post 224 ചെറുപയർ

30 മുതൽ 120 സെന്റീമീറ്റർ വരെ പൊക്കത്തിൽ നിവർന്നു വളരുന്ന ഏകവർഷിസസ്യമാണ് ചെറുപയർ . തണ്ടുകൾ തവിട്ട് നിറത്തിൽ രോമാവൃതമായി കാണപ്പെടുന്നു. മൂന്ന് ഇതളുകൾ വീതമുള്ള ഇലകൾ ഏകാന്തര രീതിയിലാണ് കാണപ്പെടുന്നത്. പൂവ് കുലകളായി പത്രകക്ഷത്തിൽ നിന്നും ഉണ്ടാകുന്നു. നാലോ അഞ്ചോ പൂക്കൾ വീതമുള്ള പൂങ്കുലകൾക്ക് 10 മുതൽ 23 സെന്റീമീറ്റർ വരെ നീളമുണ്ടാകും. പൂങ്കുലകൾ രോമാവൃതമാണ്. ബാഹ്യ ദളം അണ്ഡാകൃതിയിൽ അഗ്രം കൂർത്തതായി കാണപ്പെടുന്നു. ഇതിന്റെ ബാഹ്യദലം രോമം നിറഞ്ഞതായിരിക്കും. ബാഹ്യ ദളപുടത്തിന് 3 മില്ലീമീറ്ററോളം നീളവും ഉണ്ടായിരിക്കും. കൂടാതെ ദളപുടത്തിന് മഞ്ഞ നിറവും 5-6 മില്ലീമീറ്റർ നീളവും ഉണ്ടായിരിക്കും. നീണ്ട കായ്കളിൽ 10 -15 വരെ വിത്തുകൾ കാണപ്പെടുന്നു. ഇവ ഉരുണ്ടതും മിനുസമുള്ളതും പച്ച നിറവുമുള്ള തും ആയിരിക്കും.

കുടുംബം = ഫാബേസി
ശാസ്രനാമം = ഫാസിയോസ് ഓറിയസ്

രസം = മധുരം – കഷായം
ഗുണം = ലഘു – രൂക്ഷം
വീര്യം = ശീതം
വിപാകം = മധുരം

സംസ്കൃത നാമം = മുദ്ഗ – ശിംബി ശേ ഷ്ഠ – വർണാഹ – രസോത്തമ
ഹിന്ദി = മും ഗ്
ബംഗാളി = മാംഗ്
തമിഴ് = പച്ചൈ പയറു
തെലുഗു = പച്ചൈ പേശലു
ഇംഗ്ലീഷ് ഗീൻ ഗ്രാം

ഔഷധയോഗ്യ ഭാഗങ്ങൾ = വിത്ത് ,വേര് , ഇല

ഔഷധഗുണം = ത്രിദോഷങ്ങൾ ശമിപ്പിക്കും കൊളസ്ട്രോൾ കുറക്കും. കണ്ണിനെ സംരക്ഷിക്കും. ശരീരഭാരം കുറക്കും. ടോക്സിനുകളെ നീക്കം ചെയ്യും. ദഹനവും ശരീരബലവും വർദ്ധിപ്പിക്കും ജ്വരത്തേയും പിത്തത്തേയും അമ്ലപിത്തത്തേയും രക്തപിത്തത്തേയും ശമിപ്പിക്കും. കരൾ വീക്കത്തിനും മഞ്ഞപിത്തത്തിനും നല്ലതാണ്. അതിസാരവും മൂത്രതടസവും മാറ്റും .
(രാജേഷ് വൈദ്യർ 94468 91254 )
xxxxxxxxxxxxxxxxxxxxxxxx

boiled mung beans
100 g -ൽ അടങ്ങിയ പോഷകമൂല്യം
ഊർജ്ജം 110 kcal   440 kJ
അന്നജം    3.6 g-
പഞ്ചസാരകൾ   2.0g-
 ഭക്ഷ്യനാരുകൾ   7.6 g
 Fat 0.38 g
പ്രോട്ടീൻ 7.02 g
ജീവകം സി   1.0 mg2% .
കാൽസ്യം  27 mg3%
മഗ്നീഷ്യം    48 mg13%
 ഫോസ്ഫറസ്   99 mg14,%
പൊട്ടാസിയം  266 mg  6%
:സോഡിയം  2 mg0%
Percentages are relative to US
recommendations for adults.
Source: USDA Nutrient database
xxxxxxxxxxxxxxxxxxxxxxxx

വിത്തുകൾ ഒന്നും മുളപ്പിച്ച് കഴിക്കരുത് എന്നും പൂർവികർ പറയാറുണ്ട്. പ്രാചീന (ഗന്ഥങ്ങളിലൊന്നും മുളപ്പിച്ച് കഴിക്കാൻ പറയുന്നില്ല…

പൂർവികർ പശുവിന് പാലൂറുവാനും പശുക്കൾ പിണങ്ങാതിരിക്കാനും ചെറുവയർ ജപിച്ച് കൊടുക്കാറുണ്ടായിരുന്നു.
(ഹർഷൻ കുററിച്ചൽ 9447242737 )
xxxxxxxxxxxxxxxxxxxxxxxx

ചെറുപയർ മുളപ്പിച്ച് കഴിക്കുന്നതിൽ രണ്ട് തരം വാദം നിലനിൽക്കുന്നു . ലൈഗീക ഉത്തേജനം ആവശ്യമുള്ളവർക്ക് മുളപ്പിച്ച് കഴിക്കാം . സ്ഥിരമായി അലർജ്ജി ഉള്ളവരും കഫ പ്രകൃതക്കാരും മുളപ്പിച്ച് കഴിക്കരുത് . മാസത്തിൽ ഒരിക്കൽ മുളപ്പിച്ച് കഴിക്കാം എന്ന അഭിപ്രായക്കാരനാണ് ഞാൻ

സ്വാമി നിർമ്മലാനന്ദ ഗിരി മുളപ്പിച്ച ചെറുപയർ കഴിക്കരുത് എന്നാണ് പറഞ്ഞിരുന്നത്
(രായിച്ചൻ +971 52 556 2212)
xxxxxxxxxxxxxxxxxxxxxxxx

പയർ വർഗ്ങ്ങളിലെ ഹാർഡ് പ്രോട്ടീൻ മുളപ്പിക്കുമ്പോൾ സോഫ്റ്റ് പ്രോട്ടീൻ ആയി മാറുന്നു. അത് കൊണ്ടാണ് ആധുനിക രീതിയിൽ മുളപ്പിച്ചത് നല്ലതാണ് എന്ന് പറയുന്നത്. അതായത് സോഫ്റ്റ് പ്രോട്ടീൻ ശരീരത്തിൽ വേഗം ആഗിരണം ചെയ്യപ്പെടും….

ആയൂർവേദം മുളപ്പിച്ചത് കഴിക്കാൻ ഒരിടത്തും പറയുന്നില്ല. മുളപ്പിക്കുന്ന പ്രക്രിയയിലൂടെ മാറ്റം വന്ന അമിനോ അമ്ലങ്ങൾ ശരീരത്തിൽ എത്തുന്നതും, അതൊടൊപ്പം ഉരുവാകുന്ന സൂക്ഷ്മജീവികളും ശരീരത്തിന് ദോഷമാണ്

ചെറുപയർ പൊടി താളിയായി ഉപയോഗിച്ചാൽ താരൻ മാറും. 
മദ്ധ്യമ പഞ്ചമൂലത്തിലെ ഒരു ഘടകമാണ് ചെറുപയർ . കുറുന്തോട്ടിവേര്, തഴുതാമവേര്, വെളുത്താവണക്കിന്‍വേര്,  കാട്ടുഴുന്നിന്‍വേര്,  കാട്ടുപയറിന്‍വേര് എന്നിവയാണ് മദ്ധ്യമപഞ്ചമൂലം
രസ വിഷബാധയ്ക്ക് ചെറുപയർ സൂപ്പ് വെച്ച് ശർക്കര ചേർത്ത് കൊടുക്കാറുണ്ട്. ത്രിദോഷ ഹരമാണ് ചെറുപയർ
( ടി ജോ എബ്രാഹാം +971 50 978 0344)
xxxxxxxxxxxxxxxxxxxxxxxx

സസ്യാഹാരികൾ ചെറുപയർ മുളപ്പിച്ചു കഴിക്കുന്നത് നല്ലതാണ് എന്ന് ചിലർ പറയുന്നുണ്ട്. മുട്ട കഴിക്കുന്നതിന് പകരം മുളപ്പിച്ച ചെറുപയറും ബദാം പരിപ്പും കഴിച്ചാൽ മതിയെന്ന് ഡയറ്റീഷ്യൻ പറഞ്ഞതായ അനുഭവമുണ്ട്. ഇത് ആധുനിക ശാസ്ത്ര വീക്ഷണം ആയിരിക്കാം.

