post 225 ചെങ്ങഴിനീർ കിഴങ്ങ്

ചെങ്ങഴിനീർ കിഴങ്ങ് ഒരു ചൈനീസ് ഔഷധ സസ്യമാണ്. ഇന്നിത് ഭാരതത്തിൽ എല്ലായിടത്തും കാണപ്പെടുന്നു. കേരളത്തിൽ പാലക്കാടു ഭാഗത്ത് ഇത് ധാരാളം കൃഷി ചെയ്യുന്നുണ്ട്. ഇത് ഒരടി മുതൽ ഒന്നരയടി വരെ ഉയരത്തിൽ കാണപ്പെടുന്നു. ഇത് ചെങ്ങഴിനീർ കിഴങ്ങ് – ചെങ്ങഴിനീർക്കുവ – മലങ്കൂവ ചെങ്ങഴി ഭൂമിച്ചാമ്പ എന്നീ പേരുകളിൽ അറിയപെടുന്നു. ഔഷധമായി ഉപയോഗിക്കുന്നത് ഇതിന്റെ കിഴങ്ങാണ്. അപൂർവം യോഗങ്ങളിൽ പൂവും ഉപയോഗിക്കുന്നുണ്ട്.

രസം – കഷായം, മധുരം
ഗുണം – ഗുരു, സ്നിഗ്ധം
വീര്യം – ശീതം
വിപാകം – മധുരം
കർമ്മം – തർപ്പണം, ബ്രമഹണം, ഗർഭസ്തംഭനം , വൃണഹരം

ചെങ്ങഴിനീർക്കിഴങ്ങ് ഉദരരോഗങ്ങൾക്കും ഹൃദ്രോഗത്തിനും പ്രമേഹത്തിനും പനിക്കും വയർവേദനക്കും ഫല പ്രദമാണ്.
(രാജേഷ് വൈദ്യർ )
xxxxxxxxxxxxxxxxxxxxxxxx

രസം – കഷായം, മധുരം
ഗുണം – ഗുരു, സ്നിഗ്ധം
വീര്യം – ശീതം
വിപാകം – മധുരം
കർമ്മം – തർപ്പണം, ബ്രമഹണം, ഗർഭസ്തംഭനം , വൃണഹരം

ചെങ്ങനീർകിഴങ്ങ് Kaempferia rotunda
ചെങ്ങനീർക്കൂവ, മലങ്കൂവ, ചെങ്ങഴി എന്നെല്ലാം അറിയപ്പെടുന്ന ചെങ്ങഴിനീർക്കിഴങ്ങ് ഇഞ്ചിയുടെ കുടുംബത്തിൽപ്പെട്ട ഒരു ഔഷധസസ്യമാണ്. (ശാസ്ത്രീയനാമം: Kaempferia rotunda). ചൈനീസ് വംശജനായ ചെങ്ങഴിനീർക്കൂവ ഏഷ്യയിലെല്ലായിടത്തും കണ്ടുവരുന്നു. ഭൂമിചാമ്പ എന്ന സംസ്കൃതം പേരുള്ള ഈ ചെടിയുടെ പൂവ് മണ്ണിൽനിന്നും ഇലകൾ ഉണ്ടാവുന്നതിനും മുൻപേ പുറത്തുവരുന്നു. ആന്റി ഓക്സിഡന്റ് ആയി ഉപയോഗിക്കാനാവുന്നതാണ് ഈ ചെടി.
(രായിച്ചൻ +971 52 556 2212)
xxxxxxxxxxxxxxxxxxxxxxxx

ചെങ്ങനീർ കിഴങ്ങ് =
🔥ആദ്യമായി ഓർമ്മ വരുന്നത് വളരെ ചെറുപ്പത്തിൽ ഒരു വീട്ടിൽ നിന്ന് വെള്ളം കൊടുത്തിരിന്നു വയറ്റിലെ എല്ലാ രോഗങ്ങളും ഇവിടെ നിന്നും കാലത്ത് വെറും വയറ്റിൽ ഒരു ഗ്ലാസ് വെള്ളം കുടിച്ചാൽ മാറിയിരുന്നു. അങ്ങിനെ ആളുകൾ കൂടി കൂടി വന്നു തുടങ്ങി പിന്നെ കൊടുക്കുന്നതിന് പണം മേടിച്ചു തുടങ്ങി പിന്നിട് കുറെ കാലത്തിന് ശേഷം ആരും വരാതെയാവുകയും ചെയ്തു.

