Post 228 ചെണ്ടൂരകം

ഇന്ത്യയിൽ ഉടനീളം കൃഷി ചെയ്യുന്ന ഒരു ഏക വാർഷിക ഔഷധസസ്യം ആണ് ചെണ്ടൂരകം. അമേരിക്ക മെക്സിക്കോ ഹൈദരാബാദ് മുംബെ എന്നിടങ്ങളിലാണ് ചെണ്ടൂരകം കൂടുതലായി കൃഷി ചെയ്യുന്നത്. ഇത് 30 cm മുതൽ 120 cm വരെ ഉയരത്തിൽ വളരുന്നു.

കുടുംബം = ആസ്റ്ററേസി ( കമ്പോസിറ്റേ )
ശാസ്ത്രനാമം = കാർത്താമസ് ടിങ്റ്റോറിയസ്

രസം
ഇല = തിക്തം
വിത്ത് = മധുരം ശ്ലഷ്ണം
ഗുണം = സ്നിഗ്ദ്ധം
വീര്യം = ശീതം
വിപാകം
വിത്ത് = മധുരം
ഇല = കടു

സംസ്കൃത നാമം = കുസുംഭം – അഗ്നിശിഖം – ഗ്രാമ്യ കുങ്കുമം – കാമലോത്തര – കുങ്കുടശിഖ – കട്വാക

ഹിന്ദി = കുസും
ഗുജറാത്തി = കുസുംമ്പോ
ബംഗാളി = കുസും
തമിഴ് = സെണ്ടൂരകം
തെലുംഗ് = കുസുംബ |
ഇംഗ്ലീഷ് = സാഫ്ളവർ പ്ലാന്റ് – ബാസ്റ്റാർഡ് സാഫ്രൺ

ചെണ്ടൂരകത്തിന്റെ വിത്തും പുഷ്പവും ഔഷധമായി ഉപയോഗിക്കുന്നു. സമൂലമായും ഉപയോഗിക്കാറുണ്ട്.

ഇത് വിരേചനം ഉണ്ടാക്കും . വാത കഫ രോഗങ്ങൾ ശമിപ്പിക്കും. വാതത്തിനും ആമവാതത്തിനും സന്ധിവാതത്തിനും ദുഷ്ട വ്രണങ്ങൾക്കും വാതരക്തത്തിനും രക്തവാതത്തിനും ഫല പ്രദമാണ്.
(രാജേഷ് വൈദ്യർ +91 94468 91254)
xxxxxxxxxxxxxxxxxxxxxxxx

ചർച്ച വിഷയം
ചെണ്ടൂരകം
ഭാരതത്തിലുടനീളം കൃഷി ചെയ്തുവരുന്ന ഒരു ഔഷധസസ്യമാണ് ചെണ്ടൂരകം. (Safflower). പുഷ്പത്തിന്റെ കേസരം കുങ്കുമത്തിന് പകരം ഉപയോഗിക്കാറുണ്ട്. വിത്തുകളിൽ നിന്നും ലഭിക്കുന്ന സസ്യഎണ്ണയ്ക്കു വേണ്ടിയാണ് വ്യാവസായികമായി വളർത്തുന്നത്. ഇന്ത്യ, അമേരിക്ക, മെക്സിക്കോ എന്നിവിടെയാണ് ചെണ്ടൂരകം ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്നത്.

രസാദി ഗുണങ്ങൾ
രസം : തിക്തം
ഗുണം: സ്നിഗ്ധം
വീര്യം: ശീതം
വിപാകം: വിത്ത്‌ മധുരം – ഇല കടു
(രായിച്ചൻ+971 52 556 2212)
xxxxxxxxxxxxxxxxxxxxxxxx

Carthamus tinctorius.ചെണ്ടൂരകം.
ഭാരതത്തിലുടനീളം സസ്യഎണ്ണയ്ക്കു വേണ്ടി വ്യാവസായികമായി വളർത്തുന്ന ഔഷധസസ്യമാണ് ചെണ്ടൂരകം. (Safflower). പുഷ്പത്തിന്റെ കേസരം കുങ്കുമത്തിന് പകരം ഉപയോഗിക്കാറുണ്ട് വസ്ത്രങ്ങളിൽ നിറം ചേർക്കാൻ ഇത് ഉപയോഗിക്കാറുണ്ട്