രക്ത കുറവ് ഉള്ളവരും കീമോ ചികിത്സ കഴിഞ്ഞവരും നാലഞ്ചു ദിവസം പ്രായമായ ഗോതമ്പിന്റെ ഇലകൾ ജൂസാക്കി കഴിക്കുന്നത് നല്ലതാണ്. ഇത് മാർക്കററിൽ കിട്ടുന്ന ഏതൊരു ടോണിക്കിനേക്കാളും മെച്ചപെട്ട ടോണിക് ആണ്.
( ചന്ദ്രമതി വൈദ്യ 89212 98315 )
xxxxxxxxxxxxxxxxxxxxxxxx

സാമാന്യമായി എല്ലാവർക്കും പത്ഥ്യമായ ശീതവീര്യമുള്ള ഒരു ധാന്യമാണ് ചെറുപയർ . ധാന്യങ്ങൾ മുളക്കുമ്പോൾ പോഷകമൂല്യം വർദ്ധിക്കുന്നതായി അനേകം പഠനങ്ങൾ സാക്ഷ്യപെടുത്തുന്നു. മുളപ്പിച്ച ഗോതമ്പ് ക്യാൻസർ ഉൾപെടെ അനേകം രോഗങ്ങൾക്ക് നല്ലതാണെന്ന് പ്രകൃതി ചികിത്സകർ പറയുന്നു.

പയർ വർഗങ്ങളിൽ ദഹിക്കാൻ ബുദ്ധിമുട്ടുള്ള ചില പ്രോട്ടീനുകൾ ഉണ്ട്. ചെറുവയറിൽ ഇവ കുറവാണ്. വിത്തുകൾ മുളക്കുമ്പോൾ അവ വിഘടിച്ച് അമിനോ അമ്ലങ്ങൾ ആയി മാറുന്നു. അസ്കോർബിക്ക് ആസിഡിന്റെ അളവ് വർദ്ധിക്കുന്നു. സോഡിയവും വർദ്ധിക്കുന്നു. ഇത് ശരീരത്തിന് ഹിതകരമല്ല.

വിത്തില്ലാത്ത ഫലങ്ങൾ കഴിക്കരുത് എന്ന് നിർമലാനന്ദഗിരി സ്വാമികൾ പറയാറുണ്ട്. മുളവന്ന ധാന്യങ്ങൾ ചെടിയുടെ ശൈശവാവസ്ഥയാണ് . അവ നശിപ്പിക്കുന്നതി നോടും ( ഭക്ഷിക്കുന്നതിന്നോടും ) സ്വാമി യോജിക്കുന്നില്ല.

പ്രകൃതിചികിത്സകർ ഒട്ടെല്ലാ ധാന്യങ്ങളും മുളപ്പിച്ച് കഴിക്കാനാണ് പറയുന്നത്. മിതമായി ഭക്ഷണം കഴിക്കുന്ന അവർ സോഡിയവും മറ്റും കുറയാതിരിക്കാൻ ആവും അങ്ങിനെ പറയുന്നത്. പ്രകൃതി ചികിത്സകർക്ക് മൂത്രപ്രശ്നങ്ങളും കിട്ണി രോഗങ്ങളും ഉണ്ടാക്കുന്നതായി കണ്ടിട്ടുണ്ട്. ഒരു പക്ഷേ മുളപ്പിച്ച ധാന്യങ്ങൾ കൂടുതലായി കഴിക്കുന്നത് അതിനൊരു കാരണമാകാം . അതൊക്കെ ഇനിയും പഠന വിധേയമാക്കേണ്ട കാര്യങ്ങളാണ്.

അഞ്ചിതളുള്ള ചെമ്പരത്തിയുടെ വേര് ഒരു പിടി എടുത്ത് രണ്ടു പിടി ചെറുപയറും ചേർത് കഷായം വച്ച് സേവിച്ചാൽ മൂത്രാതിസാരം (അധികം മൂത്രം പോകുന്നത് ) ശമിക്കും.
(അനിൽകുമാർ ആലഞ്ചേരി 94972 15239 )
xxxxxxxxxxxxxxxxxxxxxxxx

രോഗങ്ങൾ മാറിയ ശേഷം ക്ഷീണം ഉള്ളവർക്ക് ചെറുപയർ,ചെറിയ ഉള്ളി ചേർത്ത് പാകത്തിന് കുരുമുളകും, ഇന്തുപ്പും ചേർത്ത് ഉണ്ടാക്കുന്ന സൂപ്പ് വളരെ വിശേഷമാണ്.
(മുഹമ്മദ് ഷാഫി 98090 59550) )
xxxxxxxxxxxxxxxxxxxxxxxx

കിട് നിരോഗികൾക്ക് പയർ വർഗങ്ങൾ നന്നല്ല. ക്രിയാറ്റിൻ അധികമുള്ളവർ പ്രോട്ടീൻ അധികമുള്ള പയർ വർഗങ്ങൾ മാംസം മുതലായ ഭക്ഷണവസ്തുക്കൾ ഒഴിവാക്കണം.
( സുഹൈൽ മജീദ് 97156 7230911 )
xxxxxxxxxxxxxxxxxxxxxxxx

വിത്തില്ലാത്ത ഫലങ്ങൾ പതിവായി ഭക്ഷിച്ചാൽ പ്രത്യുൽപാദന ശേഷി ക്ഷയിക്കും.
(നിർമലാനന്ദഗിരി സ്വാമികൾ )
xxxxxxxxxxxxxxxxxxxxxxxx

ചെറു പയറും സമം ഉണക്കലരിയും കഞ്ഞി വെച്ച് പശുവിൻ നെയ്യ് ചേർത്ത് വെറും വയറ്റിൽ കഴിക്കുന്നത്‌ നാഡി പിഴ സംബദ്ധമായ രോഗങ്ങൾക്ക് നല്ലതാണ്
(ഷൈജൽ +971558 237311)
xxxxxxxxxxxxxxxxxxxxxxxx

ചെറുപയറ്
🔥🔥🔥🔥
ഒരുപാട് പോഷകമൂലകം അടങ്ങിയതും ത്രിദോഷങ്ങളെ നിയന്ത്രിച്ചു ശരീരം പുഷ്ടിപെടുത്തുന്നതും ആണ് ചെറുപയർ .

ശരീരം ശുദ്ധിയാവാൻ ചെറുപയർ പുറമെ താളിയായി ഉപയോഗിക്കുന്നു. തൻമൂലം തലയിലെ താരൻ മാറുന്നതും മുടിക്ക് അഴകും ബലവും ഉണ്ടാകുന്നതുമാണ് . ശരീര പുറമെ വൃത്തിയാ വാൻ ഉപയോഗി ക്കുന്നതു പോലെ തന്നെ ശരീരത്തിൻ്റെ ഉള്ളിലെ ശുദ്ധികര ണത്തിനും വളരെ നല്ലതാണ് ചെറുപയർ

ചെറുപയർ കഴിക്കുന്നതുമൂലം ശരീരത്തിന് ഓജസും ബലവും ഉണ്ടാകുന്നതാണ് . ചില ആളുകൾക്ക് ശരീരത്തിൽ പ്രോട്ടിൽ അംശം കൂടുതൽ ഉള്ളതുകൊണ്ട് ദഹനപ്രശ്നം ഉണ്ടായി വായു കോപം ഉണ്ടാവാ റുണ്ട് . ആ സമയത്ത് വയർ ഇളക്കി ശരീരശുദ്ധി ഉണ്ടാക്കണം. അതിനു ശേഷം ഉണ്ടാക്കുന്ന ഭക്ഷണത്തിൽ പുളിയ്ക് പകരം ചെറു നാരങ്ങയും ഇഞ്ചിനീരും ഉൾപ്പെടുത്തണം .
🔥🔥🔥🔥
ശരിരത്തിൽ പല ത്തരത്തിലുള്ള വീക്കം നീര് ചതവിന് ചെറുപയറ് ചെന്നി നായകം പഞ്ചമ പഴുക്ക എന്നിവ കൂട്ടി പൊടിച്ച് കോഴിമുട്ട വെള്ളയിൽ അരച്ചു ചാലിച്ച് പുരട്ടുക ദിവസം 4 പ്രവശ്യം
🔥🔥🔥🔥
കരൾവീക്കം, മഞ്ഞപിത്തം , രക്തദോഷം, നേത്രരോഗം, ജ്വരം, പ്രമേഹം എന്നിവയ്ക്ക് ചെറുപയർ സൂപ്പ് ,തോരൻ, ഉപ്പേരി എന്നിവ കഴിക്കുന്നത് നല്ലതാണ്. സൂപ്പിന് ചെറുപയർ ചെറിയ ഉള്ളി ആവശ്യത്തിന് ചേർത്തു വേവിച്ച് അതിൽ ഇന്ദുപ്പും ചെറുനാരങ്ങ നീരും വേണമെങ്കിൽ ചേർത്തു കുടിയ്കാം. എല്ലാ ഇലകറികളിലും ചെറുപയർ വേവിച്ച് ചേർത്ത് തോരൻ ഉണ്ടാക്കി കഴിയ്കാം. ശരീര വിഷമങ്ങൾക്കനുസ രിച്ച് ഇലകളെ മാറി മാറി ഉപയോഗിക്കണം. മണി തക്കാളി ഇലയും ചെറുപയറും കരൾ ശുദ്ധിക രണത്തിന് നന്ന് 🔥 ചെറുപയറും തകരയും ചേർത് കഫത്തിനും ശ്വാസകാസങ്ങൾക്കും കഴിയ്കാം 🔥 പൊന്നാ കണ്ണിയും ചെറു ചീരയും കുട്ടി കഴിയ്കാം 🔥 രക്തശുദ്ധീകരണത്തിന് വാഴപുവോ വാഴപിണ്ടിയോ ചെറുപയറിൽ ചേർത്തു വേവിച്ച് കഴിയ്കാം.🔥 ശരീരശുദ്ധി കരണത്ത് തഴുതാമ ഇലയും ചെറുപയറും സൂപ്പ് വെച്ച് കഴിക്കാം. 🔥 ചെറുപയറ് 100 gr കറിവേപ്പില 50 gr ചട്ടിയിൽ വറുത്ത് ഇഞ്ചി 25 gr ചെറിയ ഉള്ളി 25 ഗ്രാം നെയ്യിൽ വറുത്ത് പൊടിച്ച് ആവശ്യത്തിന് ഇന്ദുപ്പ് ചേർത്തു പൊടിച്ച് ചമ്മന്തി പൊടിയായി ഉപയോഗിക്കാം പുളിയ്കു ചെറുനാരങ്ങ നീര് വെളിച്ചണ്ണ ചേർത് ചാലിച്ച് കഴിച്ച് നോക്കു.🔥
(വിനയ് ധനുർവേദ.9744092981)
xxxxxxxxxxxxxxxxxxxxxxxx