                   🔥അച്ഛൻ  ഒരു വൈദ്യശാല നടത്തിയിരിന്നു.   ഒരു ദിവസം ചവനപ്രശ്യം ഉണ്ടാക്കുവാൻ വേണ്ടി മറ്റു മരുന്നുകൾ എല്ലാം മുണ്ട് ചെങ്ങഴിനീർ കിഴങ്ങ് കിട്ടിയില്ല. അച്ഛൻ എന്നോട്  കിണറുള്ള  സ്ഥലത്ത് പോയി വീട്ടുകാരാട് ചോദ്യച്ചാൽ മതി   അവർ ചെങ്ങഴിനീർ കിഴങ്ങ് എടുത്തു തരും എന്നു പറഞ്ഞു. അങ്ങിനെ  ഞാൻ മേൽ പറഞ്ഞ  കിണറ്റിൻ കരയിൽ പോയി നോക്കി.   അവിടെത്തെ  കാഴ്ച  പന്തലിച്ച് ചുണ്ണാമ്പു് അവിടെ അവിടെയായി പുരട്ടിയ മഞ്ഞളിൻ്റ  ഇലയും ഇളം റോസ് കളറിൽ നാക്ക് നീട്ടി പിടിച്ച പോലെ പുവ്വും ചങ്ങാതിമാരുമായി കൂടി നിൽക്കുന്ന നമ്മുടെ ചെങ്ങഴിനീർ കിഴങ്ങ്.  അതിനു ശേഷമാണ് ആ വെള്ളത്തിൻ്റെ  രഹസ്യവും  മനസിലായത് ഈ കിണർ നിൽക്കുന്നത് ഒരു വയലിൻ്റെ അടുത്താണ് അതിൻറെ  ചുററുഭാഗത്തും ചെങ്കൽ പാറകൾ ആണ് അതിൻ്റെ ഒരു അരികിൽ   പാള തൊട്ടി കോരാനുള്ള സ്ഥല മാത്രമാണ് വെള്ള മുള്ളത് . ചുറ്റു ഭാഗത്ത് നമ്മുടെ ചെങ്ങനീർ കിഴങ്ങാണ് നല്ല സൂര്യപ്രകാശമുള്ള കിണറാണ് 5അടി താഴ്ചയേ ഉള്ളു . ഞാനും അവിടെ നിന്ന് മുൻപ് വെള്ളം  കുടിച്ചിട്ടുണ്ട്.  പന്തുകളി കഴിഞ്ഞ് ദാഹം തീർക്കാൻ .  മറ്റൊരു ആൾ പാള കൊണ്ട് കോരി തരും അത് കൈ വെച്ച് കുടിക്കും.  പ്രത്യേക മണവും രുചി യുമാണ്.                       🔥പിന്നിട് വർഷങ്ങൾക്ക് ശേഷം  അറിഞ്ഞത് കിണറ് ആഴവും വീതിയും  കൂട്ടുകയും വൃതിയാകുകയും ചെയ്തപ്പോൾ ചെങ്ങനീർ കിഴങ് വളരാതായി  എന്നാണ്.   അതാവണം വെള്ളം കുടിക്കാൻ ആരും വരാതായത് ? 
              🔥ചെങ്ങനീർ കിഴങ്ങ് കൂടതലായി ഉപയോഗിക്കുന്നത് രസായനം, എണ്ണകൾ,  അരിഷ്ടം, ഘൃതങ്ങൾ എന്നിവക്കാണ് . ഇത്  ശരിരത്തിലെ തൊലി പുറത്തു ഉണ്ടാവുന്ന വിഷമങ്ങൾക്ക് ഉപയോഗിച്ചു വരുന്നു.   ചെങ്ങനീർ കിഴങ്ങിൻ നീരും  ചിറ്റാമൃതിൻ നൂറും വെളിച്ചണ്ണയിൽ  കാച്ചി പാകമായി  വരുമ്പോൾ ആവശ്യാനുസരണം തേനിച്ച കൂട്ടിലെ തേൻ എടുത്ത അറ ഇട്ട് ചൂടാക്കി ഇറക്കി വെച്ചാൽ പേസ്റ്റായി  കിട്ടും . അത് ചൊറി ചിരങ്ങിന് പുരട്ടാം

(വിനീത് ധനുർവേദ 97440 92981 )
xxxxxxxxxxxxxxxxxxxxxxxx

ഏതൊരു രോഗത്തിന് ഔഷധം സേവിക്കുമ്പോഴും കൂടെ ചെങ്ങഴിനിൽ കിഴങ്ങ് ചതച്ചിട്ട് തിളപ്പിച്ച വെള്ളം കൂടി കുടിച്ചാൽ കഴിക്കുന്ന ഔഷധത്തിന്റെ ഗുണം വളരെയധികം വർദ്ധിക്കും.. പ്രത്യേകിച്ചും രസായന ഔഷധങ്ങൾ കഴിക്കുമ്പോൾ.

എല്ലാ രോഗങ്ങൾക്കും കാരണം വയർ ആണെന്ന് പൂർവാചാര്യർ പറഞ്ഞിരുന്നു. ദഹനം പൂർതിയാകാതെ ആമാവസ്ഥയിലുള്ള ആഹാരം രക്തത്തിൽ കലരുന്നത്. അനേകം രോഗങ്ങൾക്ക് കാരണമാണ്. പലതരം ദഹനരസങ്ങൾ ആണ് ആഹാരത്തിലെ പലതരം ഘടകങ്ങളെ ദഹിപ്പിക്കുന്നത്. ചില ഘടകങ്ങൾ ദഹിക്കാതെ വരുമ്പോൾ ആ മാവസ്ഥ ഉണ്ടാകുന്നു. എല്ലാ ഘടകങ്ങളും സാമ്യമായി ദഹിച്ചതായ സാമ്യാവസ്ഥ വയറ്റിലുണ്ടാക്കാൻ കഴിയുന്ന ഔഷധമാണ് ചെങ്ങഴിനീർ കിഴങ്ങ്. അതാണ് എല്ലാ രോഗങ്ങൾക്കും ഇത് ഗുണകരമാകാൻ കാരണം എന്ന് മനസിലാക്കേണ്ടിയിരിക്കുന്നു.
( Dr അനൂപ് 9447010199 )
xxxxxxxxxxxxxxxxxxxxxxxx