ചെണ്ടുരകത്തിന്റെ വിത്ത് കഷായം വെച്ച് 30ml രാത്രി കുടിച്ചിട്ട് കിടന്നാൽ രാവിലെ സുഖവിരേചനം ഉണ്ടാകും. ചെടി സമൂലം ഇടിച്ചു പിഴിഞ്ഞ നീര് എണ്ണ കാച്ചി പുറമെ പുരട്ടിയാൽ വാതരക്തം, രക്തവാതo, ചൊറിച്ചിൽ എന്നിവയ്ക്ക് നല്ല മാറ്റം ഉണ്ടാകും. ചെണ്ടൂ രകത്തിന്റെ ഉണങ്ങിയ പൂവ് രണ്ടോ മൂന്നോ ഗ്രാം എടുത്ത് പാലിലോ വെള്ളത്തിലോ കലക്കി ദിവസം 2 നേരം വീതം കഴിച്ചാൽ മഞ്ഞപിത്തം ശമിക്കും. ( ഔഷധസസ്യങ്ങളും ഒറ്റമൂലികളും എന്ന ബുക്കിൽ നിന്ന് പകർത്തിയത്. ഇത് ഞാൻ ചെയ്ത് നോക്കിയിട്ട് ഇല്ല).

വിത്തുകളിൽ നിന്നും ലഭിക്കുന്ന സസ്യഎണ്ണയ്ക്കു വേണ്ടിയാണ് വ്യാവസായികമായി വളർത്തുന്നത്. ഇന്ത്യ, അമേരിക്ക, മെക്സിക്കോ എന്നിവിടെയാണ് ചെണ്ടൂരകം ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്നത്.

രസാദി ഗുണങ്ങൾ
രസം : തിക്തം
ഗുണം: സ്നിഗ്ധം
വീര്യം: ശീതം
വിപാകം: മധുരം (വിത്ത്‌), കടു ( ഇല)
(സുഹൈൽ മജീദ് +917594877694)
xxxxxxxxxxxxxxxxxxxxxxxx

വിദേശത്ത് ഇന്ത്യൻ ചായയും കാപ്പിയും കിട്ടുന്ന സൂപ്പർ മാർക്കറ്റിൽ പലതരത്തിലുള്ള പൂക്കൾ കൊണ്ടുള്ള ചായയും കാണാം – കൂട്ടത്തിൽ കുസുംബ പുഷ്പം കൊണ്ടുള്ള ചായയും കിട്ടും.

കാശ്മീരി കുങ്കുമത്തേക്കാൾ നീളം കുറഞ്ഞവ ആണെങ്കിലും അതിന്റെ കൂടെ ചേർത്താൽ തിരിച്ചറിയാൻ സാധിക്കാത്ത കുങ്കുമ സദൃശ്യമായ പൂവാണിത്.

വിദേശത്ത് കുസുംഭ പുഷ്പം അരിപ്പയിലിട്ട് ചൂടുവെള്ളത്തിൽ വച്ച് നിറം വരുത്തിയ ചായ ലഭിക്കും. ആർതവ വിരാമ സമയത്ത് സ്ത്രീകൾക്കുണ്ടാവുന്ന അസ്വസ്ഥതകൾക്കും ക്ഷീണത്തിനും അസ്ഥിസംബന്ധമായ പ്രശ്നങ്ങൾക്കും ചെണ്ടുരചായ ഉപയോഗിച്ചു വരുന്നു.