മുളപ്പിച്ച ധാന്യങ്ങൾ ദഹിക്കാൻ ബുദ്ധിമുട്ടാണ്. അവ കണ്ണിന് ദോഷകരവുമാണ് . പ്രകൃതി ചികിത്സകർ വേവിക്കാത്ത ഭക്ഷണമാണ് ശുപാർശ ചെയ്യുന്നത് . വേവിക്കാത്ത ധാന്യങ്ങൾ കഴിക്കുന്നതിനോട് ആയുർവേദത്തിന് യോജിപ്പില്ല.

വടക്കേ ഇന്ത്യയിൽ നാലുഭാഗം അരിയും ഒരു ഭാഗം ചെറുപയറും കൂടി കഞ്ഞി വച്ച് അതിൽ ജീരകവും കുരുമുളകും ഗ്രാമ്പൂവും ചേർത് കടുകുവറുത്തിട്ട് കഴിക്കുന്ന പതിവുണ്ട്. ഇതിനവർ കിച്ചടി എന്നാണ് പറയുന്നത്.

ഈ കിച്ചടി വളരെ ഗുണമുള്ളതാണ് എന്ന് ശ്രീബുദ്ധൻ പറയുന്നു. ഇത് കഴിച്ചാൽ വിശപ്പും ദാഹവും അകലും . വാതത്തെ അനുലോമമാക്കും. മലബന്ധം അകററും . ദഹിക്കാത്തവ ദഹിപ്പിക്കും . ലഘുവും ആരോഗ്യകരവും ആണ്. നിറവും ഓജസും വർദ്ധിപ്പിക്കും.
( കിരാതൻ 9633323596 )
xxxxxxxxxxxxxxxxxxxxxxxx

ആയൂർവേദം ഭക്ഷണശീലങ്ങളിലും ചില ധാർമികത വച്ചു പുലർതുന്നതായി കാണാം. മൂപ്പെത്താത്തവ കഴിക്കരുത് എന്നു പറയുന്നത് ഈ ധാർമിക വീക്ഷണം മൂലമാണ്. എന്നാൽ ചീരയും മറ്റും നമ്മൾ മൂക്കാതെ ആണ് പറിക്കുന്നത്. അതിൽ അധാർമികത ഇല്ലെങ്കിൽ മുളപ്പിച്ച പയർ ഭക്ഷിക്കുന്നതും അധാർമികമായി കാണേണ്ടതില്ല എന്നാണ് എന്റെ പക്ഷം.

വടക്കേ മലബാറിലുള്ള വൈദ്യൻ മാർ പല ജീവികളേയും കൊന്ന് അവയുടെ രസം എടുത്ത് ചികിത്സക്ക് ഉപയോഗിച്ചിരുന്നു. സസ്യങ്ങൾക്കും ജീവനുണ്ട്. അതൊക്കെ ഉപയോഗിക്കാം എങ്കിൽ ജന്തുക്കളെ ഉപയോഗിക്കുന്നതിൽ തെറ്റുകാണേണ്ടതുണ്ടോ

ധാന്യങ്ങളിൽ അടങ്ങിയ പോഷകങ്ങൾ വലിച്ചെടുത്താണ് മണ്ണിൽ നിന്ന് പോഷകങ്ങൾ വലിച്ചെടുക്കാൻ തുടങ്ങുന്നതു വരെ മുളച്ചുവരുന്ന സസ്യങ്ങൾ ജീവിക്കുന്നത്. വിത്തുകൾ മുളക്കുമ്പോൾ ഇളയ സസ്യത്തിന് വളരാൻ ആവശ്യമായ രീതിയിൽ പല ഘടനാ മാറ്റങ്ങളും വിത്തുകളിൽ സംഭവിക്കുന്നുണ്ട്. ആ നിലക്ക് മുളക്കുന്ന വിത്തുകൾ എളുപ്പത്തിൽ ദഹിക്കാൻ സാദ്ധ്യതയുണ്ട് എന്ന് മനസിലാക്കേണ്ടി യിരിക്കുന്നു
(രാജു 96339 77412 )
xxxxxxxxxxxxxxxxxxxxxxxx

അഷ്ട മഹാ രോഗങ്ങളിൽ ഒന്നായ 20, വിധത്തിലെ പ്രമേഹത്തിന് പയർ, കടല, എന്നിവ മുളപ്പിച്ച് കഴിക്കാം എന്നാണ് ആചാര്യ മതം🙏🙏
(പ്രകാശ് പേട്ട വൈദ്യർ 9645158405)
xxxxxxxxxxxxxxxxxxxxxxxx

ശൂക ധാന്യങ്ങളിൽ ഉത്തമമായത് ആണ് ചെറുപയർ . പ്രോട്ടീനുകൾ പൊതുവേ ഉൽപ്രേരകമായാണ് പ്രവർത്തിക്കുന്നത്. ഇത് സ്വയം പ്രവർത്തിക്കാതെ ശരീരത്തിലെ ജൈവ രാസ പ്രവർതനങ്ങളെ ത്വരിതപ്പെടുത്തുന്നു. മ്യഗ മാംസ്യത്തിന് (അനിമൽ പ്രോട്ടീന് ) സസ്യങ്ങളിലെ മാംസ്യത്തെ അപേക്ഷിച്ച് ഉൽപ്രേരകത്വം കൂടുതൽ ആണ് . എന്നാൽ മുളപ്പിച്ച പയറിലെ മാംസ്യത്തിന് ഉൽപ്രേരകത്വം കൂടുതൽ ആണ്.

പയറുവർഗങ്ങളിൽ അടങ്ങിയിട്ടുള്ള പ്യൂരിൽ സാമാന്യേന ലേയകത്വം കുറഞ്ഞവ യാണ് . ഇത് തണുത്ത വെള്ളത്തിൽ അലിയുകയില്ല. ചൂടുവെള്ളത്തിലെ അലിയുകയുള്ളു . ഇതാണ് യൂറിക്കാസിഡായി പരിണമിക്കുന്നത്.

ധാതുക്കൾ സൂര്യപ്രകാശത്തിൽ പചിച്ചാണ് സസ്യങ്ങളിലെ മാംസ്യം ഉണ്ടാകുന്നത്. അവ ജന്തുക്കളിലെ ജഠരാത്രിയിൽ വീണ്ടും പചിച്ചാണ് ജാന്തവങ്ങളായ ( ജന്തുക്കളിലുള്ള ) മാംസ്യം ഉണ്ടാകുന്നത്. അതുകൊണ്ട് സസ്യജങ്ങളായ മാംസ്യത്തേക്കാൾ ( പ്രോട്ടീൻ ) വേഗത്തിൽ ജാന്ത വങ്ങളായ മാംസ്യം ദഹിക്കും എന്നാണ് ആയൂർവേദം പറയുന്നത്.

