post 226 ചെറുതേക്ക്

അംഗാരവല്ലി ഭാർഗി എന്നെല്ലാം അറിയപ്പെടുന്ന ചെറുതേക്ക് നാലഞ്ചു തരം ഉണ്ട് . ക്ലെറോറൻഡ്രം സെറാറ്റം എന്ന സസ്യം ആണ് ചെറുതേക്ക് എന്ന് ഇവിടെ പ്രതിപാദിക്കുന്നത് ററേറക്ക സെറാറ്റെ എന്ന പേരിലും ഇത് അറിയപെടുന്നുണ്ട് . പ്രിക്കാസ്മ പ്രാസിയോയിഡസ് – എന്ന സസ്യവും പ്രേംന ഹെർബേഷ്യം എന്ന സസ്യവും ചെറുതേക്ക് എന്ന് അറിയപെടുന്നു. ക്ലെറോ ഡൻഡ്രം സിഫോണ്സ് എന്ന സസ്യവും ചെറുതേക്കിന് പകരം ഉപയോഗിക്കുന്നുണ്ട്.

ചെറുതേക്ക് – ഭാഗം 1
xxxxxxxxxxxxxxxxxxxxxxxx

.കുടുംബം = വെർബിയേസി
ശാസ്ത്ര നാമം = ക്ലീറോഡെൻഡ്രം സെറ്റം

രസം = തിക്തം – കടു
ഗുണം = രൂക്ഷം – ലഘു
വീര്യം = ഉഷ്ണം
വിപാകം = കടു

സംസ്കൃതനാമം = ചെറുതേക്ക് – ബർബരം – ഭാർഗി – ഫഞ്ജി – ബ്രാഹ്മണി – പത്മം – അംഗാരവല്ലി – ശുക്ര മാതാ – കാസഘ്നി ബ്രാഹ്മണേഷ്ടിക – ബ്രഹ്മപുത്രി – കൺടുപാറങ്കി –

ഹിന്ദി = ഭാരംഗി
ഗുജറാത്തി = ഭാരംഗി
ബംഗാളി = ബമൽ ഹതി
തമിഴ് = ചെറുതേക്ക്

ഔഷധഗുണം = ചെറുതേക്ക് ജലദോഷം , പീനസം , ശരീരവേദന , പനി , പുകച്ചിൽ , ശ്വാസ കാസം , നാസികാരോഗങ്ങൾ കണ്ഠമാല എന്നിവയെ ശമിപ്പിക്കും
(രാജേഷ് വൈദ്യർ 9446891254)
xxxxxxxxxxxxxxxxxxxxxxxx

ചെറുതേക്ക്, തിപ്പലി, ചുക്ക്, കുരുമുളക് സമം (6ogr) എടുത്ത് കഷായം വച്ചു് കുടിച്ചാൽ വായുമുട്ടൽ, ഇക്കിൾ ഇവയെ ശമിപ്പിക്കും.
( മോഹൻ കുമാർ വൈദ്യർ 9447059720)
xxxxxxxxxxxxxxxxxxxxxxxx

ചെറു തേക്ക് 🏹 🔥🔥🔥🔥🔥 ഇലകൾക്ക് ചെറുതായി ഈർച്ചവാളിൻ്റെ പോലെയുള്ളതിനാൽ മുറിയ്ക്കുവാൻ എളുപ്പമാണ് ശരിരത്തിൽ പുറമേ പഴുത്തു വേദന വന്നു പൊട്ടാതെ നിൽക്കുന്ന കുരു ,പരു എന്നിവയ്ക് അരച്ച് ഇട്ട് ഉപയോഗിക്കാം. പുവ്വിൻ്റെ ഒരു വലിയ ഇതളായ നീല കളറും അതിൽ മഞ്ഞ കലർന്ന രണ്ട് ശ്വാസകോശങ്ങൾ ഉണ്ടോ എന്ന് നോക്കിയാൽ കാണാം . ഇതിന്റ പുവ്വ് ,വേര് എന്നിവ ശ്വാസ കാസ , അലർജി രോഗങ്ങ ൾക്കും ഉപയോഗിക്കാം വെള്ള കലർന്ന പൂക്കളോടു കൂടിയ തണ്ടുകൾക്ക് ചെമ്പിൻ്റെ നിറവും. ആള് ചെറുതേക്കാണ് എങ്കിലും ഇലകൾ വലിയ തേക്കിൻ്റെ ഇലകളോട് ചെറിയ വെത്യാസമുണ്ട് . വൻ തേക്കിൻ്റെ തളിർ ഇലകൾ കടിച്ച് തുപ്പിയാൽ രക്തമല്ല എന്ന് ടെസ്റ്റ് ചെയ്താൽ മാത്രമേ അറിയുകയുള്ളു.

🔥🔥🔥🔥🔥 നവരത്നങ്ങൾ ധരിക്കണമെങ്കിൽ ധാരളം പണം വേണം അങ്ങിനെയിരിക്കുമ്പോഴാണ് അറിയുന്നത് വനസ്പതി രത്ന ങ്ങളായ ഔഷധ സസ്യങ്ങളുടെ വേരുകൾ രത്നങ്ങൾക്ക് പകരം ഉപയോഗിക്കാറുണ്ടെന്ന് അതിൽ ചെറുതേക്കിൻ്റെ ഉപയോഗം ഉണങ്ങിയ വേര് വ്യാഴത്തിൻ്റെ ദോഷപരിഹാരമായി തകിടിൽ നിറച്ചോ കുപ്പിയിൽ നിറച്ചോ സ്ഥാപനങ്ങളിൽ കെട്ടിത്തൂക്കിയോ ഗ്രഹദോഷ ത്തിനായി വീട്ടിൽ കെട്ടിവെയ്കുകയോ ചെയ്യുന്നവർ ഉണ്ടാവാം……..

ചെറുതേക്ക് കച്ചോല , ആടലോടക പുത്തിരി ചുണ്ട, ചിറ്റരത്ത, പുഷ്കര മുല്ല, കിരിയത്ത എന്നിവയുടെ മൊട്ട്, പുവ്വ് ഇടുത്ത് നിഴലിൽ ഉണക്കിയത് ഒരേ അളവിൽ എടുത്ത് പൊടിച്ച പൊടിയിൽ പനക്കൽകണ്ടമോ തേനോ ചേർത്ത് നല്ലതുപോലെ ചാണയിൽ അരച്ച് നക്കുഴമ്പായി എടുത്തു വെച്ച് ഉപയോഗിക്കുക വിട്ടുമാറതെ തുടർച്ചയായി നിൽക്കുന്ന ചുമയ ശമിക്കും. ചുമച്ചിട്ട് ശ്വാസം കിട്ടാതെ വരുന്ന സമയത്ത് 1/4 ടിസ്പ്പൂൺ വീതം 5 നേരം ദിവസം കൊടുകേണ്ടതാണ് പനിയ്ക്ക് ചെറുനാരങ്ങ നീരിൽ കൊടുക്കണം

ചെറുതേക്ക് വേര്
ചെറു തിപ്പലി
എലി ചെവിയൻ
വിഴാലരികാമ്പ്
കുരുമുളക്
കരിനെച്ചി വേര്
മുരിങ്ങ വേരിമേൽ തൊലി (മൊരി നീക്കി )
ചുക്ക് മുത്തങ്ങ (മൊരി നീക്കി ) എന്നിവ കഴുകി ചെറുതായി കൊത്തി നുറുക്കി ചതച്ചു കഷായം വെച്ച് പിഴഞ്ഞരിച്ച് രണ്ടു നേരം സേവിക്കുക. മേല് പൊടിയായി ഇന്ദുപ്പ് അയമോദകം വറുത്തു പൊടിച്ച പൊടി . കൃമി കൊണ്ടുള്ള രോഗങ്ങൾക്ക് ഉത്തമം

( Vinay🏹dhanurveda97440 92981)
xxxxxxxxxxxxxxxxxxxxxxxx

ചെറുതേക്കിന്റെ ഇല ചതച്ചു പിഴിഞ്ഞ നീരിൽ കടുകെണ്ണ കാച്ചി ലേ പനം ചെയ്താൽ ശരീരവേദന ശമിക്കും.
( കിരാതൻ 96333 23596 )
xxxxxxxxxxxxxxxxxxxxxxxx

🍀🍀🍀 ചെറു തേക്കിന്‍ ഇലയും പേഴ് ഇലയും കൂട്ടി അരച്ചിട്ടാൽ ഏത്ര വലിയ മുറിവും പെട്ടെന്ന് കൂടും 🍀🍀🍀
(മുഹമ്മദ് ഷാഫി 98090 59550)
xxxxxxxxxxxxxxxxxxxxxxxx

ചെറുതേക്കിൻ വേരും തൊലിയും എട്ടിരട്ടി വെള്ളത്തിൽ കഷായം വച്ച് നാലിൽ ഒന്നാക്കി വറ്റിച്ച് 25, മില്ലി വീതം എടുത്ത് തേൻ മേമ്പൊടി ചേർത്ത് രാവിലേയും രാത്രിയിലും പതിവായി ഉള്ളിൽ സേവിച്ചാൽ ശ്വാസം, കാസം, പാർശ്വ വേദന, ജ്വരം, മലേറിയ എന്നിവ ശമിക്കും

കൂടാതെ ശരീരത്തിൽ പാകമാകാതെ കല്ലിച്ച് കിടക്കുന്ന പരു (അപക്വവ്രണം) പാകമായി പൊട്ടാൻ ചെറുതേക്കിന്റെ ഇല അരച്ചു പൂശണം.

ചെറുതേക്ക് കഷായമായും കൽക്കമായും എടുത്ത് മണൽ പരുവത്തിൽ മൃദു പാകത്തിൽ കാച്ചി അരിച്ച എണ്ണ ഇറക്കി ബാലിക ബാലൻമ്മാർക്ക് ഈ എണ്ണ ശരീരത്തിൽ തേച്ച് കുളിപ്പിച്ചാൽ ശരീര ശോഷണം (മെലിച്ചിൽ) മാറും. കൈ കൊണ്ട മുറ
(പ്രകാശ് പേട്ട വൈദ്യർ 96451 58405 )
xxxxxxxxxxxxxxxxxxxxxxxx

ചെറുതേക്കു
ആടാ തോട വേർ
കഞ്ചാം കോര
മുതിയാർ കൂന്തൽ
ചെറു കുറട്ടയ്‌
ചെറു കാഞ്ചോറി
മുള്ളി ക്കീരൈ
ചാരണ വേർ
നീർ മുള്ളി
ഉള്ളി
കുറുന്തോട്ടി
പേരാ മുട്ടി
മുക്കാ വേള
വെൺ നുണ
പാവട്ട
പുങ്ക്
അമൃതു വള്ളി
മുരു വിളി
പന വേർ
നറുനണ്ടി
കൊത്ത മല്ലി
ചുക്ക്
മുത്തങ്ങ
വിഷ്ണു ക്രാന്തി
കണ്ടം കത്തരി
പർപ്പടകം
വയമ്പു
ഇവ സമമായി എടുത്ത് ചതച്ചു കഷായം ചെയ്തു വറ്റിച്ചു അതിൽ തൃകടുക് ചൂർണം കടുക് രോഹിണി, ജീരകം മേൽ പ്പടി ,ചേർത്ത് കുടിക്കുക. കഫ ജ്വരം, സോമ രോഗങ്ങൾ മാറും.
(Dr സുരേഷ് കുമാർ +91 97900 72649 )
xxxxxxxxxxxxxxxxxxxxxxxx

ചെറുതേക്കിൻ വേര്, കാട്ടുതിപ്പലി വേര് എന്നിവ പൊടിച്ചതും പഞ്ചസാരയും ചേർത്ത് കഴിച്ചാൽ ചുമയും ക്ഷീണവും മാറും. ചെറുതേക്കിൻ വേര് അരിക്കാടിയിൽ അരച്ച് തേച്ചാൽ ഗൺഡമാല രോഗത്തിന് ആശ്വാസം കിട്ടും.
(രതീശൻ വൈദ്യർ 99612 42480)
xxxxxxxxxxxxxxxxxxxxxxxx

220=ചെറുതേക്ക്. ശാഖബർബരം. അങ്കാരവല്ലരി. വർദ്ധക. ഭാരങ്കി. ബ്രഹ്മപുത്രി. കണ്ടുപാറങ്കി. എന്നീ അനേകം പേരുകളോട് കൂടി അറിയപ്പെടുന്ന ഒരു ഔഷധിയാണ് ഇത് . ഇതിനാൽ ത്രിദോഷം . ശ്വാസകാസം . ജ്വരം.ഭ്രാന്ത് നാസികാ രോഗങ്ങൾ . ജലദോഷം. പീനസം. ശരീരവേദന . ശരീരം പുകച്ചിൽ . എന്നീ അനേക രോഗങ്ങൾ പോകും .

