Post 61  യാത്രാമൊഴി

പഥികർ പഥികർ നമ്മൾ ജീവിത വീഥിയിൽ യാത്രികരല്ലോ.

പല വഴി വന്നീ പെരുവഴി കൂടീട്ടെ വിടോ പോയീടുന്നോർ.

അലയും ജീവിതവീഥിയിൽ വിദ്യാ നിലയമതിൽ നാമെത്തി

കളിയും ചിരിയും കുതുഹവുമായി പലനാൾ നമ്മൾ കഴിഞ്ഞു.

………….

തളർന്നിടുമ്പോൾ തമ്മിൽ തമ്മിൽ താങ്ങി നടന്നതുമില്ലേ.

യാത്രാമൊഴിഇരുണ്ടിടുമ്പോൾ തങ്ങളിൽ ദീപം കാട്ടി നയിച്ചതുമില്ലേ.

വഴിയോരത്തെ പല പല കാഴ്ചകൾ കണ്ടു നടന്നതുമില്ലേ

കളിയും കാര്യവുമായ് പാഥേയം പകുത്തെടുത്തതുമില്ലേ.

……………..

ബാല്യത്തിൻ്റെ തിമിർപ്പിലനേകം കാലം നമ്മൾ കഴിഞ്ഞു

ശീലത്തിൻ മധുവേകി നയിച്ചൊരു ഗുരു ജന മൊഴിയിലൊതുങ്ങി

മോഹത്തിൻ്റൊരു ഭാണ്ഡം തലയിലതെന്നോ വന്നു നിറഞ്ഞു

കാലത്തിൻ്റീ വികൃതികളങ്ങനെ ഫലിതം പോലെ ചമഞ്ഞു

….:………..

മോഹം പൂക്കും കൗമാരത്തിൽ കാലം മറയും കാലം

മോഹന സുന്ദര ജീവിതവീഥികൾ തേടി നടക്കും കാലം.

കനവിലെ ഏതോ കാഞ്ചന നിർമിത നഗരം തേടി നടക്കേ

കഴിഞ്ഞു പോയൊരു കനവായിട്ടീ കാലം മറയുകയില്ലേ.

…………….

നാളെ പല പല ജീവിതവീഥികൾ തേടി നടക്കും കാലം

നിയതി നയിക്കും വഴികളിലൂടെയുഴ ന്നു നടക്കും നേരം

കനവുകൾ നെയ്തൊരു വിദ്യാ നിലയ മനോഹര ജീവിതകാലം

മറഞ്ഞിടാത്തൊരു മധുരക്ക വായ് നിറഞ്ഞിടട്ടേ ഉള്ളിൽ

XXXXXXXXXXXXXXXXXXXXXXXXXXXXXXXXXXXX

യാത്രാമൊഴി……….

1971 ൽ സ്കൂൾ ജീവിതത്തോട് വിട പറയുമ്പോൾ ഇതെന്റെ സ്വകാര്യചിന്തകളും മോഹങ്ങളും

Leave a comment