അതുകൊണ്ട് സസ്യ ജങ്ങളായ ഔഷധങ്ങളേക്കാൾ വേഗത്തിൽ ജാന്തവങ്ങളായ (ജന്തുക്കളിൽ നിന്നും എടുക്കുന്ന ) ഔഷധങ്ങൾ പ്രവർത്തിക്കുന്നു. ജാന്തങ്ങളായ ഔഷധങ്ങളേക്കാൾ വേഗത്തിൽ ഖനിജങ്ങങ്ങളായ (മണ്ണിൽ നിന്നും കുഴിച്ചെടുക്കുന്ന ഔഷധങ്ങൾ പ്രവർതിക്കുന്നു . ഖനി ജങ്ങളായ ഔഷധങ്ങളേക്കാൾ വേഗത്തിൽ കൃതകങ്ങളായ ( രാസജങ്ങളായ / സിന്തറ്റിക്കായ ) ഔഷധങ്ങൾ പ്രവർത്തിക്കുന്നു. അതുകൊണ്ടാണ് അലോപ്പതി ഔഷധങ്ങൾക്ക് വേഗത്തിൽ ഫലസിദ്ധി ഉണ്ടാകുന്നത്.

കൃതകങ്ങളായ (സിന്തറ്റിക്കായ ) ഔഷധങ്ങൾ കോശങ്ങളുടെ വളർച്ച വേഗത്തിലാക്കുന്നു. അതുകൊണ്ട് കോശങ്ങളുടെ ബാലാവസ്ഥയും തരുണാവസ്ഥയും വാർദ്ധക്യാവസ്ഥയും നാശവും വേഗത്തിൽ ആകുന്നു. തൻമൂലം ശരീരത്തിന്റെ ബാല്യ കൗമാര യൗവന വാർദ്ധക്യ പരിണാമങ്ങളുടെ വഗവും വർദ്ധിക്കുന്നു. കോശങ്ങളുടെ വളർച്ചയും നാശവും വളരെ വേഗത്തിൽ ആ കുന്ന അവസ്ഥയാണ് ക്യാൻസർ .

എന്നാൽ സസ്യജങ്ങളായ ഔഷധങ്ങൾ കോശ പരിണാമം മന്ദഗതിയിലാക്കുന്നു. അതുമൂലം കോശങ്ങൾ വളർചയെത്താനും നശിക്കാനും കൂടുതൽ സമയം എടുക്കുന്നു. അതുകൊണ്ട് മനുഷ്യരിലെ ബാല്യകാലത്തിന്റേയും കൗമാരകാലത്തിന്റേയും യൗവനകാലത്തിന്റേയും വാർദ്ധക്യകാലത്തിന്റേയും ദൈർഘ്യം വർദ്ധിക്കുന്നു. ചെറുപേയർ മുളക്കുമ്പോൾ അതിലെ മാംസ്യം കുറെയൊക്കെ ജന്തുക്കളിലെ മാംസ്യത്തിന് സമാനം ആകുന്നു.

ചില വെജിറ്റബിൾ ഉത്പന്നങ്ങളിലും മാംസ ഉത്പന്നങളിലും മധുരമുള്ള ബ്രഡിലും ചാള അയല മുതലായ മത്സ്യങ്ങളിലും കടൽ മത്സ്യങ്ങളിലും ബീഫ് കാട്ടുമൃഗങ്ങൾ പക്ഷികൾ ഇറച്ചിക്കോഴി എന്നിവയുടെ മാംസം കോളിഫ്ലവർ പാലക്ക് കൂണ് ഗ്രീൻ പീസ് പയറു വർഗങ്ങൾ ആൽക്കഹാൾ എന്നിവയിലെല്ലാം ധാരാളം പൂരിൽ ഉണ്ട് വിശേഷിച്ചും കരൾ വൃക്ക മസ്തിഷ്കം എന്നിവയിൽ പൂരിൽ ധാരാളം ഉണ്ട്. ധാന്യ വർഗങ്ങളിൽ പൂരിൽ അധികമുള്ളത് പയർ വർഗങ്ങളിൽ ആണ്. . പയറുവർഗങ്ങൾ മുളക്കുമ്പോൾ അതിലെ പൂരിൽ വീണ്ടും വർദ്ധിക്കുന്നു.

പൂരിൽ ചയാപചയ പ്രവർത്തനഫലമായി (മെറ്റാബോളിക് ) വിഘടിപ്പിക്കപെടുമ്പോൾ ഉണ്ടാകുന്ന ഉപോൽപന്നമാണ് യൂറിക്കാസിഡ്. ഇത് ശരീരത്തിൽ ആവശ്യമാണ് എന്നാൽ അധികമായാൽ ഒട്ടധികം രോഗങ്ങൾക്ക് കാരണമാവും.

5കാർബൺ 4ഹൈഡ്രജൻ 4നൈട്രജൻ 3ഓക്സിജൻ (C5 H4 N4 O3) എന്നതാണ് പ്യൂരിന്റെ രാസഘടന – ഇവയെ യോജിപ്പിച്ചു . നിർത്തുന്നത്. അവയിലുള്ള കാർബൺ ഘടകമാണ്. ഈ കാർബൺ അമിനോ ഗ്രൂപ്പിലും കാർബോക്സിൽ ഗ്രൂപ്പിലും പെട്ടവയാണ്. ഇവയെ ആൽഫ കാർബൺ ഗ്രൂപ്പ് എന്നാണ് അറിയപെടുന്നത് . ഉപാപചയ (മെറ്റബോളിക് ) പ്രവർതനങ്ങളെ നിയന്ത്രിക്കുന്നത് പലതരം എൻസൈമുകൾ ആണ്. ഇവ ഉൽപാദിപ്പിക്കുന്നത് ശരീരത്തിലുള്ള അന്തസ്രാവി പിണ്ഡങ്ങൾ ആണ് . മാംസ്യം (പ്രോട്ടീൻ ) പൊതുവേ ഉൾപ്രേരകമായി ആവർതിക്കുന്നു. അതിൽ തന്നെ സസ്യങ്ങളിലെ മാംസ്യത്തേക്കാൾ ( പ്രോട്ടീൻ ) ഉൾപ്രേരകത്വം കൂടുതൽ ജന്തുക്കളിലെ മാംസ്യത്തിനാണ്. അവ അന്തസ്രാവി പിണ്ഡങ്ങളെ ഉത്തേജിപ്പിക്കും. അപ്പോൾ ഹോർമോണുകളും എൻ സൈമുകളും വർദ്ധിക്കും. തൻമൂലം അധികമായി പ്യൂരിൽ വിഘടിപ്പിക്കപെടുമ്പോൾ ഉണ്ടാകുന്ന യൂറിക്കാസിഡിന്റെ ഘടനയിൽ ചില മാറ്റങ്ങൾ ഉണ്ടാകാറുണ്ട്. C5 N4 H4 O3 എന്നത് C5 N4 H4 O2 എന്നായിത്തീരുന്നു. അപ്പോൾ അവ സാന്തൈനു ഓക്സൈഡായി ത്തീരുന്നു.

ഇതോടു കൂടി ആൽഡിഹൈഡ് ഓക് സൈഡുകളും (CHO) രൂപപ്പെടും . പ്രോട്ടീനുകൾ അമിനോ ആസിഡുകൾ ആയി പരിണമിക്കുന്നതിനെ ആൽഡിഹൈഡ് ഓക്സൈഡുകൾ പ്രതികൂലമായി ബാധിക്കുകയും അമിനോഗ്രൂപ്പും കാർബോക്സിൻ ഗ്രൂപ്പും വേർതിരിയുകയും കാർബൺ ബോണ്ടുകൾ തകരാൻ കാരണമാവുകയും ചെയ്യും. തൻമൂലം ഓക്സിജൻ സ്വതന്ത്രമാവുകയും ചെയ്യും സൂപ്പർ ഓക്സൈഡ് എന്ന് അറിയാടുന്ന സിങ്കിൾ ഓക്സിജൻ ആറ്റങ്ങൾ രൂപപ്പെടുകയും ചെയ്യും. ഇവയെ നൈസന്റ് ഓക്സിജൻ എന്നും പറയും. ഇതൊരു ഫ്രീ റാഡിക്കിൾ ആണ്. ഓക്സിജൻ ആറ്റങ്ങൾ സാധാരണ യുഗ്മകങ്ങൾ ആയാണ് നിലകൊള്ളുന്നത്. നൈസന്റ് ഓക്സിജൻ രണ്ട് ഓക്സിജൻ ആറ്റങ്ങൾ ചേർന്ന ഓക്സിജൻ തൻമാത്ര ആയി മാറുവാൻ ശ്രമിച്ചു കൊണ്ടിരിക്കും. അതിനായി ഓക്സിജൻ വലയങ്ങളെ ഓക്സിജൻ ആറ്റങ്ങളെ സ്വീകരിക്കുകയും തൻ മൂലം കൂടുതൽ സ്വതന്ത്ര ഓക്സിജൻ ആറ്റങ്ങൾ ഉണ്ടാവുകയും ചെയ്യും . ഈ പ്രവർതനം തുടരുകയും തൻമൂലം ശരീരത്തിലെ ഓക്സിജന്റെ അളവ് ഗണ്യമായി കുറയുകയും ചെയ്യും . ആയൂർവേദ വീക്ഷണം അനുസരിച്ച് ഇത് പ്രാണന്റെ സഞ്ചാരത്തെ കുറക്കുകയും തൻമൂലം ശരീരത്തിന്റെ പ്രതിരോധ ശേഷി ഗണ്യമായി കുറയുകയും ചെയ്യും. ഇതുമൂലം വ്യാധിക്ഷമത്വ ബലവും (രോഗങ്ങളെ സഹിക്കാനുള്ള കഴിവ് ) വ്യാധി പ്രതിബന്ധകത്വ ബലവും (വ്യാധികളെ തടയാനുള്ള കഴിവ് ) കുറയുകയും ചെയ്യും ഈ അവസ്ഥയെ മോഡേൺ മെഡിസിനിൽ അലർജി എന്ന് പറയുന്നു. ഈ കണക്റ്റീവ് ടിഷ്യു ഡിസോഡർ SLE (സിസ്റ്റമിക് ലുപ്പർസിറ്റി മാറ്റോമസ് ) പോലുള്ള രോഗാവസ്ഥക്ക് കാരണമായി തീരുന്നു .