കുസുംഭ ബീജം ചെറുതായി ചൂടക്കി ഉടച്ച് എടുത്ത പരിപ്പ് മറ്റു കായകൾ ഉപയോഗിക്കുന്നതു പോലെ തന്നെ ഉപയോഗിക്കാം സലാഡ് ,കേക്ക്, ബ്രഡ് എന്നിവയിൽ ഇത് ഉപയോഗിച്ചു വരുന്നു. ഇതിൻ്റെ ഓയിൽ മുഖരോഗങ്ങൾക്കും ശരീരത്തിൽ കൊഴുപ്പ് കൂടി തൊലി പുറത്ത് കറുപ്പ് കളർ ഉണ്ടാവുന്ന അവസരത്തിലും തടികുറയ്ക്കു വാനും ഉപയോഗിച്ചു വരുന്നു

വാതസംബന്ധമായ രോഗങ്ങൾക്കാണ് ചെണ്ടക്കം കൂടുതലായി ഉപയോഗിക്കുന്നത്. ചൂടുള്ള കാലങ്ങളാണ് ഇതു കൊണ്ടുള്ള ചികിത്സക്ക് അനുയോജ്യം . ആർത വിരാവ സമയത്ത് സ്ത്രീകൾക്ക് ഉണ്ടാകുന്ന പ്രശ്നങ്ങൾക്ക് ചെണ്ടൂരകത്തിന്റെ പൂവുകൊണ്ടുള്ള ചായ നല്ലതാണ്. അമിത വണ്ണമുള്ള സ്ത്രീകൾക്ക് ഇതിന്റെ എണ്ണ കൊണ്ട് മസ്സാജ് ചെയ്യുന്നത് നല്ലതാണ്. യൂറോപ്പിൽ സാധാരണ കാലാവസ്ഥക്ക് അനുസരിച്ച് ഭക്ഷണങ്ങൾ ക്രമീകരിക്കാറുണ്ട്. ചൂടു കാലത്ത് ചെണ്ടൂരകത്തിന്റെ പൂവുകൊണ്ടുള്ള ചായയും വിത്തു കൊണ്ടുള്ള സലാഡും ഉപയോഗിക്കാറുണ്ട്. തൊലിയിൽ പ്രത്യേകിച്ചു മുഖത്ത് ഉണ്ടാക്കുന്ന രോഗങ്ങൾക്ക് ചെണ്ടുരകത്തിന്റെ എണ്ണ കൊണ്ട് മസാജ് ചെയ്യുന്നത് നല്ലതാണ്.
(വിനയ് ധനുർവേദ 97440 92981 )
xxxxxxxxxxxxxxxxxxxxxxxx

റേഡിയോ ആക്ടീവ് വികിരണങ്ങളുള്ള സ്ഥലത്ത് ചെണ്ടൂരകം നട്ടാൽ അതിന്റെ വേരിന് വികിരണങ്ങളെ ആഗിരണം ചെയ്ത് ഇലകളിലൂടെ പുറന്തള്ളാൻ കഴിവുണ്ടെന്ന് പറയപെടുന്നു .

ചെണ്ടൂരകത്തിന്റെ ഇല കൊണ്ട് ചായ ഉണ്ടാക്കി കഴിച്ചാൽ ശക്തമായ പനി മാറും എന്ന് പറയപെടുന്നു.

ചെണ്ടൂരകത്തിന്റെ ഇലയരച്ച് നെറ്റിയിൽ ലേപനം ചെയ്താൽ ശക്തമായ തലവേദന ശമിക്കും എന്ന് പറയപെടുന്നു.

പ്രമേഹത്തിനും പ്രറിനും കൊളസ്ട്രോളിനും ചെണ്ടൂരകം നല്ലതാണ് എന്ന് പറയുന്നുണ്ട് എങ്കിലും ചെണ്ടൂരകത്തിന്റെ എണ്ണ കഴിച്ച് പലർക്കും പ്രഷർ ഉണ്ടായതായി പറയുന്നുണ്ട്. മറ്റു കാരണങ്ങൾ ഉണ്ടോ എന്ന് വ്യക്തമല്ല.