വേര് ഉണക്കി പൊടിച്ചു ശർക്കര.അല്ലെങ്കിൽ തേൻ ചേർത്ത് കൊടുത്താൽ മൂർച്ഛ. വലിപ്പു. ജ്വരം. ചുമ. എന്നിവ തീരും.ഇതിനെ കഷായം ആക്കി തേൻ മേമ്പൊടി ചേർത്ത് കൊടുത്താലും ശരിയാകും . കഫത്തിനാൽ ഉണ്ടായ ശ്വാസ കാസം ഉടനെ ഗുണമാകും . ഇത് അരച്ച് കെട്ടിയാൽ ഗണ്ടമാല ഗുണമാകും .
2),ചെറുതേക്ക്.പാർപ്പാടകപ്പുല്ല് .ദേവദാരു. നന്നാറി . ചിറ്റമൃത്. ചുക്ക്. കൊട്ടം. കാട്ടുപടോലം .മുത്തങ്ങ. കൊടിതൂവ വേര് എന്നിവ എടുത്ത് കഷായം ഉണ്ടാക്കി സേവിച്ചാൽ സകല ജ്വരവും ശമിക്കും
=Rkv==
xxxxxxxxxxxxxxxxxxxxxxxx

ചെറുതേക്കിന്റെ ഇലയും തുമ്പയിലയും അരച്ചു ചേർത് എണ്ണ കാച്ചി തേച്ചാൽ മുട്ടുവേദന നടുവേദന പുറംവേദന ശരീരവേദന മുതലായ എല്ലാത്തരം വേദനകളും ശമിക്കും. പ്രായമായവർക്ക് ഉണ്ടാകുന്ന വേദനകൾക്ക് ഉത്തമം.
(പവിത്രൻ വൈദ്യർ 94423 20980 )
xxxxxxxxxxxxxxxxxxxxxxxx

ചെറുതേക്കിൻ വേര് തൃകടു ചേർത് കഷായം വച്ച് തൃഫല മേൻ പൊടി ചേർത് സേവിച്ചാൽ BOD ശമിക്കും.
(അനിൽകുമാർ ആലഞ്ചേരി 9497215239 )
xxxxxxxxxxxxxxxxxxxxxxxx

ത്രി കടു കീഴാർ നെല്ലി ഇരട്ടിമധുരം ചെറുതേക്കിൻ വേര് എന്നിവ കൊണ്ട് കഷായം വെച്ച് സേവിക്ക എല്ലാ കാസങ്ങളും ശമിക്കും

ഉങ്ങിൻ തൊലി മുരിങ്ങ തൊലി നന്നാറി കിഴങ്ങ് ആടലോടകത്തിൻ വേര് ഏഴിലം പാലത്തൊലി വേപ്പിൻ തൊലി
ചെറുതേക്കിൻ വേര് ഇവ ഇട്ടു വെന്ത വെള്ളത്തിൽ കിടാങ്ങളെ കുളിപ്പിച്ചാൽ എല്ലാ ഗ്രഹദോഷവും ശമിക്കും

തേക്കിൻ തളിര് കരുനൊച്ചി വേര് എരട്ടിമധുരം മുത്തങ്ങാ കിഴങ്ങ് തെച്ചി പൂവ് വേപ്പിൻ തൊലി ചെറുവഴുതിന വേര്
ചന്ദനം പാവ് കാട്ടു വെള്ളരി വേര് അക്ലാരി തേങ്ങ കൊന്ന തൊലി
പടവലം നെല്ലിക്ക എവ കഷായം വെച്ച് കഴിച്ചാൽ പറങ്കി പുണ് ശമിക്കും

ചെറുതേക്കിൻ വേര് മുത്തങ്ങാക്കിഴങ്ങ കടുകരോഹിണി
ചെറുവഴുതിനവേര് കൊട്ടം ചുക്ക് എന്നിവ കഷായം വെച്ച് പഞ്ചസാരയും ജീരക പൊടിയും മേൻപൊടി ചേർത്ത് കൊടുക്ക കുട്ടികളുടെ പഴകിയ പനി ശമിക്കും
(ഹരീഷ് വൈദ്യർ 8086278140 )
xxxxxxxxxxxxxxxxxxxxxxxx

ചൂർണരാജൻ
ചുക്ക് കുരുമുളക് തിപ്പലി അയമോദകം കൊടുവേലി കിഴങ്ങ് കായം ചെറുതേക്കിൽ വേര് കാട്ടുമുളകിൽ വേര് ഇന്തുപ്പ് വിളയുപ്പ് ചവർക്കാരം എന്നിവ പൊടിച്ചു വച്ചിരുന്ന് സേവിച്ചാൽ ശ്വാസ കാസങ്ങൾ ശമിക്കും.

വേപ്പിൽ തൊലി അമ്യത് പടവലം ചെറുതേക്കിൻ വേര് കച്ചോലം പൊന്നാരിവീരം ചെറുവഴുതിനവേര് മുത്തങ്ങ ദേവതാരം ചുക്ക് ആടലോടകത്തിൽ വേര് ഞരിഞ്ഞിൽ എന്നിവ കഷായം വച്ച് സേ വച്ചാൽ ചുമയും ക്ഷയരോഗവും ശമിക്കും.

ചുക്ക് കൂവളത്തിൽ വേര് ചെറുതേക്കിൻ വേര് പൂപ്പാതിരി വേര് പഞ്ചമൂലം എന്നിവ കൊണ്ട് ഉണ്ടാക്കിയ കഷായം സേവിച്ചാൽ പക്ഷവാതം മരവിപ്പ് ഭക്ഷണം ഇറക്കാൻ ഉള്ള വിഷമം കഴുത്തു വേദന വാരിയെല്ലു വേദന നെഞ്ചുവേദന മുതലായവ ശമിക്കും.
(രാജു വൈദ്യർ 9633977412 )
xxxxxxxxxxxxxxxxxxxxxxxx

അംഗാരവല്ലി ഭാർഗി എന്നെല്ലാം അറിയപ്പെടുന്ന ചെറുതേക്ക് നാലഞ്ചു തരം ഉണ്ട് . ക്ലെറോറൻഡ്രം സെറാറ്റം എന്ന സസ്യം ആണ് ചെറുതേക്ക് എന്ന് ഇവിടെ പ്രതിപാദിക്കുന്നത് ററേറക്ക സെറാറ്റെ എന്ന പേരിലും ഇത് അറിയപെടുന്നുണ്ട് . പ്രിക്കാസ്മ പ്രാസിയോയിഡസ് – എന്ന സസ്യവും പ്രേംന ഹെർബേഷ്യം എന്ന സസ്യവും ചെറുതേക്ക് എന്ന് അറിയപെടുന്നു. ക്ലെറോ ഡൻഡ്രം സിഫോണ്സ് എന്ന സസ്യവും ചെറുതേക്കിന് പകരം ഉപയോഗിക്കുന്നുണ്ട്.

ക്ലെറോറൻഡ്രം സെറാറ്റം എന്ന സസ്യവും ററേറക്ക സെറാറ്റെ എന്ന സസ്യവും കേരളത്തിൽ ചെറുതേക്കായി ഉപയോഗിച്ചു വരുന്നു.

ചെറുതേക്ക് കാട്ടുതേക്ക് എന്നും വാതമടക്കി എന്നും തിരണിക്കമരം എന്നും പ്രാദേശികമായി അറിയപ്പെടുന്നു.

ചെറുതേക്ക് തിക്ത കടു രസവും രൂക്ഷ ലഘു ഗുണവും ഉഷ്ണ വീര്യവും വിപാകത്തിൽ കടുവും ആണ് . പാചനീയവും ദീപനീയവും ആണ് . ഗുൻമൻ രക്ത ദോഷം ശോഫം ചുമ കഫം ശ്വാസരോഗങ്ങൾ പീനസം ജ്വരം മുതലായവ ശമിപ്പിക്കും.

ചർമത്തിലും അസ്ഥിയിലും മറ്റും ബാധിക്കുന്ന ബാക്ടീരിയ രോഗങ്ങൾ പയറില്ല ജനുസിൽ പെട്ട ബാക്ടീരിയകൾ ഉണ്ടാക്കുന്ന സിഫിലിസ് പിന്റ ബജൽ യോസ് മുതലായ ചർമ രോഗങ്ങൾ മുതലായവയിൽ ചെറുതേക്ക് ഉപയോഗിക്കാവുന്നതാണ് .

ചെറുതേക്കിന്റെ ഇലയും ഇളയ വേരുകളും അരച്ച് ഇൻഫക്ഷൻ ഉള്ള ഭാഗത്ത് ഒരു തുണി കെട്ടിയ ശേഷം ആ തുണിയിൽ കനത്തിൽ തേക്കുക. ഉണങ്ങുമ്പോൾ ഇതിന്റെ നീരുകൊണ്ട് നനക്കുക. ഒന്നു രണ്ടു മണിക്കൂറിനു ശേഷം ഇത് നീക്കം . ചെയ്യാം. ഇതുകൊണ്ട് സിഫിലിസ് പോലുള്ള ചർമ രോഗങ്ങൾ ശമിക്കും. കുഷ്ടരോഗത്തിലും ഉപയോഗിക്കാം. തൊലിയിൽ നേരിട്ട് തേച്ചാൽ ഉണങ്ങിയ ശേഷം അത് നീക്കുമ്പോൾ തൊലി അടർന്ന് പോകാം.

തലവേദന കോളറ അർശസ് അജീർണം സന്ധിവാതം (ആർതറൈറ്റിസ്) ആമവാതം ( റുമറ്റോയിഡ് ആർതറൈറ്റിസ് ) എന്നിവക്കെല്ലാം ചെറുതേക്ക് ഫലപ്രദമാണ് . സന്ധി വേദനകളിൽ എല്ലാം പ്രയോഗിക്കാവുന്നതാണ്. ചെറുതേക്കിന്റ തണ്ട് കഷായം വച്ച് കഴിച്ചാൽ കോളറയും വയർ വേദനയും ശമിക്കുന്നതാണ് .

