POST 227 ചുര

ചുര രണ്ടിനം ഉണ്ട് . കയ്പ്പുള്ളതും മധുരമുള്ളതും. രണ്ടിന്റെയും ശാസ്ത്രനാമം ഒന്നു തന്നെ ആണ്. രാജാലാംബു , ഭക്ഷ്യാലാംബു എന്നീ പേരുകൾ മധുരമുള്ള ചുരയുടേതാണ് . ഇതിന്റെ കായാണ് കറികൾക്കും മറ്റും ഉപയോഗിക്കുന്നത്. കടു തുംബീ , തിക്ത ബീജ എന്നീ പേരുകൾ കയ്പ്പുള്ള ചുരയുടേതാണ്. ഇതാണ് പ്രധാനമായി ഔഷധങ്ങൾക്ക് ഉപയോഗിക്കുന്നത്.

ആമുഖം
കുടുംബം = കുക്കുർബിറ്റേസി
ശാസനാമം = ലാഗിനേറിയ സിസറേറിയ
പര്യായം = ലാഗിനേറിയ വൾഗാരിസ്

മധുര ചുരയുടെ
രസം = മധുരവും
ഗുണം = ഗുരുവും – സ്നിഗ്ദ്ധവും – സരവും
വീര്യം = ശീതവും
വിപാകം = മധുരവും ആണ്.

കയ്പ്പച്ചുരയുടെ
രസം = തിക്തവും
ഗുണം = രൂക്ഷവും
വീര്യം = ശീതവും
വിപാകം = കടുവും ആണ്.

സംസ്കൃത നാമം = ഇക്ഷാകു – അലാബു – കടുതും ബി – തിക്ത ബീജ – രാജാ ലാബു – ഭക്ഷ്യാ ലാബു

ഹിന്ദി = കടുതുംബി – ലൗആ – ലോക്കി
ബംഗാളി = ലഉ – കോദു
തമിഴ് = ശൊരക്കായ്
തെലുംഗു = സുരക്കയ
കന്നട = ഫലകുമ്പള –
ഇംഗ്ലീഷ് = ബോട്ടിൽ ഗോർഡ് – കലബാഷ് കുക്കുമ്പർ

മധുര രസമുള്ള ചുരക്ക വാതത്തെയും പിത്തത്തെയും വിഷത്തെയും ശമിപ്പിക്കുന്നു. കഫം വർദ്ധിപ്പിക്കുന്നു. തിക്ത രസമുള്ള ചുരക്ക വാതം പിത്തം ശ്വാസം കാസം ജ്വരം എന്നിവ ശമിപ്പിക്കുന്നു. ഛർദ്ദി ഉണ്ടാക്കും. ഇല പിത്തത്തെ ശമിപ്പിക്കുന്നതും മൂത്രത്തെ ശുദ്ധീകരിക്കുന്നതും ആണ്. ഇവ രണ്ടിനവും ഗർഭനാശം ഉണ്ടാക്കുന്നതാണ്. ബീജതൈലം തലയിൽ തേക്കുന്നത് ശിരോരോഗങ്ങൾക്ക് നല്ലതാണ്. മധുര ചുരക്കയുടെ വിത്ത് ബല്യവും മൂത്രം വർദ്ധിപ്പിക്കുന്നതും ആണ് .

ചുരയുടെ ഇലയും ഫലവും വിത്തും ഔഷധമായി ഉപയോഗിക്കുന്നു.

കയ്പൻ പുര അർശസ് മഞ്ഞപിത്തം മൂത്ര കടച്ചിൽ മുതലായവക്ക് നല്ലതാണ്.
(രാജേഷ് വൈദ്യർ 94468 91254 )
xxxxxxxxxxxxxxxxxxxxxxxx

ചൂടിനെ ചെറുക്കുവാൻ ചുരക്കക്ക് കഴിവുണ്ട്. ഉഷ്ണകാലത്ത് ഗൾഫ് നാടുകളിൽ ചുരക്ക പായസം ലഭ്യമാണ്.

