post 223 ചെറുനാരകം

രണ്ടു മീറ്റർ മുതൽ മൂന്നു മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഒരു ചെറു മരമാണ് ചെറുനാരകം. ചെറുനാരകം നാഗപ്പൂർ ബോംബെ കർന്നാടക തമിഴ്നാട് കേരളം എന്നിവിടങ്ങളിൽ ധാരാളം കൃഷി ചെയ്തു വരുന്നു. ചെറുനാരങ്ങയും ചെറുനാരകത്തിന്റെ ഇലയും ഔഷധമായി ഉപയോഗിച്ചു വരുന്നു.

കുടുംബം = റൂട്ടേസി
ശാസനാമം = സിട്രസ് ഔറാന്റി ഫോളിയ

രസം = അമ്ലം
ഗുണം = ഗുരു – സ്നിഗ് ദ്ധം
വീര്യം = ഉഷ്ണം
വിപാകം അമ്ലം

സംസ്കൃതനാമം = നിംബുക – ജംഭക – ജംബീര
ഹിന്ദി = നിമ്പു
ഗുജറാത്തി = ലിംബു
ബംഗാളി = പാതിലേബു
തമിഴ് = എലുമിച്ചൈ
തെലുഗു = നിമ്മ

ചെറുനാരങ്ങ ദഹനം വർദ്ധിപ്പിക്കും മോണരോഗം വായ്നാറ്റം വിയർപ്പു നാറ്റം ദുർമേദസ് എന്നിവ കുറക്കും താരനും തേൾ വിഷവും ശമിപ്പിക്കും ശരീര സൗന്ദര്യം വർദ്ധിപ്പിക്കും. നല്ലൊരു ദാഹശമനി ആണ് രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിക്കും.

ഔഷധ ഗുണം
കപ്പൽ യാത്രക്കാരുടെ പേടിസ്വപ്നമായിരുന്ന സ്കർവി അഥവാ മോണവീക്കം, നാരങ്ങാ നീര്‌ കുടിച്ചാൽ മാറുമെന്ന്‌ തെളിഞ്ഞതോടെയാണ്‌ നാരങ്ങ ഒരു രോഗ സംഹാരിയായി അറിയപ്പെട്ടു തുടങ്ങിയത്‌. ശരീരത്തിന്‌ രോഗപ്രതിരോധ ശേഷി നൽകുന്ന ജീവകങ്ങളിൽ മുഖ്യമായ ജീവകം – സിയുടെ നല്ല ശേഖരമാണ്‌ നാരങ്ങ. മോണവീക്കവും , വേദനയും രക്‌തസ്രാവവും , സന്ധിവാതവും വായ്നാറ്റവും പല്ലു ദ്രവിക്കലുമൊക്കെ ജീവകം -സി യുടെ അഭാവത്തിന്റെ ലക്ഷണങ്ങളാണ്‌.

ദിവസവും നാരങ്ങാനീര്‌ കുടിക്കുന്നതും ഇതു കൊണ്ട്‌ മോണയിൽ ഉഴിയുന്നതുമൊക്കെ ഈ അവസ്ഥകൾ മാറാൻ സഹായിക്കും. ജീവകം സി ക്കു പുറമേ B- കോപ്ലക്സും പൊട്ടാസ്യവും ഫ്ലവനോയിസുകളും വകങ്ങളും ചെറുനാരങ്ങയിൽ നല്ല തോതിൽ അടങ്ങിയിട്ടുണ്ട്‌. നാരങ്ങയിലുള്ള ഫ്ലവനോയിഡുകൾ ശരീരത്തിൽ നീരുകെട്ടൽ , പ്രമേഹത്തോടനുബന്ധിച്ച്‌ ചെറു രക്‌തഞ്ഞരമ്പുകൾ പൊട്ടിയുണ്ടാകുന്ന രക്തസ്രാവം അണുപ്രസരം മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ , പിത്തം എന്നിവയെ ശമിപ്പിക്കാൻ സഹായിക്കുമെന്ന്‌ പഠനങ്ങൾ തെളിയിക്കുന്നു.

ചെറുനാരങ്ങയിൽ അടങ്ങിയിട്ടുള്ള സ്ട്രിക് അമ്ലം  രക്‌തഞ്ഞരമ്പുകളിൽ കൊളസ്ട്രോൾ അടിഞ്ഞു കൂടുന്ന സാഹചര്യം ഒഴിവാക്കുമെന്നും ഗവേഷകർ വെളിപ്പെടുത്തിയിട്ടുണ്ട്‌. നല്ല അണുനാശിനിയാണ്‌ സിട്രിക്‌ ആസിഡ്‌. വൃഷണത്തിലുണ്ടാകുന്ന ചൊറിച്ചിലും ഗർഭാശയ രക്‌തസ്രാവവും നാരങ്ങാനീര്‌ പുരട്ടുന്നതിലൂടെ കുറയുമെന്ന്‌ കിങ്ങ്സ്‌ അമേരിക്കൻ ഡിസ്പെൻസറി നടത്തിയ പഠനം പറയുന്നു. വിട്ടു മാറാത്ത ഇക്കിളും വയറിലെ കോച്ചിപ്പിടുത്തവുമകറ്റാൻ നാരങ്ങാനീര്‌ നൽകുന്നത്‌ ഫലവത്താണെന്ന്‌ ചില ഗവേഷണഫലങ്ങൾ തെളിയിച്ചിട്ടുണ്ട്‌.

ടോൺസിലൈറ്റിസിന് ശമനമുണ്ടാക്കാൻ നാരങ്ങാ നീര്‌ പുരട്ടുന്നത്‌ നല്ലതാണെന്ന്‌ ചില ഗവേഷകർ വെളിപ്പെടുത്തിയിട്ടുണ്ട്‌. ശബ്ദം അടയുന്ന അവസ്ഥയും പനിയും നാരങ്ങാനീരിന്റെ ഉപയോഗത്തിലൂടെ കുറയ്ക്കാമെന്നാണ്‌ മറ്റൊരു ഗവേഷണഫലം. ഇലക്കറികൾ അധികം കഴിച്ചുണ്ടാകുന്ന ദഹനക്കേടും വിശപ്പില്ലായ്മയും മാറാനും നാരങ്ങനീര്‌ സഹായിക്കും. നാരങ്ങ തുളച്ചതിൽ വിരൽ കടത്തിവെച്ചാൽ നഖച്ചുറ്റ്‌ മാറും നാരങ്ങാനീര്‌ തലയിൽ പുരട്ടിയാൽ താരൻ ശമിപ്പിക്കും നാരങ്ങാവെള്ളത്തിൽ തേൻ കലർത്തിക്കുടിച്ചാൽ ജലദോഷം ശമിക്കും
(രാജേഷ് വൈദ്യർ 94468 91254)
xxxxxxxxxxxxxxxxxxxxxxxx

ഇഞ്ചിനീര് ചെറുനാരങ്ങനീര് (അൽ പോലും വെള്ളം ചേരരുത്) പഞ്ചസാര എന്നിവ സമമായി എടുത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് നാലു ദിവസം അനക്കാതെ വക്കുക. നാലാം ദിവസം ചുവന്ന നിറമുള്ള തെളി അടിയിലെ ഊറൽ ഇളകാതെ ഒരു ഫില്ലർ കൊണ്ട് വലിച്ചെടുത്ത് മറ്റൊരു കുപ്പിയിലാക്കി സൂക്ഷിക്കുക. അടിയിലെ ഊറൽ പല ദോഷങ്ങളും ഉണ്ടാക്കും എന്നതുകൊണ്ട് അത് അൽപവും ചേരാതെ ശ്രദ്ധിക്കണം.

ഇത് 2 വയസു മുതൽ 5 വയസുവരെ ഒരു തുള്ളി മുതൽ 5 തുള്ളി വരെ കൊടുക്കാം. 5 വയസു മുതൽ 20 വയസുവരെ 10 തുള്ളി വീതം കൊടുക്കാം. 20 വയസു മുതൽ 40 വയസു വരെ 15 തുള്ളി വീതം കൊടുക്കാം. 40 വയസിന് മുകളിൽ ആണെങ്കിൽ സോസ് ക്രമേണ കുറക്കണം.

ഇത് സേവിച്ചാൽ ദഹനം ക്രമമാകും ( കൂടുതൽ എങ്കിൽ കുറയും കുറവെങ്കിൽ കൂടും ) . വയർവേദന ശമിക്കും. ശരീരവേദനക്കും നന്ന്. ഉദരരോഗങ്ങൾ മറ്റു പല രോഗങ്ങൾക്കും കാരണമാകും എന്നതുകൊണ്ട് ഇത് പല രോഗങ്ങൾക്കും ശമനവുണ്ടാക്കും.

ക്ഷീണിതരും, ഗര്‍ഭിണികളും, കുട്ടികളും അല്ലാത്തവര്‍ രാവിലെ വെറുംവയറ്റില്‍ കഴിക്കുന്നത് നല്ലത്. മറ്റുള്ളവര്‍ ഉച്ചയൂണിന് ഒരു മണിക്കൂര്‍ മുമ്പും, പ്രാതലിന് 4 മണിക്കൂര്‍ ശേഷവുമാണ് ഉത്തമം. 👆ഇത് സാമാന്യ വിവരം.

വിശേഷ രോഗങ്ങള്‍ ഉള്ളവര്‍ വൈദ്യ നിർദ്ദേശാനുസരണം ഉപയോഗിക്കുക. .
( ഷാജി ഗൃഹ വൈദ്യം 9539843856)
xxxxxxxxxxxxxxxxxxxxxxxx

മൂന്നു നാരങ്ങ നീര് 12 ഗ്ലാസ് വെള്ളം ഒരു നാരങ്ങക്ക് 4ക്ലാസ് വെള്ളം വച്ചു പിഴിഞ് ചേർത്ത് രാവിലെ 6 മണി മുതൽ വൈകുന്നേരം 6 മണി വരെ ഓരോ ഗ്ലാസ് വെള്ളം കുടിക്കുക ഇങ്ങനെ തുടർച്ചയായി അഞ്ചു ദിവസം കുടിക്കുക അഞ്ചു ദിവസം കഴിഞ്ഞ് ഒരു ദിവസം ഇടവേള കൊടുക്കുക വീണ്ടും അഞ്ച് ദിവസം കഴിഞ്ഞ് ഇത് തുടരുക അഞ്ചു കിലോ ഓളം തടി അല്ലെങ്കിൽ ഭാരം കുറയുന്നതാണ് അൾസർ അസിഡിറ്റി ഉള്ളവർ ഇത് ചെയ്യരുത് ഒരുതുണ്ട് ഇഞ്ചി നീരും ചേർക്കക്കുന്നത് നല്ലതാണ്

കരിമ്പിൻ നീരിൽ ചെറുനാരങ്ങാനീരോ ഇഞ്ചി നീരോ ചേർത്ത് കഴിക്കുക നാരങ്ങാ നീരും ഇഞ്ചി നീരും ഏലയ്ക്ക പൊടിച്ചതും പഞ്ചസാരയും ആയി ചേർത്ത് കഴിക്കുക വിശപ്പില്ലായ്മ മാറുന്നതാണ് സുഹൈൽ മജീദ്
(സുഹൈൽ മജീദ് +9715 6723 0911)
xxxxxxxxxxxxxxxxxxxxxxxx

യൂറിക് ആസിഡ് കുറക്കാൻ നാരങ്ങ നീര്, ആപ്പിൾ സിഡാർ വിനഗർ,തേൻ ഇവ ചേർത്ത മിശ്രിതം ഫലപ്രദമാണ്*.
(മുഹമ്മദ് ഷാഫി 98090 59550)
xxxxxxxxxxxxxxxxxxxxxxxx

കഴിഞ്ഞ തവണ അവധ ക്ക് എനിക്ക് നെഞ്ചരപ്പ് വന്നപ്പോൾ
പ്രകൃതി മിത്രം രാജു വൈദ്യർ നാരങ്ങ + കിരിയാത്ത + ഇഞ്ചി യോഗത്തിൽ ഒരു മരുന്ന് തന്നിരുന്നു . നാരാങ്ങാ യോഗം പ്രയോജനപ്പെട്ടു

ചെറു നാരങ്ങാ നീര് ചെറു തേനും ചേർത് സേവിക്കുന്നത് വിമ്മിഷ്ട്ടത്തിന് നല്ലതാണ്
(രായിച്ചൻ )
xxxxxxxxxxxxxxxxxxxxxxxx

ചെറുനാരങ്ങ വലുത് നാൽപതെണ്ണം എടുത്ത് ഓരോന്നും എട്ടാക്കി മുറിച്ച് എണ്ണയിലിട്ട് വഴറ്റുക. എണ്ണയിൽ നാരങ്ങനീര് ഇളകി ചേർന്ന് കുഴമ്പുരൂപത്തിൽ ആകുമ്പോൾ ഇന്തുപ്പ് മഞ്ഞൾ പൊടി വെളുത്തുള്ളി ശതകുപ്പ ഉലുവ എള്ള് എന്നിവ ചേർത് വഴറ്റി കിഴികെട്ടി പ്രസാരണ്യാദി പോലുള്ള അനുയോജ്യമായ തൈലം ചൂടാക്കിയതിൽ മുക്കി സർവാംഗം കിഴികുത്തുക . ഇതിൽ ഉലുവ പൊടിയും ചേർക്കാവുന്നതാണ്. അർദ്ദിതം അപബാഹുകം സന്ധികളിലെ വേദന മുതലായവ ശമിക്കും. പ്രാദേശികമായി ഔഷധങ്ങളിൽ ചില മാറ്റങ്ങൾ കാണുന്നുണ്ട്.
(ഷംസർ വയനാട് 97476 19859)
xxxxxxxxxxxxxxxxxxxxxxxx