ചെറുതേക്കിന്റെ ഫലം വായിലിട്ട് ചവച്ച് നീരിറക്കിയാൽ ഉദരവായു (ആന്ത്രവായു) ശമിക്കും. ചെറുതേക്കിന്റെ ഒരു പിടി ഇളയ വേരോ വേരിലെ തൊലിയോ എടുത്ത് 12 ഗ്ലാസ് വെള്ളത്തിൽ കഷായം വച്ച് വറ്റിച്ച് ഒന്നര ഗ്ലാസ് ആക്കി സേവിച്ചാൽ വയർ വേദന മലേറിയ ജ്വരം ബ്രോങ്കൈറ്റിസ് ന്യൂമോണിയ മുതലായവ ശമിക്കും. ഈ കഷായം കൊണ്ട് ചൂടോടെ ധാര കോരിയിൽ ശോഫം ശമിക്കും.

ചെറുതേക്കിന്റെ വേരും കാട്ടുവേപ്പിന്റെ വേരും സമം ഉണക്കി പൊടിച്ച് വൈകിട്ട് തേൻ ചേർത്തോ ഉച്ചക്ക് മോരു ചേർത്തോ യുക്തി പൂർവം സേവിച്ചാൽ വയർവേദന ശമിക്കും . കുട്ടികൾക്ക് അജീർണം മൂലം വയർവേദന ഉണ്ടായാൽ ചെറുതേക്കിന്റെ ഇല അരച്ച് വയറ്റത്ത് തേക്കുകയോ സ്വരസം തേക്കുകയോ ചെയ്താൽ ശമനം കിട്ടും. നെറ്റിയിൽ തേച്ചാൽ തലവേദന ശമിക്കും. ചൊറിച്ചിൽ ഉള്ള ഭാഗത്ത് തേച്ചാൽ ചൊറിച്ചിൽ ശമിക്കും. വ്രണങ്ങളിൽ തേച്ചാൽ വ്രണരോപണമാണ്.

സർപ്പദംശനം ഏറ്റാൽ . പിന്നീടവിടെ പലർക്കും വ്രണം ഉണ്ടാകാറുണ്ട് . ചെറുതേക്കിന്റെ ഇല കഷായം വച്ച് അതിൽ എണ്ണയും നെയ്യും ചേർത് കുറുക്കി പേസ്റ്റ് പോലെ ആക്കി ലേപനം ചെയ്താൽ വ്രണം നികന്ന് കരിയും എന്ന് ഗ്രന്ഥങ്ങളിൽ കാണുന്നു. വൃഷണവീക്കം ( ഹൈഡ്രോസൈൽ) എന്ന രോഗത്തിനും വെരിക്കോസൈൽ എന്ന രോഗത്തിലും വൃഷണ വീക്കത്തിലും ആന്ത്രവ്യദ്ധി (ഹെർണിയ ) യിലും ചെറിയ ഉള്ളി ചെറുതേക്കിൻ വേര് വള്ളിയുഴിഞ്ഞ കഴഞ്ചിക്കുരു അടക്കമണിയൻ കൊടുവേലി കിഴങ്ങ് തിപ്പലി പെരും കുരുമ്പ തഴുതാമ സമൂലം മുരിങ്ങ തൊലി എന്നിവ കഷായം വച്ച് രാവിലെയും ഉച്ചക്കും വൈകിട്ടും സേവിച്ചാൽ ശമനം കിട്ടും . ആവണക്കെണ്ണ മേൻ പൊടി ചേർത്ത് ശോധന വർദ്ധിപ്പിക്കുന്നത് ഹെർണിയക്ക് ഏറെ ഗുണകരമാണ്. ചെറുതേക്കിൽ വേര് കഷായം വച്ച് ബാർലി വെള്ളം ചേർത് ലേപനം ചെയ്താൽ ഹെർണിയ വീക്കം വറ്റും

മുയലിന്റെ തല കഷായം വച്ച് കർകടക ശൃംഗി ഇരട്ടിമധുരം ചെറുതേക്കിൻ വേര് തിപ്പലി ദേവതാരം അമുക്കുരം കാകോളി ക്ഷീരകാകോളി അരത്ത ജീവകം ഇടവകം കാട്ടുഴുത്തിൽ വേര് വിഴാലരി എന്നിവ കൽകമായി നെയ് കാച്ചി കഴിച്ചാൽ മെലിഞ്ഞവർ തടിക്കും കാകോളി ക്ഷീരകാകോളി ജീവകം ഇടവകം എന്നിവ കിട്ടുന്നില്ല എങ്കിൽ പ്രതിനിധി വർഗം ഇരട്ടി ചേർത്തുകൊള്ളണം. ഇത് വണ്ണാൻ മുതലായ കീഴ്ജാതിക്കാരുടെ ചികിത്സാ വിധികൾ ആയിരുന്നു.

അണ്ഡ വൃദ്ധി അന്ത്ര വൃദ്ധി മുതലായ എല്ലാ വൃദ്ധി രോഗങ്ങളിലും ( ഹെർണിയ – ഹൈഡ്രോസിൽ) പ്രയോഗിക്കാവുന്ന ചെറുതേക്ക് അടങ്ങിയ ബൃഹത് സൈന്ധവ തൈലം എന്നൊരു യോഗം ഉണ്ട്. ഇന്നിത് മാർക്കററിൽ ലഭ്യമാണോ എന്ന് അറിയില്ല. ഇന്തുപ്പ് മലങ്കാരക്ക കൊട്ടം ശതകുപ്പ ആറ്റുവഞ്ഞി തൊലി വയമ്പ് ഇരുവേലി ഇരട്ടിമധുരം ചെറുതേക്ക് ദേവതാരം ചുക്ക് കുമിഴിൽ വേര് പുഷ്കരമൂലം മേദ കാട്ടുമുളകിൽ വേര് കൊടുവേലി കിഴങ്ങ് (ശുദ്ധിദ്ധി ) കച്ചോലം വിഴാലരി അതിവിടയം തൃക്കോൽപ കൊന്ന അരേണുകം അമരിവേര് കൂവളത്തിൽ വേര് അയമോദകം തിപ്പലി ഭാഗദന്തി വേര് അരത്ത എന്നിവ എല്ലാം കൂടി 24 കഴഞ്ച് എടുത്ത് നാലിടങ്ങഴി ശുദ്ധജലത്തിൽ അരച്ചു കലക്കി ഇടങ്ങഴി ആവണക്കെണ്ണയോ നല്ലെണ്ണയോ ചേർത് കാച്ചിയരിച്ച് സേവിച്ചാൽ എല്ലാത്തരം വൃദ്ധി രോഗങ്ങളും ശമിക്കും. വാത നാശന സ്വഭാവം കൂടുതൽ ഉള്ളതുകൊണ്ട് ആവണക്കെണ്ണ കൂടുതൽ ഫലപ്രദം ആയിരിക്കും. ഇതാണ് ബൃഹത് സൈന്ധവ തൈലം .

പുനർന്നവാ ഗുളുച്യാദി ലേഹം
വൃക്ക രോഗം മൂലം കയ്യിലും കാലിലും മുഖത്തും മറ്റും ഉണ്ടാകുന്ന നീന് ഒരു ലേഹം ഉണ്ട് . ഈ യോഗത്തിന് അറിയപ്പെടുന്ന ഒരു പേര് ഇല്ല എങ്കിലും ചേരുവകളുടെ അടിസ്ഥാനത്തിൽ പുനർന്നവ ഗുളുച്യാദി ലേഹം എന്ന് പറയാം . എട്ടു പലം തഴുതാമ വേര് എട്ടിടങ്ങഴി വെള്ളത്തിൽ കഷായം വച്ച് രണ്ടിടങ്ങഴിയാക്കി പിഴിഞ്ഞരിച്ച് അതിൽ നാലു പലം ശർക്കര കലക്കി കുറുക്കി കൊഴുത്തു വരുമ്പോൾചിറ്റമൃതിന്റെ ഊറൽ (നൂറ് ) മരമങ്ങൾ തൊലി വരട്ടുമഞ്ഞൾ കൊടുവേലി കിഴങ്ങ് ചെറുതേക്ക് ദേവതാരം എന്നിവ നാലുകഴഞ്ചു വീതം ഉണക്കി പൊടിച്ചതും ചേർത്ത് ഇളക്കി വാങ്ങി ആറിയാൽ തേനും ചേർത്ത് യോജിപ്പിച്ച് വച്ചിരുന്ന് രോഗബലവും ദേഹബലവും അതു സരിച്ച് അനുയോജ്യമായ മാത്രയിൽ സേവിച്ചാൽ വൃക്കരോഗം മൂലമുള്ള ശോഫങ്ങൾ ശമിക്കും.

ആ വീരക്കുരു ചെറുതേക്കിൻ വേര് മഞ്ഞൾ മരമഞ്ഞൾ തൊലി തേററാമ്പരൽ ചന്ദനം ബ്രൗൺ നിറമുള്ള നാടൻ പഞ്ചസാര വിഴാലരി രാമച്ചം ഇരട്ടിമധുരം ചുക്ക് കുരുമുളക് തിപ്പലി ചിറ്റമൃത് പരുത്തിക്കുരു വിളാർമരപ്പശ കരിങ്ങാലി ശതാവരിക്കിഴങ്ങ് കീഴാർനെല്ലി എന്നിവ എല്ലാം സമമായി എടുത്ത് ഉണക്കി പൊടിച്ച് ശുദ്ധമായ തേൻ ചേർത് സേവിച്ചാൽ ഏതൊരു തരം പ്രമേഹവും കുറയും.

ധന്വന്തിരം നെയ്യ്
എരുക്കിൽ വേര് ആനയടിയൻ വേര് ചേർക്കുരു ഉങ്ങിന്റെ വേരിലെ തൊലി നീർമാതളത്തിൽ വേരിലെ തൊലി കാട്ടുതിപ്പലി വേര് എന്നിവ മൂന്നു പലം വീതം എടുക്കുക. യവം ലന്തക്കുരു മുതിര എന്നിവ ഓരോ പലം വീതം എടുക്കുക. ഇവ കഷായം വച്ച് കാട്ടുതിപ്പലി വേര് കാട്ടു മുളകിൽ വേര് തിപ്പലി യവം അടക്കമണിയൻ വേര് തൃക്കോൽപ കൊന്ന വിഴാലരി കമ്പിപ്പാല വേരിലെ തൊലി ചെറുതേക്കിൽ വേര് ആറ്റുവഞ്ഞി തൊലി ചുക്ക് എന്നിവ കൽക്കമായി വിധിപ്രകാരം നെയ് കാച്ചി സേവിച്ചാൽ ഇരുപത് പ്രകാരത്തിലുള്ള പ്രമേഹവും ശമിക്കും. പ്രമേഹ പിടകകളും കൈവിഷം കൂട്ടു വിഷം മുതലായവയും പാണ്ഡു രോഗങ്ങളും വിദ്രധിയും ഗുൻമവും അർശസും ശോഷവും ശോഫവും മഹോദരവും കുഷ്ടവും ഉൻമാദവും ( ഭ്രാന്ത്) അപസ്മാരവും ശമിക്കും. സഹസ്രയോഗത്തിൽ പറയുന്ന ധന്വന്തിരം ഘൃതവുമായി ഇതിന് അൽപം വ്യത്യാസം ഉണ്ട്.