കഫ പ്രകൃതക്കാർ ചുരക്ക അധികം കഴിക്കരുത് എന്ന് പറയപ്പെടുന്നു.

വടക്കേ ഇന്ത്യക്കാർ
ശീതവീര്യമായ ചുരക്ക കറി വെക്കുന്ന സമയത്ത് ഉഷ്ണ വീര്യമുള്ള കടല പരിപ്പ് ചേർക്കുന്നു. അപ്പോൾ അത് മിതോഷ്ണമായി തീരുന്നു. 🙏🌷
(രായിച്ചൻ +9715 2556 2212 )

xxxxxxxxxxxxxxxxxxxxxxxx

ചുരക്കവയസ്സായവർക്ക് മലശോധനക്ക് സുപ്പർ, കൃമി ചത്ത് കൂടെ പോകും,ജൂസ് ആയും, കറി വച്ചും കഴിക്കാം.
(മോഹൻകുമാർ വൈദ്യർ 94470 59720)
xxxxxxxxxxxxxxxxxxxxxxxx

ചുരക്ക juice കഴിക്കുന്നത്‌ body de-toxification നല്ലതാണ് തുടർചായയി കഴിക്കാതെ ഒരാഴ്ച്ച കഴിച്ചു ഇടവേള എടുത്തു കഴിക്കുക
(മുരളി +96892861143)
xxxxxxxxxxxxxxxxxxxxxxxx

ചുരക്ക കഫ പ്രകൃതക്കാർക്ക് നല്ലതല്ല. പക്ഷെ അങ്ങിനെ നോക്കി നടന്നാൽ വേണ്ടത് പോലെ ഒന്നും കഴിക്കലുണ്ടാവില്ല. എരുവിന് കുരുമുളക് ചേർത്ത് ധൈര്യമായി കഴിക്കുക . ദോഷമുണ്ടാവില്ല
(ജോസ് ആക്കൽ 96053 60742)
xxxxxxxxxxxxxxxxxxxxxxxx

*നല്ല ആട്ടിയ വെളിച്ചെണ്ണയിൽ ചെറിയ ഉള്ളി വറവിട്ട ചുരയ്ക്ക ഓലനും…. പുളി കുറവുള്ള കട്ട തൈരും….. പപ്പടം ചുട്ടതും…. കൂടി ….. കഴിക്കുന്നത് ഹൃദ്യമാണ്
(ജോതിഷ് വൈദ്യർ 9447630844 )
xxxxxxxxxxxxxxxxxxxxxxxx

ജാത്യാദി ഘൃതം
പിച്ചകത്തില മുരിക്കില പർപടകപുല്ല് പുല്ലാനി തളിര് ചെറുകടലാടി ചെറൂള കരിനൊച്ചിയില ഞൊട്ടാഞൊടിയൻ ചുരയില കറുക മഞ്ഞൾ എന്നിവയുടെ നീരിൽ ഇരട്ടിമധുരം കൽകം ചേർത് കാച്ചിയ നെയ്യ് വ്രണങ്ങളെ ശുദ്ധമാക്കുകയും ഉണക്കുകയും ചെയ്യും.

മൂത്ത ചുരക്കയുടെ തൊണ്ട് ഉള്ളിലെ ഭാഗങ്ങളൊക്കെ നീക്കം ചെയ്ത് കള്ളു ശേഖരിക്കാനും മറ്റാവശ്യങ്ങൾക്കും പൂർവികർ ഉപയോഗിച്ചിരുന്നു.
(രാജു വൈദ്യർ 96339 7412 7
xxxxxxxxxxxxxxxxxxxxxxxx

ചുരക്ക ചുരങ്ങ നീളൻ ചുരക്ക ചെരവക്കായ് എന്നിങ്ങനെ വ്യത്യസ്ഥ ആ കൃതിയിലും മധുര ചുരക്ക കയ്പ ചുരക്ക എന്നിങ്ങനെ വ്യത്യസ്ത ഗുണത്തിലും ഉള്ള പലതരം ചുരക്ക കാണപ്പെടുന്നു.