പച്ച കിരിയാത്ത് പറിച്ച് (സമൂലം ) കഴുകി വെള്ളം ഉണക്കി എടുക്കുക. സമ തൂക്കം ഇഞ്ചി കഴുകി തുടച്ച് എടുക്കുക. രണ്ടും ചെറുതായി അരിഞ്ഞെടുത്ത് ആവശ്യത്തിന് ചെറുനാരങ്ങ നീരു ചേർത് മിക്സിയിൽ അരക്കുക. (ഒരു പിടി കിരിയാത്തിന് ഒരു കിലോ ചെറുനാരങ്ങയുടെ നീര് എടുക്കാം.) ഇത് പിഴിഞ്ഞരിച്ച് എടുത്ത് ഇതിനു സമം തേനോ പഞ്ചസാരയോ ചേർത് സ്ഫടിക കുപ്പിയിൽ അടുപ്പിന് മുകളിൽ പുകയടിക്കുന്ന ഭാഗത്ത് സൂക്ഷിക്കുക. (അടിയിൽ അടിയുന്ന ഊറൽ കളയണം. )

ഇത് രാവിലെ വെറും വയറ്റിൽ ഒരു സ്പൂൺ വീതം സേവിക്കാം. കുട്ടികൾക്ക് 5 തുള്ളി വരെ കൊടുക്കാം ദഹനപ്രശ്നങ്ങൾ നെഞ്ചെരിച്ചിൽ പുളിച്ചു തികട്ടൽ വയർവേദന മുതലായ ഉദരരോഗങ്ങൾ എല്ലാം ശമിക്കും. എല്ലാ രോഗത്തിനും ചികിത്സ തുടങ്ങുമ്പോൾ ഇത് കുറച്ചു ദിവസം കൊടുത്താൽ ഉദരം ശുദ്ധമാകും. രോഗം വേഗം സുഖപ്പെടാൻ സഹായിക്കും. അൾസറിന്റെ ആരംഭത്തിലും ഗുണം ചെയ്യും.

ഇത് നല്ലൊരു ലിവർ ടോണിക്കും ആണ്. ഉണ്ടാക്കുമ്പോഴും സൂക്ഷിക്കുമ്പോഴും ഈർപ്പം തട്ടാതിരുന്നാൽ ദീർഘകാലം കേടു കൂടാതെ ഇരിക്കും. അടപ്പുതുറക്കുമ്പോൾ ബിയർ പതഞ്ഞു പൊങ്ങുന്നതു പോലെ പതഞ്ഞു പൊങ്ങാൻ സാദ്ധ്യത ഉണ്ട്.
(രാജു 96339 77412 )
xxxxxxxxxxxxxxxxxxxxxxxx

🙏ചെറുനാരങ്ങ നീരിൽ ഉപ്പ് ചേർത്ത് സർബത്താക്കി കുടിക്കുന്നത് ലോ പ്രഷർ ഉള്ളവർക്ക് നല്ലതാണ്

ചുക്ക് കുരുമുളക് ചെറിയ ഉള്ളി തുളശ്ശിയില പനികൂർക്കയില എന്നിവ കരിപ്പെട്ടിയും ചേർത്ത് ചുക്ക് കാപ്പി ഉണ്ടാക്കി അതിൽ ചെറുനാരങ്ങാനീരും ചേർത്ത് 2 നേരം കഴിക്കുന്നത് കഫക്കെട്ട് കുറക്കാനും കോറോണ പ്രതിരോധത്തിനും നല്ലതാണ്

മുകളിൽ പറഞ്ഞ ചുക്ക് കാപ്പി ഉണ്ടാക്കി അരിച്ച് ബാക്കി വന്ന ചണ്ടി ചെറുനാരങ്ങാ തോടും ചേർത്ത് ആവി പിടിക്കുന്നതും നല്ലതാണ് 🙏
(ചന്ദ്രമതി വൈദ്യ +91 89212 48315)
xxxxxxxxxxxxxxxxxxxxxxxx

ഒരു സ്പൂൺ organic apple cider വിനാഗിരി, ഒരു muri narangayude നീർ , ഒരു സ്പൂൺ തേൻ ഇവ ഒരു ഗ്ലാസ് വെള്ളത്തിൽ ചേർത്ത് രാവിലെ കുടിക്കുക . യൂറിക്കാസിഡ് കുറയും.
(മുരളി 980959550 )
xxxxxxxxxxxxxxxxxxxxxxxx

അലോപ്പതിയിൽ മുട്ടു തേയ്മാനം എന്നു പറയുന്ന അവസ്ഥയ്ക്ക് ചെറുനാരങ്ങാ കൊണ്ടുള്ള ഒരു കിഴിയുണ്ട്. വലിപ്പമുള്ള ഒരു ചെറുനാരങ്ങാ കഴുകി തുടച്ചിട്ട് അതിന്റെ മുകൾഭാഗം അല്പം മുറിച്ചു മാറ്റുക ശേഷം അതിനുള്ളിൽ നിന്നും കുറച്ച് ഭാഗം ഒരു സ്പൂൺ കൊണ്ട് ചുരണ്ടി മാറ്റുക . അതിനുള്ളിലേക്ക് ഒരു നാടൻ കോഴി മുട്ടയുടെ മഞ്ഞക്കരു മാത്രമെടുത്ത് നിറയ്ക്കുക. നാടൻ തുണി ( പരുത്തി തുണി ) കൊണ്ട് ഇത് കിഴികെട്ടിയിട്ട് അടിഭാഗത്ത് സൂചി കൊണ്ട് കുറച്ച് സുഷിരങ്ങൾ ഇടുക. ഒരു ചെറിയ സ്റ്റീൽ പാത്രത്തിൽ അല്പം ശുദ്ധമായ നല്ലെണ ഒഴിച്ച് ഈ കിഴി അതിലിറക്കി വച്ച് അടുപ്പിൽ വച്ച് ചൂടാക്കുക. 5 മിനിട്ട് ചെറുതീയിൽ ചൂടായ ശേഷം കിഴി എടുത്ത് ചെറിയ ചൂടിൽ മുട്ടിൽ വേദനയുള്ള ഭാഗത്ത് മാറി മാറി അമർത്തുക. ചൂട് കുറഞ്ഞാൽ വീണ്ടും ചൂടാക്കി അമർത്തുക. 5 മിനിട്ട് ഇങ്ങിനെ ചെയ്യണം. ഇത് രാവിലെയും വൈകിട്ടും തുടർച്ചയായി 3 മുതൽ 5 അല്ലെങ്കിൽ 7 ദിവസം ചെയ്യണം. ഏതു ജോയിന്റ് വേദനയ്ക്കും ഏറ്റവും ഫല പ്രദമാണ്.🙏

തുടർച്ചയായി എക്കിൾ ഇടുന്നവർക്ക് രണ്ടു സ്പൂൺ ചെറുനാരങ്ങ നീരിൽ ഒരു സ്പൂൺ തിപ്പലിയുടെ ഇല ഇടിച്ചു പിഴിഞ്ഞ നീര് ചേർത്ത് കഴിക്കുക. 2 മിനിട്ട് കൊണ്ട് എക്കിട്ടം മാറും

ഗൾഫിൽ പൊതുവേ ഉണക്ക നാരങ്ങായിട്ടാണ് ബിരിയാണി, നെയ്ച്ചോറ്, കബ്സ , കുഴി മന്തി എല്ലാം തയ്യാറാക്കുന്നത്
( മദാറുദ്ദീൻ 85479 81873 )
xxxxxxxxxxxxxxxxxxxxxxxx

നീരെടുത്ത ശേഷം ചെറുനാരങ്ങയുടെ തൊലി എടുത്ത് മിക്സിയിൽ അരച്ച് അത് മൂടുന്ന അളവിൽ നല്ലെണ്ണയോ വെളിച്ചെണ്ണയോ ഒഴിച്ച് സ്ഫടിക ഭരണിയിൽ വക്കുക . പാത്രം ഫുൾ ആയി നിറക്കരുത്. കാൽ ഭാഗം എങ്കിലും ഒഴിഞ്ഞു കിടക്കണം. അല്ലെങ്കിൽ എണ്ണ പൊങ്ങി പോകാൻ സാദ്ധ്യത ഉണ്ട്. ഇത് ഇരുട്ടുള്ള സ്ഥലത്ത് വക്കണം. അല്ലെങ്കിൽ കറുത്ത പേപ്പറിൽ പൊതിഞ്ഞ് വക്കണം. രണ്ടു മൂന്നു ദിവസത്തിനു ശേഷം ഇതെടുത്ത് കൽകനോടു കൂടി പുരട്ടിയാൽ മുട്ടു വേദനയും മറ്റു വേദനകളും ശമിക്കും.
(ഉണ്ണികൃഷ്ണൻ വൈദ്യർ 9387520730 )
xxxxxxxxxxxxxxxxxxxxxxxx

ചെറുനാരങ്ങയുടെ നീര് ഒരു 5 തുള്ളി നിങൾ തേക്കുന്ന എണ്ണയിൽ മിക്സ് ചെയ്ത് ആഴ്ച്ചയിൽ ഒരിക്കൽ തലയിൽ തേച്ച് കുളിച്ചാൽ തലയിലെ താരൻ ശമിക്കും

ചെറുനാരങ്ങ മാത്രം ഉപയോഗിക്കുമ്പോൾ തേങ്ങാപ്പാലിൽ ചേർത്ത് തല കഴുകാറുണ്ട്.

ചെറുനാരങ്ങയിൽ തേൻ മിക്സ് ചെയ്ത് ഒരു ടീസ്പൂൺ വെച്ച് ഒരു മാസം സേവിച്ചാൽ കൊളസ്ട്രോൾ ട്രൈ glysaridu മാറും. പിന്നീട് ടെസ്റ്റ് ചെയ്ത ശേഷം ഉപയോഗിക്കാം
(ഷൈജൽ എളേറ്റിൽ )
xxxxxxxxxxxxxxxxxxxxxxxx

ഒരു ചെറുനാരങ്ങ പിഴിഞ്ഞ നീരിൽ 10, വെളുത്തുള്ളി അരച്ചു ചേർത്ത് യോജിപ്പിച്ച് തലയിൽ പുരട്ടി മസാജ് ചെയ്യുക. അര മണിക്കൂർ നേരം കഴിഞ്ഞ് തല കഴുകുക 14, ദിവസ്സം തുടർച്ചയായി ഇങ്ങിനെ ചെയ്താൽ പേൻ ശല്യം നിശ്ശേഷം മാറും
(പ്രകാശ് പേട്ട വൈദ്യർTvm )
xxxxxxxxxxxxxxxxxxxxxxxx

കൊട്ടത്തേങ്ങ പിഴിഞ്ഞ നീരിൽ സമം ചെറുനാരങ്ങ നീരു ചേർത് വരട്ടുമഞ്ഞളും ചെഞ്ചല്യവും കൽകനായി കാച്ചിയ തൈലം അവബാഹുവിനെ ശമിപ്പിക്കും രക്ത നാഡികളേയും സംവേദന നാഡികളേയും ബലപ്പെടുത്തും.