അമൃതാദി കഷായം
സഹസ്രയോഗത്തിൽ ജ്‌വരത്തിനും ഇക്കിളിനും വിസർപ്പത്തിനും മറ്റും വ്യത്യസ്ഥമായ അമൃതാദി കഷായങ്ങൾ പറയുന്നുണ്ട്. പ്രമേഹ കുരുക്കൾ കുഷ്ടരോഗം വിസർപ്പം വിദ്രധി രക്തവാതം മുതലായി തൊലിയെ ദുഷിപ്പിക്കുന്ന രോഗങ്ങളിൽ എല്ലാം ഫല പ്രദമായ മറ്റൊരു അമൃതാദി കഷായം ആണ് ഇത് . പ്രത്യേകിച്ചും പ്രമേഹ രോഗികളിൽ ഇത്തരം രോഗം വന്നാൽ അസാദ്ധ്യമായിത്തീരും . അവർക്കും ഈ കഷായം ഫലപ്രദമാണ്

ചിറ്റമൃത് മുത്തങ്ങ ചുക്ക് വയമ്പ് മഞ്ഞൾ മരമഞ്ഞൾ തൊലി കുടകപ്പാലയരി മഞ്ചട്ടി കണ്ടകാരിചുണ്ട വേപ്പിൽ തൊലി പടവലത്തണ്ട് കൊട്ടം കടുകുരോഹിണി ചെറുതേക്കിൻ വേര് വിഴാലരിക്കാമ്പ് പെരും കുരുമ്പ വേര് ദേവതാരം കുഞ്ഞുണ്ണി ചുക്ക് ബ്രഹ്മി പാടക്കിഴങ്ങ് ശതാവരിക്കിഴങ്ങ് കരിങ്ങാലിക്കാതൽ തൃഫലത്തോട് പുത്തരിച്ചുണ്ട വേര് മലവേപ്പിൽ തൊലി വേങ്ങക്കാതൽ കൊന്നതൊലി തൃക്കോൽപ കൊന്ന കാർകോലരി രക്ത ചന്ദനം നീർമാതളം ആവിൽ തൊലി പരുവതൊലി ആടലോടക വേര് പർപടകപുല്ല് നന്നാറി കിഴങ്ങ് അതിവിടയം കൊടിത്തൂവ വേര് കാട്ടു വെള്ളരി വേര് ഇരുവേലി എന്നിവ വൈദ്യയുക്തി അനുസരിച്ച് കഷായം വച്ച് സേവിച്ചാൽ മേൽ പറഞ്ഞ രോഗങ്ങൾ ശമിക്കും.

നാഗരാദി തൈലം.
ചുക്ക് ഒരു തുലാം കൊടുവേലി ഒരു തുലാം ദേവതാരം അരത്തുലാം ആ വിത്തോലും ഉങ്ങിൻ തോലും കൂടി അരത്തുലാം. മുത്തങ്ങ കരിങ്ങാലിക്കാതൽ തൃഫല നാഗദന്തി വേര് എരുക്കിൽ വേര് ഗുൽഗുലു എന്നിവ എല്ലാം കൂടി അരത്തുലാം. ഇവ കഷായം വച്ച് ഇരട്ടി പാലും കൂട്ടി കച്ചോലം പുഷ്ക്കരമൂലം കുറിച്ചൂലി അടക്കമണിയൻ തിപ്പലി കാട്ടുതിപ്പലി ആനത്തിപ്പലി ചെറുതേക്ക് മഞ്ഞൾ മരമഞ്ഞൾ വയമ്പ് മുത്തങ്ങ ഏലം ഇലവർങം പച്ചില നാഗപ്പൂവ് മഞ്ചട്ടി ചന്ദനം അകിൽ പാച്ചോറ്റി തൊലി തൃഫല കൊട്ടം എന്നിവ കൽകമായി കാച്ചിയരിച്ച തൈലം തേച്ചാൽ നീർവീഴ്ച കഫജമായ രോഗങ്ങൾ മുഖരോഗം പല്ലിളക്കം മുതലായ കഴുത്തിനു മേലുള്ള രോഗങ്ങൾ എല്ലാം ശമിക്കും. ഇന്ന് നീർവീഴ്ച ധാരാളം പേരിൽ കണ്ടുവരുന്ന ഒരു രോഗമാണ്. പലരും ഇതിന് പ്രതിവിധി തേടുന്നുണ്ട്. അവർക്കായിട്ടാണ് ഈ യോഗം കുറിക്കുന്നത്.

ഇരട്ടിമധുരം ചെറുതേക്കിൻ വേര് അടപതിയൻ കിഴങ്ങ് ദേവതാരം എന്നിവ 15 ഗ്രാം വീതം നുറുക്കി ചതച്ച് കോട്ടൺ തുണി കൊണ്ട് കിഴിയായി കെട്ടി കലത്തിലിട്ട് 300 മില്ലി പാലും ഒരു ലിറ്റർ വെള്ളവും ഒഴിച്ച് കഷായം വച്ച് പാലളവാക്കി കിഴി പിഴിഞ്ഞ് മാറ്റി 150 മില്ലി വീതം രാവിലെയും വൈകിട്ടും സേവിക്കുക . ഇത് ഗർഭിണിക്ക് ഒന്നാം മാസത്തിൽ കൊടുക്കേണ്ട പാൽകഷായം ആണ്. തുടർന്ന് എല്ലാ മാസവും കൊടുക്കുന്ന കഷായത്തിന്റെ ഫലപ്രാപ്തി വർദ്ധിപ്പിക്കാൻ ഈ കഷായം സഹായിക്കും. ഗർഭം അലസാതിരിക്കാനും ( ഗർഭസ്ഥാപനം ) ഇത് നല്ലതാണ്. എല്ലാ മാസവും കുറുന്തോട്ടി മാത്രം പാൽകഷായം വച്ച് കഴിക്കുന്ന പതിവും നിലനിൽക്കുന്നുണ്ട്.

ഗർഭം കണക്കാക്കുന്നത് ഒരു മാസം 28 ദിവസം എന്ന കണക്കിനാണ്.
( ഷാജി ഗ്യഹവൈദ്യം 95398 43856 )
xxxxxxxxxxxxxxxxxxxxxxxx

ചുക്ക് തിപ്പലി ചെറുതേക്ക് എന്നിവ സമമായി എടുത്ത് ചൂർണിച്ച് തേൻ ചേർത് ദിവസം രണ്ടോ മൂന്നാ പ്രാവശ്യം സേവിച്ചാൽ വിട്ടുമാറാതെ നിൽക്കുന്ന തമകശ്വാസത്തിന് ശമനം കിട്ടും. ശ്വാസകോശത്തിന് ബലം കിട്ടും.

ചുക്കും ചെറുതേക്കിൽ വേരും പൊടിച്ച് ഇഞ്ചിനീരു ചേർത് സേവിച്ചാൽ രണ്ടോ മൂന്നോ ദിവസം കൊണ്ടു തന്നെ കഫം വർദ്ധിച്ചുണ്ടാക്കുന്ന ചുമയും വലിവും ശമിക്കും. കഫം പോയി ശ്വാസകോശം ശുദ്ധമാകും. ഉഷ്ണവീര്യമായതു കൊണ്ട് ഇത് രണ്ടോ മൂന്നോ ദിവസത്തിൽ കൂടുതൽ ഉപയോഗിക്കരുത്.

ചെറുതേക്കും ദേവതാരവും വയമ്പും മക്കി കടുക്കയും (കുരുവില്ലാ കടുക്ക ) സമമായി എടുത്ത് പൊടിച്ച് ചൂടുവെള്ളത്തിൽ കലക്കി രാവിലെയും വൈകിട്ടും സേവിച്ചാൽ കുഞ്ഞുങ്ങൾക്ക് സന്നിമൂലം ഉണ്ടാകുന്ന വയറിളക്കവും മറ്റു വിഷമങ്ങളും ശമിക്കും.
(വേണുഗോപാൽ വൈദ്യർ 97452 74502 )
xxxxxxxxxxxxxxxxxxxxxxxx

ചെറുതേക്ക് വേരും ത്രികടുവും എള്ളും 10 ഗ്രാം വീതം ചേർത്ത് കഷായം വെച്ച് കായം മേമ്പൊടി ചേർത്ത് കഴിക്കുക. ഇത് കൃത്യമായ ആർത്തവത്തിനും ആർത്തവ വേദന കുറയാനും നല്ലതാണ്.

ചെറുതേക്കിൻ വേരും തിപ്പലിവേരും പൊടിച്ചു ശർക്കരയും തേനും ചേർത്ത് കൊടുക്കുന്നത് ആസ്ത് മയും ചുമയും കുറയ്ക്കാൻ നല്ലതാണ്.

ഇന്തുപ്പ് (പാകത്തിന്) ചുക്ക്, ചെറുതേക്ക് വേര് ഇവ 5ഗ്രാം വീതം അരച്ച് പാലിൽ കൊടുത്താൽ മറുപിള്ള വീഴും.
(തുഷാര വൈദ്യ.
xxxxxxxxxxxxxxxxxxxxxxxx

പൌഷ്കരാദി കഷായം: ചെറുതേക്ക്, കുമ്പിൾ വേര്, പുഷ്കര മൂലം, ചുക്ക്, ചെറു തിപ്പലി, ഇവ കഷായം വച്ചു സേവിക്കുക.ചുമ, ശ്വാസം, ഹൃദയത്തിനുള്ള പിടിത്തം, ഇവശമിക്കും.( പഴയഎഴുത്ത് പുസ്തകം)
(മോഹൻ കുമാർ വൈദ്യർ 94470 59720)
xxxxxxxxxxxxxxxxxxxxxxxx

മുഞ്ഞ വേര് കുറുന്തോട്ടിവേര് ആവണക്കിൽ വേര് ചെറുതേക്കിൽ വേര് കൊട്ടം ചുക്ക് എന്നിവ കഷായം വച്ച് സേവിച്ചാൽ ശ്വാസം കാസം ഇക്കിൾ മുതലായവ ശമിക്കും.

എള്ള് കഷായം വച്ച് ചുക്ക് കുരുമുളക് തിപ്പലി ചെറുതേക്കിൻ വേര് എന്നിവ പൊടിച്ച് ശർക്കരയും ചേർത് മേൻപാടിയിട്ട് സേവിച്ചാൽ രക്ത ഗുൻമനും ശുഷ്കാർതവവും ശമിക്കും . രക്തം വർദ്ധിക്കും .

ചെറുതേക്കിൻ വേര് തിപ്പലി ചുക്ക് കർക്കടകശൃംഗി എന്നിവ പൊടിച്ചു വച്ചിരുന്ന് തേൽ ചേർത് കുറേശെ പലവട്ടം സേവിച്ചാൽ കുട്ടികൾക്ക് ഉണ്ടാക്കുന്ന ചുമ കഫക്കെട്ട് ഏങ്ങൽ ശ്വാസം മുട്ട് എന്നിവ ശമിക്കും.
(പ്രസാദ് വൈദ്യർ +97339 027245)
xxxxxxxxxxxxxxxxxxxxxxxx
xxxxxxxxxxxxxxxxxxxxxxxx
xxxxxxxxxxxxxxxxxxxxxxxx
xxxxxxxxxxxxxxxxxxxxxxxx
ചെറുതേക്ക് – ഭാഗം 2
തിപ്പലി, ശതകുപ്പ ,പുങ്കിന്‍തൊലി, ആവിത്തൊലി, ദേവതാരം, ചെറുതേക്ക്, പഴമുതിര, എളള്, വെള്ളുള്ളി ഇവ കൊണ്ടുളള കഷായം കായം മേമ്പൊടി ചേര്‍ത്തു സേവിക്കുക. രക്തഗുന്മം  ശമിക്കും

കാരെളളു കഷായത്തില്‍ ചുക്ക് ,കുരുമുളക് ,തിപ്പലി ,കായം ,ചെറുതേക്ക് ,ഇവയുടെ പൊടിയും  ശര്‍ക്കരയും ചേര്‍ത്ത് സേവിച്ചാല്‍ രക്തഗുന്മം   ശമിക്കും. സ്ത്രീകള്‍ക്ക് നഷ്ടപ്പെട്ടുപോയതായ രജസ്സ് ഉണ്ടാകുകയും ചെയ്യും.