നമ്മുടെ ശരീരം അൽപം ക്ഷാര പ്രധാനമായി ഇരിക്കേണ്ടതാണ്. അമ്ലത്ത്വം വർദ്ധിച്ചാൽ പലവിധ പ്രശ്നങ്ങൾ ഉണ്ടാകുന്നതാണ് . അമ്‌ലത ഇല്ലാതാക്കാൻ ശരീരം സ്വയം ശ്രമിക്കുന്നതാണ് . അതിനായി എല്ലിൽ നിന്നും പല്ലിൽ നിന്നും മറ്റും കാത്സ്യം വലിച്ചെടുക്കും . അങ്ങിനെ ചെയ്യുമ്പോൾ എല്ലിന്റെയും പല്ലിന്റെയും ബലം കുറയും . ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ ചുരക്കയുടെ നീരും കക്കരിക്കയുടെ നീരും രാവിലെ 30 മിലി വീതം ഒന്നിടവിട്ട ദിവസങ്ങളിൽ കഴിച്ചാൽ PH നോർമൽ ആകുന്നതാണ്
(വിനയ് ധനുർവേദ 97440 92981)
xxxxxxxxxxxxxxxxxxxxxxxx

ചുരങ്ങാ ഉഷ്ണരോഗങ്ങൾ ഷമിപ്പിക്കും കിഡ്നി പ്രശ്നമുള്ളവർക്കും ഷുഗരിനും ചുരങ്ങാ ജൂസാക്കി കഴിക്കുക പ്രവാചകവൈദ്യത്തിൽ ചുരങ്ങയെ പറ്റി പ്രതിപാദിക്കുന്നുണ്ട് ഇതിന്റെ നീര് എണ്ണ കാച്ചി തലയിൽ തേച്ചാൽ തല വേദന ശമിക്കും
(ഹകീം അസ്‌ലം തങ്ങൾ 97464 56163)
xxxxxxxxxxxxxxxxxxxxxxxx

അറബികൾ മത്സ്യം, മാംസം മുതലായ അവരുടെ എല്ലാ കറികളിലും ചുരക്ക ചേർക്കും. പ്രവാചകവൈദ്യത്തിൽ വളരെ പ്രാധാന്യമുള്ള വസ്തുവാണ് ചുരക്ക.

യൗവനം നിലനിർത്താൻ ചുരക്കക്ക് കഴിവുണ്ടെന്ന് അറബികൾ വിശ്വസിക്കുന്നു. പ്രവാചക വൈദ്യത്തിലും ചുരക്കയെ പറ്റി പ്രതിവാദിക്കുന്നുണ്ട്. മൂത്ത ചുരക്കയുടെ കട്ടിയുള്ള പുറം തൊണ്ട് ഉണക്ക മത്സ്യവും വാളമ്പുളിയും കുടംപുളിയും മറ്റും സൂക്ഷിക്കുവാൻ ഉപയോഗിച്ചിരുന്നു. പാലും മോരും മറ്റും കൊണ്ടു പോകാനും ഉപയോഗിച്ചിരുന്നു. പാമ്പാട്ടികൾ മകുടി ഉണ്ടാക്കുന്നത് പ്രത്യേക ആ കൃതിയുള്ള ചുരക്കയുടെ തൊണ്ടുകൊണ്ടാണ് എന്ന് അറിയുന്നു.
(രാജൻ കായാനി 94954 51245 )
xxxxxxxxxxxxxxxxxxxxxxxx

ശല്യതന്ത്രത്തിൽ അർശസിന്റെ പരിശോധനക്കായി അലാബു യന്ത്രം എന്നൊരു ഉപകരണം പറയുന്നുണ്ട്. അനുയോജ്യമായ വലിപ്പമുള്ള ചുരക്ക ഉപയോഗിച്ചണ് അത് ഉണ്ടാക്കിയിരുന്നത്.
(ആന്റണി തണ്ണിക്കോട്ട് 8129489846)
xxxxxxxxxxxxxxxxxxxxxxxx