കരളേകം കരിനൊച്ചി ഞോര തൈവേള
കുപ്പച്ചെടിയും കുറുന്തോട്ടി തൂവ
നിലനാരകം നിലപ്പാല മുശുമുശുക്ക
ചെറുനാരങ്ങ നല്ല കറ്റാർ വാഴയും
പൂവാം കുറുന്തലും കയ്യോന്നി താനും
ഒക്കെപ്പറിച്ചിട്ടു കുത്തിപ്പിഴിക
മുക്കടു മുക്കാ ത്രിജാതവും രാസ്നാ
ദേവദ്രുമം ജടാമാഞ്ചിയും കൊട്ടം
പച്ചില കച്ചോലം ഇരുവേലിയുശീരം
അശ്വഗന്ധം ഇലവർങം കാഴുന്ന്
ചന്ദനം രണ്ടു. അരച്ചിട്ട് കൽകം
തിലജവും കേരജവും കൂട്ടി വേകാം.
അജ്ഞനം സാബ്രാണി കർപ്പൂരം അവിയൻ
കുങ്കുമപ്പുവുമായ് പാത്രകൽക്കം കേൾ
കരളേക മാദിയി തൈലേന തീരും.
പഴതാകു മീടും കേടു കിർത്തിദം കേൾ

ഗരുഡക്കൊടി കരിനൊച്ചിയില പനിക്കൂർക്കയില തൈവേള കുപ്പമേനി കുറുന്തോട്ടി വേര് കൊടിത്തുവ നിലനാരകം നിലപ്പാല (ചിത്തിരപ്പാല) മുശുമുശുക്ക ചെറുനാരങ്ങ കറ്റാർവാഴ പൂവാം കുറുന്തൽ കയ്യോന്നി എന്നിവ കുത്തിപ്പിഞ്ഞ് ഇടങ്ങഴി നീരെടുത്ത് രണ്ടു നാഴി നല്ലെണ്ണയും രണ്ടു നാഴി വെളിച്ചെണ്ണയും ചേർത് ചുക്ക് കുരുമുളക് തിപ്പലി നെല്ലിക്ക കടുക്ക താന്നിക്ക ഏലം എലവർങം പച്ചില (ഇരട്ടി) അരത്ത ദേവതാരം ജടാമാഞ്ചി കൊട്ടം കച്ചോലം ഇരുവേലി രാമച്ചം വെളുത്ത ചന്ദനം ചുവന്ന ചന്ദനം എന്നിവ കൽകനായി കാച്ചിയ എണ്ണയിൽ അജ്ഞാനകല്ല് സാമ്പ്രാണി കർപൂരം കറുപ്പ് കുങ്കുമപ്പൂവ് എന്നിവ പാത്രപാകം ചേർത് അരിച്ച് ലേപനം ചെയ്താൽ പഴകിയ ക്ഷതങ്ങളും മാറിപ്പോകും. കരളേ കാദി എന്ന ഈ തൈലം വൈദ്യത് കീർത്തി ഉണ്ടാക്കുന്നതാണ്.
(സോമൻ പൂപ്പാറ 92815 69896 )
xxxxxxxxxxxxxxxxxxxxxxxx

സാധാരത്ത പഴങ്ങൾ എല്ലാം രണ്ടോ നാലോ ദിവസം കൊണ്ട് കേടായി പോകും. എന്നാൽ സ്വാഭാവികമായി മൂത്തു പഴത്തേ (ക്രിത്രിമായി ഒന്നും ചെയ്യാത്ത ) ചെറുനാരങ്ങ പത്തോ പതിനഞ്ചോ ദിവസം കേടു കൂടാതെ ഇരിക്കും.

ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും മംഗളകാര്യങ്ങളിൽ ചെറുനാരങ ഉപയോഗിച്ചുവരുന്നു. പുതിയ വാഹനം നിരത്തിലിറക്കുമ്പോൾ ടയറിനടിയിൽ ചെറുനാരങ വക്കുന്നത് സാധാരണമാണ്.

ദിവസവും കഴിക്കാൻ അനുയോജ്യമായ ഔഷധമാണ് ചെറുനാരങ്ങ . ചെറുനാരങ്ങയിൽ ആസിഡ് ഉള്ളതു കൊണ്ട് വയറെരിച്ചിൽ ( അസിഡിറ്റി) ഉണ്ടാക്കും എന്ന് പലരും പറയാറുണ്ട്. എന്നാൽ അതൊരു തെററായ ധാരണയാണ് . അസിഡിറ്റി മൂലം ഉണ്ടാകുന്ന അനേകം രോഗങ്ങൾ ഉണ്ട്. ഗൗട്ട് റുമാറ്റിസം മുതലായ പാല രോഗങ്ങളും അസിഡിറ്റി മൂലം ഉണ്ടാകുന്നവയാണ്. ഇവക്കെല്ലാം ചെറുതാരങ്ങ പ്രതൗഷധമാണ്.

സിടിക് ആസിഡ് അടങ്ങിയ ചെറുനാരങ്ങക്ക് അമ്ള ഗുണമാണ് എങ്കിലും അത് രക്തത്തിന് ക്ഷാരഗുണം ഉണ്ടാക്കും. അനുയോജ്യമായ ഔഷധങ്ങൾക്കൊപ്പം ചെറുനാരങ്ങയും തേനും ചേർത് കഴിക്കുന്നതും ചെറുനാരങ്ങയും ഒലിവോയിലും തേനും ചേർത് കഴിക്കുന്നതും ചെറുനാരങ്ങയും ഒലി പോയിലും ആപ്പിൾ സിഡാർ വിനിഗറും ചേർത് കഴിക്കുന്നതും പല രോഗങ്ങൾക്കും നല്ലതായി കണ്ടിട്ടുണ്ട്. ഇത് കരളിന്റെ പ്രവർതനങ്ങളെ കമപ്പെടുത്തുന്ന നല്ലൊരു ലിവർ ടോണിക് ആണ്. ഇത് ഹൃദയത്തിനും നല്ലതാണ്

വിറ്റാമിൽ A- B – C അയൺ സിലിക്ക ഫോസ്ഫറസ് മഗ്നീഷ്യം കോപ്പർ പൊട്ടാസ്യം അമിനോ ആസിഡ് മുതലായവയെല്ലാം ചെറുനാരങ്ങയിൽ അടങ്ങിയിരിക്കുന്നു. ഇവയെല്ലാം ശരീരത്തിൽ ഉണ്ടാകുന്ന അനാവശ്യ ക്രിമി കീടങ്ങളെ നശിപ്പിക്കുന്നവ ആണ്. വിറ്റാമിൻ C രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു.

ഗ്യാസ് ട്രബിൾ ഉള്ളവർ പതിവായി നാരങ്ങവെള്ളം ശീലിക്കുന്നത് നല്ലതാണ്. ആഹാരത്തിന് അരമണിക്കൂർ മുൻപായി ഒരു ഗ്ലാസ് നാരങ്ങ വെള്ളം ശീലിച്ചാൽ ശരീരത്തിലെ ചയാപചയ പ്രവർതനങ്ങൾ (മെറ്റബോളിസം ) ക്രമത്തിലാകും. നാരങ്ങയുടെ തൊലി അരച്ചിട്ടാൽ തലവേദന ശമിക്കും. ആന്ത്രവായു മലബന്ധം മല ദുർഗന്ധം എന്നിവക്കെല്ലാം നാരങ്ങ വെള്ളം നല്ലതാണ്.

ചെറുതാരങ്ങ സന്ധികളിലെ വേദന ശമിപ്പിക്കും. ഗൗട്ട് റുമാറ്റിസം സ്കാട്ടിയ മതലായ എല്ലാ രോഗങ്ങൾക്കും ചെറുനാരങ്ങ സംവർദ്ധകയോഗമായി കൊടുക്കുന്നത്. നല്ലതാണ്. ഒന്നാം ദിവസം ഒരു ചെറുതാരങ്ങ രണ്ടാം ദിവസം രണ്ട് മൂന്നാം ദിവസം മൂന്ന് എന്നിങ്ങനെ പന്ത്രണ്ടു ദിവസം ഒന്നു വീതം വർദ്ധിപ്പിച്ചും പിന്നീട് പന്ത്രണ്ടു ദിവസം ഒന്നു വീതം കുറച്ചും സേവിക്കുന്നതാണ് സംവർകയോഗം . ശരീരബലം കുറഞ്ഞവർക്ക് മാത്ര കുറക്കണം.

ചിലർക്ക് വിശന്നിരിക്കുമ്പോൾ നാരങ്ങ വെള്ളം കഴിക്കുന്നത് അസ്വസ്ഥത ഉണ്ടാക്കുന്നതായി കാണുന്നുണ്ട്. അത് വയറ്റിലെ അസിഡിറ്റി കുറഞ്ഞു പോകുന്നതു കൊണ്ടാണ്. ശർദ്ദിക്കുശേഷം ആഹാരം കഴിക്കുമ്പോൾ ഉണ്ടാകുന്ന വേദനക്കും അസ്വസ്ഥതക്കും ചെറുനാരങ്ങ നീര് വളരെ നേർപ്പിച്ച് കഴിക്കുന്നത് നല്ലതാണ്.

ഗർഭിണികളുടെ ഛർദ്ദിക്കും വയർ വേദനക്കും ദഹന കുറവിനും ഗ്യാസ്ട്രബിളിനും എല്ലാം ചെറുനാരങ്ങ ശീലിക്കുന്നത് നല്ലതാണ്.

അണുപ്രസരണത്തിന്റെ ദോഷഫലങ്ങളെ കുറക്കാൻ ചെറുനാരങ്ങയുടെ തൊലിക്ക് കഴിവുണ്ട്. എന്ന് ആധുനിക ശാസ്ത്രം പറയുന്നു. കൂറയുടെ (ഒരു പരാദം ) തെലിക്കും ഈ ഗുണമുണ്ട് എന്ന് പറയപെടുന്നു.

ചെറുനാരങ്ങയുടെ തൊലി പിഴിഞ്ഞാൽ കിട്ടുന്ന നീര് തീപ്പൊള്ളലിന് നല്ലതാണ്. ഇത് നല്ലൊരു സൗന്ദര്യ വർദ്ധക വസ്തുവും ആണ് . ഓറഞ്ചിന്റെ തൊലിയിലെ നീരിനും ഈ ഗുണം ഉണ്ട്.

പച്ച കിരിയാത്ത് പറിച്ച് (സമൂലം ) കഴുകി വെള്ളം ഉണക്കി എടുക്കുക. സമ തൂക്കം ഇഞ്ചി കഴുകി തുടച്ച് എടുക്കുക. രണ്ടും ചെറുതായി അരിഞ്ഞെടുത്ത് ആവശ്യത്തിന് ചെറുനാരങ്ങ നീരു ചേർത് മിക്സിയിൽ അരക്കുക. (ഒരു പിടി കിരിയാത്തിന് ഒരു കിലോ ചെറുനാരങ്ങയുടെ നീര് എടുക്കാം.) ഇത് പിഴിഞ്ഞരിച്ച് എടുത്ത് ഇതിനു സമം തേനോ പഞ്ചസാരയോ ചേർത് സ്ഫടിക കുപ്പിയിൽ അടുപ്പിന് മുകളിൽ പുകയടിക്കുന്ന ഭാഗത്ത് സൂക്ഷിക്കുക. (അടിയിൽ അടിയുന്ന ഊറൽ കളയണം. ) ഇത് നല്ലൊരു ലിവർ ടോണിക് ആണ് . പനിക്കും മറ്റു പല രോഗങ്ങൾക്കും ഉപയോഗിക്കാം.

ചെറുനാരങ്ങ നീരും പനിനീരും ചേർത് വായിൽ പുരട്ടുന്നത് മോണ പഴുപ്പ് പല്ലുവേദന വായ്നാറ്റം മുതലായവയെ ശമിപ്പിക്കും.

ചെറുതാരങ്ങയുടെ തൊലി ഇട്ട് തിളപ്പിച്ച വെള്ളം കൊണ്ട് കുളിച്ചാൽ ത്വക് രോഗങ്ങൾ ശമിക്കും. തൊലി മിനുസമുള്ളതും ശോഭയുള്ളതും ആകും. ദേഹദൂർഗന്ധം ശമിക്കും . സോപ്പ് ഉപയോഗിക്കരുത്. സോപ്പിനു പകരമായി വാഴയില ചതച്ച് ചെറുനാരങ്ങ നീരു ചേര്ത് തേച്ചു കുളിക്കുന്നത് ശരീരത്തിന് വളരെ നല്ലതാണ്.

ചെറുനാരങ്ങയുടെ നീരും ഓറഞ്ചിന്റെ നീരും സമമായി എടുത്ത് സേവിച്ചു വന്നാൽ വിളർചയും രക്ത കുറവും ശമിക്കും.

മധുരം ചേർക്കാരെ ചെറുനാരങ്ങ നീര് ഒന്നോ രണ്ടോ സ്പൂൺ വീതം വെള്ളം ചേർത് സേവിച്ചു ശീലിച്ചാൽ വയറ്റിലെ കൊഴുപ്പ് ദൂരീകരിക്കാം.

രണ്ടു ചെറുനാരങ്ങയുടെ നീര് ഉപ്പു ചേർത് രാവിലെ വെറും വയറ്റിൽ സേവിച്ചാൽ പിത്തവർദനയും തൻമൂലം രാവിലെ ഉണ്ടാക്കുന്ന ഛർദിയും മനംപുരട്ടലും ശമിക്കും. നാരങ്ങ നീരിൽ ഇപ്പോ പഞ്ചസാരം യോ ചേർക്കാതെ ഉപയോഗിക്കുന്നതാണ് നല്ലത് എന്നാൽ ചിത്തവർദ്ധനയിൽ അൽപം ഉപ്പു ചേർക്കുന്നത് നല്ലതാണ്. .

മുന്തിരിനീരിൽ നാരങ്ങ നീരും ശുദ്ധജലവും ചേർത് കുട്ടികൾക്ക് കൊടുത്താൽ കരപ്പനും മറ്റു ത്വക് രോഗങ്ങളും ചുമയും വിശപ്പില്ലായ്മയും മാറും.

പശുവിൻ പാലിൽ ചെറുനാരങ്ങ നീരു ചേർത് സേവിച്ചാൽ (ഉടനേ സേവിക്കണം അല്ലെങ്കിൽ പിരിഞ്ഞു പോകും.) വയറുവേദനയും രക്താർശസും ശമിക്കും.

