post,33   ഒറ്റമൂലിചികിൽസ ഒരു തട്ടിപ്പോ ?

അനാദികാലം മുതൽ നമ്മടെ അമ്മമാർ  കുഞ്ഞുങ്ങളുടെ ഛർദ്ദിക്കു  ജീരകമോ കൂവളത്തിൻ വേരോ അരച്ചുകൊടുക്കുമായിരുന്നു. ദഹനകേ ടു കണ്ടാൽ വയമ്പോ ജാതിക്കയോ അരച്ചു കൊടുക്കുമായിരുന്നു.വയറിളക്കത്തിന് മാതള തൊണ്ട് വെന്തു കൊടുക്കുമായിരുന്നു. എല്ലാവരിലും ഇതുകൊണ്ട് രോഗം ശമിക്കും എന്നു പറയുന്നില്ല. പരിധിയും പരിമിതിയും ഒക്കെ ഉണ്ട്. കുറേ പേരിലെങ്കിലും രോഗശമനം ഉണ്ടാകുന്നുണ്ട്. ലഖു വായ രോഗാവസ്ഥയിൽ അഥവാ രോഗം ആവർത്തിച്ചുണ്ടാകുന്ന അവസ്ഥയിൽ ഇവ പരീക്ഷിച്ചു നോക്കുന്നതിൽ അപാകതയൊന്നും കാണുന്നില്ല. ഇതു കൊണ്ട് എന്തെങ്കിലും പാർശ്വഫലങ്ങളുണ്ടായതായും അറിവില്ല. ആയുർവേദ ഔഷധങ്ങൾ  പൊതുവെ ഒരു രോഗത്തിന് ഒരാൾക്ക് പറ്റുന്ന ഔഷധം മറ്റൊരാൾക്ക് പറ്റണം എന്നില്ല. ഒരു മാസമായി ഡോക്ടറുടെ നിർദ്ദേശ  പ്രകാരം അലോപ്പതി ഔഷധം ഉപയോഗിച്ചിട്ടും ശമിക്കാതിരുന്ന ചുമ ഇഞ്ചിനീരും തേനും സമം ചേർത്ത് പല പ്രാവശ്യം കൊടുത്തപ്പോൾ മൂന്നു ദിവസം കൊണ്ട് ശമിച്ചതായ അനുഭവം ഉണ്ട്. ചിലർക്ക് തുളസി നീരും തേനും കുടി കൊടുക്കുന്നത് ശ്വാസകാസങ്ങളിൽ നല്ല ഫലം കാണുന്നുണ്ട്.

ഏതാനും ഉദാഹരണങ്ങൾ മാത്രമാണ് ഇവ . ഒറ്റമൂലിചികിൽസ വളരെ വിപുലവും വിവിധ മാനങ്ങൾ ഉള്ളതും ആണ്. ആയുർവേദ വീക്കണം അനുസരിച്ച് ഒരു കൗഷധം ശരീരത്തിൽ എന്ത് ഗുണദോഷഫലം ഉളവാക്കും എന്ന് കണക്കാക്കുന്നത് രസം ഗുണം വീര്യം വിപാകം പ്രഭാവം എന്നീ അഞ്ചു സ്വഭാവങ്ങളുടെ അടിസ്ഥാനത്തിലാണ്. എന്നാൽ പ്രഭാവം സാധാരണ കാണപെടാത്തതും ഉപയോഗിക്കാത്തതുമായ ഒരു സ്വഭാവമാണ്.  സിദ്ധ  വൈദ്യത്തിലെ മൂലികാ വിദ്യ എന്ന വിഭാഗത്തിൽ ഇവ വിവരിക്കുന്നുണ്ട്. എന്താണ്ആയുർവേദം എന്ന പതിമൂന്നാമത്തെ ആർട്ടിക്കിളിൽ അവ വിശദീകരിച്ചിട്ടുണ്ട്.