തണുപ്പു കാലത്തും മഴക്കാലത്തും ചുരക്ക ഉപയോഗിക്കുന്നത് നന്നല്ല. അത് വാതത്തെയും കഫത്തെയും വർദ്ധിപ്പിക്കും തൻമൂലം മലബന്ധം ഉണ്ടാകാനും സാദ്ധ്യത ഉണ്ട്. ഉഷ്ണരാജ്യങ്ങളിൽ ചുരക്ക ഒരു ആശ്വാസമാണ്. ഉഷ്ണം മൂലം സ്ത്രീകൾക്കുണ്ടാക്കുന്ന അസ്ഥിസ്രാവത്തിന് ചുരക്ക ജൂസ് ആയും കറിയായും ഉപയോഗിക്കുന്നത് ആശ്വാസം തരും. പിത്തവും ഉഷ്ണവും വർദ്ധിച്ചവർക്ക് ഏതു കാലാവസ്ഥയിലും ചുരക്ക പത്ഥ്യമാണ്.
(വേണു ഗോപാൽ വൈദ്യർ 97452 74502 )
xxxxxxxxxxxxxxxxxxxxxxxx

വെള്ളപ്പാണ്ഡു ചികിത്സയിൽ ഔഷധം തേച്ച് വെയിൽ കൊള്ളിക്കുന്ന ഒരു രീതി ഉണ്ട്. അങ്ങിനെ ചെയ്യുമ്പോൾ നിർബന്ധമായും ചുരക്ക കഴിക്കണം എന്ന് നിർദ്ദേശിക്കാറുണ്ട്. ജൂസായോ മറ്റോ പച്ചയായി കഴിക്കുന്നതാണ് ഉത്തമം. കൂടെ വെളുത്ത കടല മുളപ്പിച്ച് കഴിക്കുന്നതും നല്ലതാണ്. ചുരക്ക മാത്രം കഴിക്കുന്നതും വെള്ളപ്പാണ്ടിന് നല്ലതാണ്. കാഞ്ചനാരയും (നീർമരുത് ) സുവർണ കരണിയും (ഏകനായകം ) വെള്ളപ്പാണ്ഡിന് ഉത്തമമായ ഔഷധങ്ങളാണ്. ഇവ മാത്രം കഴിച്ചാലും വെള്ളപ്പാണ്ഡിന് ആശ്വാസം കിട്ടും.
(Dr അനൂപ് )
xxxxxxxxxxxxxxxxxxxxxxxx

രാമച്ചാദികഷായം

രാമച്ചം, ഇരുവേലി ,ചെറുവൂള, കുറുന്തോട്ടിവേര്, മലര്, കരിമ്പിന്‍വേര്, മാന്തളിർ, ചുരക്കഴുത്ത്, കണ്ണിവെറ്റില, ഇഞ്ചി, ചെറുപയറ്റിന്‍പരിപ്പ്,മൂവിലവേര്, ജീരകം, ദേവതാരം, ഇവ കഷായംവച്ചു തേന്‍ മേമ്പൊടി ചേര്‍ത്തു സേവിക്കുക; കാസശ്വാസങ്ങള്‍ ,ഇക്കിള്‍ ,ഇരുവശങ്ങളിലുമുളള വേദന  ഇവ ശമിക്കും.