ചെറുനാരങ്ങനീരും കോഴിമുട്ടയുടെ വെള്ളയും ചേർത് ചൂടാക്കി ചെറുചൂടിൽ മുഖത്ത് ലേപനം ചെയ്ത് ഉണങ്ങി കഴിയുമ്പോൾ തണുത്ത വെള്ളത്തിൽ കഴുകി കളയുക. മുഖക്കുരു മാറാനും മുഖ സൗന്ദര്യം വർദ്ധിക്കാനും നല്ലതാണ്. ചെറുതാരങ്ങനീരും തക്കാളി നീരും ചേർത് മുഖത്ത് പുരട്ടി മുക്കാൽ മണിക്കൂറിനു ശേഷം കഴുകി കളഞ്ഞാലും മുഖക്കുരു ശമിക്കും. ചെറുതാരങ്ങനീരും ഓട്സു പൊടിച്ചതും ചേർത് ലേപനം ചെയ്താൽ മുഖത്തെ കലകൾ മാറും മുഖം ശോഭയുള്ളതാകും.

ചെറുനാരങ്ങയിൽ അടങ്ങിയിട്ടുള്ള പെപ്റ്റിൻ എന്ന വസ്തു രക്തം കട്ടപിടിക്കാൻ സഹായിക്കും. മുറിവിൽ ചെറുനാരങ്ങനീര് പുരട്ടിയാൽ രക്തം നിൽക്കും. ഹീമോഫീലിയ (രക്തം കട്ടപിടിക്കാതെ യാവുന്ന രോഗം ) രോഗികൾക്കും ഉപയോഗിക്കാം. ചെറുനാരങ്ങ നീരിൽ തേൻ ചേർത് സേവിച്ചാൽ അമിതമായ നെഞ്ചിടിപ്പ് ക്രമത്തിലാക്കും.
(അനിൽ കുമാർ ആലഞ്ചേരി
xxxxxxxxxxxxxxxxxxxxxxxx

ഒരു നാരങ്ങയുടെ നീരിൽ അൽപം ഷോഡാ പൊടി ചേർത് കഴിച്ചാൽ അതിസാരം കഫാതിസാരം വയറുകടി മുതലായവ ശമിക്കും.
( ഹർഷൻ 94472 42737 )
xxxxxxxxxxxxxxxxxxxxxxxx

രണ്ടു വെററിലയും ഒരു സ്പൂൺ കുരുമുളകും കുറച്ചു തേതും ചെറുനാരങ്ങയുടെ നീരും കൂട്ടി ചവച്ച് നീരിറക്കുക. കഫകെട്ട് പൂർണമായും ശമിക്കും.

അരഗ്ലാസ് തിളപ്പിച്ചാറിയ വെള്ളത്തിൽ ഒരു ചെറുതാരങ്ങയുടെ നീരും ഒരു സ്പൂൺ മഞ്ഞൾ പൊടിയും രണ്ടു സ്പൂൺ തുളസിനീരും ഒരു സ്പൂൺ തേനും ചേർത് രാത്രി ഭക്ഷണ ശേഷം കഴിച്ചാൽ കഫകെട്ട് പൂർണമായും ശമിക്കും. ചുമയുണ്ടെങ്കിൽ രണ്ടു സ്പൂൺ ചെറിയ ഉള്ളിയുടെ നീരും കൂടി ചേർക്കണം.
(പവിത്രൻ വൈദ്യർ 9442320980)
xxxxxxxxxxxxxxxxxxxxxxxx

പനിക്ക് ചെറുനാരങ്ങയുടെ ഒരു സ്പൂൺ നീര് ഒരു ഗ്ലാസ്‌ വെള്ളത്തിൽ ചേർത്ത് തിളപ്പിച്ചു വേണമെങ്കിൽ sugar ആഡ് ചെയ്തു കുടിക്കുക. തുണി നനച്ചു നെറ്റിയിലും നെഞ്ചിലും വെക്കുക പത്തു മുനുട്ട് കിടക്കുക പനി സുഖപ്പെടും. ചെറുനാരങ്ങ തോലടക്കം ചെറുതാക്കി മുറിച്ചു തിളപ്പിച്ച്‌ കുറച്ചു ദിവസം കുടിക്കുന്നത് മുട്ട് വേദനക്ക് നല്ലതാണ്
( hakeem aslam thangal 9746456103 )
xxxxxxxxxxxxxxxxxxxxxxxx

വ്യോഷാദികഷായം
ചുക്ക്,  മുളക്,  തിപ്പലി, അയമോദകം, തഴുതാമവേര്, കരിമ്പ്, ഇരുമ്പിന്‍തുരുമ്പ്, കടുക്കാത്തോട്, കുറുന്തോട്ടിവേര്, പുളിയിലഞരമ്പ്, ചെറുനാരങ്ങ, വരട്ടുമഞ്ഞള്‍ ,ചങ്ങലംപരണ്ട, ചെറുപുള്ളടിവേര്,ഇവ ചതച്ച് മോരിലിട്ട് ഒരുദിവസം വച്ചിരുന്നതിനു ശേഷം അരിച്ചെടുത്ത് പുരാണകിട്ടഭസ്മം ചേര്‍ത്ത്കുറേശ്ശേ സേവിക്കുക; പാണ്ഡുശമിക്കും.

ധാന്യാമ്ളം (വെപ്പുകാടി)
ശുഭഗ്രഹങ്ങളുടെ ഉദയമുളള ഒരു നല്ല നക്ഷത്രത്തില്‍ ശുഭമായ മുഹൂര്‍ത്തം കണ്ട് ആ സമയം ഗൃഹത്തിന്റെ വിശുദ്ധസഥാനത്ത് ഒരു മണ്‍പാത്രം സ്ഥാപിച്ച് ബുദ്ധിമാനായ വൈദ്യന്‍ ഉണക്കലരി ,അവല്‍ ,മുതിര ,ഇവ പത്തിടങ്ങഴി വീതവും നാല്‍പതിടങ്ങഴി മലരും തിന, വരക്, ഇവയുടെ അരിനാലിടങ്ങഴി വീതവും രണ്ടിടങ്ങഴി ചുക്കുപൊടിയും, കഷണിച്ച ചെറുനാരങ്ങാനുറുക്ക് നാലിടങ്ങഴിയും രണ്ടിടങ്ങഴി അയമോദകവും അതില്‍ നിക്ഷേപിക്കണം. അതിനുശേഷം അതില്‍ ഇരുന്നൂറിടങ്ങഴി ചൂടുവെളളം ഒഴിച്ച് പാത്രത്തിന്റെ വായ്‌ നല്ലതുപോലെ മൂടിക്കെട്ടിയിട്ട് പാത്രത്തിനു ചുറ്റും തീയിടുക. ഏഴു ദിവസവും ചൂടാകത്തക്കനിലയില്‍ ഇങ്ങനെ തീ കത്തിക്കൊണ്ടിരിക്കണം. (തീ അധികമാകാതെ സൂക്ഷിക്കണം) എട്ടാം ദിവസം മുതല്‍ ഇതില്‍  നിന്നും ആവശ്യമുളള ധാന്യാമ്ളം എടുത്തുകൊണ്ട് പകരം ചൂടുവെളളം ഒഴിക്കുക; ഈ ധാന്യാമ്ളം രോഗിക്ക് ഇരിക്കത്തക്ക ഒരു പാത്രത്തില്‍ പകര്‍ന്ന് രോഗിയെ സര്‍വ്വാംഗം എണ്ണതേപ്പിച്ചിട്ട് അതില്‍ ഇരുത്തുക. ഇങ്ങ നെ ഇരിക്കാവുന്നതിന്റെ കൂടുതല്‍ സമയം ആറായിരം മാത്രയാണ്. ഈ ധാന്യാമ്ളം വാതപീഡിതസ്ഥാനങ്ങളില്‍ ധാര ചെയ്യുന്നതിനും ഔഷധങ്ങള്‍ക്കു യോജിപ്പിക്കാനും  ഉപയോഗിക്കാം. ഈ ക്രിയ സ്വേദനവും കൂടിയാണ്.

ഗണ്ഡീരാസവം
മാങ്ങാനാറി (ചിലര്‍ ഗണ്ഡീരത്തിനു ചെറുനാരങ്ങാ ഉപയോഗിച്ചു കാണുന്നു) സമൂലം എടുത്തുണക്കി ചെറുതായി അരിഞ്ഞത് അഞ്ചിടങ്ങഴി (എണ്‍പതുപലം). ത്രിഫല ഇടങ്ങഴി മൂന്ന്. ദശമൂലം ഓരോന്നും പത്തുപലം വീതം. കുടകപ്പാലത്തൊലി പലം ഇരുപത്തഞ്ച്. കുടകപ്പാലയരി, ചേര്‍ക്കുരു, വിഴാലരി, മുത്തങ്ങാക്കിഴങ്ങ്, ഇവ ഇരുനാഴി(എട്ടുപലം) വീതം. പാടത്താളിക്കിഴങ്ങ്, പെരുങ്കുരുമ്പവേര്,  നാഗദന്തിവേര്, വയമ്പ്, കൊടുവേലിക്കിഴങ്ങ്, ഇവ പത്തുപലംവീതം എല്ലാം ചതയ്ക്കണം. മുന്തിരിങ്ങാ ഇടങ്ങഴി നാല് (അറുപത്തിനാലുപലം) എല്ലാം കൂടി നൂറ്റിഅറുപതിടങ്ങഴി വെളളത്തില്‍ കഷായം വച്ച് മുപ്പത്തിരണ്ടിടങ്ങഴിയാക്കിപിഴിഞ്ഞരിച്ച് ഒരു തുലാം (നൂറുപലം) ശുദ്ധമായ ശര്‍ക്കര ചേര്‍ത്ത്  തേനും  കുരുമുളകും ചേര്‍ത്തരച്ചുതേച്ചതായ കുടത്തിലാക്കി രണ്ടിടങ്ങഴി തേന്‍ചേര്‍ത്ത് അതില്‍ രണ്ടിടങ്ങഴി ഉരുക്കിന്‍പൊടിയും ഇരുനാഴി (എട്ടുപലം) വിഴാലരിക്കാമ്പും നാഴി കുരുമുളകും പൊടിച്ചിട്ട് അടച്ചുകെട്ടിവയ്ക്കുക. ഒരു മാസം കഴിഞ്ഞതിനു ശേഷമെടുത്ത് രോഗത്തിന്റെയും ശരീരത്തിന്റെയും സ്ഥിതി അുസിച്ച് സേവിക്കുക. വ്യാസനാല്‍ പരികീര്‍ത്തിതമായിരിക്കുന്ന ഈ ഗണ്ഡീരാസവം പ്രമേഹം ,ഗുല്മം, മഹോദരം, കൃമി, കുഷ്ഠം, വര്‍ദ്ധമരോഗം, പ്ളീഹ, അര്‍ശസ്സ്, ഭഗന്ദരം, നീര്, പാണ്ഡുരോഗം, ഗ്രഹണീദോഷം, മുഴ, ഗളഗണ്ഡം, ഗണ്ഡമാല, വിഷമജ്വരം, വിദ്രധി, വാതരക്തം, ഇവയെ ശമിപ്പിക്കും

പരിണതകേരിക്ഷീരാദി തൈലം
വരട്ടുതേങ്ങാപ്പാലില്‍ സമം ചെറുനാരങ്ങാനീരു ചേര്‍ത്ത് വരട്ടുമഞ്ഞള്‍ ,ചെഞ്ചല്യം, ഇവ കല്‍ക്കമായി കാച്ചിയെടുത്ത തൈലം, അപബാഹുകം എന്ന വാതരോഗത്തെ ശമിപ്പിക്കും.

[നീലിനിശാദി തൈലം
അമരിയില, പച്ചമഞ്ഞൾ, ഓടല്‍ത്തൊലി, നാല്പാമരത്തൊലി, തുമ്പ, ഇവ ഇടിച്ചുപിഴിഞ്ഞ നീരില്‍ എണ്ണയും ,ചെറുനാരങ്ങാ  നീരും ചേര്‍ത്തു കാച്ചിയരിച്ചു തേയ്ക്കുക; കപാലാര്‍ശസ്സു ശമിക്കും

അഷ്ടാക്ഷരിഗുളിക
കറുപ്പ്, ചന്ദനം , രക്തചന്ദനം , ജാതിക്കാ, ചായില്യം,ചെറുതിപ്പലി, സോമനാദികായം, അതിവിടയം, ഇവ സമം പൊടിച്ച് ചുക്ക്, ജീരകം, കൊടിത്തൂവവേര്, മുത്തങ്ങാക്കിഴങ്ങ്, അയമോദകം, കൊത്തമ്പാലരി, ഇവ കൊണ്ടുണ്ടാക്കിയ കഷായത്തിലും ചെറുനാരങ്ങാനീരിലും അരച്ചു  കുന്നിക്കുരുപ്രമാണം ഗുളികയുരുട്ടി ഉണക്കി സേവിക്കുക;  ഗ്രഹണീരോഗങ്ങള്‍ക്ക് ഹിതകരമാണ്. അര്‍ശസ്സ്, അതിസാരം, ഇവയ്ക്കു തൈരിലോ തേനിലോ  സേവിക്കുക.  അഗ്നിദീപ്തിയുസരിച്ചു മാത്രം

ആനന്ദരസം
ജാതിക്കാ, ചായില്യം, അയസ്കാന്തം, ത്രിഫലത്തോട്, ചുക്ക്, വല്‍സനാഭി, ഉമ്മത്തിന്‍കുരു, ചെറുതിപ്പലി, മുത്തങ്ങാക്കിഴങ്ങ്, അയമോദകം, കുറാശാണി, എന്നിവ സമമെടുത്തുപൊടിച്ച് ചെറുനാരങ്ങാനീരിലും, ഉമ്മത്തിലനീരിലും, കഞ്ചാവിന്‍കഷായത്തിലും, ഇഞ്ചിനീരിലും ഓരോ ദിവസം വീതമരച്ച് കുന്നിക്കുരുപ്രമാണം ഗുളികയുരുട്ടി ഉണക്കിവച്ചിരുന്നു സേവിക്കുക;  വാതം, കഫം, ശൂല, ആമാതിസാരം, ഗ്രഹണീവികാരങ്ങള്‍, ഇവ ശമിക്കും. ശുക്ളവര്‍ദ്ധയ്ക്ക് പഞ്ചസാരയില്‍ സേവിക്കണം

ആനന്ദഭൈരവഗുളിക
പൊന്‍കാരം, സോമനാദികായം, വത്സനാഭി, കുരുമുളക്, ചെറുതിപ്പലി, ഇവ സമം ചെറുനാരങ്ങാനീരില്‍ രണ്ടുയാമം അരച്ച് കുന്നിക്കുരുപ്രമാണം ഗുളികയുരുട്ടി നിഴലിലുണക്കിവച്ചിരുന്നു നാരങ്ങാനീരില്‍ സേവിക്കുക; സന്നിപാതജ്വരം ശമിക്കും.

