Post,9  ആശാ വീഥിയിൽ

ഹൃത്തട കോവിലിൽ വാണരുളും

ശക്തയാം ആശാ സ്വരൂപേ ദേവി
മുത്തുമണിയാം മിഴി ജലത്താൽ

ഉത്തമേഅർച്ചന ചെയ്തിടാം ഞാൻ

പരമാവത്തിലും നിൻപദങ്ങൾ

പൂരിമോദ ത്തിലും ഇള്ളിൽ വാഴിൽ
സാരമോ നിൻ സഹവാസമെന്നും
സാരമാം നേട്ടമാണെന്നും എന്നും

നല്ല വഴികളിലാ ശവന്നാൽ

നന്മവരുംലോകമാന്യനാകും
അല്ലായ് കിലോ സർവനിന്ദ്യനാകും
വല്ലഭനും സർവനാശമാകും

നേർവഴികാട്ടി നയിപ്പതും നീ
ക്രൂരകൃതൃങ്ങളി ലാഴ്പതും നീ
പാരിൽ കലഹങ്ങൾ തീർപ്പതും
നീ കാരുണ്ണ്യമുള്ളിൽ നിറപ്പതും നീ

ശാസത്രയുഗത്തിൽ വളർച്ചനിന്റെ
ശാശ്വത ശക്തി തേർവാഴ്ചയല്ലേ
ശാശ്വതേ നിൻ പ്രഭാവങ്ങൾ വാഴ്ത്താൻ
യോഗ്യരായുള്ള വരാരുമണ്ണിൽ

ആശ മനസിലൊഴിഞ്ഞു എന്നാൽ
അയ്യോ കഴിയുവതെന്തു കഷ്ടം
നീയേ ഗതിയെനിക്കെന്നു മുള്ളിൽ
നേർവഴി കാട്ടി നയിച്ചിടേണം

നീ കാമധേനു വായ് എന്നും ഉള്ളം
നൻമകൾ കൊണ്ടു നിറച്ചിടേണം
നീ ലോകമെല്ലാം നയിക്കും ശക്തി
നിന്നെഞാ നെന്നും നമിച്ചിടുന്നു

Leave a comment