മറ്റു മരുന്നുകളുടെ പ്രഭാവം വർദ്ധിപ്പിക്കാൻ കൂടെ ചേർക്കുന്ന വേറെയും പല മരുന്നുകളും ഇതുപോലെ ഉണ്ട്‌.
(മുഹമ്മദ് ഷാഫി 9809059550 )
xxxxxxxxxxxxxxxxxxxxxxxx

ചെങ്ങനീർ ഇതിന്‍റെ കിഴങ്ങ് ഉണക്കിപ്പൊടിച്ച് പഴകിയ
വ്രണങ്ങളിലും, ശരീരത്തില്‍ നീരുള്ളിടങ്ങളിലും പ്രയോഗിക്കുന്നു.
പല സൗന്ദര്യ വര്‍ദ്ധന വസ്തുക്കളുടേയും ചേരുവയാണിത്. രക്ത ശുദ്ധിക്കും നല്ലതാണ് . ചൊറിച്ചിൽ, ചുണങ്ങു, രക്തകട്ട, ഹൃദ്രോഗം, മുഴകൾ, വീക്കം, മുറിവുകൾ എന്നിവക്കും നല്ലതാണ്
( സുഹൈൽ മജീദ് +97 15672 30911 )
xxxxxxxxxxxxxxxxxxxxxxxx

ചന്ദനാദി എണ്ണ
പൂകൈത സമൂലം കഷായം വച്ച് നാലൊന്നു വറ്റിച്ച് അതിന്റെ നാലൊന്ന് എണ്ണയും എണ്ണക്കു സമം പാലും ചേർത് ചന്ദനം ഇരട്ടിമധുരം വെള്ള കൊട്ടം അമുക്കുരം ദേവതാരം രാമച്ചം ചെങ്ങഴിനീർ കിഴങ്ങ് മാഞ്ചി പച്ചില അകിൽ മഞ്ഞൾ കുറുന്തോട്ടി വേര് ഇരുവേലി നാഗപ്പൂവ് നാൻമുകപ്പുല്ല് മഞ്ചട്ടി നറുനീണ്ടിക്കിഴങ്ങ് തകരം വെരുകിൻ ചട്ടം ശതകുപ്പ അരേണുകം ഏലത്തരി മുത്തങ്ങ ഇലവർങം കച്ചോലം ചെറുതേക്ക് എന്നിവ കൽകമായി കാച്ചിയരിച്ച എണ്ണ തേച്ചാൽ വാതശോണിതം ശമിക്കും. രക്തപിത്തം നേത്രരോഗം കാമില മുതലായവക്കും നന്ന് .

തൃഫലാദി തൈലം
തൃഫലത്തോട് ചിറ്റമൃത് പൂക്കൈതമൂലം വേങ്ങക്കാതൽ ആവണക്കിൽ വേര് കുറുന്തോട്ടി വേര് ഉഴിഞ്ഞ വേര് എന്നിവ സമം 16 പലം വീതം എടുത്ത് 16 ഇടങ്ങഴി വെള്ളത്തിൽ കഷായം വച്ച് നാലൊന്നാക്കി പിഴിഞ്ഞരിച്ച് കയ്യോന്നി നീരും നെല്ലിക്കാനീരും ഇടങ്ങഴി എണ്ണയും രണ്ടിടങ്ങഴി പാലും ചേർത് വെള്ള കൊട്ടം ഇരട്ടിമധുരം പതിമുകം രാമച്ചം ചന്ദനം മുത്തങ്ങ ഏലത്തരി പച്ചില മാഞ്ചി അമുക്കുരം അമ്യത് കുറുന്തോട്ടി വേര് നറുനീണ്ടിക്കിഴങ്ങ് ദേവതാരം ഇലവർങ്ങം തകരം കച്ചോലം ചെങ്ങഴിനീർ കിഴങ്ങ് ആമ്പൽ കിഴങ്ങ് നൈതൽ കിഴങ്ങ് കരിംകൂവളകിഴങ്ങ് താമരകിഴങ്ങ് അഞ്ജനക്കല്ല് അമരിവേര് എന്നിവ കൽകമായി എണ്ണ കാച്ചി തേച്ചാൽ ശിരോരോഗങ്ങൾ ശമിക്കും.
(വിനീത് ധനുർ വേദ 9744092981)
xxxxxxxxxxxxxxxxxxxxxxxx

അരയാലിൻ വേരിൻ്റെ തൊലി, ചെങ്ങഴുന്നീർകിഴങ്ങ് ഇവ ഓരോന്നും 60 grഇടങ്ങഴി വെള്ളത്തിൽ കഷായം വച്ച് നാഴിയാക്കി ഉരി വീതം എടുത്ത് കുറുക്കി പകുതിയാക്കി കരീംജീരക പൊടി (അര ഗ്രാം) ചേർത്ത് കഴിക്കുക.ഈ കഷായം മൂന്നു മാസം (ആറു മാസം വരെ) കഴിച്ചാൽ പ്രമേഹവും അതിനോടു കൂടിയുള്ള വാതിക ഹൃദ്രോഗവും മാറും.( ഇത്പാരമ്പര്യ ചികിത്സ എന്ന എഴുത്തുപുസ്തകത്തിൽ എഴുതി വച്ചത് )