ന സതോ വിദ്യതേ ഭാവോ
ന ഭാവോ വിദ്യതേ സദഹ
ഉഭയേരഭി ദൃഷ്ടാന്തഹ
തദയോർ തത്വ ദർശി ഭിഹി

എന്ന ഗീതാവചനം അനുസരിച്ച് ഇല്ലാത്തതിന് ഉള്ളതായ അവസ്ഥയും ഉള്ളതിന് ഇല്ലാത്തതായ അവസ്ഥയും ഉണ്ടാവുകയില്ല. അത്യാധുനിക ഊർജ നിയമം അനുസരിച്ച് ഒരു വസ്തു ഉണ്ടാവുകയോ ഉള്ളവസ്തു ഇല്ലാതാവുകയോ ചെയ്യില്ല എന്ന ഊർജ സംരക്ഷണ നിയമം അതിപുരാതന കാലത്തു തന്നെ ഗീതയിൽ എഴുതി വച്ചിരുന്നു. പ്രപഞ്ചത്തിൽ നടക്കുന്ന എല്ലാ പ്രവർതനങ്ങളും പരിണാമങ്ങൾ മാത്രമാണ്. ഒന്നു പരിണമിച്ച് മറ്റൊന്നായി തീരുന്നു. അത്രമാത്രം

ചെറുപയർ മുളക്കുമ്പോൾ ജീവ ചൈതന്യം ( ദൈവ ചൈതന്യം ) ഉൾകൊണ്ട് അവ അടുത്ത തലമുറയിലേക്ക് പരിവർതനം ചെയ്യപെടുന്നു. അങ്ങിനെ ഉണ്ടാകുന്ന സസ്യത്തിന്റെ ശൈശവാവസ്ഥ ആയി കണക്കാക്കാം. ശൈശവാവസ്ഥയിൽ കഫ പ്രകൃതം വർദ്ധിച്ചിരിക്കും. അത് കഫത്തെ വർദ്ധിപ്പിക്കുന്നതും ആയിരിക്കും. ശൈശവാവസ്ഥയിൽ ഉത്തേജകത്വം കൂടുതൽ ആയിരിക്കും. അവ കഴിച്ചാൽ അന്തസ്രാവി പിണ്ഡങ്ങൾ എല്ലാം ഉത്തേജിപ്പിക്ക പ്പെടുകയും ചെയ്യും. ലിംഗിക ശേഷിക്കുറവു പോലുള്ള ഉത്തേജനം ആവശ്യമായ രോഗങ്ങളിൽ മുളപ്പിച്ച പയറുകൾ നല്ലതാണ്. എന്നാൽ സാമാന്യം ആരോഗ്യമുള്ളവരായ ( തൃദോഷങ്ങൾ സമമായ ) ആളുകളിൽ ദോഷസമത്വം ഇല്ലാതാക്കും. പ്രത്യേകിച്ചും രോഗികൾ മുളപ്പിച്ച പയറുകൾ ഉപയോഗിച്ചാൽ ദോഷസാമ്യം ഉണ്ടാകുവാൻ ( രോഗം മാറുവാൻ ) ബുദ്ധിമുട്ടായിരിക്കും എന്നതാണ് ആയൂർവേദ വീക്ഷണത്തിന്റെ . സാരം .
( ഷാജി ഗ്യഹവൈദ്യം 95398 43856 )
xxxxxxxxxxxxxxxxxxxxxxxx

ചെറുപയർ ത്വക് രോഗങ്ങൾക്ക് ഔഷധാമായി ഉപയോഗിക്കാം. ചർമ്മകാന്തിക്കും താരനെ നീക്കുന്നതിനും സോപ്പിനു പകരം ഉപയോഗിക്കാം. ചെറുപയർ മുളപ്പിച്ച് കഴിക്കുന്നത് കാഴ്ച കുറവിനും , മാംസ്യത്തിന്റെ കുറവിനും നല്ലതാണ്.
( മണികണ്ഠൻ വൈദ്യർ )
xxxxxxxxxxxxxxxxxxxxxxxx

ചെറുപയറിന് ശിംബി ശ്രേഷ്ഠ എന്നൊരു പേരുണ്ട്. ശിംബധാന്യങ്ങളിൽ ( പയർ വർഗങ്ങളിൽ) ശ്രേഷ്ഠമായത് എന്നർത്ഥം. ചെറുപയർ തൃദോഷങ്ങളെ സമമാക്കുന്നതും ദഹനത്തെ വർദ്ധിപ്പിക്കുന്നതും ആണ്. ദുർമേദസിനെ കുറക്കും. എല്ലാത്തരം പ്രമേഹത്തിനും നല്ലതാണ്.

മുളപ്പിച്ച പയർ ഭക്ഷിക്കുന്നത് പ്രകൃതി ചികിത്സകർ ഏറ്റവും കൂടുതൽ പ്രോൽസാഹിപ്പിക്കുന്നു. ഇതിൽ അടങ്ങിയ പ്യൂരിൽ ദോഷകരമാണ് എന്ന വാദം അംഗീകരിക്കാൻ ആവുന്നില്ല. പ്യൂരിൻ RNA യുടേയും DNA യുടേയും ഒക്കെ നിർമാണത്തിന് അത്യാവശ്യമായ ഒരു ഘടകമാണ്.

പ്യൂരിൻ വളരെ കൂടുതൽ അടങ്ങിയിട്ടുള്ള മദ്യം പ്രത്യേകിച്ചും

മുളപ്പിച്ച ധാന്യം ചേർത് ഉണ്ടാക്കുന്ന വോഡ്ക കക്ക ചെമ്മീൻ കല്ലുമ്മക്കായ് തുടങ്ങിയ ഷെൽ മത്സ്യങ്ങൾ റെഡ് മീറ്റ് തൊലി കളയാത്ത കോഴിമാംസം എന്നിവയിലെല്ലാം വളരെ കൂടുതൽ പ്യൂരിൽ അടങ്ങിയിട്ടുണ്ട്. മൃഗങ്ങളുടെ കരൾ വൃക്ക മുതലായ അവയവങ്ങളിലും ധാരാളം പ്യൂരിൽ അടങ്ങിയിക്കുന്നു. ഇവയൊക്കെ ധാരാളമായി ഉപയോഗിക്കുന്നവർ ഉണ്ട് . മുളപ്പിച്ച പയറിൽ പ്യൂരിൽ അധികം ആയതു കൊണ്ട് ഉപയോഗിക്കരുത് എന്ന് പറയുമ്പോൾ മേൽ പറഞ്ഞവയും ഉപയോഗിക്കരുത് എന്ന് പറയേണ്ടിവരും. ഇവയൊക്കെ ഉപയോഗിച്ചി ട്ട് പയർ മാത്രം ഉപേക്ഷിക്കണം എന്ന് പറയുന്നത് യുക്തിക്ക് നിരക്കുന്നതല്ല.

മുളപ്പിച്ച പയറിൽ വളരെ കൂടുതൽ ബാക്ടീരിയകൾ ഉണ്ടാകുന്നതുകൊണ്ട് ഗർഭിണികൾ കഴിക്കരുത് എന്ന് പറയുന്നവരുണ്ട്. കാമവർദ്ധകമായതു കൊണ്ട് രോഗികൾ കഴിക്കരുത് എന്ന് നിർമ്മലാനന്ദഗിരി സ്വാമികൾ പറഞ്ഞിട്ടുണ്ട്. ഇതൊക്കെ ഇനിയും പഠനവിധേയമാക്കേണ്ട കാര്യങ്ങളാണ്.

സാധാരണ ചെറുപയർ കഴിച്ചാൽ പലർക്കും ഗ്യാസ് വർദ്ധിക്കുന്നതായി കാണാറുണ്ട്. എന്നാൽ മുളപ്പിച്ച പയർ കഴിച്ചാൽ ഗ്യാസിന്റെ വർദ്ധന ഉണ്ടായി കാണുന്നില്ല.

