post 230 കർപ്പൂരം

കർപൂരം  ഹിമ വാലുക ധനസാര ചന്ദ്ര എന്നീ പേരുകളിൽ അറിയപെടുന്നു.

രസം = തിക്തം – കടു – മധുരം
ഗുണം = ലഘു – തീഷ്ണം
വീര്യം = ശീതം
വിപാകം = കടു

ഇതിന്റെ വേര് തടി ഇല വിത്ത് തൈലം എന്നിവയെല്ലാം  ഔഷധമായി ഉപയോഗിച്ചു വരുന്നു. ഇത് വാതം  കഫം വേദന പനി നെഞ്ചുവേദന പല്ലുവേദന , ശ്വാസം കാസം എന്നിവ ശമിപ്പിക്കുന്നു..
(രാജേഷ് വൈദ്യർ )
xxxxxxxxxxxxxxxxxxxxxxxxxxx

കർപൂര മരത്തിന്റെ തൊലി ചതച്ചു പിഴിഞ്ഞ നീരിൽ ആറു മാസം പ്രായമായ കോഴിയുടെ ആറു തുള്ളി ചോരയും ചേർത് കൊടുത്തിൽ മരത്തിൽ നിന്നു വീണോ മറ്റു വിധത്തിലോ  നെഞ്ചിനു ക്ഷതമേറ്റ് രക്തം ഛർദ്ദിക്കുന്നത് ഉടനേ ശമിക്കും.
( ജയാനന്ദൻ വൈദ്യർ )
xxxxxxxxxxxxxxxxxxxxxxxxxxx

ഓസിമോ ഇനത്തിൽ പെട്ട എല്ലാ സസ്യങ്ങളിലും ചെറിയ അളവിൽ കർപൂരം കാണപ്പെടുന്നുണ്ട്. എങ്കിലും  കർപൂര മരത്തിൽ നിന്നും കിട്ടുന്ന പോലെ ധാരാളമായി കുട്ടുകയില്ല

ഹിറ്റ്ലർ സൈനികരുടെ  പേശികളുടേയും ഞരമ്പുകളുടേയും വേദന ശമിപ്പിക്കാൻ കർപൂരം ഉപയോഗിച്ചിരുന്നു.  വ്യാപകമായ ഉപയോഗം മൂലം കർചൂരം കിട്ടാതെ വന്നപ്പോൾ കൃത്രിമ കർപൂരം കണ്ടെത്തിയതും ഹിറ്റ്ലറുടെ കാലത്താണ് എന്ന് പറയപെടുന്നു. ഇന്ന് ഏറ്റവും കൂടുതൽ കൃത്രിമ കർചൂരം നിർമ്മിക്കുന്നത് അമേരിക്കയിലാണ്.

ഹിസ്റ്റീരിയ പേശിവേദന ഞരമ്പു വേദന കടച്ചിൽ എന്നിവയിലെല്ലാം കർപൂരം ഉപയോഗിച്ചു വരുന്നു. അധികമാത്രയിൽ കർപ്പൂരം മരണകാരണമാകാം എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്.

കൂവള ഭസ്മത്തിൽ കർ പൂരം പൊടിച്ചു ചേർത് നാവിൽ തേച്ചു കൊടുത്താൽ ഛർദ്ദി നിൽക്കും.

കർപ്പൂരം ശർക്കര ചേർത് കൊടുത്താൽ മഞ്ഞ പിത്തം ശമിക്കും മാത്ര അധികരിച്ചു ൽ മരണം സംഭവിക്കാം.

കയ്യുണ്യവും കരിങ്കുറിഞ്ഞിയും പിഴിഞ്ഞ നീരിൽ കർ പൂരവും ചേർത്തു തുണിയിൽ മുക്കി ഉണങ്ങി ആവണക്കെണ്ണയിൽ നനച്ച്  കത്തിച്ച് എടുക്കുന്ന കൺമഷി കണ്ണിന് വളരെ നല്ലതാണ്.

ശ്രീധർമ്മശാസ്താവിന് ഏറ്റവും ഇഷ്ട്പെട്ട വസ്തുവാണ് കർപൂരം

കർപ്പൂരം ഒരു ഹൈഡ്രോ കാർബൺ സംയുക്തമാണ്. അതുകൊണ്ടു തന്നെ ഇതിന് ജ്വലന ശേഷി കൂടുതൽ ഉണ്ട്.

കസ്തൂരി മഞ്ഞൾ ചന്ദനം രക്തചന്ദനം താമര കിഴങ്ങ് രാമച്ചം എന്നിവ അരച്ച് അൽപം കർപൂരവും ചേർത് അരച്ച് തുളസി നീരും ചേർത് മുഖത്ത് ലേപനം ചെയ്താൽ മുഖക്കുരു കറുത്ത പാട് മുതലായവ ശമിക്കും.