മഹാജ്വരാങ്കൂശം
രസം, വല്‍സാഭി, ഗന്ധകം, ഇവ സമം. ഇവയെല്ലാം കൂടിയിടത്തോളം ഉമ്മത്തരി. ഇവയ്ക്കെല്ലാറ്റിനും  ഇരട്ടി ചുക്ക്, കുരുമുളക്, ചെറുതിപ്പലി. ഇവയെല്ലാം കൂടെ പൊടിച്ച് ചെറുനാരങ്ങാനീരിലും ഇഞ്ചിനീരിലുമായി രണ്ടുയാമമരച്ച് കുന്നിക്കുരുപ്രമാണം ഗുളിക  ചമച്ചുവച്ചിരുന്നു സേവിക്കുക;  എല്ലാവിധജ്വരങ്ങളും ശമിക്കും

കോടാശാരിഗുളിക
ചെറുതിപ്പലി, വത്സനാഭി, ഇവസമം . രണ്ടുംകൂടിയിടത്തോളം ചായില്യം. ഇവ എല്ലാം കൂടെ ചെറുനാരങ്ങാനീരിലരച്ചു ഗുളികയാക്കിയുരുട്ടി നിഴലിലുണക്കിവച്ചിരുന്ന് ദോഷകോപത്തിനുസരിച്ച അനുപാനത്തില്‍ സേവിക്കുക; സര്‍വ്വാംഗസന്താപമുളള ജ്വരവും തരുണജ്വരവും സന്നിപാതവും ശമിക്കും.

സന്നിപാതാന്തകം ഗുളിക
ത്രിഫലത്തോട് ,ഗന്ധകം, ചുക്ക്, കുരുമുളക്, തിപ്പലി, രസം, കരിഞ്ജീരകം, ഇവ സമം ചെറുനാരങ്ങാനീരില്‍ തൊണ്ണൂറുനാഴിക നേരം അരച്ച് കന്നിക്കുരുപ്രമാണം ഗുളികയുരുട്ടി നിഴലിലുണക്കി വച്ചിരുന്ന് സേവിക്കുക;  സന്നിപാതം ശമിക്കും.

സര്‍വരോഗകുലാന്തകം
വത്സനാഭി, ചെറുതിപ്പലിപ്പൊടി, ഇവ ഒരു കഴഞ്ചുവീതം. ചായില്യം കഴഞ്ച് രണ്ട്. ഇവ ചെറുനാരങ്ങാനീരിലരച്ച് ഉഴുന്നിന്‍പ്രമാണം ഗുളികയുരുട്ടി നിഴലിലുണക്കിവച്ചിരുന്ന് ശീതജലത്തിലോ ഇഞ്ചിനീരിലോ സേവിക്ക; രാജയക്ഷ്മാവ്, വായുക്ഷോഭം, ശ്വാസം, ജ്വരം,  അഗ്നിമാന്ദ്യം, സന്നിപാതങ്ങള്‍, വാതരോഗങ്ങള്‍, എന്നിവ ശമിക്കും

സൂര്യപ്രഭ
രസം, ഗന്ധകം, സോമനാദികായം, കടുക്കാത്തോട്,  നെല്ലിക്കാത്തോട്,  താന്നിക്കാത്തോട്,  ചുക്ക്,  കുരുമുളക്,  തിപ്പലി, ജീരകം, ഇവസമം. ഇവയെല്ലാം കൂടിയതിന്റെ പതിനാറില്‍ ഒരുഭാഗം വത്സനാഭി. എല്ലാംകൂടി ചെറുനാരങ്ങാനീരില്‍ നാലുയാമമരച്ച് കുന്നിക്കുരുപ്രമാണം  ഗുളികയുരുട്ടി നിഴലിലുണക്കിവച്ചിരുന്ന് ദോഷകോപമനുസരിച്ചുളള അനുപാനങ്ങളില്‍ സേവിക്കുക; ശൂല, കാസശ്വാസങ്ങള്‍, ജ്വരം, ഇവ ശമിക്കും. മറ്റു പല രോഗങ്ങള്‍ക്കും നന്ന്

ഞാറമൂലാദിചൂര്‍ണ്ണം
ഞാറവേരിലെത്തൊലി ചെറുനാരങ്ങാനീരിലരച്ച് ഇരുമ്പുതകിടില്‍ തേച്ചുണക്കുക. അനന്തരം അതില്‍ നിന്നെടുത്ത് പൊടിച്ചു വച്ചിരുന്ന് മോരിലോ ശര്‍ക്കരയിലോ സേവിക്കുക; പാണ്ഡുരോഗം ശമിക്കും.

ത്രിലവണ പശുഗന്ധാദി ചൂര്‍ണ്ണം
ഇന്തുപ്പ്, വിളയുപ്പ്, കല്ലുപ്പ്, ആട്ടുനാറിവേളവേര്, കാട്ടുമുളകിൻവേര്, കാട്ടുതിപ്പലിവേര്, ചുക്ക്, തിപ്പലി ,കൊടുവേലിക്കിഴങ്ങ്, അയമോദകം, കുരുമുളക്, ശതകുപ്പ,വിഴാലരിക്കാമ്പ് ,കായം, മരപ്പുളിവേരിലെത്തൊലി , പാടക്കിഴങ്ങ് ,ദേവതാരം, കാട്ടുവെള്ളരിവേര്, ചവര്‍ക്കാരം, തുവര്‍ച്ചിലക്കാരം , നാഗദന്തിവേര്,  അത്തിത്തിപ്പലി,  ത്രിഫലത്തോട്,  ത്രികൊല്പ്പക്കൊന്ന, ജീരകം,  കരിംജീരകം,  കച്ചോലക്കിഴങ്ങ്,  മുത്തങ്ങാക്കിഴങ്ങ്,  കൊത്തമ്പാലരി ,വയമ്പ്, തുമ്പൂണലരി, ലന്തക്കുരു, ചെറുതേക്ക്, വെളളക്കൊട്ടം,  അടക്കാമണിയൻവേര്,  ജീരകം,  കാർകോലരി, ഞെരിഞ്ഞാമ്പുളിക്കിഴങ്ങ്, ഇവ സമമായെടുത്തു പൊടിച്ച് ചെറുനാരങ്ങാനീരിലോ മാതള നാരങ്ങാനീരിലോ കലര്‍ത്തി രാവിലെയോ ആഹാരസമയത്തോ സേവിക്കുക ചുടുവെളളത്തിലുമാകാം നെഞ്ച് , വിലാപ്പുറങ്ങള്‍, അരക്കെട്ട് മുതലായ ഭാഗങ്ങളിലെ വേദന , വസ്തിവേദന , മുതലായവ ശമിക്കുകയും നല്ല അഗ്നിദീപ്തി ഉണ്ടാകുകയും ചെയ്യും. ഈ മരുന്നുകള്‍ ചേര്‍ത്തു നെയ്‌ കാച്ചി സേവിപ്പാനും കൊളളാം

രാസ്നാദിചൂര്‍ണ്ണം
ചിറ്റരത്ത, അമുക്കുരം, ദേവതാരം, കടുകുരോഹിണി, സന്നിനായകം, ചെഞ്ചല്യം, വെളളക്കൊട്ടം, വയമ്പ് ,കാവിമണ്ണ്, വരട്ടുമഞ്ഞള്‍, ഇരട്ടിമധുരം, കുറുന്തോട്ടിവേര്,മുത്തങ്ങാക്കിഴങ്ങ് ,ചുക്ക്, കുരുമുളക്, തിപ്പലി, പൂതവൃക്ഷം, സഹസ്രവേധി, ഇരുവേലി, രാമച്ചം, കടല്‍നുര, കണ്ടിവെണ്ണ (ചന്ദനവും മീറയും ഉപയോഗിച്ചുവരുന്നുണ്ട്), കാരകില്‍, പുളിയിലഞരമ്പ്, ഇവ സമമെടുത്തുപൊടിച്ച് ആവണക്കെണ്ണയില്‍ ചാലിച്ചു നീരറുത്തു ശിരസ്സില്‍ തളമിടുക ; ചെറുനാരങ്ങാനീര്, മുലപ്പാല്‍, ഇവ ഓരോന്നിലും ചേര്‍ത്തു തളമിടാറുണ്ട്. പൊടി മാത്രമായി തലയില്‍ തിരുമ്മുന്നുമുണ്ട്. സന്നി ,തലവേദന  ,നീര്‍വീഴ്ച ഇവ ശമിക്കും.

നാസികാചൂര്‍ണ്ണം
നെല്ലിക്കാത്തോട്, ജീരകം, മയില്‍പീലിത്തണ്ട്,  ഗ്രാമ്പൂവ്,  ജാതിക്കാ,  ജാതിപത്രി,  ഇരുവേലി,  രാമച്ചം, വെളളക്കൊട്ടം,  ഇരട്ടിമധുരം,  കച്ചോലക്കിഴങ്ങ്, ഇവ സമം മേല്‍പറഞ്ഞ മരുന്നുകളും കൂടി ചേര്‍ത്ത് നാസികാ ചൂര്‍ണം ഉണ്ടാക്കുന്നുണ്ട്) ഇവയ്ക്കെല്ലാം സമം പുകയിലയും, ചന്ദനവും. ഇവ എല്ലാംകൂടെ പൊടിച്ചു ചൂര്‍ണ്ണമാക്കി ചെറുനാരങ്ങാനീരിലരച്ചു നിഴലിലുണക്കി വീണ്ടും കരിക്കിന്‍വെളളത്തിലും പനിനീരിലും അരച്ചു നിഴലിലുണക്കി പച്ചക്കര്‍പ്പൂരവും സാമ്പ്രാണിസത്തും വെരുകിന്‍പുഴുകും  ചേര്‍ത്തു പൊടിച്ച് സൂക്ഷിച്ചു വച്ചിരുന്നു മുക്കില്‍ മണക്കുക. എന്നാല്‍ ദുഷ്ടപീനസം ,ശിരഃകമ്പം ,ജാള്യം, സൂര്യാവര്‍ത്തം, തലവേദന , വായ് മൂക്ക് ഇവയുടെ നാറ്റം മുതലായ ഊര്‍ദ്ധ്വാംഗരോഗങ്ങൾ ശമിക്കും

പുഷ്പരാഗലേഹ്യം
ഇരുപത്തിയഞ്ചുപലം തഴുതാമ പന്ത്രണ്ടിടങ്ങഴി വെളളത്തില്‍ കഷായം വച്ചു മൂന്നിടങ്ങഴിയാക്കണം. അമ്പതുചെറുനാരങ്ങ പിഴിഞ്ഞു ചാറെടുക്കണം. ആറു  കുമ്പളങ്ങായുടെയും ഇടങ്ങഴി പച്ചനെല്ലിക്കയുടെയും മുപ്പത്തിരണ്ടുപലം ഞോരയിലയുടെയും ചാറെടുക്കണം. പതിനാറുപലം പിണംപുളിയും  മുന്നാഴി തിനയരിയും കൂടെ ആറിടങ്ങഴി  മോരില്‍വെന്ത് മൂന്നിടങ്ങഴിയാക്കി പിഴിഞ്ഞരിച്ചെടുക്കുക. ഇവയെല്ലാം കൂടെ ഒന്നിച്ചുചേര്‍ത്ത് അതില്‍ പതിനാറുപലം ശര്‍ക്കര കലക്കി രണ്ടുതുടം നെയ്യും  രണ്ടു തുടം എണ്ണയും ചേര്‍ത്ത് ലേഹ്യപാകമാക്കി ജാതിക്കാ, ജാതിപത്രി, സഹസ്രവേധി, ഗ്രാമ്പൂവ്, ഇവ രണ്ടു കഴഞ്ചുവീതം പൊടിച്ച് പൊടിയും ചേര്‍ത്തിളക്കിവാങ്ങി ആറിയതിനു ശേഷം നാഴി തേനും  ചേര്‍ത്തു യോജിപ്പിച്ചുവച്ചിരുന്ന് ചെറുനാരങ്ങാപ്രമാണം സേവിക്കുക; കാമിലയും, പാണ്ഡുവും, മറ്റും  ശമിക്കും.