ചുരക്ക, ശരീരത്തിനെ തണുപ്പിക്കുന്നു, മൂത്രച്ചൂട് കൊണ്ടു കഷ്ടപ്പെടുന്നവർ ദിവസവും രാവിലെ ചുരക്ക നീർ കുടിക്കുന്നത് മൂത്രച്ചൂടിൽ നിന്നും മോചനം കിട്ടാൻ ഒരു പരിധിവരെ സഹായിക്കും

ഒരു ഗ്ലാസ്‌ ചുരക്ക നീരിൽ ഒരു സ്പൂൺ നാരങ്ങനീർ് ചേർത്ത് ദിവസവും കഴിക്കുകയാണെങ്കിൽ മൂത്രക്കല്ല് അലിഞ്ഞു പോകും

ചുരക്കനീരിന്റെ ഉപയോഗം അകാലനര വരാതെ തടുക്കുകയും ചെയ്യും

ചുരക്കയുടെ ഉള്ളിലെ കാമ്പ് വേവിച്ചെടുത്ത് കഴിച്ചാൽ വൃക്കരോഗത്തിന് ഏറ്റവും ഫലപ്രദമാണ്

കരൾ രോഗത്തിനും ചുരക്ക കഴിക്കുന്ന ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതു കൊണ്ട് പ്രയോജനം സിദ്ധിക്കും. വയറിളക്കം, പ്രമേഹം ഇവ മൂലമുണ്ടാകുന്ന ദാഹത്തിൻ ചുരക്ക നീർ നല്ലതാണ്

ചുരക്കാത്തോട് ഉണക്കിയെടുത്ത് അതിൽ വെള്ളം വെച്ച് 24 മണിക്കൂറിന് ശേഷം കഴിച്ചാൽ പ്രമേഹത്തിന് ശമനം കിട്ടും.

കൈപ്പച്ചുരക്ക കഷായമാക്കി പിഴിഞ്ഞരിച്ച് പഞ്ചസാര ചേർത്ത് പാകമാക്കി ഉപയോഗിച്ചാൽ മഞ്ഞപ്പിത്തവും എല്ലാ വിധത്തിലുള്ള നീരുവീഴ്ചയും പനിയും ഭേദമാകുന്നതാണ്.

ചുരക്കനീര് ഒലീവെണ്ണ ചേർത്ത് കാച്ചി അരിച്ചെടുത്ത എണ്ണ തേച്ചാൽ രാത്രിയിൽ നല്ല ഉറക്കം കിട്ടും. 

ചുരക്കയുടെ ഉള്ളിലെ കാമ്പ് വേവിച്ച് കഴിച്ചാൽ വൃക്കരോഗത്തിന് ഏറ്റവും ഫലപ്രദമാണ്

നൂറ് കണക്കിന് ഔഷധയോഗങ്ങൾ പഞ്ചസാര ചേർത്ത് ഉണ്ട് ഒരെണ്ണം താഴെ കൊടുക്കുന്നു..👇

അഞ്ചുപഞ്ചമൂലങ്ങളുടേയും കഷായത്തില്‍ ആട്ടിന്‍പാല്‍ ചേര്‍ത്തുകുറുക്കി തണുത്താല്‍ പഞ്ചസാരയും തേനും മേമ്പൊടി ചേര്‍ത്ത്സേവിക്കുക; ഭക്തരോധം ശമിക്കും

ചുരക്ക ബാർലി കൂട്ടിയരച്ച് ഗോതമ്പുമാവ് ചേർത്ത് പാകപ്പെടുത്തി പഞ്ചസാര കൂട്ടിക്കഴിച്ചാൽ തലപുകച്ചിൽ, ചെങ്കണ്ണ്, ഭ്രാന്ത് മുതലായ രോഗങ്ങൾക്ക് അത്യുത്തമമാണ്. ഇത് ശോധനയുണ്ടാക്കുന്നതും ആമാശയത്തിലും അതിനോടനുബന്ധിച്ചുള്ള അവയവങ്ങളിൽ ഉണ്ടാകുന്ന തടസ്സങ്ങളെ നീക്കുന്നതുമാണ്

