ചറിയാൻ കഴിയാതെ വരുക ചലന കേന്ദ്രങ്ങൾക്ക് ചലിക്കാൻ കഴിവില്ലാതെ വരിക ഇവയെല്ലാം വാത കോ പമാണ് .വാത രോഗമാണ് .

ഉദാmനും പിന്നെ ഉരസിമ്മോ –

റിരുന്നു കൊണ്ടാ ഗ്ഗള നാഭി നാസാ
സ്ഥലത്തി ലമ്മാറു ഗമിച്ചു വാക്കിനെ

രസ ജ്ഞ കൊണ്ടൊട്ടുപുറപ്പെടീ ച്ചുടൻ

പ്രയഗ്നമോരോന്നു തുടർന്നുകൊള്ളുവാൻ

മിടുക്കു ദേഹത്തിനു നൽകി വർണവും

സ്മൃതിക്കു ചേർന്നുള്ള നടപ്പു കർമവും

പുറത്തു പോകാത്ത നടപ്പു മങ്ങിനെ

വ്യാനൻ ഹൃദയേ നിന്നിട്ടു ക്രമാൽ ദേഹത്തിലൊക്കവെ

അതിവേഗാൽഗമിച്ചിട്ടു നിവർക്കുക മടക്കുക

നടക്ക ഓട്ടം ചാട്ടങ്ങൾ കണ്ണു ചിമ്മി മിഴിക്കുക.

ഇത്യാദി സർവകർമങ്ങൾക്കൊക്കവേ ബലവത്തിന്നായ്.

ഉദാനന്റെ സ്ഥാനം ഉരസാണ്. ഉരോ ഭാഗത്ത് നാം അറിഞ്ഞും അറിയാതെയും നടക്കുന്ന പ്രവർതനങ്ങൾ ഉദാന നാണ് ചെയ്യുന്നത്. നാക്കിന്റെ പ്രവർതനവും ശബ്ദവും ഉദാന കർമമാണ്. വർണം ( നിറം) നൽകുന്നു എന്നും സർവ രോഗ ചികിത്സാ രത്നത്തിൽ കാണുന്നു. എന്നാൽ നിറം പിത്തസ്വരൂപമാണ് വാതസ്വരൂപമല്ല.എന്നും “മിടുക്കു ദേഹത്തിനു നൽകി ഇവ്വണ്ണം ” എന്നതാണ് ശരി എന്നു പറയുന്നവരും ഉണ്ട്.
വ്യാന്റെ സ്ഥാനം ഹൃദയമാണ്. എങ്കിലും ദേഹം മുഴുവനും വ്യാപിച്ച് നടക്കുക ഓടുക കണ്ണുചിമ്മുക മടക്കുക നിവർ ക്കുക എന്നിത്യാദി’ സകല പ്രവത്തികളും ചെയ്യുന്നത് വ്യാന നാണ്. മറ്റു നാലു വായു ക്കളുടെ കർമങ്ങളിലും വ്യാനന് പങ്കുണ്ട’ ഒരു കാൽ മടങ്ങണമെങ്കിൽ ഒരു പേശി ചുരുങ്ങു മ്പോൾ മറ്റൊരു പേശി.വികസിക്കണം.ഈ പ്രവർതനങ്ങളെ ഏകോപി പ്പിക്കുന്നത് വ്യാനനാണ്. വായിൽ നാക്ക് പല്ലു കൊണ്ട് ക്ഷ തപെടാതിരിക്കുന്നത് വ്യാനന്റെ നിയന്ത്രണ ത്താലാണ്, നാം ആഗ്രഹിച്ചു ചെയ്യുന്ന കർമങ്ങളൊക്കെ നിയന്ത്രിക്കുന്നത് മസ്തിഷ്മാണ്. എന്നാൽ അവ പരസ്പര വിരുദ്ധമാകാതെ നിയന്ത്രിക്കുന്നത് വ്യാനനാണ്. കാര്യംഎന്തെന്ന് മനസിലാക്കാനുള്ള ചില ഉദാഹരണങ്ങൾ മാത്ര മാണ് ഇവയൊക്കെ,

ആജ്ഞ വിശുദ്ധി അനാഹത മണിപുര സ്വാധിഷ്ടാന എന്നീ അഞ്ചു നാഡീ കേ ബ്രങ്ങൾ തന്നെയാണ് പ്രാണ ഉദാന വ്യാന സമാന അപാന എന്നീ അഞ്ചു വായു ക്കളുടെ കേന്ദ്രം എന്നതാണ് പാരമ്പര്യ വിധികളിൽ കാണുന്നത്.
(തുടരും)