ബലാ ധാത്ര്യാദി എണ്ണയുടെ കൽകനിൽ ചെങ്ങഴിനീർക്കിഴങ്ങുണ്ട്. അശോകാരിഷ്ടത്തിലും കല്യാണ ഘൃ -തത്തിലും ചെങ്ങഴിനീർ കിഴങ്ങ് ചേരുന്നുണ്ട്. അധർവവേദ വിധിപ്രകാരം ക്ഷേത്രങ്ങളിലും വീടുകളിലും മറ്റും വിഷ ദണ്ഡ് തീർക്കുക എന്നൊരു കർമം നടത്താറുണ്ട്. അതിന് ചെങ്ങഴിനീർക്കിഴങ്ങ് ആവശ്യമുണ്ട്. ‘
(മോഹൽകുമാർ വൈദ്യർ 9447059720)
xxxxxxxxxxxxxxxxxxxxxxxx

ശിവന് പ്രാധാനമായ പുഷ്പങ്ങളിൽ ഒന്നാണ് ചെങ്ങഴുനീർ പൂവ്

ചെങ്ങഴിനീർക്കിഴങ്ങു, ഇരട്ടിമധുരം, പറച്ചുണ്ടവേര്, മുന്തിരിങ്ങാപ്പഴം, ചെറുചീരവേര്, ഇരുവേലി, രാമച്ചം, ചന്ദനം, ശതാവരിക്കിഴങ്ങ്, നറുനീണ്ടികിഴങ്ങ്, ഇവ കൊണ്ട് കഷായം വച്ച് തേനും പഞ്ചസാരയും ചേർത്ത് കഴിച്ചാൽ ഉന്മാദത്തിന് ശമനം കിട്ടും. (ഞാൻ ചെയ്ത് നോക്കിയിട്ടില്ല )
(ഹർഷൻ കുററിച്ചൽ 94472 42737 )
xxxxxxxxxxxxxxxxxxxxxxxx

ചെങ്ങഴിനീർക്കിഴങ്ങു, ഇരട്ടിമധുരം, പറച്ചുണ്ടവേര്, മുന്തിരിങ്ങാപ്പഴം, ചെറുചീരവേര്, ഇരുവേലി, രാമച്ചം, ചന്ദനം, ശതാവരിക്കിഴങ്ങ്, നറുനീണ്ടികിഴങ്ങ്, ഇവ കൊണ്ട് കഷായം വച്ച് തേനും പഞ്ചസാരയും ചേർത്ത് കഴിച്ചാൽ ഉന്മാദത്തിന് ശമനം കിട്ടും. (ഞാൻ ചെയ്ത് നോക്കിയിട്ടില്ല )
രതീശൻ വൈദ്യർ 9961242480 )
xxxxxxxxxxxxxxxxxxxxxxxx

യാതൊരു പരിചരണവും കൂടാതെ കേരളത്തിൽ എല്ലായിടത്തും ചെങ്ങഴിനീർ കിഴങ്ങ് വളരും. ഇത് പച്ചയായി തന്നെ ഉപയോഗിക്കേണ്ട ഔഷധമാണ്.

കരിവേലത്തിൽ തൊലി കഷായം വച്ചത് നാലിടങ്ങഴി കോലരക്കിൽ രസം ഇടങ്ങഴി പാൽ ഇടങ്ങഴി എന്നിവയിൽ ഇടങ്ങഴി എണ്ണ ചേർത് പാച്ചോറ്റി തൊലി കുമ്പിൾ വേര് മഞ്ചട്ടിപ്പൊടി താമരയല്ലി പതിമുകം ചന്ദനം ചെങ്ങഴിനീർ കിഴങ്ങ് ഇരട്ടിമധുരം എന്നിവ ഒരു പലം വീതം കൽകമായി കാച്ചിയരിച്ച എണ്ണ കവിൾ കൊണ്ടാൽ ദന്തരോഗങ്ങൾ ശമിക്കും. ദന്തതാടനം പല്ലിളക്കം കപാല രോഗം മുഖദുർഗന്ധം അരുചി മുതലായവ ശമിക്കും (ചക്രദത്തം ) .

ഒരു തുലാം നീലക്കുറിഞ്ഞി 16 ഇടങ്ങഴി വെള്ളത്തിൽ കഷായം വച്ച് നാലിടങ്ങഴിയാക്കി അരിച്ച് കൊടിത്തൂവ വേര് കരിങ്ങാലിക്കാതൽ കരിവേലം പട്ട ഞാവൽ തൊലി മാങ്ങയണ്ടിപ്പരിപ്പ് ഇരട്ടിമധുരം ചെങ്ങഴിതീർ കിഴങ്ങ് എന്നിവ അരപ്പലം വീതം കൽകം ചേർത് കാച്ചിയരിച്ച് വായിൽ ധരിച്ചാൽ ഇളകിയ പല്ലുകൾ ഉറക്കും. (ചക്രദത്തം )

ച്യവനപ്രാശം നിർമിക്കുമ്പോൾ ചെങ്ങഴിനീർ കിഴങ്ങ് ശതാവരിക്കിഴങ്ങ് പാൽ മുതക്കിൽ കിഴങ്ങ് അമുക്കുരം മുതലായവ ഇരട്ടി ചേർക്കുന്നത് ഔഷധഗുണം വർദ്ധിപ്പിക്കും.