ചുരക്ക ചൊറുക്ക ചേർത്ത് പാകപ്പെടുത്തി ഉപയോഗിച്ചാൽ പനി വേഗം മാറുന്നതാണ്. സ്ത്രീകൾക്കുണ്ടാകുന്ന അസ്ഥിസ്രാവം, ആർത്തവസംബന്ധമായ അസുഖങ്ങൾ എന്നിവക്ക് വളരെ ഗുണംചെയ്യുന്നതാണ് ചുരക്ക
( ടി ജോ എബ്രാഹാം +9715 0978 0344)
xxxxxxxxxxxxxxxxxxxxxxxx

ക്യാൻസർ ബ്ളഡ് പ്രഷർ കിട്ണി രോഗങ്ങൾ കരൾ രോഗങ്ങൾ എന്നിവയെല്ലാം ചുരക്ക കൊണ്ട് ശമിക്കും എന്ന് സ്വാമി രാം ദേവ് പറയുന്നു. ചുരക്ക ജൂസ് തനിയെ കഴിക്കാൻ ബുദ്ധിമുട്ടാണ് എങ്കിൽ ഇഞ്ചിയും കുരുമുളകും കൂടി ചേർക്കാം അല്ലെങ്കിൽ മറ്റു പഴങ്ങളും കൂടി ചേർത് ജൂസ് ഉണ്ടാക്കി കഴിക്കാം. BP ക്കും പ്രമേഹത്തിനും ഹൃദ്രോഗത്തിനും ഇത് നല്ലതാണ്. ചുരക്ക ജൂസ് ദഹിക്കാൻ ബുദ്ധിമുട്ടാകയാൽ കുറഞ്ഞ അളവിൽ ഉപയോഗിക്കുന്നതാണ് ഉത്തമം. ഇഞ്ചിയും കുരുമുളകും വെളുത്തുള്ളിയും ചേർത്താൽ ദഹനം വർദ്ധിക്കും.
( കിരാതൻ 96333 23406 )
xxxxxxxxxxxxxxxxxxxxxxxx

ചുരക്ക കൊണ്ട് പലതരത്തിലുള്ള കരകൗശല വസ്തുക്കളും വാദ്യോപകരണങ്ങളും നിർമ്മിക്കുന്നുണ്ട്. അമിതമായ വിശപ്പിന് രാത്രിയിൽ ചുരക്ക തോരനായോ ജൂസായോ ഉപയോഗിച്ചാൽ വിശപ്പ് ക്രമത്തിലാകും.

ചുരതണ്ടും വെള്ളരി തണ്ടും സമം ഉണങ്ങി പൊടിച്ച് ഇളനീരിൽ ഒരു രാത്രി ഇട്ടുവിച്ചിരുന്ന ശേഷം രാവിലെ വെറുവയറ്റിൽ കുടിച്ചാൽ മൂത്രത്തിന്റെ ദുർഗന്ധവും മഞ്ഞ നിറവും മാറും

ആദ്യകാലങ്ങളിൽ മരുന്നിലും ഗുരുതിയിലും ചേർക്കുന്ന പഞ്ചസാര (മാതളം, ഇലിപ്പ ,ഇരട്ടിമധുരം, ലന്ത, ഈന്ത) എന്നീ അഞ്ച് സസ്യങ്ങളിൽ നിന്നും എടുക്കുന്നതായിരുന്നു. പഞ്ചസാരഗുളം പോലെയുള്ള ഔഷധ കൂട്ടുകളിൽ ചേർക്കുന്ന പഞ്ചസാര ശീമപഞ്ചസാര ആണ്. ഇത് മാർക്കറ്റിൽ കിട്ടാനുണ്ട്. ഇതിന് ബ്ലീച്ച് ചെയ്ത വെളുത്ത വിഷമയമായ പഞ്ചസാരയെക്കാൾ മധുരം കുറവാണ് 🔥
വിനയ് ധനുർവേദ🏹
(വിനയ് ധനുർവേദ 97440 92981 )
xxxxxxxxxxxxxxxxxxxxxxxx