അഞ്ജനത്തിന്
ചെറുനാരങ്ങായ്ക്കകത്തു കുരുമുളക് പുതച്ച് അമൃതില കൊണ്ടു മൂടിക്കെട്ടി എഴുദിവസം വച്ചിരുന്നശേഷമെടുത്ത് ഇല കളഞ്ഞ് അരച്ച് ഗുളികയാക്കി കണ്ണിലെഴുതുക; വിഷം ശമിക്കും.

ഇലക്കറി കഴിച്ച്‌ അജീര്‍ണ്ണമുണ്ടായാൽ ചെറുനാരങ്ങാനീരു സേവിക്ക

അവിയന്റെ ലഹരിക്ക്;- അമരിവേര്‍ കഷായം വച്ചു കുടിക്ക; കുറുന്തോട്ടിവേരിന്മേല്‍തൊലി മോരില്‍ അരച്ചുകലക്കി സേവിക്ക; മോരും ചെറുനാരങ്ങാനീരും സേവിക്ക

ഇതിൽ പലതും സഹസ്രയോഗം പോലുള്ള ഗ്രന്ഥങ്ങളിൽ നിന്നും പകർത്തിയതാണ്. .

ഇവയിൽ പലതിനും. ശുദ്ധി വേണം എന്നത് വൈദ്യൻമാർക്ക് അറിവുള്ളതാണ് അതാണ് പ്രേത്യകം ശുദ്ധി വേണം എന്ന് സൂചിപ്പിക്കാത്തത്.

പഴയ രീതിയിൽ പറയുകയാണെങ്കിൽ രസ ശാസ്ത്രം അറിയാത്തവൻ വൈദ്യൻ എന്ന് പറയാൻ യോഗ്യനല്ല. വൈദ്യനെങ്കിൽ രസ ശാസ്ത്രം അറിഞ്ഞിരിക്കണം
(ടിജോ എബ്രാഹാം )
xxxxxxxxxxxxxxxxxxxxxxxx

ഒരു ചെറുതാരങ്ങ കഴുകി നുറുക്കി ഒരു കഷണം ഇഞ്ചിയും രണ്ടോ മൂന്നോ കഷണം വെളുത്തുള്ളിയും മല്ലിയില അല്ലെങ്കിൽ പുതിനയില നാലഞ്ചെണ്ണവും പാകത്തിന് ഇന്തുപ്പും ചേർത്ത് ജൂസ് ആക്കി കഴിച്ചാൽ ഗ്യാസ് ട്രബിളനും ക്ഷീണത്തിനും കൊളസ്ട്രോൾ വർദ്ധനക്കും ശമനമുണ്ടാവും. ഇന്തുപ്പിന് പകരം പഞ്ചസാരയോ തേനോ ഇഷ്ടമുള്ളവർക്ക് ചേർക്കാം.

ചെറുനാരങ്ങ നീരും തേങ്ങാപ്പാലും ചേർത് ലേപനം ചെയ്താൽ മുട്ടിലെ വീക്കം ശമിക്കും.

തെങ്ങിൻ പൂക്കുലയും കമുകിൻ പൂക്കുലയും വിഷ്ണുക്രാന്തിയും സമമായി എടുത്ത് ചതച്ചു പിഴിഞ്ഞ നീരിൽ ചെറുനാരങ്ങനീരും ചേർത് കൊടുത്താൽ ആഘാതമേറ്റ് വയറ്റിൽ കെട്ടിയ രക്തം പുറത്തു പോകും.

മുട്ടത്തോട് അകത്തെ പാട കളഞ്ഞ് പൊടിച്ച അഞ്ചു ഗ്രാം പൊടി രണ്ടു ടീസ്പൂൺ ചെറുനാരങ്ങ നീരും ചേർത് കൊടുത്താൽ അമിതമായ രക്ത സ്രാവം ശമിക്കും.
( തുഷാര വൈദ്യ 9447040840 )
xxxxxxxxxxxxxxxxxxxxxxxx

കാന്താരിമുളക് വെളുത്തുള്ളി ഉപ്പ് എന്നിവ കൂട്ടി അരച്ച് ഒരു ചെറുനാരങ്ങയുടെ നീരും ചേർത് യോജിപ്പിച്ച ചമ്മന്തി ചൂടു ചോറിൽ ചേർത് കഴിച്ചാൽ ദഹനം വർദ്ധിക്കും. ഇക്കി ൾ നെഞ്ചെരിച്ചിൽ ഗ്യാസ്ട്രബിൾ പുളിച്ചുതികട്ടൽ (അസിഡിറ്റി ) മുതലായവ ശമിക്കും. ഇതിൽ മുത്തിളും കുരുമുളകും കൂടി ചേർത്താൽ വിശേഷം.
( ഷംസീർ വയനാട് 97476 19859)
xxxxxxxxxxxxxxxxxxxxxxxx

ചെറു നാരങ്ങ പാഷാണ ശുദ്ധികൾക്കും പാഷാണങ്ങളെ ബന്ധിക്കാനും ഉപയോഗിക്കും സിദ്ധർകൾ
(പ്രകാശ് പേട്ട വൈദ്യർ 9645158405 )
xxxxxxxxxxxxxxxxxxxxxxxx

പണ്ടു കോലത്ത് ദീർഘകാലം കടലിൽ കഴിയേണ്ടവരുm കപ്പൽ യാത്രക്കാർക്ക് ഉണ്ടാകുന്ന ഒരു രോഗം ആയിരുന്നു സ്കർവി. ഇതുണ്ടായാൽ മോണ പൊട്ടി രക്തം വാർന്ന് മരണപ്പെടുക യായിരുന്നു. പതിവ്. പിന്നീട് ദീർഘകാലം കേടു കൂടാതെ സൂക്ഷിക്കാൻ കഴിയുന്ന ചെറുനാരങ ഈ രോഗത്തെ നടയുന്നതായി കണ്ടെത്തുകയും കപ്പൽ യാത്രക്കാർ ധാരാളം ചെറു നാരങ്ങ കൊണ്ടു പോകുന്ന രീതി നിലവിൽ വരുകയും ചെയ്തു. പിന്നീടാണ് ഇതിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ c ആണ് സ്കർവിയെ തടയുന്നത് എന്ന് കണ്ടെത്തിയത്.

ഭാരതത്തിൽ വിവാഹം മുതലായ വിശേഷ ദിവസങ്ങളിൽ സദ്യയോടാപ്പം ചെറുനാരങ വിളമ്പുന്ന പതിവുണ്ടായിരുന്നു. ഇതുകൊണ്ടു പോയി ഒരു നാരണ വെള്ളം ഉണ്ടാക്കി കഴിച്ചാൽ കഴിച്ച ഭക്ഷണം ദഹിക്കുമെന്ന് അവർ മനസിലാക്കിയിരുന്നു.

വടക്കേ ഇന്ത്യയിൽ എല്ലാ ഭക്ഷണത്തോടൊപ്പവും ചെറുതാരങ്ങ കഷണങ്ങൾ വിളമ്പാറുണ്ട്. അവിടെ പുളിക്കു പകരമായി ഭക്ഷണത്തിൽ ചെറുതാരങ്ങ ചേർക്കുന്ന പതിവും ഉണ്ടായിരുന്നു. സ്ഥാപനങ്ങളിൽ ചെറുനാരങ്ങ ഗ്ലാസിൽ ഇട്ട് വക്കുന്നതും. കെട്ടിത്തൂക്കി ഇടുന്നതും ഒരു ആചാരം ആയിരുന്നു. നാരങ്ങയിൽ വിളക്കു കത്തിക്കുന്ന പതിവും ഉണ്ട്. ക്ഷേത്രങ്ങളിൽ സിന്ദൂരം ഉണ്ടാക്കുന്നതിൽ ചെറുതാരങ ചേർത്തിരുന്നു.

പത്തു ചെറുനാരങ്ങയുടെ തൊലിയും മൂന്ന് ഗ്രാമ്പൂവും ഒരു കടുക്കയുടെ തോടും കൂടി പൊടിച്ചെടുത്ത് തേൻ ചേർത് പല്ലുതേച്ചാൽ ദന്തരോഗങ്ങളും മോണരോഗങ്ങളും ശമിക്കും.

ചെറുനാരങ്ങ തീരും കശകശയും കടലമാവും റോസ് വിനിഗറോ ആപ്പിൾ സിഡാർ വിനിഗറോ ചേർത് മുഖത്ത് ലേഖനം ചെയ്താൽ മുഖത്തുണ്ടാകുന്ന കലകളും നിറവ്യത്യാസങ്ങളും മാറും.

ഇരുപത്തഞ്ചു മില്ലി ചെറുനാരങ്ങ നീരിൽ ഒരു ഗ്ലാസ് വെള്ളവും ചേർത് അതിൽ ചെമ്പരത്തിപ്പുവിന്റെ മൂന്നിതൾ ഉട്ടു വക്കുക. 12 മണിക്കൂറിന് ശേഷം ഇത് കുടിക്കുക. ഇങ്ങിനെ രാവിലെയും വൈകിട്ടും കുടിച്ചാൽ ആർത വേദനയും മറ്റ് ആർതവ ദോഷങ്ങളും രക്ത കുറവും ശമിക്കും.

ചെറുനാരങ നീരും ഇന്തുപ്പും തേനും കൂടി ചൂടുവെള്ളത്തിൽ സേവിച്ചാൽ അതിസാരവും വയറുകടിയും ശമിക്കും.

ചെറുനാരങനീരും രക്ത ചന്ദനവും കരിംജീരകവും കൂടി ചേർത് ചെറുതീയിൽ കാച്ചിയെടുത്ത എണ്ണ തുമ്മൽ ശമിപ്പിക്കും. ചെറുനാരകത്തിന്റെ ഇല സംഭാരത്തിലും ചായയിലും മറ്റും ചേർക്കുന്നവരുണ്ട്. മാംസം വേവിക്കുമ്പോഴും ചെറുതാരകത്തിന്റെ ഇല ചേർക്കാറുണ്ട്.

കവടി ചുട്ടുപൊടിച്ച് വെളിച്ചെണ്ണയും ചെറുതാരണ നീരും ചേർത് പുരട്ടിയാൽ ചുണങ്ങ് ശമിക്കും. അധികമായാൽ പൊള്ളൽ ഉണ്ടാവും

ചെറുനാരങ്ങനീരും കറ്റാർ വാഴയുടെ ജെല്ലും ഒലിവോയിലും തേങ്ങാപ്പാലും ചേർത് പുരട്ടിയാൽ മുടി ശോഭയുള്ള താവും

വെളുത്തുള്ളിയും ചെറുനാരങ്ങയും അരിഞ്ഞ് കിഴികെട്ടി ആവണക്കെണ്ണ ചൂടാക്കിയതിൽ മുക്കി കീഴി കുത്തിയാൽ മുട്ടുവേദന ശമിക്കും.

ചെറുനാരങ്ങ വെളുത്തുള്ളി മുരിങ്ങ തൊലി ചുരക്ക ഇഞ്ചി ചിറ്റമൃത് എന്നിവയുടെ നീരെടുത്ത് സമം തേനും ചേർത് 50 മില്ലി വീതം സേവിച്ചാൽ വെരിക്കോസ് ശമിക്കും. ഇഞ്ചിനീരിലെ ഊറൽ മാറ്റണം.

ഇന്നു കിട്ടുന്ന ചെറുതാരണ അരിയും അല്ലിയും കുറവുള്ള സങ്കര ഇനങ്ങൾ ആണ്. നാടൻ ഇനങ്ങളുടെ അത്രയും ഗുണം ഇതിന് കിട്ടാറില്ല.

വിദേശ രാജ്യങ്ങളിൽ ചെറുതാരങ്ങ കൊണ്ട് പെർഫ്യൂമും മദ്യവും ഒക്കെ ഉണ്ടാക്കാറുണ്ട്.
(വിനീത് ധനുർവേദ 97440 92981)
xxxxxxxxxxxxxxxxxxxxxxxx

വീടിനു സമീപം ചെറുനാരകം നിന്നാൽ വാസ്തു ദോഷങ്ങൾ പരിഹരിക്കപ്പെടും എന്നും നെഗറ്റീവ് എനർജികൾ ഇല്ലാതാകും എന്നും പറയപെടുന്നു. ഈ വിശ്വാസം തമിഴ്നാട് കർണാടക എന്നിവിടങ്ങളിലും കേരളത്തിൽ തമിഴ് നാടിനോടു ചേർന്നുകിടക്കുന്ന പാലക്കാട് മാർത്താണ്ഡം എന്നിവിടങ്ങളിലും നിലനിന്നു വരുന്നു. ഇന്നത്തെ ഫ്ലാറ്റ് സംസ്കാരത്തിൽ നാരകം നട്ടുവളർത്താൻ കഴിയാത്തതു കൊണ്ടാണ് തമിഴ്നാട്ടുകാരും കർണാടകക്കാരും വീടിനു മുന്നിൽ ചെറുനാരങ്ങ കെട്ടി ത്തൂക്കുന്നത് . ഇത് നെഗറ്റീവ് എനർജിയെ തടയും എന്ന് വിശ്വസിക്കുന്നു.