തൃദോഷ സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിലാണ്  ആയുർവേദ ചികിൽസ .ആധുനിക ശാസ്ത്ര വീക്ഷണം അനുസരിച്ച് അവ വിവർതനം ചെയ്തിട്ടില്ല. അതു കൊണ്ട് ചികിൽസാ ഫലത്തിലൂടെയേ ഔഷധങ്ങൾ വിലയിരുത്താനാവുകയുള്ളു. ഒറ്റമൂലി  ചികിൽസയെ  നിരാകരിക്കാൻ  ചില ർ പറയുന്ന കാരണങ്ങൾ പല രോഗങ്ങൾ ഒരു മരുന്നുകൊണ്ട് മാറുന്നതെങ്ങിനെ  പല കാരണങ്ങൾ കൊണ്ടുണ്ടാകുന്ന രോരോഗത്തിൽ ഒരു മരുന്ന് ഫലിക്കുന്നതെങ്ങിനെ എന്നിങ്ങനെ പോകുന്നു ആക്ഷേപങ്ങൾ. ഇവിടെ ആയുർവേദ വീക്ഷണവും ആധുനിക ശാസ്ത്ര വീക്ഷണവുമായി വളരെ അന്തരമുണ്ട്.ഒരു രോഗാണുബാധ കൊണ്ട് പത്തുപേർക്ക് പനി വന്നാൽ ആധുനിക ശാസ്ത്ര വീക്ഷണം അനുസരിച്ച് അത് ഒരു രോഗമാണ്. എന്നാൽ ആയുർവേദ വീക്ഷണം അനുസരിച്ച് വാത ചിത്ത കഫ ആധിക്യങ്ങളുടെ അടിസ്ഥാനത്തിൽ അവയെ പലതായി വർഗീകരിക്കുന്നു അധവ വാത പിത്ത കഫങ്ങളിൽ ഏതിന്റെ കൂടുതലോ കുറവോ ആണ് ആരോഗാണുവിനെ ചെറുക്കാൻ ശരീരത്തെ അപ്രാപ്തമാക്കിയത് എന്നതിനനുസരിച്ച് ചികിൽസയിൽ വ്യത്യാസമുണ്ട്.  മലാശയത്തിൽ വാതം കോപിച്ചാൽ മലതടസം മൂത്രതടസം വയർവേദന വായുബന്ധം അശരി ശർക്കര നടുവ് തുട കണങ്കാൽ  പാദങ്ങൾ പൃഷ്ഠം എന്നീ ഭാഗങ്ങളിൽ വേദനയും ശോഷവും ഉണ്ടാകും. ഇവയെല്ലാം ഒരു രോഗത്തിന്റെ ലക്ഷണങ്ങളാകാം. മറ്റു  കാരണങ്ങളും ഉണ്ടാക്കാം. മറ്റുകാരണങ്ങൾ ഇല്ലെങ്കിൽ ഇവയെല്ലാം ഒരൗഷധം കൊണ്ട് ശമിക്കാം. രോഗം രൂക്ഷമാണെങ്കിൽ മറ്റു സഹായ ഔഷധങ്ങളും വേണ്ടി വരാം. ഇവിടെ പല രോഗങ്ങൾക്ക് ഒരൗഷധം എന്നതല്ല  ഒരു രോഗത്തിന്റെ പല ലക്ഷണങ്ങളിൽ ഒരൗഷധം എന്നതാണ് ശരി. എന്നാൽ ആയുർവേദ വിദഗ്ദ്ധർ ദീർഘകാല ഉപയോഗത്തിന് സാധാരണ നിർദേശിക്കാറില്ല. ഒറ്റ ഔഘധം കൊടുക്കുമ്പോൾ തൃദോഷ സാമ്യക് അവസ്ഥയിൽ മാറ്റമുണ്ടാകാം. ദീർഘകാല ഉപയോഗത്തിന് ഗണങ്ങളും യോഗങ്ങളും ഒക്കെയാണ്‌ അഭികാമ്യം.  ലാഭേശ്ചകൊണ്ട് അസത്യങ്ങൾ പ്രചരിപ്പിക്കുന്നത് മഹത്തായ ഒറ്റമൂലി വൈദ്യത്തിന്റെ വിശ്വാസ്യത തന്നെ ഇല്ലാതാക്കും. ആയുർവേദ ഔഷധങ്ങളെല്ലാം ശരീരത്തിൽ പ്രവർത്തിക്കുന്ന വിധം എനിക്കറിയില്ല. അറിയാവുന്ന ഒന്നുരണ്ടെണ്ണം വിശദീകരിക്കാം. അമൃത് തനിയെ പ്രമേഹത്തിന് കൊടുക്കുവാൻ വിധിയുണ്ട്. എന്നാൽ 

  അമൃതും മല്ലിയും ചുക്കും സമഭാഗേ m വെന്ത താം

കഷായം. ദീപനം  ഭേദ്യം പാചനം  പനിനാശനം

വലാസംവാ ത രക്തം ച കുഷ്ടമത്യഗ്നിനാശകം 

മേഹവും വാത രക്തം ച ശീതപിത്ത വിനാശകം

വിഷമാഗ്നാർതനും കൊള്ളാം വിശേഷാൽ മേദരോഗിണാം

വിപാദീ സർവ ദാ പത്ഥ്യം വാതകണ്ടക  നാശനം

എന്നതാണ് നാട്ടുവൈദ്യ വിധി. ഒറ്റ ഔഷധത്തേക്കാൾ യോഗങ്ങളാണ് ദീർഘകാല ഉപയോഗത്തിന് നല്ലത്.