കാട്ടുപുകയില 4 വിരൽ അളവ് കാടിതളിച്ച് ചതച്ചു പിഴിഞ്ഞ നീരിൽ അരത്ത ചെഞ്ചല്യം ചെന്നിനായകം മീറ എന്നിവ കാടിയിൽ അരച്ചു  കൽകം ചേർത്എണ്ണ കാച്ചി പച്ചക്കർപൂരം  കൊണ്ട് രോഗിയുടെ നാളും പേരും എഴുതിയ ചെമ്പുപാത്രത്തിൽ അരിക്കുക.  ശേഷമുള്ള കർപ്പൂരം അതിൽ പൊടിച്ചിടുക. ഈ എണ്ണ ലേപനം ചെയ്താൽ മുട്ടുവേദന ശമിക്കും. തൊണ്ടയിൽ ലേപനം ചെയ്താൽ തൊണ്ടവേദന ശമിക്കും. തൊണ്ടയിലെ അണുബാധ മാറും.  തൊണ്ടയിലും നെഞ്ചിലും തടവിയാൽ  നെഞ്ചിലെ കഫ കോപം ശമിക്കും

കർപൂരാദി തൈലം –
800 ഗ്രാം അയമോദകം ചതച്ച് 6 ലിറ്റർ വെള്ളത്തിൽ കഷായം വച്ച് 2 ലിറ്റർ ആക്കി അരിക്കുക.  അതിൽ 200 ഗ്രാം അയമോദകം വെള്ളം ചേർത് അരച്ച്‌ കൽകനിട്ട് ഒരു ലിറ്റർ എണ്ണ കാച്ചി മണൽ പാകത്തിൽ 200 ഗ്രാം കപൂരം പൊടിച്ചിട്ട സ്റ്റീൽ പാത്രത്തിൽ  അരിക്കുക. ഈ എണ്ണ തേച്ചു കുളിച്ചാൽ പേശി വേദനയും ശരീര വേദനയും ശമിക്കും.
(ഓമൽ കുമാർ വൈദ്യർ )
xxxxxxxxxxxxxxxxxxxxxxxxxxx

ആവണക്കെണ്ണ ചൂടാക്കി കർപ്പൂരം ലയിപ്പിച്ച്‌ തേച്ചാൽ വാത രോഗവും  സന്ധി വേദനയും ശമിപ്പിക്കും.

വെള്ളം തിളപ്പിച്ച് കർപൂര തൈലം ഒഴിച്ച്  ആവി കണ്ടാൽചുമ പനി ശ്വാസ വൈഷമ്യം മുതലായവ ശമിക്കും.

രണ്ടു നുള്ള് കുരുമുളകും രണ്ടു നുള്ള് കരുംജീരകവും കൂടി ഒരു കഷണം കർപൂരവും കൂടി പൊടിച്ച് കനം കുറഞ്ഞ തുണിയിൽ കിഴി കെട്ടി മൂക്കിൽ മണപ്പിച്ചാൻ അടഞ്ഞ മൂക്ക് തുറക്കുകയും ശ്വാസ കാസങ്ങൾ ശമിക്കുകയും ചെയ്യും. രക്തത്തിൽ ഓക്സിജൻ കുറവ് പരിഹരിക്കും.

കർപൂര മരം കേരളത്തിൽ അപൂർവം ആയതുകൊണ്ട് അതുപയോഗിച്ചുള്ള ഔഷധ പ്രയോഗങ്ങൾ സാധാരണ ചെയ്യാറില്ല. വാങ്ങാൻ കിട്ടുന്ന കർചൂരം മാത്രം ആണ് ഔഷധമായി ഉപയോഗിക്കുന്നത്. തലവേദനക്കും നീരിറക്കത്തിനും എണ്ണ കാച്ചുമ്പോൾ സാധാരണ കർചൂരം ചേർക്കാറുണ്ട്. ഇത് തലവേദന ഞരമ്പുകളുടെ വേദന നീരിറക്കം മുതലായവ ശമിപ്പിക്കും.
( അനിൽ കുമാർ ആലഞ്ചേരി
xxxxxxxxxxxxxxxxxxxxxxxxxxx

രക്തചന്ദനം കൽകനായി എണ്ണ കാച്ചി കർചൂരം ചേർത്തലയിൽ തേച്ചാൽ തുമ്മൽ ശമിക്കും. അനുഭവം . ഇത് വറുഗീസ് വൈദ്യർ എഴുതിയ ഗ്രഹവൈദ്യം എന്ന ഗ്രന്ഥത്തിലെ യോഗം ആണ്.
( ബിനോയ് )
xxxxxxxxxxxxxxxxxxxxxxxxxxx