എള്ള് ഏലത്തരി കായം ചെറുപയർ എന്നിവ സമമായി എടുത്ത് വറുത്തുപൊടിച്ച് കടുകെണ്ണയിൽ ചാലിച്ച് കനലിൽ ഇട്ടു പുകച്ച് ആപുക ചെവിയിൽ ഏറ്റാൽ ചെവിയിലെ അണുബാധ ചെവിവേദന ചെവി പഴുപ്പ് ചെവിയിൽ നിന്നും വെള്ളം വരിക മുതലായവ ശമിക്കും

ചെറുപയർ സൂപ്പ് –
ചെറുപയർ വേവിച്ച വെള്ളം ഊറ്റി എടുത്ത് വക്കുക. വെണ്ണയോ നെയ്യോ എണ്ണയോ ചൂടാക്കി അതിൽ ജീരകപൊടി ചേർത് മൂപ്പിച്ച് മണം വരുമ്പോൾ ചുവന്നുള്ളിയും ചേർത് വഴറ്റി അതിൽ ചെറുപയർ വെന്ത വെള്ളവും ഉപ്പും ചുക്കുപൊടിയും കുരുമുളകുപൊടിയും ചേർത്ത് തിളപ്പിക്കുക. തിപ്പലിപ്പൊടിയും മല്ലിയലയും കൂടി ചേർക്കുന്നതും നന്ന്. ഇതു കഴിച്ചാൽ രുചിയും നിറവും ജഠരാഗ്നിയും ശരീര പുഷ്ടിയും ധാതുബലവും വർദ്ധിക്കും. ബാക്കി ചെറുപയർ കറിയാക്കി ഉപയോഗിക്കുകയും ചെയ്യാം.

ചെറുപയർ കുതിർത്ത് മിക്സിയിൽ നുറുക്കി എടുക്കുക. അതിൽ വെളുത്തുള്ളി കറിവേപ്പില പച്ചമുളക് ചുവന്നമുളക് സവോള അല്ലെങ്കിൽ ചെറിയ ഉള്ളി എന്നിവ ചേർത്ത് മിക്സിയിൽ അടിച്ചെടുത്ത് ചേർക്കുക. കുറച്ചു സമയം വക്കുക. വെള്ളം വലിയാൻ ഒരു സ്പൂൺ അരിപ്പൊടിയും ഒരു സ്പൂൺ കടലമാവും കൂടി ചേർക്കുക. ഇത് വടയാക്കി എണ്ണയിൽ വറുത്ത് എടുത്താൽ നല്ല രുചികരമായ ഒരു ലഘുഭക്ഷണതമാണ്.
(ഷംസിൽ വയനാട് 97476 19859)
xxxxxxxxxxxxxxxxxxxxxxxx

ചെറുപയറ് അധികം വാതകരമല്ലാത്തതും കഫപിത്തങ്ങളെ നശിപ്പിക്കുന്നതും കണ്ണിന് തെളിച്ചം ഉണ്ടാക്കുന്നതുമാണ്.

ചെമ്പരത്തി വേരും ചെറുപയറും ചേർത്ത് ഉണ്ടാക്കിയ കഷായം 15 ml വീതം കഴിച്ചാൽ ചെറിയ കുട്ടികൾക്കുണ്ടാകുന്ന മൂത്ര തടസ്സം മാറിക്കിട്ടും

താരനുള്ളവർ ചെറുപയർ പൊടി താളിയായി ഉപയോഗിക്കുന്നത് നല്ലതാണ്

ചെറുപയർ സൂപ്പ് മുലപ്പാലിൻ്റെ ദോഷം തീർക്കാൻ നല്ലതാണ്

ശരീര ഊഷ്മാവ് ക്രമീകരിക്കാനും ചെറുപയർ സൂപ്പ് ഉത്തമമാണ്
( മുഹമ്മത് ഷാഫി 98090 59550)
xxxxxxxxxxxxxxxxxxxxxxxx

*തൃഫലപൊടിയും ചെറുപയർ പൊടിയും സമം ചേർത്ത് കക്ഷത്തിൽ ഉരച്ച് കഴുകിയാൽ കക്ഷത്തിന്റെ ദുർഗന്ധം കുറയും.

  • സ്ഥനഗ്രന്ധികളുടെ വീക്കത്തെ ചുരുക്കി മുലപ്പാൽ ശ്രവിക്കുന്നത് തടയുന്നതിന് ചെറുപയർ പശുവിൻ പാലിൽ പുഴുങ്ങി അരച്ച് പശ പോലെ ആക്കി വെക്കുക.
    (രതീശൻ വൈദ്യർ 99612 42480)
    xxxxxxxxxxxxxxxxxxxxxxxx

ചെറുപയർ മുളപ്പിച്ച് കഴിച്ചാൽ ലിംഗികാസക്തി. വർദ്ധിക്കും. ശരീരം മെലിയും . കവിൾ ഒട്ടും തടിയും തൂക്കവും കുറയും .

പ്രകൃതി ചികിത്സകരും. യോഗ ചികിത്സകരും പയറും കടലയും മറ്റും മുളപ്പിച്ച് കഴിക്കാറുണ്ട്. പക്ഷേ അവർ ആകെ കഴിക്കുന്ന ആഹാരത്തിന്റെ അളവ് വളരെ കുറവാണ്. സാധാരണ ഒരാൾ ഒരു ദിവസം കഴിക്കുന്ന ആഹാരം കൊണ്ട് അവർ ഒരാഴ്ച കഴിക്കും. കഠിന ജോലി ചെയ്യുന്നവർക്ക് ആ ഭക്ഷണരീതി മതിയാവില്ല.

ചെറുപയർ കഴിച്ചാൽ ചിലർക്ക് ഗ്യാസ്ട്രബിൾ ഉണ്ടാകാറുണ്ട്. ചെറുപയർ പുഴുങ്ങി തേങ്ങ ചിരവിയത് പച്ചക്ക് ചേർത് കഴിച്ചാൽ ഗ്യാസ് ഉണ്ടാവില്ല. ആരോഗ്യത്തിനും നന്ന് .

കണ്ണിൽ ധാര ചെയ്യുമ്പോൾ ഉഴുന്നു പൊടിയോ ചെറുപയർ പൊടിയോ ഉപയോഗിച്ച് കണ്ണിനു ചുററും തടം ഉണ്ടാക്കുന്നു. ചെറുപയർ പൊടി കൊണ്ട് തടം ഉണ്ടാക്കിയാൽ ചതവും നീർക്കെട്ടും ശമിപ്പിക്കുകയും ചെയ്യും.

ചെറുപയർ കഞ്ഞി വച്ച് ചുവന്നുള്ളി ചേർത് കഴിച്ചാൽ ശരീരക്ഷീണവും ബലക്കുറവും തളർചയും ദഹനക്കുറവും അകററും . ആരോഗ്യം വർദ്ധിപ്പിക്കും.
(പവിത്രൻ വൈദ്യർ 94423 20980 )
xxxxxxxxxxxxxxxxxxxxxxxx

കണ്ണൂർ ജില്ലയിൽ വയൽ തറ ( തെയ്യം ) എന്നൊരു പരിപാടി ഉണ്ട്. കൊയ്തു കഴിഞ്ഞ പാടത്ത് നടത്തുന്ന ഒരു ഗ്രാമീണ ഉത്സവമാണ് ഇത്. വയൽ തറക്ക് പ്രസാദമായി കൊടുക്കുന്നത്. കഞ്ഞിയും പയറും ആണ്. ചെറുപയറും ഇളയ വാഴക്കയും വേവിച്ച് പച്ച തേങ്ങയും പച്ച വെളിച്ചെണ്ണയും ചേർത ചെറുപയറുകറി രുചികരവും പോഷക സമ്പന്നവും ആണ്. ആബാലവൃദ്ധം ജനങ്ങൾ ഒന്നിച്ച് വയലിലിരുന്ന് കഴിക്കുന്ന കഞ്ഞി പ്രസാദം മറക്കാനാവാത്ത ഒരു അനുഭൂതി ആണ്.

വയൽ തറയോടനുബന്ധിച്ച് തീയർ മേലേരി ( തീക്കുണ്ടം ) വക്കാറുണ്ട്. വ്രതാനുഷ്ടാനങ്ങളോടെ ചെയ്യുന്ന ചടങ്ങുകളാണിവ . ഇന്നവയെല്ലാം ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്.
(രാജു വൈദ്യർ 96339 77412 )
xxxxxxxxxxxxxxxxxxxxxxxx

ശിശുക്കൾ ഉള്ള അമ്മമാർക്ക് മുലപ്പാൽ ദുശിച്ചാൽ: ചെറുപയർ സുപ്പാക്കി 25, ML, വീതം ദിവസ്സം 3, നേരം കുടിക്കുക. മുലപ്പാൽ ശുദ്ധമാകും.
(പ്രകാശ് പേട്ട വൈദ്യർ 9645158405)
xxxxxxxxxxxxxxxxxxxxxxxx

ചെറുപയർ മുളപ്പിച്ച് വറുത്ത് കഴിച്ചാൽ കണ്ണിനും കരളിനും ഗർഭാശയത്തിനും ഒക്കെ ഗുണം ചെയ്യും.