തൊണ്ട വേദനക്കും ടോൺസിലൈറ്റിസിനും സൂര്യകാന്തിയുടെ ഇല നല്ലതാണ് എന്ന് പറയപെടുന്നു.
(ഷൈജൽ +9715 5823 7311)
xxxxxxxxxxxxxxxxxxxxxxxx

ആസ്റ്ററേസി കമ്പോസിറ്റേ സസ്യകുടുംബത്തിലെ കാർത്താമസ് ടിങ്റ്റോറിയസ് എന്ന സസ്യമാണ് ചെണ്ടൂരകം ചെണ്ടൂരകത്തിന്റെ വിത്തിന് വരട വരാടിക എന്നെല്ലാം പറയാറുണ്ട്. പ്രാദേശികമായി ഗുണ്ടുമാണിക്യം എന്നും പേരുണ്ട്. ചെണ്ടുരകത്തിന്റെ ചെടിക്കും വിത്തിനും സമാന ഗുണമല്ല ഉള്ളത്. ഇതിന്റെ വിത്തിനും പൂവിനും ഇലക്കും വ്യത്യസ്ഥ ഗുണങ്ങളാണ് ഉള്ളത്. . ചെണ്ടൂരക തൈലം വളരെ സൂക്ഷിച്ച് ഉപയോഗിക്കേണ്ട ഒന്നാണ്.

അഗ്നി ശിഖിരം – ആരണ്യ കുകുമ്പം – ഇരട്ടകം – കമലോത്തരം – കരടി – കർടി – കുണ്ടു മണിക്കം – പത്മോത്തര – പാപക – പിത്ത – രക്ത – എന്നെല്ലാം ചെണ്ടൂരകത്തിന് പ്രാദേശികമായി പല ഗ്രന്ഥങ്ങളിലും പേരുകൾ കാണുന്നുണ്ട്. ആയൂർവേദത്തിലും സിദ്ധയിലും യൂനാനിയിലും ഇത് ഔഷധമായി ഉപയോഗിക്കുന്നുണ്ട്. ഇതിന്റെ ഇലക്കും വിത്തിനും വ്യത്യസ്ഥ രസങ്ങളാണ്. ഇലയുടെ രസം കയ്പ്പാണ്. വിത്തിന്റെ രസം മധുരമാണ്. മധുര കഷായ രസം എന്ന് പറയുന്നതാണ് കൂടുതൽ ശരി. സ്നിഗ്ദ്ധ മാണ് . രക്തപിത്ത കഫങ്ങളെ ശമിപ്പിക്കുന്നതാണ്. ശീതളവും ഗുരുവും ആണ് ചെണ്ടൂരക ബീജം. വീര്യവർദ്ധകവും വാതം ശമിപ്പിക്കുന്നതും ആണ്.

ചെണ്ടൂരകത്തിന്റെ വേരിന് ആന്റി ഇൻഫ്ലമേറ്ററി ഗുണമുണ്ട്. ഉളുക്ക് ചതവ് ഇൻഫക്ഷൻ എന്നിവമൂലം ഉണ്ടാക്കുന്ന നീരിനെ ശമിപ്പിക്കും. ഇതിന്റെ ഇലകളും പുഷ്പവും സ്ത്രീ രോഗങ്ങൾക്ക് നല്ലതാണ്.

ചെണ്ടൂരക ബിജം വിരേചനകാരിയാണ്. വേദനയെ ശമിപ്പിക്കുന്നതാണ്. വിയർപ്പുണ്ടാക്കും. മരവിപ്പിക്കാനും ബോധം കെടുത്താനും ഉപയോഗിക്കാവുന്ന അനസ്തറിക് ഗുണമുണ്ട്. ഗർഭിണികൾ ഉപയോഗിക്കരുത്. ഗർഭഛിദ്രമുണ്ടാക്കും. പ്രസവിപ്പിക്കാൻ കഴിവുണ്ട് . അധികമായാൽ രക്തപിത്ത മുണ്ടാക്കും. രക്തപ്രവാഹം വർദ്ധിപ്പിക്കും. രക്തം കട്ടപിടിക്കുന്നതിനെ തടയും. ഓസ്റ്റിയോ പെറോസിസ് എല്ലു തേയുക എല്ലിന്റെ ബലം കുറയുക എല്ലിന്റെ വളർച കുറയുക എന്നിങ്ങനെ ഉള്ള രോഗങ്ങൾക്ക് നല്ലതാണ്.