കടുക്കാത്തോട്, കുമിഴിന്‍വേര്, ചുക്ക്, മുത്തങ്ങാക്കിഴങ്ങ്, വയമ്പ്, പുത്തരിച്ചുണ്ടവേര്, കൊത്തമ്പാലരി, ദേവതാരം, ചെറുതേക്ക്, പർപ്പടകപ്പുല്ല്, ഇവ കഷായം വച്ച് തണുത്തതിനുശേഷം തേനും  അല്പം കായവും മേമ്പൊടിചേര്‍ത്തു സേവിക്ക. വയറ്റുവേദന,  വായുക്ഷോഭം, ദഹനക്കുറവ്, ചുമ, അരുചി, വായ് വരള്‍ച്ച ,ഇവയോടു കൂടിയ കഫജ്വരം ശമിക്കും
കണ്ടകാരിചുണ്ട, അമൃത്, ചെറുതേക്ക്, ചുക്ക്, കുടകപ്പാലയരി, കൊടിത്തൂവവേര്, പുത്തരിച്ചുണ്ടവേര്, രക്തചന്ദനം,  മുത്തങ്ങാക്കിഴങ്ങ്, പടവലതണ്ട്, കടുകുരോഹിണി, ഇവ കഷായം വച്ചു സേവിക്കുക; പിത്തജ്വരം, സര്‍വ്വാംഗസന്താപം, തണ്ണീര്‍ദാഹം,  അരുചി, ഛര്‍ദ്ദി, ചുമ, ഹൃദയശൂലം, ഇരുപുറങ്ങളിലുമുളള വേദന, ഇവ ശമിക്കും

പർപ്പടകപ്പുല്ല്, മുത്തങ്ങാക്കിഴങ്ങ്, ദേവതാരം, ചെറുതേക്ക്, ചെറുതിപ്പലി, ചുക്ക്, കൊത്തമല്ലി, കൊടിത്തൂവവേര്, ഇവ കഷായം വച്ചു സേവിക്കുക; വാതപ്രധാനമായും കഫപ്രധാനമായുമുളള ജ്വരങ്ങള്‍ ശമിക്കും

ചെറുതേക്ക് , ചുക്ക്, വേപ്പിന്‍തൊലി, പുത്തരിച്ചുണ്ടവേര്, തിപ്പലി, പാടക്കിഴങ്ങ്,വരട്ടുമഞ്ഞള്‍, മരമഞ്ഞൾത്തൊലി, ബ്രഹ്മി, ത്രിഫലത്തോട്, അമൃത്, താമരയല്ലി, കടുകുരോഹിണി, ആടലോടകവേര്, വയമ്പ്,
കാർകോലരി, മഞ്ചട്ടി,അതിവിടയം, കൊടിത്തൂവവേര്,  കൊടുവേലിക്കിഴങ്ങ്, കാട്ടുതിപ്പലിവേര്, കൊന്നത്തൊലി, കാട്ടുവെള്ളരിവേര്, കുടകപ്പാലയരി, മുത്തങ്ങാക്കിഴങ്ങ്, യവംധാന്യം, പെരുങ്കുരുമ്പവേര്, പടവലതണ്ട്, പച്ചില, രക്തചന്ദനം,  ത്രികൊല്പ്പക്കൊന്ന, പർപ്പടകപ്പുല്ല്, നറുനീണ്ടിക്കിഴങ്ങ്, വിഴാലരിപ്പരിപ്പ്, കരിങ്ങാലിക്കാതൽ, ഇവ ഗോമൂത്രത്തില്‍ കഷായം വച്ചു സേവിക്കുക. (ഈ മരുന്നുകള്‍ പൊടിച്ച് ഗോമൂത്രത്തിലിട്ട് സൂര്യതാപം കൊണ്ടു വറ്റിച്ചു സേവിക്കണമെന്നും പക്ഷമുണ്ട്) എന്നാല്‍ ദൃഷ്ടങ്ങളായിരിക്കുന്ന പതിനെട്ടുവിധ കുഷ്ഠങ്ങളും ശമിക്കും

ചെറുതേക്ക്, അമൃത്, കുമിഴിന്‍വേര്, കൂവളവേര്, പാതിരിവേര്, പയ്യാഴാന്തവേര്, മുഞ്ഞവേര്, ഓരിലവേര്, മൂവിലവേര്, ചെറുവഴുതിനവേര്, വെണ്‍വഴുതിനവേര്, ഞെരിഞ്ഞിൽ, ദേവതാരം,  ആടലോടകവേര്, തഴുതാമവേര്,മുത്തങ്ങാക്കിഴങ്ങ്, കൊടിത്തൂവവേര്, കുറുന്തോട്ടിവേര്, ആവിത്തൊലി, കാട്ടുതിപ്പലിവേര്, കാട്ടുമുളകിൻവേര്, കൊടുവേലിക്കിഴങ്ങ്, ചുക്ക്, ചെറുതിപ്പലി, ഇവ കഷായം വച്ചു തണുത്തതിനുശേഷം തേന്‍ മേമ്പൊടിചേര്‍ത്തു സേവിക്കുക; രാജയക്ഷ്മാവു  ശമിക്കും

ചെറുത്തേക്ക് എടുത്തു അകത്തെ കുരു മൂന്നെണ്ണം അരച്ച് പാലിൽ ചേർത്ത് കഴിച്ചാൽ മൂത്രകല്ല് പോകും ഹകീം അസ്‌ലം തങ്ങൾ കല്പറ്റ
കൂവളത്തിന്‍വേര്, അമൃത്,പടവലതണ്ട്, ചെറുതേക്ക്, കച്ചോലക്കിഴങ്ങ്, പൊന്നാമരവേര്, വഴുതിനവേര്, മുത്തങ്ങാക്കിഴങ്ങ്, ദേവതാരം, ചുക്ക്, ആടലോടകവേര്, ഞെരിഞ്ഞിൽ, ഇവ കഷായം വച്ചു സേവിച്ചാല്‍ രാജയക്ഷ്മാവും മറ്റു ഉപദ്രവ വ്യാധികളും ശമിക്കും

ഏലം, ഇലവര്‍ങ്ഗം, പച്ചില, ചുക്ക്, കുരുമുളക്, തിപ്പലി, ചെറുവഴുതിനവേര്, ചെറുതേക്ക്, ഇവകൊണ്ടുളള കഷായം സേവിച്ചാല്‍ കഫം നിമിത്തമുണ്ടാകുന്ന അരുചി, നെഞ്ചുകലിപ്പ്, വായില്‍വെളളമൂറുക, ഒച്ചയടപ്പ് ഇവ ശമിക്കും

ചെറുതേക്ക്, പാച്ചോറ്റിത്തൊലി, കൂവളവേര്, ഇരട്ടിമധുരം,  എളള്, ഇവ കഷായം വച്ച് പിഴിഞ്ഞരിച്ചു സേവിക്കുക;  ഗുന്‍മം നിമിത്തം സ്ത്രീകള്‍ക്കുണ്ടാകുന്ന വേദന  ശമിക്കും

പുഷ്കരമൂലം (വെളളക്കൊട്ടം), കുമിഴിന്‍വേര്, ചെറുതേക്ക്, ചുക്ക്, ചെറുതിപ്പലി , ഇവ കഷായം വച്ചു സേവിക്കുക; കഫവര്‍ദ്ധയോടുകൂടിയ ചുമ, ശ്വാസം, ഹൃദയത്തിനുളള പിടിത്തം, ഇവ ശമിക്കും

ചെറുതേക്ക്,
കുമിഴിന്‍വേര്, നാന്മുകപ്പുല്ല്, , മുത്തങ്ങാക്കിഴങ്ങ്, കൊത്തമ്പാലരി, വയമ്പ്, കടുക്കാത്തോട്, കര്‍ക്കടകശൃംഗി, പർപ്പടകപ്പുല്ല്, ചുക്ക്, ദേവതാരം, ഇവകൊണ്ടുളള കഷായം തണുത്തതിനു ശേഷം തേനും  കായവും മേമ്പൊടിചേര്‍ത്തു സേവിക്കുക; വാതകഫകാസം, കണ്ഠരോഗം, ക്ഷയം, ശൂല, ചുമ ,ഇക്കിള്‍,ജ്വരം ഇവ ശമിക്കും

ചെറുതേക്ക്, മഞ്ചട്ടി, മുത്തങ്ങാക്കിഴങ്ങ്, കുടകപ്പാലയരി, അമൃത്, വെളളക്കൊട്ടം, ചുക്ക്, , കണ്ടകാരിച്ചുണ്ടവേര്, വയമ്പ്, വേപ്പിന്‍ത്തൊലി, മഞ്ഞള്‍, മരമഞ്ഞള്‍ത്തൊലി, ത്രിഫലത്തോട്, പടവലം, കടുകുരോഹിണി, പെരുങ്കുരുമ്പവേര്, വിഴാലരി, വേങ്ങക്കാതല്‍ ,കൊടുവേലിക്കിഴങ്ങ് ,ശതാവരിക്കിഴങ്ങ്, ബ്രഹ്മി, തിപ്പലി, കുടകപ്പാലവേരിലെത്തൊലി, ആടലോടകവേര്, കയ്യൂന്നിവേര്, പെരുമരത്തൊലി, പാടക്കിഴങ്ങ്, കരിങ്ങാലിക്കാതല്‍, ചന്ദനം , ത്രികോല്പക്കൊന്ന, നീര്‍മാതളത്തൊലി, പുത്തരിച്ചുണ്ടവേര്, കാര്‍കോലരി, കൊന്നത്തൊലി, മുരുക്കിന്‍തൊലി, ആര്യവേപ്പിന്‍തൊലി, പുങ്കിന്‍തൊലി, അതിവിടയം, ഇരുവേലി, കാട്ടുവെളളരിവേര്, കൊടിത്തൂവവേര്, നറുനീ ണ്ടിക്കിഴങ്ങ്, പര്‍പ്പടകപ്പുല്ല്, ഇവ സമം കഷായം വെച്ച് തിപ്പലിപ്പൊടിയും ഗുഗ്ഗുലു ശുദ്ധിചെയ്തും കൂടി മേമ്പൊടിചേര്‍ത്തു സേവിക്കുക ; പതിനെട്ടുവിധ കുഷ്ഠങ്ങളും വാതരക്തവും അര്‍ദ്ദിതവും ശമിക്കും ; ഉപദംശം എന്ന പേരുളള ലിംഗരോഗവും പെരുക്കാലും കാല്‍തരിക്കുന്നതും പക്ഷാഘാതവും ദുര്‍മ്മേദസ്സും നേത്രരോഗങ്ങളും ശമിക്കും

ചെറുതേക്ക് അരത്ത, കീഴാനെല്ലിവേര്, ആടലോടകവേര്, അകില്‍,കച്ചോലക്കിഴങ്ങ്, വെളുത്താവണക്കിന്‍വേര്, മുത്തങ്ങാക്കിഴങ്ങ്, കാട്ടുമുളകിൻവേര്, കല്ലൂർവഞ്ചിവേര്, നെല്ലിക്കാത്തോട്, , പടവലവളളി, പുഷ്കരമൂലം (വെളളക്കൊട്ടം), വരട്ടുമഞ്ഞള്‍, കരിംകുറുഞ്ഞിവേര്, ചുക്ക്,കൊടുവേലിക്കിഴങ്ങ്, കുമിഴിന്‍വേര്, കൂവളവേര്, പാതിരിവേര്, പയ്യാഴാന്തവേര്, മുഞ്ഞവേര്, ഓരിലവേര്, മൂവിലവേര്, ചെറുവഴുതിനവേര്, വെണ്‍വഴുതിനവേര്, ഞെരിഞ്ഞിൽ, ദേവതാരം, ഇവകൊണ്ടുണ്ടാക്കിയ കഷായത്തില്‍ ഇന്തുപ്പും തിപ്പലിപ്പൊടിയും മേമ്പൊടി ചേര്‍ത്തു സേവിക്കുക; ത്രിദോഷം കൊണ്ടുണ്ടാകുന്ന എല്ലാ വാതരോഗങ്ങളും ശമിക്കും