ചെറുപയർ വറുത്തു പൊടിച്ച് ഒരു സ്പൂൺ പൊടിയും രാസ്നേ രണ്ടാദി കഷായവും കൂടി സേവിച്ചാൽ മുട്ടുവേദന വേഗത്തിൽ ശമിക്കും.
( വിജീഷ് വൈദ്യർ 9633402480 )
xxxxxxxxxxxxxxxxxxxxxxxx

നിത്യം ഹിതാഹാര വിഹാര മാർന്നും
ഗരീഷ ചെയ്തും വിഷയം വെടിഞ്ഞും
ദാനം സമത്വം ശമദത്വമാർന്നും
സൽ സേവിയായിൽ അവനെന്തു രോഗം
( അഷ്ടാംഗഹൃദയം )

നിത്യവും ഹിതമായ ആഹാര വിഹാരങ്ങൾ (വ്യായാമം ) ശീലിച്ചാൽ രോഗങ്ങൾ ഉണ്ടാവില്ല എന്ന് അഷ്ടാംഗ ഹൃദയം പറയുന്നു. ഒരാൾക്ക് ഹിതമായത് മറ്റൊരാൾക്ക് അഹിതമായേക്കാം. അത് മനസിലാക്കി പ്രവർതിക്കണം.

ചെറുവയർ മുളപ്പിച്ച് കഴിക്കുന്നതിൽ പലർക്കും പല അഭിപ്രായമാണ് ഉള്ളത്. തവിടെ അഷ്ടാഗഹൃദയം പ്രമാണമായി എടുക്കാം. ശരീരത്തിനും മനസിനും രോഗത്തിനും മുളപ്പിച്ച പയർ ഹിതമാണെങ്കിൽ ഉപയോഗിക്കുക. അല്ലെങ്കിൽ ഉപേക്ഷിക്കുക.

പ്രകൃതിചികിത്കർ പയർ വർഗങ്ങൾ പൊതുവെ മുളപ്പിച്ചാണ് കഴിക്കുന്നത്. അവർക്കത് എല്ലാവർക്കും ഹിതമാകുന്നത്. എങ്ങിനെയെന്നും ആയൂർവേദം പറയുന്നുണ്ട്.

വിരുദ്ധ ദ്രവ്യ മൽപാൽപം
ക്രമത്താൽ വർദ്ധമാനമായ്
ആദ്യമേ തന്നെ ശീലിപ്പോർ
ക്കുണ്ടാകില്ല വിപത്തുകൾ
എന്ന ആയൂർവേദ വീക്ഷണം അനുസരിച്ച് ക്രമമായി കുറേശെ ശീലിച്ചാൽ അഹിതമായവയും (വിരുദ്ധമായവയും ) ഹിതമാകും .
(നാസർ വൈദ്യർ 9447382311)
xxxxxxxxxxxxxxxxxxxxxxxx

കേരളത്തിൽ പൊതുവായും വടക്കൻ കേരളത്തിൽ പ്രത്യേകിച്ചും പുട്ടും പയറും ഒരു പ്രധാന വിഭവമാണ്. ഇത് പതിവായി ഉപയോഗിക്കുന്നവർക്ക് ക്രമേണ ദഹനക്കുറവും ഗ്യാസ്ട്രബിളും ഉണ്ടാക്കുന്നതായി കാണാം. ശരീരത്തിൽ ക്ഷാര പ്രധാനമായ ദഹനരസവും അമ്ല പ്രധാനമായ ദഹനരസവും ഉണ്ട്. മാംസ്യവും അന്നജവും ചേർത് കഴിക്കുമ്പോൾ ഇവ രണ്ടും വേണ്ടി വരുന്നു. ഇവ രണ്ടും കൂടി ചേരുമ്പോൾ നിർവീര്യമാവുകയും ചെയ്യും. അപ്പോൾ വീണ്ടും ശരീരത്തിന് അവ ഉണ്ടാക്കേണ്ടിവരും. അപ്പോഴും നിർവീര്യമാകും. ഇങ്ങിനെ പല പ്രാവശ്യം ആവർതിക്കുന്നത് ദഹനരസം ഉണ്ടാക്കുന്ന ഗ്ലാന്റുകളുടെ ആരോഗ്യം ക്ഷയിപ്പിക്കും. അതു മൂലം ദഹനക്കുറവും ഗ്യാസ് ട്രബിളും ഒക്കെ ഉണ്ടാകും. പുട്ടും പയറും പോഷകമൂല്യ മുള്ളവയാണ് എങ്കിലും അവ ഒന്നിച്ച് പതിവായി കഴിക്കുന്നത് ദഹനശേഷി ക്ഷയിപ്പിക്കും.
(ഉണ്ണികൃഷ്ണൻ വൈദ്യർ 9387 520730 )
xxxxxxxxxxxxxxxxxxxxxxxx

ചെറുപയർ കൊണ്ട് പായസം ഉണ്ടാക്കാറുണ്ട്.

ചെറുപയറും മഞ്ഞളും ഇലക്കറികളും ഇന്തുപ്പും ഒക്കെ ചേർത് ദോശ ഉണ്ടാക്കാം ..

ചെറുപയർ ചുവക്കെ വറുത്ത് ഒരു കപ്പ് എടുത്ത് 25 ഗ്രാം കറിവേപ്പിലയും ഒരു കഷണം ഇഞ്ചിയും നാലഞ്ച് ചെറിയ ഉള്ളിയും കുരുകളഞ്ഞ പച്ചമുളക് അഞ്ചെണ്ണവും കൂടി വഴറ്റി ചേർത് ആവശ്യത്തിന് ഉപ്പും ചേർത് ചമ്മന്തിപൊടി ഉണ്ടാക്കി വച്ചിരുന്ന് നാരങ്ങനീരും വെളിച്ചെണ്ണയും ചേർത് ദോശക്ക് ചമ്മന്തിയായി ഉപയോഗിക്കാം.

മുളപ്പിച്ച ചെറുപയർ തനിയെ കഴിച്ചാൽ ചെറിയൊരു കയ്പുരസം ഉണ്ട്. വെള്ളം ചേർത HRT യിൽ മുക്കിയെടുത്താൽ കയ്പുരസം മാറും. വെജിറെബിൾ സലാഡിൽ മുളപ്പിച്ച ചെറുപയർ ചേർത് കഴിക്കാം. യുക്തി പോലെ ഇതിൽ ശതകുപ്പ ഇന്തുപ്പ് കുരുമുളക് എന്നിവ ചേർക്കാം.

തഴുതാമയില മുരിങ്ങയില ഇഞ്ചി അണ്ടി പരിപ്പ് പെരുംജീരകം വെളുത്തുള്ളി ചെറിയ ഉള്ളി ഉപ്പ് ഒലിവോയിൽ എന്നിവയിൽ ആവശ്യമുള്ളവ യുക്തി പൂർവം ചേർത് ചെറുപയർ സൂപ്പ് ഉണ്ടാക്കാം.
(വിനീത് ധനുർ വേദ 9744092981)
xxxxxxxxxxxxxxxxxxxxxxxx

ഞങ്ങളുടെ നാട്ടിൽ പണ്ട് കാലത്ത് ചെറു പയർ വേവിക്കുമ്പോൾ കിട്ടുന്ന വെള്ളം രസം തയ്യാറാക്കാൻ ഉപയോഗിച്ചിരുന്നു . ചെറുപയർ തോരൻ ഉണ്ടാക്കുന്ന അന്ന് ഒരു രസം ഉറപ്പായിരുന്നു
(രായിച്ചൻ)
xxxxxxxxxxxxxxxxxxxxxxxx

ചെറുപയർ ദീപനത്തിന് താമസമാണ് ,

ചെറുപയർ ജ്വര രോഗികൾക്ക് ഭക്ഷിക്കാൻ ഹിതകരമാണ് .

ചെറുപയർ കണ്ണിന്റെ ബലക്ഷയത്തിനു നല്ലതാണ്.
(മോഹൻ കുമാർ വൈദ്യർ 9447059720)
xxxxxxxxxxxxxxxxxxxxxxxx

മാംസ്യത്തിന്റെ അപര്യാപ്തത പരിഹരിക്കാൻ ചെറുപയർ ഉത്തമമാണ്. മുളപ്പിച്ച ചെറുപയറിൽ ആണ് പ്രോട്ടീൻ കൂടുതൽ ഉള്ളത്.

ചെറുപയറും ചെമ്പരത്തിയുടെ വേരും കൂടി കഷായം വച്ച് കഴിച്ചാൽ കുഞ്ഞുങ്ങളുടെ മൂത്രതടസം മാറിക്കിട്ടും.