ചെണ്ടൂരകത്തിന്റെ പുതിയ വിത്തുകൾ ജൂസാക്കി കഴിച്ചാൽ മൂത്ര കൃഛ്രം മാറി കിട്ടും

ആത്രേയ മഹർഷി അന്ന വിജ്ഞാനീയത്തിൽ സ്ഥാപര എണ്ണകളിൽ ( സസ്യ എണ്ണകളിൽ ) ഏറ്റവും മോശമാണ് കുയിമ്പെണ്ണ (ചെണ്ടൂര തൈലം ) എന്ന് പറയുന്നു . കുയിമ്പെണ്ണ പ്രായാനുസരണം കുറഞ്ഞ അളവിൽ പുരട്ടിയാൽ ചുണങ്ങ് ശമിക്കും. പ്രഭാതത്തിൽ ( വാതജ കാലം ) അല്ലെങ്കിൽ സായാഹ്നത്തിൽ (കഫജ കാലം ) ആണ് ഇത് ഉപയോഗിക്കേണ്ടത്. പിത്ത വർദ്ധനയുള്ള ആളുകളിലും ചിത്തവർദ്ധന ഉള്ള മദ്ധ്യാഹ്ന കാലത്തും ഇത് ഉപയോഗിക്കരുത്. കുയിമ്പ് ( സസ്യം ) ശീതവീര്യം ആണ് എങ്കിലും കുയിമ്പെണ്ണ പുളിരസമുള്ളതും ഉഷ്ണവീര്യവും ഗുരുവും വിദാഹിയും ആണ്. കണ്ണിന് ദോഷകരമാണ്. . രക്തപിത്തത്തേയും കഫത്തേയും വർദ്ധിപ്പിക്കും. കഫാധിക്യമുള്ളവരിൽ ഇത് ഉപയോഗിക്കുമ്പോൾ വാതാധിക്യമുള്ള സായാഹ്നത്തിൽ ഉപയോഗിക്കുന്നതാവും നല്ലത്. യുക്തി പൂർവം ഉപയോഗിച്ചാൽ ആമവാതം സന്ധിവാതം മുതലായ വാതവും കഫവും വർദ്ധിച്ചുണ്ടാകുന്ന രോഗങ്ങൾക്കും വ്രണങ്ങൾക്കും പുറമേ പുരട്ടാൻ നല്ലതാണ്. കുയിമ്പെണ്ണ ഉള്ളിൽ കഴിക്കാൻ ഉപയോഗിക്കരുത് എന്നാണ് ആത്രേയന്റെ അഭിപ്രായം.

ഗൾഫ് നാടുകളിൽ ഇന്ത്യൻ സൂപ്പർ മാർക്കറ്റിൽ ചെണ്ടൂരകത്തിന്റെ ഉണങ്ങിയ പൂക്കൾ (കുമുമ്പ ഫൂൽ ) വാങ്ങാൻ കിട്ടും. ഇത് അധികവും ബാഗ്ലൂരിൽ നിന്നാണ് വരുന്നത്. വടക്കേ ഇന്ത്യക്കാരും അറബികളും ഇത് വാങ്ങാറുണ്ട്. ഇത് കുങ്കുമത്തിന്റെ ജാരൻ എന്ന രീതിയിൽ അറിയപെടുന്നുണ്ട്. ഇംഗ്ലീഷിൽ ബസ്റ്റാർഡ് സാഫ്ലവർ എന്നും പറയുന്നുണ്ട് .

ചെണ്ടൂരകം രഞ്ജക പിത്തത്തെ കൂടുതൽ സ്വാധീനിക്കും. തൻമൂലമാകാം ഇത് രക്തസംബന്ധമായ രോഗങ്ങൾക്ക് (സ്ത്രീ രോഗങ്ങളിൽ ) പൂർവാചാര്യർ വിധിച്ചിട്ടുള്ളത്.