അരത്ത, വെളുത്താവണക്കിന്‍വേര്, അമൃത്, വയമ്പ്, കരിങ്കുറിഞ്ഞിവേര്, കാട്ടുമുളകിൻവേര്, ചെറുകുമിഴിന്‍വേര്, കാട്ടുമുളകിൻവേര്, ചെറുതേക്ക്, അയമോദകം, കൊടിത്തൂവവേര്, ജീരകം, പാടക്കിഴങ്ങ്, മുരാമാഞ്ചി, വിഴാലരിപ്പരിപ്പ്, കര്‍ക്കടകശ്യംഗി, ചുക്ക്, കുറുന്തോട്ടിവേര്, പെരുങ്കുരുമ്പവേര്, പുത്തരിച്ചുണ്ടവേര്, പടർച്ചുണ്ടവേര്, അതിവിടയം, കച്ചോലക്കിഴങ്ങ്,ത്രിഫലത്തോട്, തിപ്പലി, ചവര്‍ക്കാരം, രക്തചന്ദനം, കൊന്നത്തൊലി, തക്കോലപ്പുട്ടില്‍,  കുടകപ്പാലയരി, തഴുതാമവേര്, ഇവ കഷായം വച്ച് എട്ടിലൊന്നാക്കി പിഴിഞ്ഞരിച്ച് ഗുഗ്ഗുലു മേമ്പൊടിചേര്‍ത്തു സേവിക്കുക; സര്‍വ്വാംഗവാതം, ഏകാംഗവാതം, കാസശ്വാസങ്ങള്‍, ഹൃദ്രോഗം, ശൈത്യം, വേദന , തുനി,  പ്രതിതുനി, കണ്ഠരോഗങ്ങള്‍, അംഗങ്ങളിലുളള വേദന , വിറയല്‍, ഖല്വി, വിശ്വാചീ, ജിഹ്വാസ്തംഭം, അപതാനകം, ആമവാതം, പെരുക്കാല്‍, പല പ്രകാരത്തിലുളള സൂതികാരോഗങ്ങള്‍, ഇവയും വാതം, കഫം, ഇവ കോപിച്ചുണ്ടാകുന്ന മറ്റുരോഗങ്ങളുംം ശമിക്കും

മുഞ്ഞവേര്, കുറുന്തോട്ടിവേര്, വെളുത്താവണക്കിന്‍വേര്,ചെറുതേക്ക്, വെളളക്കൊട്ടം, ചുക്ക്, ഇവകൊണ്ടുളള കഷായം ഇക്കിള്‍, നെഞ്ചുവേദന,  ശ്വാസം, കാസം, ഇവയെ ശമിപ്പിക്കും.
പൊന്നാമരവേര്, വയമ്പ്, ചെറുതേക്ക്, ഇരട്ടിമധുരം, മുത്തങ്ങാക്കിഴങ്ങ്, ഇവ കഷായം വച്ചു പിഴിഞ്ഞരിച്ച് ആ കഷായത്തില്‍ പാല്‍ക്കഞ്ഞി ഉണ്ടാക്കി സേവിക്കുക; ഇക്കിള്‍ ശമിക്കും.

ചെറുതേക്ക്
ഈന്തപ്പഴം ,മുത്തങ്ങാക്കിഴങ്ങ്, നെല്ലിക്കാത്തോട്, നാല്ക്കോല്പക്കൊന്ന, മുന്തിരിങ്ങാപ്പഴം, കടുക്കാത്തോട്, അടയ്ക്ക, പാടത്താളിക്കിഴങ്ങ്, , കച്ചോലക്കിഴങ്ങ്, കൊട്ടം, ഇരുവേലി, അയമോദകം, കാട്ടുതിപ്പലിവേര്,ഞെരിഞ്ഞിൽ, തഴുതാമവേര്, കായഫലം, ഞാഴൽപ്പൂവ്, മഞ്ഞൾ, കരിംജീരകം, ആശാളി, അടക്കാമണിയൻ ,ത്രികൊല്പ്പക്കൊന്ന ,കീഴാനെല്ലി ,തൊട്ടാവാടി, ചെമ്മരത്തിന്‍തൊലി, പുങ്കിന്‍വേര്, ഇവ നാലു പലംവീതം.

മാഞ്ചി, ഏലം, ഇലവര്‍ങ്ഗം, പച്ചില, നാഗപ്പൂവ്, തിപ്പലി, ഗ്രാമ്പൂവ്, ജാതിക്കാ, ചന്ദനം, ഇരുമ്പിന്‍പൊടി, ഇവ രണ്ടു പലംവീതം. താതിരിപ്പൂവ് പലം ഏഴ്.

ഇവയെല്ലാം പൊടിച്ച് പൊടിയും ഇരുപത്തൊന്നു പലം ശര്‍ക്കരയും കൂടി നെയ്‌ തേച്ചു മയങ്ങിയ ഒരു വലിയ കുടത്തിലാക്കി
നൂറ്റിയെട്ടിടങ്ങഴി വെളളമൊഴിച്ച് അടച്ചുകെട്ടി അഞ്ചുദിവസം ഭൂമിയില്‍ കുഴിച്ചിട്ടേയ്ക്കുക.

ആറാം ദിവസമെടുത്ത് മുന്നൂറു ആനക്കുറുന്തോട്ടിയിലയും, ഇരുന്നൂറ് താമരപ്പൂവും ഇട്ട് പാത്രത്തിന്റെ വാ മൂടിക്കെട്ടി ശീലമണ്‍ചെയ്ത് ചെമ്പുകൊണ്ടുളള രണ്ടു യന്ത്രത്തിന്റെ നടുക്കുവച്ച് അടുപ്പേറ്റി അതിന്റെ അര്‍ക്കമെടുക്കുക. അര്‍ക്കമെടുക്കുന്ന സമയം യന്ത്രത്തിന്റെ മുകളില്‍ മുറയ്ക്കു വെളളം ഒഴിച്ച് പകര്‍ന്നുകൊണ്ടിരിക്കണം. ഇങ്ങനെ എടുത്ത അര്‍ക്കം രോഗിയുടെ ശരീരസ്ഥിതി നോക്കി ഒരു പലമോ അതില്‍ കുറച്ചോ കൊടുക്കുക ; എന്നാല്‍ വിഷൂചിക ,രാജയക്ഷ്മാവ് ,ഹൃദ്രോഗം ,ചുമ ,വിഷമജ്വരം ,നീര് ,തണ്ണീര്‍ദ്ദാഹം, വായുമുട്ടല്‍ ,പ്രമേഹം ,ബലക്ഷയം ,പാണ്ഡുരോഗം, ഇക്കിള്‍ ,തലയ്ക്കുണ്ടാകുന്ന സകലവിധ രോഗങ്ങള്‍, ഇവ ശമിക്കും. രുചി, അഗ്നിബലം, ഇവ വര്‍ദ്ധിക്കുകയും, ശുക്ളവൃദ്ധി ഉണ്ടാകുകയും ചെയ്യും.

👆 ഇത് കേവലം അറിവിനായ് എഴുതിയതാണ്. ആസവങ്ങളൊക്കെ ഇന്നതെ കാലത്ത് വാറ്റിയെടുക്കരുത് പുറത്തറിഞ്ഞാൽ അകത്ത് പോകും.🤐🤐

പുഷ്കരമൂലം തുലാം ഒന്ന്. കൊടിത്തൂവവേര് തുലാം അര. കൊത്തമ്പാലരി പലം ഇരുപത്തഞ്ച്. ചുക്ക്, കുരുമുളക്, തിപ്പലി, ഇവ മൂന്നുംകൂടി ഇരുപതുപലം. മഞ്ചട്ടി, കൊട്ടം, കുരുമുളക്, വ്ളാങ്കായ്, ദേവതാരം, വിഴാലരി ,കാട്ടുമുളകിൻവേര്, പാച്ചോറ്റിത്തൊലി , കാട്ടുതിപ്പലിവേര്, കുമിഴിന്‍വേര്, രാമച്ചം, അരത്ത, ചെറുതേക്ക്, ചുക്ക്, ഇവ രണ്ടുപലം വീതം. എല്ലാം കൂടി ചതച്ച് അറുപത്തിനാലിടങ്ങഴി വെളളത്തില്‍ കഷായംവച്ചു പതിനാറിടങ്ങഴിയാക്കി  പിഴിഞ്ഞരിച്ചു തണുത്തതിനു ശേഷം മുന്നൂറുപലം ശര്‍ക്കരയും ചേര്‍ത്തു കലക്കണം. താതിരിപ്പൂവ് പലം ഇരുപത്. കുരുമുളക്, നാഗപ്പൂവ്, ത്രികൊല്പ്പക്കൊന്ന, ഏലത്തരി, ഇലവര്‍ങ്ഗം, പച്ചില, ഇവ ഒരുപലം വീതം. തിപ്പലി നാഴി(നാലുപലം) ഇവയെല്ലാം പൊടിച്ചുചേര്‍ത്ത് നെയ്‌  തേച്ചു മയങ്ങിയ ഒരു കുടത്തിലാക്കി അടച്ചുകെട്ടി ഒരു മാസം വച്ചിരുന്നതിനു ശേഷമെടുത്ത് ബലത്തിനു തക്ക ഒരു മാത്ര  നിശ്ചയിച്ചു സേവിക്കുക; എന്നാല്‍ ക്ഷയം ,അപസ്മാരം ,ചുമ  ,രക്തപിത്തം  ,നീര് ,ഗുല്‍മം ,ഭഗന്ദരം,ഇവ ശമിക്കും.