മരമഞ്ഞൾ തൊലി പടവലത്തണ്ട് ഇരട്ടിമധുരം വേപ്പിൻ തൊലി പതിമുകം ചെങ്ങഴിനീർ കിഴങ്ങ് പുണ്ഡീരകകരിമ്പിൻ വേര് എന്നിവ സമമായെടുത്ത് നാലിരട്ടി വെള്ളത്തിൽ കഷായം വച്ച് നാലൊ നാക്കി പിഴിഞ്ഞരിച്ച് ഇളക്കി കുറുക്കി കൊഴുത്തുവരുമ്പോൾ വാങ്ങി തണുത്താൽ നാലൊന്ന് ചെറുതേനും ചേർത് സൂക്ഷിച്ചു വക്കുക. ഇത് ചക്രദത്തം പറയുന്ന ദാർവാദി രസക്രിയ ആകുന്നു. ഈ രസക്രിയ കൊണ്ട് കണ്ണെഴുതിയാൽ കണ്ണിലെ ചൂട് ചുവപ്പ് നീരൊഴുക്ക് രക്തം കെട്ടികിടക്കുന്ന പോലുള്ള വേദന മുതലായവ ശമിക്കും.
( ധന്വന്തിരൻ വൈദ്യർ ഇടുക്കി +919446137626 )
xxxxxxxxxxxxxxxxxxxxxxxx

ചെങ്ങഴിനീർ കിഴങ്ങ് പ്രേമേഹ രോഗത്തിലും ഉദര രോഗത്തിലും നല്ലതാണ് . ഇത് കൂടുതലായും രക്ത പിത്ത ത്തിലും കണ്ണിന്റെ രോഗത്തിലും ഉപയോഗിക്കുന്നു. ചെങ്ങഴിനീർ കിഴങ്ങും , നറുനീണ്ടി കിഴങ്ങും കൂടി കഷായം വെച്ചു കഴിക്കുന്നത് പിത്ത ജ്വരം കുറയ്ക്കും.

ചെങ്ങാനീർ കിഴങ്ങിന്റെ അല്ലി, മഞ്ചട്ടി , പെരുങ്കു രുമ്പ, രാമച്ചം , മുത്തങ്ങ, ചന്ദനം, താമര യല്ലി, മുന്തിരിങ്ങ പഴം, ഇരീ പ്പ പൂവ്, ഇരട്ടി മധുരം, കുങ്കുമം, പഞ്ചസാര ഇവ മുമ്മൂന്നു കഴഞ്ചു നന്നാഴി നെയ്യിന് കൽക്ക മിടുക. കറുക ഇടിച്ചു പിഴിഞ്ഞ വെള്ളം നാല് മടങ്ങു ആട്ടിൻ പാൽ നാല് മടങ്ങും ചേർക്കുക. ഇതിനാൽ വായിൽ കൂടെ വരുന്ന ചോര നിൽക്കും. മേൽ തേച്ചാൽ രോമ കൂപങ്ങളിൽ കൂടെ വരുന്ന ചോരയും നിൽക്കും.

ചന്ദനം, രാമച്ചം , ഇരട്ടി മധുരം, ദേവതാരം, ശംഖ്, ചെങ്ങഴി നീർ കിഴങ്ങ്, രക്തചന്ദനം, മരമഞ്ഞൾ, പാച്ചോറ്റി തൊലി, ഇന്ദുപ്പ് ഇവ കൽക്കം ആയി പാലും നെയ്യും കരിം പനയോല ത്രിഫല ഇവ കഷായം ആയി നെയ്യ് വെന്ത് കണ്ണിൽ നിർത്തുക, കണ്ണിൽ . എഴുതുക കണ്ണിലെ വ്യാധി ചുവപ്പ്, ചൊറി വീക്കം നീരൊഴുക്ക് വ്രണം കാഴ്ചക്കുറവ് എന്നിവ ശമിക്കും
(തുഷാര വൈദ്യ)
xxxxxxxxxxxxxxxxxxxxxxxx

ചെങ്ങഴിനീർ കിഴങ്ങ് രക്ത ചന്ദനം കൊത്തമ്പാലയരി ചിറ്റമൃത് വേപ്പിൽ തൊലി പതിമുകം എന്നിവ സമമായി എടുത്ത് കഷായം വച്ച് കഴിച്ചാച്ചാൽ സർവാംഗ സന്താപം . (ദേഹം പുകച്ചിൽ ) തണ്ണീർ ദാഹം പിത്തജപരം കഫപിത്ത ജ്വരം മുതലായവ ശമിക്കും.

ശതാവരി കിഴങ്ങ് നറുനീണ്ടി കിഴങ്ങ് ചന്ദനം രാമച്ചം ഇരുവേലി ചെറുചീര മുത്തിരിങ്ങപ്പഴം മുക്കുറ്റി ചെങ്ങഴിനീർ കിഴങ്ങ് ഇർട്ടിമധുരം എന്നിവ സമമായി എടുത്ത് കഷായം വച്ച് പഞ്ചസാരയോ തേനോ മേൽ പൊടിയായി സേവിച്ചാൽ രക്തപിത്തം വർദ്ധിച്ച് ഉണ്ടാക്കുന്ന മേൽപോട്ടും കീഴ്‌പ്പോട്ടും ഉണ്ടാക്കുന്ന രക്ത സ്രാവവും ദേഹച്ചൂടും അസ്യംഗരവും ശമിക്കും .