സമാനനഗ്നിക്കു സമീപവാസി
കോഷ്ടേ ചരിച്ചോണ്ടവ നന്ന മെപ്പൊഴും

വാങ്ങി പ ചിച്ചമ്മലമൂത്ര ഭാഗവും

പുറത്തു പോക്കിടുവതിന്നു ശ്രദ്ധനായ്

അപാന്നും പിന്നെയപാന ദേശേ

വസിച്ചു യോനീ ഗുഭവസ്തി മേപ്രം

ഊരു പ്രദേശത്തൊളമത്രസഞ്ചരി-

ച്ച സൃക് ച മൂത്രം ച മലഞ്ച ശുക്ലവും

വിസർജനം ചെയ്തു ധരിച്ച ഗർഭവും

തഥൈവ പോക്കി കളവാൻ സമർത്ഥനായ്.
ദഹനരസങ്ങളുടെ ചലനവും നിയന്ത്രണവും സമാന വായു ആണ് നിയന്ത്രിക്കുന്നത്. ഭക്ഷണം ദഹm രസവുമായി ചേർത് ദഹിപ്പിച്ച് സാര കിട്ടങ്ങൾ വേർതിരിച്ച് മലമൂത്ര ങ്ങളെ പുറം തള്ളുന്നു സമാനൻ മലം മൂത്രം ആർത്തവം ശുക്ലം മുതലായവയെ ചലിപ്പിക്കുന്നത് അപാനനാണ്. പ്രസവവും അപാന വായുവിന്റെ കർമമാണ് . ഇവ യെല്ലാം സാമാന്യ വിവരണമാണ്. എണ്ണമറ്റ ചലനങ്ങളാണ് ശരീരത്തിൽ നടക്കുന്നത് രോമങ്ങളുടേയും വിയർപിന്റെ യും ചലനങ്ങൾ വരെ വാതപ്രവൃത്തിയാണ്. സൂക്ഷ മങ്ങളായ വകതിരിച്ചറിയാൻ എന്നല്ല ചലനം എന്നു തന്നെ തിരിച്ചറിയാൻ അത്ര എളുപ്പമല്ല .

ഒരു രോഗമുണ്ടാവു മ്പോൾ അതിൽ വാതത്തിന്റെ പങ്ക് എന്തെന്നറിയാൻ ഋഷീശ്വരന്മാർ ചില ലക്ഷണങ്ങൾ വിവരിച്ചിട്ടുണ്ട്. കറുപ്പ് വരൾച്ച തണുപ്പ് പരുപരുപ്പ് മരപ്പ് വിറയൽ ജഡത്വം ( അനക്കാൻ വയ്യായ്ക ) വേദന എന്നിവ പൊതുവായ വാതസ്വരൂപമാണ്, മ ലം വരണ്ടുപോകു ന്നതും കണ്ണുനീർ ഒഴുകി കൊണ്ടിരിക്കുന്നതും കണ്ണുനീർ ഇ ല്ലാതെ കണ്ണ് വരണ്ടുപോകുന്നതും വാത ലക്ഷണമാണ്. ശോധന നഷധങ്ങൾ വാത കോഷ്ടന് ഭേദി ഉണ്ടാക്കാൻ വിഷമമാണ്

ഹൃദയത്തിന്റെ പ്രവർതmത്തെ നിയന്ത്രിക്കുന്ന സംവേദന ങ്ങൾ ക്രമം തെറ്റുന്നതു കൊണ്ട് ഉണ്ടാകുന്ന ഹൃദ്രോഗമാണ് വാതജ ഹൃരോഗം.’ ഇന്നതിന് ചെയ്യുന്ന പ്രതിവിധി ഒരു കൃത്രിമ സംവേദകം ( പേസ് മേക്കർ) വച്ചുപിടിപ്പിക്കു കയാണ്. അല്ലാതെ സ്വാഭാവിക സംവേദനം ഉണ്ടാകാനുള്ള ഔഷധമൊന്നും ആധുനിക വൈദ്യ ശാസ്ത്രം കണ്ടെത്തിയ തായി അറിവില്ല.എന്നാൽ പ്രാരംഭ ഘട്ടത്തിൽ രോഗം കണ്ടെത്തിയാൽ സ്വാഭാവിക സംവേദനം പുനസ്ഥാപി ക്കാൻ കഴിയുന്ന ഔഷധങ്ങൾ ആയുർവേദത്തിലുണ്ട്.

വാത പിത്ത കഫങ്ങൾ ശരീരം മുഴുവനും വ്യാപിച്ചിരിക്കുന്നു എങ്കിലും വാത സ്ഥാനം പ്രധാനമായി പ ക്വാശയമായും പിത്തസ്ഥാനം നാഭിആയും കഫസ്ഥാനം നെഞ്ചായും കണക്കാക്കുന്നു. കഫം ബാല്യത്തിലും പിത്തം യൗവനത്തിലും വാതം വാർദ്ധക്യത്തിലും വർദ്ധിക്കും. രൂക്ഷമായും കയ്പായും എരിവായും അധികമായും ഭക്ഷിക്കയാലും മലമൂത്രാദി പതിനാലു വേഗങ്ങളെ തടയുകയാലും ഏറെ ധരിക്കുകയാലും ഉറക്കിളക്ക യാലും ഭയം കൊണ്ടും ദുഖം കൊണ്ടും അമിത ഭോഗം കൊണ്ടും അമിത ഭേദി കൊ കൊണ്ടും അമിതാദ്ധ്വാനം കൊണ്ടും അമിത ചിന്തകൊണ്ടും ഗ്രീഷ്മ ഋതുവിലും പകലിന്റെയും രാത്രിയുടേയും അവസാന യാമങ്ങളിലും വാതം കോപിക്കും.

വാത രോഗിയുടെ ദേഹം മിതോഷ്ണമായും രൂക്ഷമായും (വരണ്ടതായും) ദേഹവും കണ്ണുംകറുത്തും മൂത്രം പതയോടും മലംകറുത്തതായും ഉണങ്ങിയും ഇരിക്കും.

Leave a comment