ചെറുതേക്ക് കടുക്കാത്തോട് ഇരുന്നാഴി (എട്ടുപലം) നെല്ലിക്കാത്തോട് രണ്ടിടങ്ങഴി. ദശമൂലം അമ്പതുപലം. പുഷ്കരമൂലം കൊടുവേലിക്കിഴങ്ങ് ഇവ ഇരുപത്തഞ്ചുപലം വീതം. കൊടിത്തൂവവേര് പലം  പന്ത്രണ്ടര. അമൃത് പലം ഇരുപത്. കാട്ടുവെള്ളരിവേര് പലം അഞ്ച്. കരിങ്ങാലിക്കാതൽ പലം എട്ട്. വേങ്ങക്കാതല്‍ പലം നാല്. മഞ്ചട്ടി, ഇരട്ടിമധുരം, കൊട്ടം, വ്ളാങ്കായ്, ദേവതാരം, വിഴാലരി, കാട്ടുമുളകിൻവേര്, പാച്ചോറ്റിത്തൊലി, , ഏലാവാലുകം, താന്നിക്കാത്തോട്, തിപ്പലി, അടക്കാമണിയൻവേര്, കച്ചോലം, പതുമുകം, ഞാഴൽപ്പൂവ്, നറുനീണ്ടിക്കിഴങ്ങ്, മാഞ്ചി,നാഗപ്പൂവ്, അരേണുകം(വാല്‍മുളക്), ത്രികൊല്പ്പക്കൊന്ന, മഞ്ഞൾ, അരത്ത, ആട്ടുകൊട്ടപ്പാല, തഴുതാമവേര്, ശതകുപ്പ, കടുകുരോഹിണി, നാഗദന്തിവേര്, ഇവ ഒരു പലം വീതം എടുത്ത് അറുപത്തിനാലിടങ്ങഴി വെളളത്തില്‍ കഷായം വച്ചു നാലൊന്നാക്കി അതില്‍ അറുപതുപലം മുന്തിരിങ്ങാപ്പഴവും ഇരുപതുപലം താതിരിപ്പൂവും നാനൂ റുപലം ശര്‍ക്കരയും മുപ്പത്തിരണ്ടുപലം തേനും  വീഴ്ത്തി യോജിപ്പിച്ച് നെയ്‌ തേച്ചു മയങ്ങിയതും മാഞ്ചിയും,  കുരുമുളകും ഇട്ടു പുകച്ചതുമായ ഒരു കുടത്തിലാക്കി രണ്ടുപലം തിപ്പലിയും, ജാതിക്കാ, ഗ്രാമ്പൂവ്, ഇലവര്‍ങ്ഗത്തൊലി, ഏലത്തരി, പച്ചില, നാഗപ്പൂവ്, ഇവ മൂന്നുകഴഞ്ചുവീതവും എടുത്തു പൊടിച്ചുചേര്‍ത്ത് യോജിപ്പിച്ചു മൂന്നുകഴഞ്ചു കസ്തൂരിയുമിട്ട് അടച്ചുകെട്ടി പതിനഞ്ചുദിവസം വച്ചിരുന്നതിനു ശേഷം തേറ്റാമ്പരലിട്ടു തെളിച്ചെടുത്തു ബലത്തിനു  തക്ക മാത്രയനുസരിച്ചു സേവിക്കുക; എന്നാല്‍ ധാതുക്ഷയം അഞ്ചുവിധം കാസം ആറുവിധം അര്‍ശസ്സ് എട്ടുതരം മഹോദരം, പ്രമേഹം, അരുചി, പാണ്ഡുത്വം, സര്‍വ്വവിധ വാതരോഗം, ആമദോഷം, വായുമുട്ടല്‍, ഛര്‍ദ്ദി, പതിനെട്ടുവിധം കുഷ്ഠം, ശരീരശോഷം, ശൂലം, ഭഗന്ദരം, കല്ലടപ്പ്, മൂത്രകൃഛ്റം, അശ്മരി, ഇവ ശമിക്കും. മെലിഞ്ഞവര്‍ക്ക് ബലവും ശരീരപുഷ്ടിയും ഉണ്ടാകും. ഈ ഹരീതക്യാസവം തേജസ്സ്, വീര്യം, ബലം, ഇവയെ ഉണ്ടാകുന്നതും കാമപുഷ്ടിയെ ചെയ്യുന്നതും പ്രസവിക്കാത്ത സ്ത്രീകള്‍ക്ക് സന്താനത്തെ പ്രദാനം   ചെയ്യുന്നതുമാകുന്നു

ചെറുതേക്ക്
ചന്ദനം,  ഇരട്ടിമധുരം, വെളളക്കൊട്ടം, അമുക്കുരം, ദേവതാരം, രാമച്ചം, ചെങ്ങഴുനീർക്കിഴങ്ങ്, മാഞ്ചി , പച്ചില, അകില്‍, വരട്ടുമഞ്ഞള്‍, കുറുന്തോട്ടിവേര്,ഇരുവേലി, നാഗപ്പൂവ്, നാന്മുകപ്പുല്ല്, മഞ്ചട്ടി, നറുനീണ്ടിക്കിഴങ്ങ്, തകരം, വെരുകിന്‍പുഴുക്, ശതകുപ്പ, അരേണുകം, ചിറ്റേലം, മുത്തങ്ങാക്കിഴങ്ങ്, ഇലവര്‍ങ്ഗം, കച്ചോലക്കിഴങ്ങ്, , ഇവ നാലിരട്ടി പൂക്കൈതവേര്‍ കഷായത്തില്‍ അരച്ചുകലക്കി എണ്ണയും പാലും ചേര്‍ത്ത് കാച്ചിയരിച്ചു തേയ്ക്കുക;  രക്തവാതം ശമിക്കും. നേത്രരോഗങ്ങളും, രക്തപിത്തം,മുതലായ മറ്റനേകം  രോഗങ്ങളും ശമിക്കും. പുഴുക്   പാത്രപാകത്തില്‍ ചേര്‍ത്തുകൊളളണം

ചെറുതേക്ക്,
ചുക്ക് തുലാം രണ്ട്. കൊടുവേലിക്കിഴങ്ങ് തുലാം ഒന്ന്. ദേവതാരം പലം അന്‍പത്. പുങ്കിന്‍തൊലി, ആവിത്തൊലി, ഇവ ഇരുപത്തഞ്ചുപലം. കറിവേലപ്പട്ട, ത്രിഫലത്തോട്, കുടഞെണുങ്ങ്, നാഗദന്തിവേര്, എരുക്കിന്‍വേര്, ഗുഗ്ഗുലു, ഇവ എല്ലാം കൂടെ പലം പന്ത്രണ്ടര. ചതയ്ക്കേണ്ടവ ചതച്ച് മുപ്പത്തിരണ്ടിടങ്ങഴി വെളളത്തില്‍ കഷായം വച്ച് എട്ടിങ്ങഴിയാക്കി പിഴിഞ്ഞരിച്ച് നാലിടങ്ങഴി എണ്ണയും കല്‍ക്കത്തിന്  കച്ചോലക്കിഴങ്ങ്, പുഷ്കരമൂലം, കുറിച്ചൂലി, അടക്കാമണിയൻവേര്, അത്തിത്തിപ്പലി,ചെറുതിപ്പലി ,കാട്ടുതിപ്പലിവേര്, , അരത്ത, പൊന്മഴുക്, വരട്ടുമഞ്ഞള്‍, മരമഞ്ഞൾത്തൊലി, വയമ്പ്, മുത്തങ്ങാക്കിഴങ്ങ്, ഏലത്തരി, ഇലവര്‍ങ്ഗത്തൊലി,പച്ചില, നാഗപ്പൂവ്, മഞ്ചട്ടി,ചന്ദനം, അകില്‍, പതുമുകം, ജടാമാഞ്ചി, പാച്ചോറ്റിത്തൊലി, ത്രിഫലത്തോട്, വെളളക്കൊട്ടം, ഇവ മൂന്നുകഴഞ്ചുവീതം അരച്ചുകലക്കി എട്ടിടങ്ങഴി പാലും കൂട്ടി കാച്ചിയരിക്കണം. ഇതുസേവിക്കുന്നതിനും,  തേച്ചുകുളിക്കുന്നതിനും,  കവിള്‍ക്കൊളളുന്നതിനും , നസ്യം ചെയ്യുന്നതിനും,  ഉദ്വര്‍ത്തത്തിനും,  വസ്തിപിടിക്കുന്നതിനും,  ഉപയോഗിക്കാം. എല്ലാവിധ മുഖരോഗങ്ങളേയും ഇതു ശമിപ്പിക്കും

ചെറുതേക്ക്,
അടവതിയൻകിഴങ്ങ്, മുത്തങ്ങാക്കിഴങ്ങ്, തുളസിവേര്, ഇലവര്‍ങ്ഗം, ചിറ്റേലം, പേരേലം, പുഷ്കരമൂലത്തിന്‍വേര് (വെളളക്കൊട്ടം) ,ചണ്ണക്കിഴങ്ങ് ,കീഴാനെല്ലിവേര്, ഉരുക്കുഭസ്മം, , ചുക്ക്, ഇരുവേലി ,കര്‍ക്കടവശൃംഗി, കച്ചോലക്കിഴങ്ങ്, തിപ്പലി, നാഗപ്പൂവ്, കാട്ടുകച്ചോലം, ഇവ സമം പൊടിച്ച് ഇരട്ടി പഞ്ചസാര ചേര്‍ത്ത് മര്‍ദ്ദിച്ചു സേവിക്കുക. പാര്‍ശ്വവേദന,  ജ്വരം, ചുമ, ഇക്കിള്‍, ശ്വാസം, ഇവ ശമിക്കും

കയ്യോന്നിനീരു ഇടങ്ങഴി ഒന്ന്. നാഴി കുരുമുളക് അതിലിട്ടുവേകിച്ചു വറ്റുമ്പോള്‍ വാങ്ങി ഉണക്കി കടുക്കാത്തോട്, ചെറുതിപ്പലി, ചെറുതേക്ക്, ഇന്തുപ്പ് ,പുഷ്കരമൂലം ,ഇവ മൂന്നു കഴഞ്ചുവീതമെടുത്ത് എല്ലാം കൂടെ പൊടിച്ച് തേനിൽ കുഴച്ച് രാവിലെ സേവിക്കുക. കാസവും ശ്വാസവും ശമിക്കും

ചെറുതേക്ക്,
ബ്രഹ്മി, ദശമൂലം ,പുഷ്കരമൂലം (വെളളക്കൊട്ടം), ജടാമാഞ്ചി, ചിറ്റരത്ത, കരിഞ്ജീരകം, , അമൃത്, ആടലോടകവേര്, കച്ചോലക്കിഴങ്ങ്, കര്‍ക്കടകശൃംഗി, ചുക്ക്, കുരുമുളക്, തിപ്പലി, തഴുതാമവേര്, ഇവ ഗോമൂത്രത്തില്‍ കഷായം വച്ചു സേവിച്ചാല്‍ അഭിന്യാസ  സന്നിയും കഫജ്വരവും ശമിക്കും
ചുക്ക്, കുരുമുളക്, തിപ്പലി ,കൂവളക്കായുടെമജ്ജ, മഞ്ഞൾ, ത്രിഫലത്തോട്, തഴുതാമരണ്ടും, മുത്തങ്ങാക്കിഴങ്ങ്, ലോഹഭസ്മം, പാടക്കിഴങ്ങ്, വിഴാലരി, ദേവതാരം, തേക്കിടവേര്, ചെറുതേക്ക്, ഇവ കല്‍ക്കമായി കല്‍ക്കത്തില്‍ നാലിരട്ടി നെയ്യും  നെയ്യിൽ നാലിരട്ടി പാലുംചേര്‍ത്ത് കാച്ചി സേവിക്കുക; മണ്ണുതിന്നുന്നതുമൂലമുണ്ടാകുന്ന സകലവികാരങ്ങളും  ശമിക്കും

കൊടുവേലിക്കിഴങ്ങ്, നറുനീണ്ടിക്കിഴങ്ങ് ,കാട്ടുചേന,  ഇവ രണ്ടുപലം വീതം ആറിടങ്ങഴി വെളളത്തില്‍  കഷായം വച്ച് എരുമനെയ്യും , ഉരുക്കുവെളിച്ചെണ്ണയും കൂടി പത്തുതുടവും മൂന്നാഴിപ്പാലും കാടിവെളളവും ചേര്‍ത്ത് ഇരട്ടിമധുരം, ദേവതാരം, തുവര്‍ച്ചിലക്കാരം, കുടകപ്പാലയരി, കാർകോലരി, ചെറുപുന്നയരി, വിഴാലരി, കൊത്തമ്പാലരി, ഏലത്തരി, ചവര്‍ക്കാരം, തുരിശ്, കരിംജീരകം, അയമോദകം, തിപ്പലി, ചെറുതേക്ക്,  ഇവ മുക്കാല്‍ക്കഴഞ്ചുവീതവും, കാട്ടുചേന , കൊടുവേലിക്കിഴങ്ങ്, മാറാഞ്ചേമ്പിന്‍കിഴങ്ങ്, ഇവ ഉണക്കിപ്പൊടിച്ചപൊടി ഒന്നരക്കഴഞ്ചുവീതവും അമ്പതു നത്തയ്ക്കാ ഇറച്ചിയും ചേര്‍ത്ത് കറുത്തപക്ഷത്തില്‍ ചതുര്‍ദ്ദശിക്കു പാകമാക്കി വാവിന്  അരിക്കണം. ശുഭമൂഹുര്‍ത്തത്തില്‍ ഈ നെയ്യ് ധന്വന്തരിമന്ത്രം ജപിച്ച് സേവിപ്പിക്കുക;  അര്‍ശസ്സും ഗുദഭ്രംശവും മറ്റും ശമിക്കും