നറുനീണ്ടി കിഴങ്ങ് ചന്ദനം മുന്തിരിങ്ങപ്പഴം പാച്ചോറ്റിത്തൊലി മുത്തങ്ങ കിഴങ്ങ് ചെങ്ങഴിനീർ കിഴങ്ങ് എന്നിവ സമമായി എടുത്ത് പാൽകഷായം വച്ച് പഞ്ചസാര ചേർത് സേവിച്ചാൽ ഗർഭസ്രാവം ( ഗർഭിണികൾക്കുണ്ടാക്കുന്ന രക്തസ്രാവം ) ശമിക്കും.

ഇരട്ടിമധുരം തിപ്പലി വെളുത്ത പാച്ചോറ്റി തൊലി പതിമുകം ചെങ്ങഴിനീർ കിഴങ്ങ് ചന്ദനം താലീസപത്രം നറുനീണ്ടിക്കിഴങ്ങ് എന്നിവ കൽക്കനായി നറുനെയ് ചേർത് കാച്ചിയരിച്ച് സേവിച്ചാൽ കുട്ടികളിലെ ക്ഷയവും ശോ .ഷവും ശമിക്കും. ശരീരപുഷ്ടി ഉണ്ടാകും .
(പ്രസാദ് വൈദ്യർ +97339027245)
xxxxxxxxxxxxxxxxxxxxxxxx

ചെങ്ങഴിനീർ കിഴങ്ങ് പാച്ചോറ്റിതെല രാമച്ചം കറുത്ത നറുനീണ്ടി കിഴങ്ങ് വെളുത്ത നറുനീണ്ടി കിഴങ്ങ് എന്നിവകൊണ്ട് ഉണ്ടാക്കുന്ന അർക്കം പുറമേ പുരട്ടിയാലും ഒഴിച്ചാലും പുട്ടുനീറ്റലോടു കൂടിയ വിസ്ഫോടം ശമിക്കും. (അർക്ക പ്രകാശം )
(രതീശൻ വൈദ്യർ 99612 42480 )
xxxxxxxxxxxxxxxxxxxxxxxx

ചെങ്ങഴിനീർ കിഴങ്ങ് ചേരുന്ന ഒരു തൈലയോഗമാണ് നീലോൽപലാദി തൈലം. ഇത് തലയിൽ തേച്ചാൽ നല്ല ഉറക്കം കിട്ടും. ടെൻഷനും മനോരോഗങ്ങളും ശമിക്കും. തണുപ്പ് അധികമാകയാൽ നീരിറക്കവും ജലദേഷവും പിടലി വേദനയും മറ്റും ഉണ്ടാകാൻ സാദ്ധ്യതയുണ്ട്.
(ജോതിഷ് വൈദ്യർ 94476 50844 )
xxxxxxxxxxxxxxxxxxxxxxxx

ചെങ്ങഴിനീർ കിഴങ്ങും കശുമാവിന്റെ തൊലിയും നാട്ടുമാവിന്റെ തൊലിയും കുരുമുളകു വള്ളിയും കുടവന്റെ ഇലയും കൂടി കഷായം വച്ച് കവിൾ കൊണ്ടാൽ പല്ലുവേദന മോണവീക്കം പല്ലിളക്കം മോണപഴുപ്പ് മുതലായവ ശമിക്കും.

ചെങ്ങഴിനീർ കിഴങ്ങും വള്ളി കാഞ്ഞിരത്തിന്റെ ഇലയും കൽകനായി എണ്ണയും ചെന്തെങ്ങിന്റെ കരിക്കിൽ വെള്ളവും ചേർത് കാച്ചുന്ന തൈലം തലയിൽ തേച്ചാൽ മനോരോഗികളിലെ ഉറക്കമില്ലായ്മ ശമിക്കും. ഏതൊരാളം രണ്ടു മണിക്കൂറിനകം ഉറങ്ങും. അമിതമായ ചിന്തയും ടെൻഷനും മാറും. സാധാരണ ഉറക്കമില്ലായ്മയിൽ ഇത് പ്രയോഗിക്കരുത്.

ആ വീരക്കുരു ചെത്തി വേര് ഏകനായകത്തിൽ വേര് മഞ്ഞള് തേറാമ്പരൽ ചെറുളവേര് നെല്ലിക്കാ തൊണ്ട് ഓരില വേര് മുരിക്കിൻ തൊലി തഴുതാമ വേര് മൂവില വേര് ഞെരിഞ്ഞിൽ കാട്ടത്തിതൊലി എന്നിവ കഷായം വച്ച് പാൽമുതക്കിൽ കിഴങ്ങ് ചന്ദനം ഇരട്ടിമധുരം കൽമദം മുത്തങ്ങ മുന്തിരിങ്ങ വെള്ളരിക്കുരു തിപ്പലി മീനങ്ങാണി ഓരിലത്താമര ഏലത്തരി ചെങ്ങഴിനീർ കിഴങ്ങ് എന്നിവ കൽകനായി പാലും പഞ്ചസാരയും ചേർത് കാച്ചിയ നെയ് സേവിച്ചാൽ പ്രമേഹം ശമിക്കും.
(പവിത്രൻ വൈദ്യർ 94423 20980 )
xxxxxxxxxxxxxxxxxxxxxxxx