ചുരക്ക ഇടിച്ച് പിഴിഞ്ഞ നീരിൽ എണ്ണ ചേർത്ത് കാച്ചി എടുക്കുന്ന തൈലം തലയിൽ തേച്ചാൽ ഉഷ്ണ സംബന്ധമായ ഭ്രാന്ത്, തലവേദന എന്നിവയ്ക്ക് ശമനം കിട്ടും.
ചുരക്കയുടെ അകത്തെ മാതലം എടുത്ത് തലയിൽ കുഴമ്പാക്കി ഇട്ടാൽ ഗർഭകാലത്തുള്ള രക്തസ്രാവത്തിന് ശമനം കിട്ടും.
(ഞാൻ ചെയ്ത് നോക്കിയിട്ടില്ല )

കയ്പൻചുരയുടെ ഇല ഇടിച്ചുപിഴിഞ്ഞ് നീര് പഞ്ചസാര ചേർത്ത് കഴിച്ചാൽ മഞ്ഞപിത്തം ശമിക്കും. കയ്പൻചുരയ്ക്ക ഇടിച്ചു പിഴിഞ്ഞ് നീര് എടുത്ത് യവക്ഷാരവും പഞ്ചസാരയും ചേർത്ത് കഴിക്കുന്നത് മൂത്രശ്മരി മാറി കിട്ടുന്നതിന് നല്ലതാണ്.( അറിവിലേക്കായി മാത്രം )
( രതീശൻ വൈദ്യർ 99612 42480)
xxxxxxxxxxxxxxxxxxxxxxxx

തൊലിയും കുരുവും നീക്കിയ മൂന്നിഞ്ച് വലുപ്പം ചുരക്കയും ഒരിഞ്ച് വലിപ്പം ഇഞ്ചിയും രണ്ടു മൂന്നു മണി കുരുമുളകും നാലഞ്ച് പുതിനയിലയും കാൽ ടീസ്പൂൺ ജീരകവും കാൽ ടീസ്പൂൺ ഇന്തുപ്പും ഒരല്ലി വെളുത്തുള്ളിയും പകുതി നാരങ്ങയും കൂടി വെള്ളം ചേർക്കാതെ മിക്സിയിൽ അരച്ച ശേഷം ഒന്നരഗ്ലാസ് വെള്ളം ചേർത് ഒന്നു കൂടി അടിച്ച് അരിച്ചെടുക്കുക. ഈ ജൂസ് പ്രഭാതത്തിൽ വെറുവയറ്റിൽ സേവിച്ചാൽ പ്രഷറും ഷുഗറും കൊളസ്ട്രോളും (PSC) ശമിക്കും. ഉദരസംബന്നമായ ( ദഹനസംബന്ധമായ ) പ്രശ്നങ്ങൾ പരിഹരിക്കും. ഇതിൽ വിറ്റാമിൻ B യും C യും ഫൈബറും ധാരാളം അടങ്ങിയിരിക്കുന്നു. അമിത വണ്ണം കുറയാനും മലബന്ധം മാറാനും ഈ ജൂസ് വളരെ നല്ലതാണ്. രുചി വർധിപ്പിക്കാൻ നാടൻ നെല്ലിക്ക കൂടി ചേർക്കാവുന്നതാണ്
(ഷംസീർ വയനാട് 974619859 )
xxxxxxxxxxxxxxxxxxxxxxxx

🙏 ഔഷധങ്ങളിൽ നല്ല ഓർഗാനിക്ക് പഞ്ചസാര വേണം ഉപയോഗിക്കാൻ വില ഇരട്ടിയായിരിക്കും ഞാൻ വാങ്ങുന്നത് 500 ഗ്രാം 70രുപ എന്ന നിരക്കിലാണ് 🙏
( ചന്ദ്രമതി വൈദ്യ 89212 48315)
xxxxxxxxxxxxxxxxxxxxxxxx

മുൻ കാലങ്ങളിൽ ഒട്ടെല്ലാ വീടുകളിലും ചുര നട്ടു വളർത്തിയിരുന്നു. കറികൾക്ക് ഉപയോഗിക്കുന്ന നീളൻ ചുരക്ക പോഷക സമ്പുഷ്ടമായ ഒരു ഭക്ഷ്യവസ്തു ആണ്. ചുരക്ക ധാതുക്ഷയത്തെ ചെറുക്കും. ഭ്രാന്തുചികിത്സയിലും ഇത് ഉപയോഗിച്ചിരുന്നു. രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിക്കും. ശരീരത്തിന്റെ PH ക്രമത്തിലാക്കും.