പല രാജ്യങ്ങളിലും വിപുലമായ (പലവിധമായ ) രോഗങ്ങളിൽ കുയിമ്പിൽ പൂക്കൾ ഉപയോഗിക്കുന്നു. ഇത് ഉണക്കി പൊടിച്ചും പൊടിക്കാതെയും ഇന്ത്യയിൽ നിന്നും കയറ്റുമതി ചെയ്യുന്നുണ്ട്.

ലുക്കീമിയ ലിംഫോമ മൈലോമ മൾട്ടിപ്പിൾ മൈ ലോമ മുതലായ ബ്ലഡ് ക്യാൻസറുകൾ ബ്ലീഡിഗ് ഡിസോഡർ അനീമിയ ഹീമോഫീലിയ ബ്ലഡ് ക്ലോട്ടിഗ് പനി മഞ്ഞപിത്തം നീര് ചിലതരം വന്ധ്യതകൾ വാതം ബ്രോങ്കൈറ്റിസ് ഡിസ് മനോറിയ (ആർതവശൂല / ആർതവവേദന ) അമനോറിയ (അനാർതവം / ആർതവമില്ലായ്മ) അഞ്ചാം പനി ( മീസിൽസ് ) കൊറോണറി ഹാർട്ട് ഡിസീസ് മൂലമുള്ള നെഞ്ചുവേദന മഞ്ഞപിത്തം മുതലായവയിലെല്ലാം ചെണ്ടൂരകം ഫല പ്രദമാണ് വൈകാരികതന്തുക്കളിൽ ഉണ്ടാക്കുന്ന രോഗങ്ങളിൽ പ്രത്യേകിച്ചും സ്ത്രീകളിൽ ഇത് ഉപയോഗിക്കുന്നുണ്ട്.

ശാസ്ത്രജ്ഞർ ഇതിൽ നിന്നും കാർത്താമിൽ എന്നൊരു രജ്ഞക വസ്തു വേർതിരിച്ചെടുത്തിട്ടുണ്ട്. ഇതിനെ കുറിച്ചുള്ള പഠനങ്ങൾ മേൽ പറഞ്ഞ ഗുണങ്ങൾ സ്ഥിരീകരിക്കുന്നു.

രക്തത്തിന്റെ ദ്രവത്വം വർദ്ധിപ്പിച്ച് രക്തചംക്രമണം ത്വരിതപ്പെടുത്തുന്നു ചെണ്ടൂരകത്തിന്റെ പുക്കൾ പൊടിയായും കഷായമായും വെള്ളത്തിലിട്ട് തിളപ്പിച്ചും ഉപയോഗിക്കുന്നു.

അരസ്പൂൺ മുതൽ രണ്ടു സ്പൂൺ വരെ ചെണ്ടൂരക പൂവിന്റെ പൊടി പാലിൽ ചേർത് തിളപ്പിച്ച് കഴിക്കുന്നത് മഞ്ഞപിത്തത്തിന് നല്ലതാണ്. ശീതകാലത്തും ശീത പ്രകൃതിയിലും തേൽ ചേർതു കൊടുക്കണം.

സൂതിക ചെണ്ടൂരകപ്പൂവിട്ട് തിളപ്പിച്ച വെള്ളം കൊണ്ട് ശുദ്ധിവരുത്തുന്നത് വ്രണങ്ങളെ ശമിപ്പിക്കാൻ സഹായിക്കും. ഇത് സാധാരണ സദ്യോവ്രണങ്ങളിലും ഉപയോഗിക്കാവുന്നതാണ്.

ചെണ്ടൂരകത്തിന്റെ ഇല അരച്ചിട്ടാൽ ശോഫം ശമിക്കും. വിത്ത് കഷായം വച്ച് കുടിച്ചാൽ ഭേദിയുണ്ടാകും .