മെയ് ജൂൺ മാസങ്ങളിൽ ആണ് ചെങ്ങഴിനീർ കിഴങ്ങ് കൃഷി ചെയ്യുന്നത്. നവംബർ ഡിസമ്പർ ആകുമ്പോൾ ഇലയെല്ലാം ഉണങ്ങും . അപ്പോൾ കിഴങ്ങുകൾ കിളച്ചെടുക്കാം.
( അഷറഫ് കണ്ണൂർ 82817 07435 )
xxxxxxxxxxxxxxxxxxxxxxxx

നന്നാറി കിഴങ്ങ് ചെങ്ങഴിനീർ കിഴങ്ങ് പടവലത്തണ്ട് കരിന്തകാളി എന്നിവ ചതച്ചിട്ട് എണ്ണ കാച്ചി തേച്ചാൽ വായിലും ചുണ്ടിലും ഉണ്ടാകുന്ന വ്രണങ്ങൾ ശമിക്കും
നാസർ വൈദ്യർ 94473 82311 )
xxxxxxxxxxxxxxxxxxxxxxxx

ചെങ്ങഴിനീർ കിഴങ്ങ് ഏതു യോഗത്തിൽ ചേർത്താലും ആയോഗത്തിന് പറഞ്ഞിട്ടുള്ള ഗുണങ്ങൾ വർദ്ധിക്കും.

കാരി മത്സ്യത്തിന്റെ സൈഡിൽ ചെകിലയുടെ അടുത്ത് ആയി ഒരു ചെറുതും കാഠിന്യമുള്ളതും മുള്ള് പോലെ ഉള്ളതുമായ ഒരു കൊമ്പ് ഉണ്ട് . ഇത് ദേഹത്ത് തട്ടിയാൽ കഠിനമായ തരിപ്പും വേദനയും നീരും ഉണ്ടാകും. ചെങ്ങഴിനീർ കിഴങ്ങ് അരച്ചു തേച്ചാൽ ഉടനേ ശമനം ഉണ്ടാകും.
(ഷറിൽ രാജ് 95269 58426 )
xxxxxxxxxxxxxxxxxxxxxxxx

ചെറുവൂള ഞെരിഞ്ഞിൽ നീർമരുത് വയൽപുള്ളി കല്ലൂർവഞ്ചി തഴുതാമ തേററാമ്പരൽ കായാമ്പൂ എന്നിവ 30 ഗ്രാം വീതം എടുത്ത് നാലു ലിറ്റർ വെള്ളത്തിൽ കഷായം വച്ച് 30 ഗ്രാം ചെങ്ങഴിനീർ കിഴങ്ങ് അരച്ചു പിഴിഞ്ഞ് ചേർത്ത് കുറുക്കി ഒരു ലിറ്റർ ആക്കി 15 മില്ലി വീതം കഴിച്ചാൽ മൂത്രരോഗങ്ങളും വയറ്റിലെ നീർ കെട്ടും ശമിക്കും.
( രാധാകൃഷ്ണൻ വൈദ്യർ 81290 86766 )
xxxxxxxxxxxxxxxxxxxxxxxx

കരിക്കിന്റെ മുഖം വെട്ടി കുറച്ച് വെള്ളം നീക്കിയ ശേഷം ചെങ്ങഴിനീർ കിഴങ്ങ് – ഇരട്ടിമധുരം – നറുനീണ്ടിക്കിഴങ്ങ് – ഇരിപ്പക്കാതൽ – പതിമുഖം – നെല്ലിക്ക – കടുക്ക – താന്നിക്ക – താമരയല്ലി – താമരവളയം – പാൽവള്ളി കിഴങ്ങ് – മുന്തിരിങ്ങപ്പഴം – രക്തചന്ദനം – കുമ്പിൾ വേര് – പാച്ചോറ്റി തൊലി – ചിറ്റീന്തിൻ വേര് എന്നിവ എല്ലാം കൂടി 50 ഗ്രാം എടുത്ത് ചെറുതായി കൊത്തിനുറുക്കി കരിക്കിലിട്ട് മൂടി ഒരു ദിവസം വച്ചിരുന്ന ശേഷം പ്രഭാതത്തിൽ കുടിക്കുക. ഇങ്ങിനെ ഒരാഴ്ച ചെയ്താൽ മൂത്രച്ചൂട് മൂത്രത്തിൽ പഴുപ്പ് അസ്ഥിസ്രാവം മുതലായവ ശമിക്കും.