ചുരക്കയിൽ കത്സ്യം ധാരാളം ഉണ്ട്. ഇന്ന് കാത്സ്യകുറവ് പരിഹരിക്കാൻ ഗുളികകളെ ആണ് ആശ്രയിക്കുന്നത്. ഇത് പലപ്പോഴും അശ്മരിക്ക് കാരണമായിത്തീരുന്നു. ചുരക്കയിലെ കാത്സ്യം ഇങ്ങിനെ പാർശ്വഫലങ്ങൾ ഉണ്ടാക്കുന്നില്ല – കുട്ടികൾക്ക് ചുരക്ക കൊടുത്താൽ എല്ലുകളും പല്ലുകളും ബലമുള്ളതായിത്തീരും. ഒരു ദിവസം പ്രായപൂർത്തിയായ ഒരാൾക്ക് 0.9 ഗ്രാം കാത്സ്യം ആവശ്യമുണ്ട്. നമ്മുടെ സാധാരണ ഭക്ഷണക്രമത്തിൽ കാത്സ്യത്തിന്റെ അളവ് അപര്യാപ്തമാണ്.

ചുരക്കക്ക് ഉഷ്ണം കുറക്കാൻ കഴിവുള്ളതുകൊണ്ട് ഉഷ്ണരാജ്യങ്ങളിൽ ഉള്ളവർ ധാരാളം ചുരക്ക ഉപയോഗിക്കുന്നുണ്ട്. സോഡിയവും ഗന്ധകവും കോപ്പറും സിലിക്കയും അയണും മനീഷ്യവും പൊട്ടാസ്യവും അയണും വൈററമിനുകളും അമിനോ ആസിഡുകളും എല്ലാം ചുരക്കയിൽ അടങ്ങിയിട്ടുണ്ട്.

ചുരക്ക അരിപ്പൊടിയോ ഗോതമ്പുപൊടിയോ ചേർത്ത് വേവിച്ച് കഴിച്ചാൽ മാനസിക രോഗങ്ങൾക്ക് ശമനം കിട്ടും.

ചുരക്ക കഷായം വച്ച് ഇന്തുപ്പു ചേർത്ത് കഴിച്ചാൽ മൂത്രകല്ലിനെ അലിയിച്ചു കളയും.

ചുരക്ക തൊലിയോടു കൂടി അരച്ച് നെറ്റിയിൽ തേച്ചാൽ തലവേദന ശമിക്കും.
(അനിൽ കുമാർ ആലഞ്ചേരി 9497215239)
xxxxxxxxxxxxxxxxxxxxxxxx

ചുരക്ക.. കദു (ഉർദു )
ഇതിന്റെ വിത്തിൽ നിന്നെടുക്കുന്ന ഓയിൽ ഉഷ്ണരോഗത്താൽ ഉണ്ടാകുന്ന തലവേദന മൈഗ്രിൻ ഉറക്കമില്ലായിമ മനസിരോഗങ്ങൾ എന്നിവക്ക് ഉപയോഗിക്കുന്നു
( ഹക്കിം ഷംസുദ്ദീൻ 93889 76010)
xxxxxxxxxxxxxxxxxxxxxxxx

ചുരക്കഴുത്ത് മലര് കരിമ്പന തണ്ട് ഇവ കൊണ്ട് കഷായം വെച്ച് കഴിക്ക ഏക്കം. ശമിക്കും
(ഹരീഷ് 8086278140)

Leave a comment