ഒരു ചെറുനാരങ്ങയും വറ്റൽ മുളകും കൂടി വീടിന്റേയോ സ്ഥാപനങ്ങളുടേയോ പ്രധാനകവാടത്തിൽ കെട്ടിത്തൂക്കിയൽ ദൃഷ്ടിദോഷം തടയപ്പെടും എന്നും വിശ്വസിക്കുന്നു. വെള്ളിയാഴ്ച ദിവസം സ്ഥാപന ങ്ങളുടെ നാലു മൂലക്കും ചെറുനാരങ്ങ ഉഴിഞ്ഞ് നാലായി കിറി കോമ്പൗണ്ടിന് പുറത്ത് കളയുന്നവരുണ്ട്. കർണാടകയിൽ ഒട്ടെല്ലാ സ്ഥാപനങ്ങളിലും പ്രധാന ആൾ ഇരിക്കുന്ന സ്ഥലത്ത് അരഗ്ലാസ് വെള്ളത്തിൽ ഒരു ചെറുനാരങ്ങയിട്ട് വക്കുന്നതായും സമീപത്ത് ഒരു താലത്തിൽ ആമയുടെ രൂപം വച്ചിരിക്കുന്നതായും കാണാം. ഇത് ഐശ്വര്യം ഉണ്ടാക്കും എന്നാണ് വിശ്വാസം.

ഉത്രം നക്ഷത്ര ദിവസം ചെറുനാരകത്തിന്റെ വേര് എടുത്ത് പശുവിൽ പാലിൽ അരച്ച് സേവിച്ചാൽ വന്ധ്യത ശമിക്കും എന്ന് പറയപ്പെടുന്നു.

ബദാം ഓയിലിൽ ചെറുനാരങ്ങ നീരു ചേർത് പുരട്ടിയാൽ ചുണ്ടിലുണ്ടാകുന്ന കറുപ്പുനിറം മാറും. ജൻമനാ കറുത്ത ചുണ്ടാണെങ്കിൽ മാറും എന്ന് പറയാനാവില്ല. .

ഒരു ഗ്ലാസ് നാരങ്ങ വെള്ളത്തിൽ ഒരു സ്പൂൺ കരിംജീരകത്തിന്റെ എണ്ണ ചേർത് സേവിച്ചാൽ പനി ശമിക്കും.

ചെറുനാരങ്ങനീരിൽ സമം കരിംജീരക തൈലം ചേർത് ലേപനം ചെയ്താൽ സോറിയാസിസ് ശമിക്കും.

നമ്മുടെ നാട്ടിലെ നാരകത്തിൽ സാധാരണ . കാണുന്ന നാരങ്ങ ഉരുണ്ടതും ചെറുതും ആണ്. എന്നാൽ മാർക്കറ്റിൽ കിട്ടുന്ന നാരങ്ങ അണ്ഡാകൃതിയിലുള്ളതും വലുതും ആണ്.

ഒരു സ്പൂൺ നാരങ്ങ നീരും ഒരു സ്പൂൺ തൈരും ഒരു സ്പൂൺ തേനും വാളൻപുളി അൽപം വെള്ളം ചേർത് പിഴിഞ്ഞെടുത്ത പൾപും ഒന്നു രണ്ട് ഏലത്തരി പൊടിച്ചതും അൽപം പഞ്ചസാര പൊടിച്ചതും അൽപം മഞ്ഞൾ പൊടിയും ചേർത് 20 മീറ്റിട്ട് വച്ചിരുന്ന ശേഷം മുഖത്തും കഴുത്തിലും പുരട്ടുക. ഇതുകൊണ്ട് വില കൂടിയ ഗോൾഡൻ ഫെയ്സ് വാക്കിന്റെ ഗുണം കിട്ടും . കലകളും കറുപ്പുനിറവും മാറി മുഖം ശോഭനമാകും.
(ഷംസീർ വയനാട് 9747619859)
xxxxxxxxxxxxxxxxxxxxxxxx

പുതിയ വാഹനങ്ങൾ നിരത്തിൽ ഇറക്കുമ്പോൾ ടയറി നടിയിൽ വെററിലയും ചെറുനാരങ്ങയും വക്കുന്ന പതിവു നിലനിൽക്കുന്നുണ്ട്.

മദ്യപിച്ച ശേഷം ഉഴിഞ്ഞയില വായിലിട്ട് ചവച്ചാൽ മദ്യഗന്ധം ഉണ്ടാകില്ല. ചെറുനാരകത്തിന്റെ ഇല ചവച്ചാലും മദ്യഗന്ധം ഉണ്ടാകില്ല.
(ഹർഷൻ 94472 42737 )
xxxxxxxxxxxxxxxxxxxxxxxx

. സന്ധിവേദനക്ക് കെട്ടു മരുന്ന്.
(1) മഞ്ഞൾ ( 2 ) മുരിങ്ങ തൊലി (3) ചെറിയ ഉള്ളി (4 ) ചെറുനാരങ്ങ നീര് എന്നിവ സമമായി എടുത്ത് അരച്ച് അതിൽ 10 ഗ്രാം ഗ്രാമ്പൂ പൊടിച്ചതും മുട്ട വെള്ളയും ചേർത് യോജിപ്പിച്ച് വേദനയുള്ള സന്ധിയിൽ കെട്ടി വക്കുക. സന്ധിവേദന ശമിക്കും.
( ഹക്കിം അസ്ലം തങ്ങൾ 97464 56103 )
xxxxxxxxxxxxxxxxxxxxxxxx

നമ്മുടെ നാടൻ ചെറുനാരങ്ങ ചെറുതും ഉരുണ്ടതും കട്ടി കുറഞ്ഞ തൊലി ഉള്ളതും നീര് കൂടുതലുള്ളതും രുചികരവും ആണ്. ഇന്ന് മാർക്കറ്റിൽ കിട്ടുന്ന ചെറുനാരങ്ങ വ്യാവസായിക അടിസ്ഥാനത്തിൽ കൃഷി ചെയ്യുവാൻ പ്രത്യേകം തിരഞ്ഞെടുക്കപെട്ടവ ആണ്. അത് വലുതും അണ്ഡാകൃതിയിൽ ഉള്ളതും കട്ടി കൂടിയ തൊലി ഉള്ളതും ആണ് നാടൻ ചെറുനാരങ്ങയെ അപേക്ഷിച്ച് കൂടുതൽ ദിവസം കേടുവരാതെ ഇരിക്കുന്നതും ആണ്. തമിഴ്നാട്ടിലെ പുളിയങ്കുടി എന്ന സ്ഥലത്ത് വൻതോതിൽ ചെറുനാരങ്ങ കൃഷി ചെയ്തുവരുന്നു.
(നാസർ വൈദ്യർ ചെറുകുളം)
xxxxxxxxxxxxxxxxxxxxxxxx

ചെറുനാരങ്ങ നീര് പഞ്ചസാര ചേർത്ത് കൊടുത്താൽ പിടിച്ചു കെട്ടിയ പോലെ പനി നിൽക്കും….
ഇതിൽ എന്തെങ്കിലും ദോഷം ഉണ്ടോ എന്ന് അറിയില്ല. പഞ്ചസാര ദേഷമുള്ളതാണ് എങ്കിലും ചെറിയ അളവിൽ ഔഷധമായി ഉപയോഗിക്കുമ്പോൾ ദോഷമുണ്ടാകില്ല എന്ന് കരുതുന്നു.
ച്രന്ദ്രമതി വൈദ്യ 89212 98315)
xxxxxxxxxxxxxxxxxxxxxxxx

അരിമ്പാറ ഉള്ള സ്ഥലത്തു പകൽ ചെറുനാരങ്ങ നീര് പുരട്ടുക. രാത്രി ചെറുനാരങ്ങയുടെ കഷണം അരിമ്പാറയിൽ വെച്ച് കെട്ടുകയും ചെയ്യുക. ഇങ്ങനെ കുറച്ച് ദിവസം ചെയ്താൽ അരിമ്പാറ അടർന്നു പോകുന്നതാണ്.

  • അമിതമായി കൊട്ടുവായി ഉണ്ടാകുന്ന അവസരങ്ങളിൽ ഒരു ചെറുനാരങ്ങയുടെ നീര് അല്പം മഞ്ഞൾ പൊടി ചേർത്ത് കഴിക്കുക.
  • അമിതമായ വിശപ്പ് ശമിക്കുന്നതിന് ഒരു നാരങ്ങയുടെ നീര് ഒരു ഗ്ലാസ്‌ കരിക്കിൻ വെള്ളത്തിൽ പഞ്ചസാരയും ഒരു ഏലക്ക ചതച്ചതും ചേർത്ത് ദിവസം ഒരു നേരം 5 ദിവസം പതിവായി കൊടുക്കുക.
  • രക്തദൂഷ്യം കൊണ്ടുള്ള രോഗങ്ങൾക്കും രോഗം കൊണ്ട് ഷീണിച്ചവർക്കും ചെറുനാരങ്ങയുടെ നീര് സമം കിരിയാത്തു കഷായത്തിലോ വേപ്പിൻ തൊലി കഷായത്തിലോ ചേർത്ത് കൊടുത്താൽ ഏത് ക്ഷീണവും മാറും.

അറിവിലേക്കായി മാത്രം

  • പഴുത്ത ഒരു ചെറുനാരങ്ങ എടുത്ത് അതിൽ ആൾ രൂപം വരച്ച് ശത്രുവിന്റെ പേര് അതിൽ എഴുതി അതിൽ ഒരു മരത്തിന്റെ മുള്ള് തറിച്ച് വെച്ച് ശത്രു പോകുന്ന വഴിയിൽ ഇടുക.
  • 4 കത്തിച്ച് വെച്ച വിളക്കിന്റെ ( 2 ഇടതും 2 വലതും ). നടുക്ക് നിന്ന് നാരങ്ങ മുറിച്ച് കുങ്കുമത്തിൽ മുക്കി വലത് ഭാഗം ചാടുക. ഇങ്ങനെയും വിദ്യ ഉണ്ട് നാരങ്ങ കൊണ്ട്.
    (രതീശൻ വൈദ്യർ 99612 42480 )
    xxxxxxxxxxxxxxxxxxxxxxxx

ചെറുനാരങ്ങ രണ്ടായി മുറിച്ച് മുറിച്ച ഭാഗം തേനിൽ മുക്കി മുഖത്ത് ഉരക്കുക. രോമകൂപങ്ങളിൽ അടിഞ്ഞു കൂടിയ മാലിന്യങ്ങൾ മാറി മുഖം ക്ലീനാകും . മുഖക്കുരു മാറും . ഓയിലി സ്കിന്നിന് നന്ന്. അധികമായി ചെയ്യരുത്. മുഖം വരണ്ടു പോകും (എണ്ണമയം അൽവവും ഇല്ലാതാകും.)

ഒരു ഗ്ലാസ് വെള്ളത്തിൽ പകുതി നാരങ്ങയും ആവശ്യത്തിന് തേനും ചേർത്ത് കുടിച്ചാൽ ദുർമേദസ് കുറയും. രാവിലെ വ്യായാമം ചെയ്യുന്നവർ അതു കഴിഞ്ഞ് കുടിക്കണം. ഇന്ന് പലരും രാവിലെ എഴുതേറ്റാൽ ഉടനേ ചൂടു വെള്ളത്തിൽ ചെറുനാരങ്ങനീരും തേനും ചേർത് കഴിക്കാറുണ്ട്. . വെളപ്പിന് വെറും വയറ്റിൽ കഴിക്കുന്നവയുടെ ആഗിരണവും വീര്യവും കൂടുതലായിരിക്കും. ആസിഡ് അടങ്ങിയ നാരങ്ങ അങ്ങിനെ കഴിക്കുന്നത് അത്ര നല്ലതായിരിക്കില്ല. ചെറുനാരങ്ങനീരിൽ ഗന്ധകം ചേർത്ത് പുരട്ടിയാൽ തേമൽ ( ചുന്നങ്ങ് ) ശമിക്കും. ഗന്ധകം അധികമാവരുത്.

ദിവസവും ഒരു നാരങ്ങയുടെ നീര് എങ്കിലും കഴിക്കുന്നത് നല്ലതാണ്. അസിഡിറ്റി അധികമാവാതെ നോക്കുകയും വേണം. കട്ടൻ ചായയിൽ നാരങ്ങനീരും പഞ്ചസാരയും ചേർത് സേവിച്ചാൽ വയറിളക്കം ശമിക്കും. ആർതവവേദന ശമിക്കും. ഇത് ഗ്യാസ്ട്രബിളിനും നല്ലതാണ്. ചെറുനാരങ്ങയിൽ ഉപ്പോ പഞ്ചസാരയോ ചേർക്കുന്നത് അത്ര നല്ലതല്ല. തണുത്ത വെള്ളത്തി നാരങ്ങനീര് ചേർത് സേവിക്കുമ്പോൾ മധുരത്തിന് തേൽ ചേർക്കുന്നതാണ് ഉത്തമം.