ശ്രീദേവിക്ക് (ചെങ്ങഴിനീർ കിഴങ്ങ് ) കാപ്പുകെട്ടി മൂലികാബന്ധന വിധി അനുസരിച്ച് വേരറാതെ പറിച്ചെടുത്ത് ആചരിച്ച് ” ഏ ” എന്ന് 108 ഉരു ജപിച്ച് പൂജിച്ച് കൃഷിസ്ഥലത്ത് സ്ഥാപിച്ചാൽ വിളവ് വർദ്ധിക്കും.
(സോമൻ പൂപ്പാറ 9281569896 )
xxxxxxxxxxxxxxxxxxxxxxxx

ആ വീരക്കുരു ചെത്തി വേര് ഏകനായകത്തിൽ വേര് മഞ്ഞള് തേറാമ്പരൽ ചെറുളവേര് നെല്ലിക്കാ തൊണ്ട് ഓരില വേര് മുരിക്കിൻ തൊലി തഴുതാമ വേര് മൂവില വേര് ഞെരിഞ്ഞിൽ എന്നിവ കഷായം വച്ച് പാൽമുതക്കിൽ കിഴങ്ങ് ചന്ദനം ഇരട്ടിമധുരം കൽമദം മുത്തങ്ങ മുന്തിരിങ്ങ വെള്ളരിക്കുരു തിപ്പലി മീനങ്ങാണി ഓരിലത്താമര ഏലത്തരി ചെങ്ങഴിനീർ കിഴങ്ങ് എന്നിവ കൽകനായി പാലും പഞ്ചസാരയും ചേർത് കാച്ചിയ നെയ് സേവിച്ചാൽ പ്രമേഹം ശമിക്കും.

ചെങ്ങഴിനീർ കിഴങ്ങ് ചന്ദനം രക്ത ചന്ദനം രുദ്രാക്ഷം താമരകിഴങ്ങ് കലങ്കൊമ്പ് പുത്തരിച്ചുണ്ട വേര് എന്നിവ മുലപ്പാലിൽ അരച്ച് ഉപയോഗിച്ചാൽ പിത്ത പ്രധാനമായ സന്നിപാതജ്വരം ശമിക്കും.

ചെങ്ങഴിനീർ കിഴങ്ങ് ചന്ദനം ഇരുവേലി രാമച്ചം താമരയല്ലി എന്നിവ സമം എടുത്ത് മുലപ്പാലിൽ അരച്ച് കൊടുത്താൽ പിത്തസന്നിയിലെ പുകച്ചിലും ബോധക്കേടും ശമിക്കും.

ചെങ്ങഴിനീർ കിഴങ്ങിനോട് സാമ്യമുള്ള മറ്റൊരു സസ്യമുണ്ട്. ഇതിന് കാട്ടുചെങ്ങഴിനീർ എന്നും പെരുങ്കച്ചോലം എന്നും പറയാറുണ്ട്. ഇതിന് ചെങ്ങഴിനീർ കിഴങ്ങിന് സമാനമായ ഗുണങ്ങൾ ഉണ്ട് എന്ന് പറയപ്പെടുന്നു.
(രാജു വൈദ്യർ 96339 77412)
xxxxxxxxxxxxxxxxxxxxxxxx

ദ്രാക്ഷാദി ചൂർണം
മുന്തിരിങ്ങപ്പഴം പഴയ വെള്ളക്കൂവയുടെ നൂറ് ചെങ്ങഴിനീർ കിഴങ്ങ് മുളമുത്ത് ഇല്ലെങ്കിൽ മുള നൂറ് ഇരുവേലി മുത്തങ്ങ ഈന്തപ്പഴം മലര് താമരക്കിഴങ്ങ് ചന്ദനം കൂവളത്തിൽ വേര് കുറുന്തോട്ടി വേര് കൊത്തമ്പാലയരി ജീരകം പാൽമുതക്കിൻ കിഴങ്ങിൻ നൂറ് ഞെരിഞ്ഞിൽ തിപ്പലി ചുക്ക് കുരുമുളക് നെല്ലിക്ക താന്നിക്ക കടുക്ക കൊട്ടം ഇരട്ടിമധുരം രാമച്ചം ഏലത്തരി ഇലവർങം താമരയല്ലി കച്ചോലക്കിഴങ്ങ് വരട്ടുമഞ്ഞൾ ചിറ്റമൃതിൽ നൂറ് നിലപ്പന നൂറ് കുങ്കുമപ്പൂവ് ഞാഴൽ പൂവ് ഗോരോചനം പവിഴ ദ സ്മം പച്ചക്കർപ്പൂരം എന്നിവ സമമായി എടുത്ത് ചൂർണിച്ച് വച്ചിരുന്ന് ഒരു സ്പൂൺ പൊടി സമം പഞ്ചസാരയും തേനും ചേർത് കുഴച്ച് സേവിച്ചാൽ പിത്താധിക്യം ശമിക്കും. പൈത്തിക വികാരങ്ങളിൽ എല്ലാം നന്ന്. തണ്ണീർ ദാഹം അരുചി പാണ്ഡു പിത്ത ജ്വരം അർബുദം അനീമിയ ലുക്കീമിയ അരുചി തലവേദന ഛർദ്ദി കോഷ്ഠ വായു അസ്ഥിസ്രാവം രക്തസ്രാവം രക്തപിത്തം പ്രമേഹം ഗ്രഹണി അതിസാരം അർശസ് പ്ലീഹാവീക്കം കരൾ വീക്കം മുതലായവ എല്ലാം ശമിക്കും.

പൂപ്പൽ പിടിക്കാതെ ഉണക്കി സൂക്ഷിക്കുക. ഇടക്ക് വീണ്ടും ഉണക്കുക.
( ഷാജി ഗൃഹവൈദ്യം 9539843856 )
xxxxxxxxxxxxxxxxxxxxxxxx

Leave a comment