ചെണ്ടൂരക തൈലം വാതത്തെ ശമിപ്പിക്കും. രക്ത: എന്ന പേര് രക്ത ദേഷം ശമിപ്പിക്കുന്നതാണ് എന്നും പിത്തഹ: എന്ന പേര് പിത്തത്തെ ശമിപ്പിക്കുന്നതാണ് എന്നും അഗ്നിശിഖര എന്ന പേര് അഗ്നിയെ അധവ ചൂടിനെ വർദ്ധിപ്പിക്കുന്നതാണ് എന്നും സൂചിപ്പിക്കുന്നു. എന്നാൽ ശീതവീര്യമാകകൊണ്ട് ഉഷ്ണാധികത്തിൽ ചൂടിനെ കുറക്കാണും ഇതുകൊണ്ട് കഴിയും.
(ഷാജി ഗൃഹവൈദ്യം 9539843856)
xxxxxxxxxxxxxxxxxxxxxxxx

ചെണ്ടൂരകം വളരെ ഔഷധ പ്രാധാന്യം ഉള്ളതും പോഷക പ്രാധാന്യം ഉള്ളതും ആണ്. തൻമൂലം വളരെ സാമ്പത്തിക പ്രാധാന്യം ഉള്ളതും ആണ്. ചൈനയിലും പേർഷ്യയിലും ഭാരതത്തിലും പരമ്പരാഗത ചികിത്സാ രീതികളിൽ ചെണ്ടൂരകം പണ്ടുകാലം മുതൽ ഉപയോഗിച്ചിരുന്നു. ധാരാളം പഠനങ്ങൾ നടത്തിയിരുന്നു. ഇന്നിത് നമ്മുടെ നാട്ടിൽ വ്യാപകമായി ചികിത്സക്ക് ഉപയോഗിക്കുന്നില്ല. ആധുനിക ശാസ്ത്രം ഫാർമാ കോക്കൻസിയിലും ഫൈറ്റോ കെമിസ്ട്രിയിലും ഇതേ പറ്റി ധാരാളം പഠന ഗവേഷണങ്ങൾ നടത്തിയിട്ടുണ്ട്. ഇത് കുങ്കുമത്തിൽ മായം ചേക്കാറുണ്ട്. അതുകൊണ്ട് ഇത് കുങ്കുമത്തിന്റെ അപരനായി അറിയപ്പെടുന്നുണ്ട്. ഭക്ഷണത്തിലും വസ്ത്രങ്ങളിലും നിറം കൊടുക്കാൻ ഉപയോഗിക്കുന്നതുകൊണ്ട് ഇത് ഡൈഫ്ലവർ എന്നും അറിയപെടുന്നുണ്ട്.

ചെണ്ടൂരകം ഒരു സൗന്ദര്യ വർദ്ധത വസ്തുവായി ഉപയോഗിക്കാം. ഇതിൽ ഒമേഗ 6 ഫാറ്റി ആസിഡും ലിനോയിക്കാസിഡും ധാരാളം ഉണ്ട്. അതുകൊണ്ട് ഇത് ചർമസംരക്ഷണത്തിന് വളരെ നല്ലതാത്ത്. ചെണ്ടൂരകത്തിന്റെ എണ്ണ സമം വെളിച്ചെണ്ണയും ചേർത് തലയിൽ മസാജ് ചെയ്താൽ മുടി കൊഴിച്ചിലിനെ തടയുകയും കേശവർദ്ധന ഉണ്ടാക്കുകയും ചെയ്യും . ഇത് തണുത്ത വെള്ളത്തിൽ കലർതി കഴിച്ചാൽ ശോധന ഉണ്ടാകും.