ചുക്കും മല്ലിയും അമൃതും കൂടി കഷായം വച്ച് കഴിക്കുന്നത് 

രക്ത വാതത്തിനും തൻമൂലമുണ്ടാകുന്ന പനിക്കും വ്രണത്തിനും

കുഷ്ടത്തിനും നല്ലതാണെന്ന് സഹപ്രയോഗ വിധി.എന്നാൽ മേൽ കൊടുത്തിട്ടുള്ള നാട്ടുചികിൽസാ വിധിയിൽ ദീപന പാചനങ്ങളെ ത്വരിതപെടുത്തുന്നതും ശോധനയെ ഉണ്ടാക്കുന്നതും വയറി രപ്പ്പുളിച്ചു തികട്ടൽ നെഞ്ചെരിച്ചിൽ വിഷമാഗ്നി വിശേഷിച്ചും തടിച്ചവരിൽ ഉണ്ടാകുന്നത് കാൽ  വിള്ളൽ ഉപ്പൂറ്റി വേദന പ്രമേഹം എന്നിവക്കും വിധിച്ചിരിക്കുന്നു, ഇവക്കുപുറമെ പ്രഷറിനും കൊളസ്ട്രോളിനും നല്ലതാണെന്നു അനുഭവസ്ഥർ പറയുന്നു, ചുക്ക് പത്തു ഗ്രാം മല്ലി ഇരുപതു ഗ്രാം അമൃത്മപ്പ തുഗ്രാം എന്ന രീതിയിലും കഷായം വയ്ക്കാറുണ്ട് –

ഇത്ര അധികം രോഗങ്ങൾക്ക് ഒരു ഔഷധം മതിയാകുന്നതെങ്ങിനെ എന്നതാണ് പലരുടെയും ആക്ഷേപം. എന്നാൽ ഇവ എല്ലാം ഒരേ കാരണം കൊണ്ട് ഉണ്ടാകുന്നു എന്നതാണ് ആയുർവേദ വീക്ഷണം. ശരീര ധർമങ്ങൾ നറർവഹിക്കുന്നതിൽ അവയവങ്ങൾ പരാജയപെടുവാൻ ഉള്ള കാരണങ്ങൾ ആയുർവേദ വീക്ഷ ഞത്തിൽ വാതപിത്തകങ്ങളുടെ അസന്തുലിതാവസ്ഥയാണ്.ഇത് ദേഷങ്ങളെ സാമ്യകം ആക്കുകയും സൂഷ്മ രക്തനാഡികളെ ശുദ്ധീകരിക്കുകയും സംവേദന നാഡികളെ ശാന്തമാക്കുകയും ചെയ്യും. രക്തപ്രവാഹം വർദ്ധിക്കുമ്പോൾ ഗ്രന്ഥികളുടെ പ്രവർതനക്ഷമത വർദ്ധിക്കും.അതു മൂലം ദഹനരസങ്ങൾ എല്ലാം വർദ്ധിപ്പിക്കും.സംവേദന നാഡികളെ ശാന്തമാക്കുന്നതിനാൽ അസിഡിററിയും വയറി രപ്പും ശമിക്കും കൊളസ്ട്രോൾ കട്ടപിടിക്കുന്ന അവസ്ഥ ഇല്ലാതാക്കും ഞരമ്പുകളുടെ ഇലാസ്റ്റികത വർദ്ധിക്കുന്നതു കൊണ്ട് അധിക രക്തസമ്മർദ്ദത്തെ തടയും.രക്തച0 ക്രമണം വർദ്ധിക്കുന്നതു കൊണ്ട് കാൽവിരിയുന്നതും ഉപ്പൂറ്റി വേദനയും ശമിക്കും.ഇവ പത്തു ഗ്രാം വീതം എടുത്ത്‌ ചതച്ച്ഒരു ലിറ്റർ വെള്ളത്തിൽ ഇട്ടു വച്ചിരുന്ന് ഒരു ദിവസം പല പ്രാവശ്യമായിട്ട് കുടിച്ചു വന്നാൽ രണ്ടു തരം പ്രമേഹത്തിലും പ്രാരംഭ ഘട്ടത്തി മിക്കവർക്കും ഗുണം ചെയ്യുന്നുണ്ട്, ദീർഘകാലം ഉപയോഗിക്കുന്നതിന് കഷായവിധി അനുസരിച്ച് വക്കാതിരിക്കുന്നതാണ് നല്ലതെന്ന് പറയപ്പെടുന്നു . അലോപതി ഔഷധങ്ങൾ ഉപയോഗിക്കുന്നവരും ഇതു പയോഗിച്ചാൽ മരുന്നിന്റെ അളവ് ഗണ്യമായി കുറക്കാൻ കഴിയും. ഒറ്റമൂലി കഴിക്കുമ്പോഴും രോഗാവസ്ഥ ഇടക്കിടെ പരിശോധിച്ച് ഉറപ്പു വരുത്തണം

പ്രമേഹത്തിന് നല്ലതെന്നു പറയുന്ന മറ്റൊരു ഔഷധമാണ് വെണ്ടക്ക. 