നൂറുപലം വഴുതിനവേര്നുറുക്കിച്ചതച്ച് അറുപത്തിനാലിടങ്ങഴി വെളളത്തില്‍ കഷായം വച്ചു നാലിടങ്ങഴിയാക്കി പിഴിഞ്ഞരിച്ച് നാല്പതുപലം മീന്‍കണ്ണിശ്ശര്‍ക്കര (കല്ക്കണ്ടു ചേര്‍ക്കുന്നതു വിശേഷം)ചേർത്ത് പാവാക്കി ചുക്ക് ,തിപ്പലി ,ചിറ്റരത്ത, അമൃത്, കൊടുവേലിക്കിഴങ്ങ്, കര്‍ക്കടകശൃംഗി, ചെറുതേക്ക്, മുത്തങ്ങാക്കിഴങ്ങ്, കാട്ടുതിപ്പലിവേര്, കൊടിത്തൂവവേര്, ഇവ അരപ്പലം വീതം പൊടിച്ചുചേര്‍ത്തു വാങ്ങി ആറിയാല്‍ തിപ്പലിപ്പൊടി ,കൂവനൂറ് ഇവ എട്ടുപലം വീതവും ഇരുന്നാഴി തേനും  ചേര്‍ത്തു യോജിപ്പിച്ചുവച്ചിരുന്നു സേവിക്കുക;  എന്നാൽ  ഗുന്മം,  ഹൃദ്രോഗം, അര്‍ശസ്സ്, ശ്വാസം, കാസം, മുതലായവ ശമിക്കും
കര്‍ക്കടശൃംഗി ,ചുക്ക്, കുരുമുളക്, തിപ്പലി, ത്രിഫലത്തോട്,കണ്ടകാരിചുണ്ട, ചെറുതേക്ക്, പുഷ്കരമൂലം, അഞ്ചുവിധം ഉപ്പ്, ഇവ പൊടിച്ച് ചൂടുവെളളത്തില്‍ സേവിക്കുക; ഇക്കിള്‍ ,ഊര്‍ദ്ധ്വശ്വാസം ,വാതം ,ചുമ ,അരുചി ,പീനസം ഇവ ശമിക്കും

ത്രിഫലത്തോട്, വരട്ടുമഞ്ഞള്‍,മുത്തങ്ങാക്കിഴങ്ങ്, കണ്ടകാരിചുണ്ടവേര്, പടർച്ചുണ്ടവേര്, കച്ചോലക്കിഴങ്ങ് ,ചുക്ക്, കുരുമുളക്, തിപ്പലി ,കാട്ടുതിപ്പലിവേര്, പെരുങ്കുരുമ്പവേര്, അമൃത്, കൊടിത്തൂവവേര്, കടുകുരോഹിണി, പർപ്പടകപ്പുല്ല്, മുത്തങ്ങാ, ബ്രഹ്മി, ഇരുവേലി, വേപ്പിന്‍തൊലി, പുഷ്കരമൂലം (വെളളക്കൊട്ടം), ഇരട്ടിമധുരം, കുടകപ്പാലയരി,ജീരകം, ചെറുതേക്ക്, മുരിങ്ങക്കുരു, ചെറുതിപ്പലി,വയമ്പ്, ഇലവര്‍ങ്ഗം, പതുമുകം, രാമച്ചം, ചന്ദനം , അതിവിടയം, കുറുന്തോട്ടിവേര്, വരിനെല്ലിന്‍വേര്, മൂവിലവേര്, വിഴാലരിപ്പരിപ്പ്,തകരം, കൊടുവേലിക്കിഴങ്ങ്, ദേവതാരം, കാട്ടുമുളകിൻവേര്, പടവലത്തില, ജീവകം, ഇടവകം ,വിഴാലരിപ്പരിപ്പ്, മുളംകര്‍പ്പൂരം (മുളമുത്ത്), താമരയല്ലി, കാകോളി, പച്ചില, ജാതിപത്രി, താലീസപത്രി ,ഇവ സമം പൊടിച്ച് എല്ലാം കൂടിയതിന്റെ നേർപകുതി പുത്തരിച്ചുണ്ടവേരിന്‍പൊടിയും (കിരിയാത്തും ചേര്‍ക്കുന്ന വരുണ്ട്) ചേര്‍ത്തുവച്ചിരുന്നു കുറേശ്ശെ സേവിക്കുക;  ഈ സുദര്‍ശനചൂര്‍ണ്ണം ത്രിദോഷങ്ങളേയും ശമിപ്പിക്കും. എല്ലാ ജാതി ജ്വരങ്ങളും, ശ്വാസകാസങ്ങളും, പാണ്ഡു, ഹൃദ്രോഗം, കാമില, ഇവയേയും ശമിപ്പിക്കും. (ചില മരുന്നുകള്‍ രണ്ടുപ്രാവശ്യം പറഞ്ഞിരിക്കുന്നത് ഇരട്ടി ചേര്‍ക്കണമെന്നര്‍ത്ഥം)

ചെറുതേക്ക്
വിഴാലരിപ്പരിപ്പ്, ചിറ്റരത്ത, ദേവതാരം, , വയമ്പ്, ഇന്തുപ്പ്, ചവര്‍ക്കാരം, ചുക്ക്, കുരുമുളക്, തിപ്പലി, അയമോദകം, ഇവ കൊണ്ടുണ്ടാക്കിയ ചൂര്‍ണ്ണം യുക്തിയനുസരിച്ച് ആവണക്കെണ്ണ, നെയ്യ് മുതലായവയില്‍ കുഴച്ചു സേവിക്കുക; എല്ലാവിധ (വൃദ്ധി) ആന്ത്രരോഗങ്ങളും ശമിക്കും.

ചെറുതേക്ക്,
ചുക്ക്, കുരുമുളക്, തിപ്പലി, അയമോദകം, കൊടുവേലിക്കിഴങ്ങ്, കായം,  വിളയുപ്പ്, കാട്ടുമുളകിൻവേര്, ഇന്തുപ്പ്, ചവര്‍ക്കാരം, ഇവ പൊടിച്ച് സേവിക്കുക; കഫവായുക്കളെ ശമിപ്പിക്കുകയും വേദന  ഇല്ലാതാക്കുകയും അഗ്നിദീപ്തിയെ ഉണ്ടാക്കുകയും ചെയ്യും

അരത്ത Alpinia galanga 

കീഴാർ നെല്ലി
Botanical Name —Phyllanthusfraternus
Saskrit Name  — Tamalaki

മുത്തങ്ങ Botanical Name –Cyperus rotundus
Saskrit Name  —Musta

കല്ലൂർ വഞ്ചി
Botanical Names —Berginia ligulata
Saskrit Names  — Pashanabheda

പുഷ്ക്കര മൂലം
Botanical Name —Inula racemosa
Saskrit Name  —Pushkara

കൊടുവേലി Botanical Name —Plumbago zeylanica
Saskrit Name  — Chithraka

ചുക്ക് Botanical Name —Zingiber officinale
Saskrit Name  — Sundi

പാതിരി
Botanical Name —Euphorbia drcunculoides
Saskrit Name  — Saptala

മുഞ്ഞ Botanical Name –Sesbania sesban
Saskrit Name  —Jayanthi

ഓരില
Botanical Names —Desmodium gangeticum
Saskrit Names  — Prisnaparni

മൂവില Botanical Name –Pseudarthria viscida
Saskrit Name  —Salaparni

ചെറുവഴുതിന
Botanical Name —Solanum indicum
Saskrit Name  — Bruhathi

ഞെരിഞ്ഞിൽ
Botanical Name —Tribulus terrestris
Saskrit Name  — Gokshura

അമൃത് Sanskrit Name: Guduchi, Amrutha,
Botanical Name: Tinospora cordifolia

വയമ്പ്
Botanical Name –Acorus calamus
Saskrit Name  —Vaca

അയമോദകം
Sanskrit Name: Agnika, Ajamodakam, Deepyaka, Kharasva, Yavanika
Botanical Name: Trachispermum roxburghianum

കൊടിത്തുവ
Botanical Name —Fagonia cretica
Saskrit Name  — Dhanvayasah

ജീരകം
Botanical Name —Cuminum cyminum
Saskrit Name  —Swetha jeeraka

വിഴാലരി
Botanical Name –Embelia ribes
Saskrit Name  —Vidanga

കുറുന്തോട്ടിവേര്
Botanical Name —Sida cordifolia
Saskrit Name  —Bala

പെരുങ്കുരുമ്പ
Botanical Name —Marsdenia tenacissima
Saskrit Name  —Moorva

അതിവിടയം
Botanical Name  — Ptychotis Ajowan
Sanskrit  Name  — Deepyka

തിപ്പലി
Botanical Name —Piper longum
Saskrit Name  —Pippali

രക്തചന്ദനം
Botanical Name –Pterocarpussantalinus
Saskrit Name  —Raktha chandana

കുടകപ്പാല
Botanical Name —Holarrhena antidysenterica
Saskrit Name  —Indrayava

തഴുതാമ
Botanical Name —Boerhaavia verticillata
Saskrit Name  — Svetapunarnava

മുഞ്ഞ
Botanical Name –Sesbania sesban
Saskrit Name  —Jayanthi

ഇരട്ടിമധുരം
Botanical Name   —-Glycyrrhiza glabra(Irattimadhuram)
Saskrit Name    —-Yashti

മുത്തങ്ങാക്കിഴങ്ങ്
Botanical Name –Cyperus rotundus
Saskrit Name  —Musta

ചെറുവഴുതിന
Botanical Name —Solanum indicum
Saskrit Name  — Bruhathi

കണ്ടകാരിചുണ്ട
Botanical Names —Solanum xanthocarpum
Saskrit Names  — Kantakari

താതിരിപ്പൂവ്
Botanical Name —Woodfordia fruticosa
Saskrit Name  —Dhathaki

ഇന്തപ്പഴം
Saskrit Name    —-Kharjura

അടയ്ക്ക
 Sanskrit  Name  — Puga

പാടത്താളിക്കിഴങ്ങ്
Saskrit Name  — Pada

അയമോദകം
Sanskrit Name: Agnika, Ajamodakam, Deepyaka, Kharasva, Yavanika

ഞെരിഞ്ഞിൽ
Saskrit Name  — Gokshura

ഞാഴൽപ്പൂവ്
Saskrit Name  —Priyangu

കരിംജീരകം
Saskrit Names  — Upakunchika

അടക്കാമണിയൻ
Sanskrit  Name  — Hapusha

ത്രികൊല്പ്പക്കൊന്ന
Saskrit Name  —Thrivruth

തൊട്ടാവാടി
Saskrit Name  —Lajjalu

താതിരിപ്പൂവ്
Saskrit Name  —Dhathaki
( ടി ജോ എബ്രാഹാം)

Leave a comment