ചെണ്ടൂരകത്തിന്റെ എല്ലാ ഭാഗങ്ങളും ഔഷധ പ്രാധാന്യം ഉള്ളതാണ്. ചെണ്ടൂരകം സമൂലം ഇടിച്ചു പിഴിഞ്ഞ് സമം എണ്ണ ചേർത് കാച്ചിയരിച്ച് പുരട്ടിയാൽ ചൊറി ശമിക്കും. ചെണ്ടൂരകപ്പൂവ് ഇതൾ നീക്കി ബാക്കി ഭാഗം (കേസരം) കൊണ്ട് (ഫ്ലവർ ഹെഡ്) ചായയുണ്ടാക്കി കഴിക്കഴിച്ചാൽ അത് ഹൃദയത്തെ സംരക്ഷിക്കുന്ന ഒരു ടോണിക്കായി പ്രവർതിക്കും. ഇതിൽ അടങ്ങിയിട്ടുള്ള സിഗ്മസിറോൺ എന്ന ഫൈറ്റോ കെമിക്കൽ ഹൃദയത്തെ ശക്തിപെടുത്തുന്നതും ബ്രയിൽ സ്ടോക്കിനെ തടയുന്നതും ആണ്. ആസ്പിരിൻ പോലെ രക്തത്തിന്റെ ദ്രവത്വം വർദ്ധിപ്പിക്കുന്ന ഔഷധങ്ങൾ ഉപയോഗിക്കുന്നവർ ഇത് ഉപയോഗിക്കരുത്. ഗർഭിണികളും ഇത് ഉപയോഗിക്കരുത്. ചെണ്ടൂരകം വ്യാവസായിക അടിസ്ഥാനത്തിൽ ഇന്ന് ധാരാളം കൃഷി ചെയ്യുന്നുണ്ട്.

ചെണ്ടൂരകത്തിന്റെ തൈലം ബ്രസ്റ്റ് ക്യാൻസറിനെ ശമിപ്പിക്കുന്നതായി ചൈനയിൽ നടന്ന പഠനങ്ങൾ കണ്ടെത്തിയിരിക്കുന്നു . ഇതിൽ എട്ടോളം ഫ്ലവനോയിഡുകൾ അടങ്ങിയിട്ടുണ്ട്. ഇവ പ്രമേഹരോഗികൾക്ക് വളരെ നല്ലതാണ്. ഇതിൽ കൊളസ്ട്രോൾ അടങ്ങിയിട്ടില്ല. ഇതിൽ അടങ്ങിയിട്ടുള്ള ബീററസ്റ്റിറോൾ സിഗ്മസ്റ്റിറോൾ എന്നീ ഘടകങ്ങൾ ശരീരത്തിന്റെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നവയാണ്.

ചെണ്ടൂരകത്തിന്റെ തൈലം മുറിവുകളെ ഉണക്കുന്നതും നീരിനെ കുറക്കുന്നതും ആണ്. ഇത് സമം എള്ളെണ്ണ ചേർത് ലേപനം ചെയ്താൽ സന്ധിവാതത്തിന് ശമനം കിട്ടും. ഇതിൽ അടങ്ങിയിട്ടുള്ള ലിനോയിക്കാസിഡ് സ്ത്രീകളുടെ ഹോർമോൺ ഇൻ ബാലസിനെ തടഞ്ഞ് ആർതവത്തെ ക്രമപ്പെടുത്തും. അത്യാർതവം ലുബ്ദാർ തവം വിഷമാർതവം മുതലായവ ശമിപ്പിക്കും.

ചെണ്ടൂരകത്തിന്റെ വിത്ത് 8 ഗ്രാം വീതം ദിവസവും കഴിച്ചാൽ അമിതവണ്ണം കുറയും. ധാരാളം വെള്ളവും കുടിക്കണം. ഇത് കൊളസ്ട്രോൾ വർദ്ധനക്കും ശമനമുണ്ടാക്കും.

എട്ടോളം ഫ്ലവനോയിഡുകൾ ചെണ്ടൂരക തൈലത്തിൽ നിന്നും വേർതിരിച്ച് എടുത്തിട്ടുണ്ട്. പോളി ഫിനോളിക്ക് കോമ്പൗണ്ടുകളും ടാനിനും പല ഫൈറ്റോ കെമിക്കലുകളും ഇതിൽ നിന്നും വേർതിച്ചിട്ടുണ്ട്.

ചെണ്ടൂരക തൈലം അലർജി തുമ്മൽ രോഗികളിലും സയനസൈറ്റിസ് രോഗികളിലും ദോഷമായേക്കാം.
( Dr സജീവ് കുമാർ )

Leave a comment