ചെറുപയർ കഷായം വച്ച് ശർക്കര ചേർത് കഴിച്ചാൽ മെർക്കുറിയുടെ വിഷം ശമിക്കും.
(ഷറിൽ രാജ് 95 26958426 )
xxxxxxxxxxxxxxxxxxxxxxxx

ഇനി ഒരു ചെറു പരിപ്പ് പ്രദമൻ. ആയാലോ
ഉണ്ടാക്കുന്നതെങ്ങനെ എന്ന് പറയാം ഇത് എൻ്റെ അച്ചനാണ് എനിക്ക് പഠിപ്പിച്ചത് അച്ചൻ പറയും തൈരും മറ്റ് പുളിയുള്ള ഭക്ഷണവും കഴിച്ച ഉടനെ പാൽപ്പായസം കഴിയുന്നത് നന്നല്ല എന്ന് അത് കൊണ്ട് ഓണത്തിനും മറ്റ് വിശേഷ അവസരങ്ങളിൽ കഴിവതും ചെറു പരിപ്പ് പ്രദമനാണ് ഉണ്ടാക്കാറുള്ളത്🙏

ചെറു പയർ പരിപ്പ് 500 ഗ്രാം
തേങ്ങ 4
നല്ല ശർക്കര 750 ഗ്രാം
ചെറു പയർ പരിപ്പ് 500 ഗ്രാം
പശുവിൻനെയ്യ് 50 ഗ്രാം
അണ്ടിപ്പരിപ്പ് 50 ഗ്രാം
ഏലത്തരി 5 ഗ്രാം
പഞ്ചസാര 50 ഗ്രാം
അര മുറി കൊട്ടത്തേങ്ങ ചെറുതായി അരിഞ്ഞത്

4 തേങ്ങയുടെ പാല് ഒന്നാ പാലും രണ്ടാം പാലും മൂന്നാമത്തെ പാലും പ്രത്യേകം എടുത്തു വയ്ക്കണം. ഒരു ഉരുളിയിൽ ചെറുപയർ വറുത്ത് മുറത്തിലിട്ട് അമ്മിക്കല്ല് വച്ച് ഉരുട്ടിയാൽ പുറംതൊലി അടർന്നു പോകുന്നതാണ് അത് പാറ്റിക്കളഞ്ഞ് എടുക്കുക. (ചെറു പരിപ്പ് വാങ്ങിയാലും മതി) . പകുതി നെയ്യ് ഒഴിച്ച് ഇളം ചുവപ്പ് ആകുന്നതു വരെ വറുത്ത ശേഷം മൂന്നാം പാല് 4 ഗ്ലാസ് ഒഴിച്ച് ചെറിയതിയിൽ നന്നായി വേവിക്കുക വെള്ളം കുറവ് തോന്നിയാൽ തിളച്ച വെള്ളം ഒഴിച്ച് ഇളക്കി കൊടുത്ത് അടച്ചുവെയ്ക്കണം നല്ലപോലെ വെന്തുകഴിഞ്ഞാൽ ശർക്കര2 ഗ്ലാസ് വെള്ളമൊഴിച്ച് ഉരിക്കയത് അരിച്ചൊഴിച്ച് നന്നായി വരട്ടി എടുക്കുക. ശേഷം 2 പാല് 3 ഗ്ലാസ് ചേർക്കുക നന്നായി തിളച്ച് ഇറക്കി വച്ച ശേഷം . ഏലക്കായി പഞ്ചസാര ചേർത്ത് മിക്സിയിൽ പൊടിച്ച് ഒന്നാം പാലിൽ ചേർത്തിളക്കി അടുപ്പിൽ നിന്ന് ഇറക്കിയ ഉടനെ ഒഴിച്ചിളക്കി അവിവെള്ളം വീഴാത്ത വിധം അടച്ചുവെയ്ക്കുക . അതിനു ശേഷം ബാക്കിയുള്ള നെയ്യിൽ കൊട്ടത്തേങ്ങ വറുത്ത് ബ്രൗൺ നിറം ആകുമ്പോൾ അണ്ടിപ്പരിപ്പും ഇട്ട് മൂപ്പിച്ച് പ്രദമനിൽ ചേർത്ത് ചെറുചൂടോടുകൂടി കഴിക്കുക 🙏

ഇത് ഒന്നും ചെയ്യാനില്ലാതെ പെണ്ണുങ്ങൾ വച്ചു തരുന്നതും കഴിച്ച് വെറുതെ ഇരിക്കുന്നവർ ഒന്ന് അടക്കളയിൽ കയറി അവരുടെ സഹായമില്ലാതെ പ്രദമൻ ഉണ്ടാക്കി സർപ്രെസ് ഉണ്ടാക്കാനാണി ഈ പായസ യോഗം പറഞ്ഞത് അല്ലാതെ പെണ്ണുങ്ങളോട് ഇത് പറഞ്ഞ് എന്നെ ചീത്ത പറയിക്കല്ലേ കാരണം ഇത് ഉണ്ടാക്കാനറിയാത്തവർ കുറവായിരിക്കും നന്ദി നമസ്ക്കാരം ചന്ദ്രമതി വൈദ്യർ കണ്ണുർ പാചക വിവരങ്ങൾ പങ്കുവെക്കുമെന്ന വിശ്വാസത്താടെ നമസ്ക്കാരം🙏
( ചന്ദ്രമതി വൈദ്യ 89212 98315)
xxxxxxxxxxxxxxxxxxxxxxxx

ചെറുപയറ് പരിപ്പ് കറി 🏹
പരിപ്പ് ആവിശ്യത്തിന് എടുത്ത് അധികം വെള്ളമില്ലാതെ വേവിച്ചത് ഒരു ഗ്ലാസ് (കുറച്ച് കൂടുതൽ ഉണ്ടങ്കിൽ മാറ്റിവെയ്ക്കുക )
ചെറിയ ഉള്ളി, 5
വെളുത്തുള്ളി 2ച്ചുള
ഇഞ്ചി അര ഇഞ്ച്
പച്ചമുളക് 1,
തക്കാളി 1/2 എണ്ണം
എല്ലാം വളരെ ചെറുതായി അരിഞ്ഞ് വെളിച്ചണ്ണയോ നെയ്യൊ ആവശ്യമുളളത് എടുത്ത് ആദ്യം ചെറു ജീരകം 1 ടിസ്പൂൺ വഴറ്റി ചുവന്നു വരുമ്പോൾ അതിൻ്റെ കൂടെ മറ്റുള്ളവ ഇട്ടു കൊടുക്ക വെന്ത് വരുമ്പോൾ ഒരു നുള്ള് മഞ്ഞൾപ്പൊടി ചേർത്ത് മാറ്റി വെച്ച ഒരു കപ്പ് ചെറുപയറ് പരിപ്പ് അതിൽ ഇട്ടു മിക്സ് ചെയ്യുക കുറച്ചു വെള്ളവും ആവശ്യമുണ്ടെങ്കിൽ ഉപ്പും ചേർക്കുക . അല്പം ചെറുതായി അരിഞ്ഞ മല്ലി ഇല ഇട്ടു ചെറു ചൂടിൽ ഉപയോഗിക്കുക 😃😃😃😃😃😃

പരിപ്പ് ബാക്കി വെച്ചുട്ടെങ്കിൽ കുറച്ച് നെയ്യിൽ ഏലക്കായ തരി ,ചുക്ക് , ജീരകം ശർക്കര ഇവ ആവശ്യത്തിന് പൊടിച്ചത് ചേർത്തു ഇളക്കി വെള്ള മുണ്ടങ്കിൽ വററിച്ച് പൊടിയാക്കി അത്‌ രണ്ട് ചപ്പാത്തി ഉണ്ടാക്കി അതിൽ ഒരു ചപ്പാത്തിയിൽ ശർക്കര പൊടികൾ വെച്ച് മറ്റൊരു ചപ്പാത്തി കൊണ്ട് മൂടി ഫോർക്ക്🍴 കൊണ്ട് സൈഡിൽ അമർത്തി ചുട്ട് തിരി മറി ചെയ്തു എടുത്തു ആവശ്യത്തിനു മുറിച്ചു കഴിക്കുക.
xxxxxxxxxxxxxxxxxxxxxxxx

ചെറുപയർ വറുത്ത് പിളർത്തി ഉമികളഞ്ഞ ശേഷം മിക്സിയിലിട്ട് പൊടിച്ചെടുത്ത് അതിൽ തേങ്ങാ തിരുമ്മിയതും പൊടിച്ച ശർക്കരയും ഒരു ചെറിയ നുള്ള് ഏലക്കാപൊടിയും ചേർത്തിളക്കിയത് 4 മണിക്ക് ചായക്കൊപ്പം കഴിക്കാൻ നല്ല വിഭവമാണ്. എല്ലാവരും ഒന്നു പരീക്ഷിച്ചു നോക്കുക.
(മദാറുദ്ദീൻ 85479 81873 )
xxxxxxxxxxxxxxxxxxxxxxxx
(9744092981)

Leave a comment