തൊട്ടാവാടിയും വെണ്ട കായതും വെന്ത നീതിൽ 

പൊടിയിരികൃത പേയം കാസ ശ്വാ സങ്ങൾ  തീർക്കും 

കരളിനു പിടിപെട്ട ശോഷവും തീർത്തു കൊള്ളും 

അമൃക്കൊടു സമ പേയം വൃഷ്യമെന്നും കഥിക്കാം.

എന്നതാണ് നാട്ടുവൈദ്യ വിധി. തൊട്ടാവാടിയും വെണ്ടക്കയുo കുടി അൻപതു ഗ്രാം എടുത്ത് വെന്ത വെള്ളത്തിൽ പൊടിയരിയിട്ടു കഞ്ഞി വച്ചു അത്താഴം കഴിക്കുക.കുഞ്ഞുങ്ങളിലെ മാറാത്ത ചുമക്കും പ്രിവിനും വളരെ ഗുണം ചെയ്യും, മെലിച്ചിൽ ശമിപ്പിക്കും. ക്ഷയം വില്ലൻ ചുമ മുതലായ അണുബാധ കൊണ്ടുള്ള ചുമയല്ല ഉദ്ദേശിക്കുന്നത്.കഫകെട്ടുകൊണ്ടുണ്ടാകുന്ന സാധാരണ ചുമയാണ് ഉദ്ദേശിക്കുന്നത്. ഇവിടെയും വെണ്ടക്ക തനിയെ കൊടുക്കുന്നതിനോട് എനിക്ക് യോജിപ്പില്ല. വെണ്ടക്കസൂപ്പായിട്ടു വച്ച് നെയ്യും കടുകും ഉള്ളിയും ചേർത്ത് കഴിക്കാറുണ്ട്.ഇത് മെലിച്ചിലിനും നടുവേദ ന ക്കും നല്ലതാണ്.ഇത് പ്രമേഹത്തിന് വിധിച്ചിട്ടില്ല.എന്നാൽ പ്രമേഹരോഗികളിൽ ഇതുകൊണ്ട് ശമനം കാണാറുണ്ട്. രക്തത്തിൽ പഞ്ചസാരയുടെ അളവ് വർദ്ധിക്കുമ്പോൾ ക്രമീകരിക്കാൻ കുറേ പഞ്ചസാര കരൾ എടുത്ത് സൂക്ഷിച്ചു വക്കും.ഇത് പഞ്ചസാരയുടെ അളവു കുറയുമ്പോൾ തിരികെ വിട്ടുകൊടുക്കുകയും ചെയ്യും.ഇത് രക്തത്തിലെ പഞ്ചസാരയുടെ വർദ്ധനയെ കുറെ ശമിപ്പിക്കും. ഇതു കൊണ്ട് ഇൻസുലിൻ ഉൽപാദനം വർദ്ധിക്കുന്നില്ല.

പ്രമേഹം ആരംഭിച്ചു കഴിഞ്ഞാൽ പൂർവസ്ഥിതിയിലേക്കു വരുത്തുവാൻ ഒരു ചികിൽസക്കും കഴിയുമെന്നു തോന്നുന്നില്ല. അനിവാര്യമായ രോഗവർദ്ധന ഉണ്ടാവുക തന്നെ ചെയ്യും. വിവേകപൂർവം ഉപയോഗിച്ചാൽ രോഗവർദ്ധനയുടെ തോത് കുറക്കുവാ നു ള്ള പല ഔഷധങ്ങളും ആയുർവേദത്തിലുണ്ട്.

  കൂടുതൽ വിവരങ്ങൾക്ക്   പ്രമേഹ രോഗവും നാട്ടു ചികിൽസയും എന്ന ആർട്ടിക്കിൻ കാണുക .ആധുനിക വൈദ്യശാസ്ത്രത്തെ നിഷേധിക്കുകയല്ല.പാര ശ്വഫലങ്ങൾ ഏറെയുള്ള ഔഷധങ്ങൾ കുറക്കുകയെന്നതാണ് ഉദ്ദേശിക്കുന്നത്. ഇതൊരു ഉദാഹരണം മാത്രം -യാതൊരു പാർശ്വഫലവും ഇതുവരെ അറിവില്ല. രോഗമില്ലാത്തവർക്കും ഉപയോഗിക്കാം – 

Leave a comment