സാമ്പ്രാണി കുന്തിരിക്കും ചുക്ക് കർപ്പൂരം എന്നിവ വേറെ വേറെ പൊടിച്ച് കഞ്ഞി വെള്ളം ചേർത് അരച്ച് കഞ്ഞി വെള്ളത്തിൽ കലക്കി കുറുക്കി കുഴമ്പാക്കി ലേപനം ചെയ്താൽ നടുവിലങ്ങി ഉണ്ടായ വേദന ഒരു ദിവസം കൊണ്ട് ശമിക്കും.
(വിപിൻ )
xxxxxxxxxxxxxxxxxxxxxxxxxxx

വ്രണ ക്രിമിക്ക്
സ്പിരിറ്റിൽ കർപൂരം ചേർത് തുളിച്ചാൽ ( വ്രണത്തിൽ ഒഴിച്ചാൽ ) മൃഗങ്ങളുടെ വ്രണത്തിലുണ്ടായ ക്രിമി നശിക്കും.
(ഫാദർ ജോൺ പഞ്ഞിക്കാട്ടിൽ )
xxxxxxxxxxxxxxxxxxxxxxxxxxx

ഞൊട്ടാഞൊടിയൻ വെണ്ണ പൂവൻപഴം കർപൂരം എന്നിവ വടിയെ അരച്ചു വച്ചുകെട്ടിയാൽ പഴകി കല്ലിച്ചു പോയ ഉളുക്കും ചതവും 12 മണിക്കൂർ കൊണ്ട് അയഞ്ഞു വരും. അതിനു ശേഷം ശമനൗഷങ്ങൾ പ്രയോഗിച്ച് വേഗത്തിൽ സുഖപ്പെടുത്താം.
(പവിത്രൻ വൈദ്യർ )
xxxxxxxxxxxxxxxxxxxxxxxxxxx

നാലിടങ്ങഴി ശതാവരി നീര് ഇടങ്ങഴി തൈര് ഇടങ്ങഴി എണ്ണ എന്നിവ ഒന്നിച്ചു ചേർത് ചരളം ശതകുപ്പ തകരം മുക്കുരം ദേവതാരം കൊട്ടം ചോതപ്പുല്ല് കുറുന്തോട്ടി ഊരകത്തിൽ വേര് എന്നിവ രണ്ടു കഴഞ്ചുവീതം കൽകം അരച്ചു ചേർത് കാച്ചി അരിക്കുക. അരപ്പലം കർപൂരം പാത്രചാകം ചേർക്കുക. ഈ കൈലം തേച്ചാൽ വാതം കാമില എക്കിട്ടം മുതലായവ ശമിക്കും
(മോഹൻ കുമാർ വൈദ്യർ )
xxxxxxxxxxxxxxxxxxxxxxxxxxx

കർപൂരാദി തൈലം
നാൽപാമരത്തൊലി – മഞ്ഞൾ – കാത്ത് – വെററില എന്നിവ കഷായം വച്ച് ഇരട്ടിമധുരം –  കോൽ ഞണ – തക്കോലം – അവിയൻ – അജ്ഞനം – പിച്ചകമൊട്ട് – ചന്ദനം – മാഞ്ചി – ഗ്രാമ്പൂ – രാമച്ചം എന്നിവ കൽകമായി എണ്ണ കാച്ചി കർപ്പൂരം പാത്ര പാകം ചേർത് അരിക്കുക. ഈ എണ്ണ കവിൾ കൊണ്ടാൽ ദന്തരോഗങ്ങളും വായിലെ വ്രണങ്ങളും ചുണ്ടിലെ വ്രണങ്ങളും കവിളിലെ അർബുദവും (കവിൾ വാർപ്പ് ) ശമിക്കും.
xxxxxxxxxxxxxxxxxxxxxxxxxxx

സിദ്ധ –കർപ്പൂര തൈലം
ശുദ്ധമായ ഓമം (അയമോദകം) –2 kg
ദേവതാരം —1kg
ഇവയെ നന്നായി ചതച്ചു
10ലിറ്റർ വെള്ളത്തിൽ കഷായം വച്ച് 2ലിറ്റർ ആക്കി
1ലിറ്റർ വെളിച്ചെണ്ണ ചേർത്ത്
മണൽ പാകത്തിൽ അരിക്കുക.  ച്ചെടുത്തു വയ്ക്കുക
പാത്ര പാകം —കട്ടി കർപ്പൂരം -200gm
പുറമെ മാത്രം ഉപയോഗിക്കുക
വാതം, വേദനകൾ, കഫ ജ്വരം, ചുമ, വീക്കം നെഞ്ച് വേദന, ആമ വാതം, ഉളുക്ക് (sprains) മുതുകു വേദന എന്നിവ മാറും..
(Dr സുരേഷ് കുമാർ)

Leave a comment