കാരക്ക് ചെറുനാരങ്ങ നടുവേ മുറിച്ച് പഞ്ചസാരയിൽ മുക്കി മൃദുവായി ഉരക്കുക. രണ്ടു മൂന്നു ദിവസം കൊണ്ട് ശമനമുണ്ടാവും.

നാരങ്ങനീരിൽ രാസ്നാദി പൊടി ചേർത്ത് ചൂടാക്കി തെറ്റി നറച്ച് പൂശുക. തലവേദന ശമിക്കും. വളരെ ചെറിയ ചൂടുമതി. രാസ്നാദി ചൂർണമോ കച്ചോരാദി ചൂർണമോ നാരങ്ങനീരു ചേർത് നിറുകയിൽ തളം വക്കുകയും ചെയ്യാം. മുപ്പതോ നാൽപതോ മിനിറ്റിൽ അധിക സമയം ഉപയോഗിക്കരുത്. ഇത് തുടച്ച ശേഷം രാസ്നാദിയോ കച്ചേരാദിയോ തീരുമ്മാം.

ചെറുനാരങ്ങനീരിൽ രാസ്നാദി ചൂർണം ചേർത് നിറുകയിൽ തളം വച്ചാൽ രക്തമർദം കുറയും.
(ഷറിൻ രാജ് 95269 58426 )
xxxxxxxxxxxxxxxxxxxxxxxx

ചെറുനാരങ്ങ ആവിയിൽ വേവിച്ച് രാവിലെ വെറും വയറ്റിൽ കഴിക്കുന്നത് ശ്വാസം മുട്ടലിന് ആശ്വാസകരമാണ്. 7 ദിവസം കഴിക്കണം. കൊളസ്ട്രോൾ ഉള്ളവർക്ക് വിടരാറായ ചെമ്പരത്തി പൂമൊട്ട് 3 എണ്ണം , കൃഷ്ണ തുളസിയില 21-30 എണ്ണം , ഇവ ഒരു ലിറ്റർ വെള്ളത്തിലിട്ട് ആവി പോകാതെ 10 മിനുട്ട് ചെറുതീയിൽ തിളപ്പിച്ച് തണുത്തതിനു ശേഷം മൂന്നിൽ ഒരു ഭാഗം വെള്ളമെടുത്ത് ഒരു ചെറുനാരങ്ങയുടെ മുന്നിൽ ഒരു ഭാഗം പിഴിഞ്ഞു ചേർത്ത് കുടിക്കുക. ഇങ്ങനെ 3 നേരം. ഹൃദ്രോഗികൾക്ക് ഹൃദയാരോഗ്യത്തിന് നല്ലതാണ്. ഒരു ഗ്ലാസ്സ് തിളച്ച വെള്ളത്തിൽ രണ്ട് ചെമ്പരത്തിപ്പൂവ് ഇട്ടു തണുത്തതിനു ശേഷം പൂവെടുത്ത് ചെറുനാരങ്ങ നീരും തേനും ചേർത്തു കഴിക്കുന്നത് ശരീരത്തിന് ഊർജവും ഉന്മേഷവും പ്രദാനം ചെയ്യുകയും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ചെയ്യും.__
( പി. രജനി )
xxxxxxxxxxxxxxxxxxxxxxxx

തുളസിനീരിൽ പനം കൽകണ്ട് പൊടിച്ചു ചേർത് കട്ടികൾക്ക് രണ്ടോ മൂന്നോ നേരം വീതം കൊടുത്തുവന്നാൽ രോഗപ്രതിരോധ ശേഷി വർദ്ധിക്കും. പകർച്ച വ്യാധികളെ തടയും . സാധാരണ കൽ കണ്ടം ചേർതും കൊടുക്കാം.

അനുഭവമുള്ള സിദ്ധയിലെ ഒരു കൈ കണ്ട പ്രയോഗം:
ഒരു കോഴിമുട്ടയുടെ തോട് എടുത്ത് അതിനുള്ളിലെ പാട നീക്കം ചെയ്ത് നന്നായിട്ട് പൊടിച്ച് ഒരു മുറി നാരങ്ങാ നീരിൽ കലർത്തി ഉള്ളിൽ സേവിച്ചാൽ സ്ത്രീകൾക്ക് ആർത്തവ സമയത്ത് ഉണ്ടാക്കുന്ന അധികമായ ബ്ലീഡിങ്ങ് നിൽക്കും.🙏🙏

അര ഔൺസ് മദ്യം ചേർതും കൊടുക്കാം. ചിലർക്ക് മദ്യം പിടിക്കില്ല. ഛർദ്ദി ഉണ്ടാകും
(പ്രകാശ് പേട്ട 96451 58405 )
xxxxxxxxxxxxxxxxxxxxxxxx

ചെറുനാരങ്ങ നീര്, ഇഞ്ചി നീര്,തേൻ എന്നിവ ഒരു റ്റീസ്‌പുൻ വീതം ആവശ്യത്തിന് കറുവപ്പെട്ടയും, ഏലത്തരിയും ചേർത്ത് ഒരു ഗ്ലാസ്‌ വെള്ളത്തിൽ മിക്സ്‌ ചെയ്തു കുടിക്കുന്നത് ക്ഷീണത്തിന് നല്ലതാണ് യാത്ര ചെയ്യുമ്പോൾ നിങ്ങൾക്ക് ഇത് ബോട്ടിലിൽ കൊണ്ട് യാത്ര ചെയ്യാം ആവശ്യം വരുമ്പോൾ കുടിക്കാം ഹണി കോള എന്നാണ് ഇതിന് പറയുക ഇത് ദാഹത്തിനും ദഹനത്തിനും പ്രതിരോധം കൂടാനും ബിപിക്കും നല്ലതാണ് പെട്ടന്നുള്ള തലവേദനക്ക് ലൈയിം ടീ കുടിക്കുക ഇത് വയറ്റിൽ നിന്നു കൂടുതൽ പോകുന്നതിനും നല്ലതാണ്

കാലിലെ ആണിക്കു ചെറുനാരങ്ങ നീര് ഇന്ദുപ്പും ചേർത്ത് ദിവസവും പുരട്ടുക

മൊരിക്കും ചുണങ്ങിനും ചചെറുനാരങ്ങ നീര് തേൻ ചേർത്ത് മുടിയിൽ പുരട്ടിയാൽ മുടിക്ക് നല്ല തിളക്കം കിട്ടും

ചെറുനാരങ്ങ നീരിൽ നാടൻ കോഴിമുട്ടയുടെ തോട് പതിനെട്ടു മണിക്കൂർ ഇട്ടു വെക്കുക ശേഷം മിക്സിയിൽ അടിച്ചു അരിച്ചു കഴിക്കുക കാൽമുട്ടിന്റെ ഫ്ലൂയിഡ് ഉണ്ടാവാൻ വളരെ നല്ലതാണ് ഇത്സ്ഥിരമായി കഴിക്കണ്ട

ഞാൻ പനി വന്നാൽ ചെറുനാരങ്ങ വെള്ളം ചൂടാക്കി sugar ആഡ് ചെയ്ത് കുടിക്കാറുണ്ട്. പത്തു മിനുട്ട് കൊണ്ട് പനി പോകും. ചൂടോടു കൂടി കുടിക്കണം. ഇതിന് പാരസെറ്റമോൾ കഴിക്കുന്നതിന് സമമായ ഫലമുണ്ടാകും.

(ഹകീം അസ്‌ലം തങ്ങൾ 97464 56103)
xxxxxxxxxxxxxxxxxxxxxxxx
xxxxxxxxxxxxxxxxxxxxxxxx

വിശപ്പില്ലാത്തതിനും ദഹനശക്തിക്കുറവിനും

കുരുമുളക് ഉണക്കിപ്പൊടിച്ച ചൂർണം 500 g,
ചെറുനാരങ്ങച്ചാർ ആവശ്യമുള്ളത്.

കുരുമുളക് ചൂർണ്ണത്തെ കല്ലിൽ ഇട്ട് നാരങ്ങനീർ ചേർത്ത് 3 മണിക്കൂർ അരയ്ക്കണം.
ശേഷം വെയിലിൽ ഉണക്കിപ്പൊടിക്കണം.വീണ്ടും നാരങ്ങച്ചാറിൽ 3 മണിക്കൂർ അരച്ചുണക്കി പൊടിക്കണം – ഇങ്ങനെ 40 തവണ ആവർത്തിക്കണം. എന്നിട്ട് രണ്ട് കുന്നിക്കുരുത്തൂക്കമുള്ള ഗുളികകളാക്കണം.നിഴലിൽ ഉണക്കി സൂക്ഷിക്കണം. ഇതിൽ 2 ഗുളിക വെറ്റിലയിൽ വച്ചു ചവച്ചിറക്കിയാൽ . ഒടുങ്ങാത്ത വിശപ്പുണ്ടാകും. ഇത് അജീർണ്ണം, മന്ദാഗ്നി,വിഷ ഭേതി എന്നിവക്കും ഫലപ്രദമാണ്.
ഒരു മുറ രണ്ടാഴ്ച്ച വരെ കഴിച്ച് നിർത്തണം

സ്തംഭിതവാതത്തിനും മരവിപ്പിനും എണ്ണ

എണ്ണ നാഴി, ചെറുനാരങ്ങച്ചാർ ഇടങ്ങഴി, തേങ്ങാപ്പാൽ ഇടങ്ങഴി,
പശുവിൻ നെയ്യ് ഉരി, എന്നിവ ചേർത്ത് കാച്ചി 3/4 പങ്കു വറ്റി വരും സമയം 10 കോഴിമുട്ട അവിച്ച് മഞ്ഞക്കരു മാത്രം എടുത്ത് ഒരു ചീനച്ചട്ടിയിൽ ഇട്ട് 15 g ചെന്നിനായകം പൊടിച്ച് തൂറ്റി അടുപ്പിലാക്കി വറുത്ത് തൈലം ഇറങ്ങുന്ന പരുവത്തിൽ അതെല്ലാം എടുത്ത് എണ്ണയിൽ ചേർത്ത് കാച്ചണം.
ഇത് ദേഹത്ത് തേച്ച് പിടിപ്പിച്ചാൽ മരവിപ്പ് തീരും
🍀🍀🍀(മുഹമ്മദ് ഷാഫി 98090 59550 )
xxxxxxxxxxxxxxxxxxxxxxxx

ചെറുതാരങ്ങ നീരും തേങ്ങാപ്പാലും കൂടി 200 മില്ലി എടുത്ത് 200 മില്ലി നല്ലെണ്ണയും ചേർത് മുപ്പതു ഗ്രാം ചെഞ്ചല്യവും മുപ്പതു ഗ്രാം വരട്ടുമഞ്ഞളും കൽക്കനായി കാച്ചിയരിച്ച തൈലം അപബാഹുവും കഴുത്തുവേദനയും ശമിപ്പിക്കും
(ചന്ദ്രമതി വൈദ്യ 89212 98315 )
xxxxxxxxxxxxxxxxxxxxxxxx

ധാരാളം ഓക്സിജൻ അടങ്ങിയിട്ടുള്ള മണ്ണാണ് പുററുമാണ്. പുററുമണ്ണ് നല്ലതുപോലെ പൊടിച്ച് ചെറുനാരങ്ങ നീര് ചേർത് കുഴച്ച് പരുത്തിതുണിയിൽ കട്ടിയിൽ നിരത്തി വെരിക്കോസ് വെയിൻ തടിച്ചു കിടക്കുന്നതിന് പുറത്ത് വച്ചു കെട്ടുക . മൂന്നു മണിക്കൂറിനു ശേഷം (മണ്ണ് ഉന്നങ്ങി തുടങ്ങുമ്പോൾ ) അഴിച്ച് പ്ലാസ്റ്റിക് കവറിലിട്ട് ഫ്രീഡ്ജിൽ വച്ചാൽ ഒരു ദിവസം കൂടി അത് ഉപയോഗിക്കാം. ഒരാഴ്ച ഇങ്ങിനെ ചെയ്താൽ തടിച്ച ഞരമ്പുകൾ ചുരുങ്ങുന്നത് കാണാം. പിന്നീട് ഒന്നിടയിട്ട ദിവസങ്ങളിൽ ചെയ്താൽ മതി.

ഒരു പപ്പായയുടെ നാലിൽ ഒരു ഭാഗം എടുത്ത് കഴുകി തുടച്ച ശേഷം തൊലി ചെത്തുക. പിന്നീട് കഴുകരുത്. ഇത് നുറുക്കി ഒന്നരലിറ്റർ വെള്ളത്തിൽ വേവിക്കുക. അതിൽ 5 to 8 പനിക്കൂർക്ക ഇലയും ഒരു കഷ്ണം പച്ചമഞ്ഞളും ഒരു കഷ്ണം കറുവപട്ടയും ഒരു കഷ്ണം ഇഞ്ചിയും ഒരു സ്പൂൺ കുരുമുളകും മുക്കാൽ സ്പൂൺ ചുക്കുപൊടിയും ചേർത് നന്നായി തിളപ്പിക്കുക. ഇതിൽ ഒരു ചെറുനാരങ്ങ ചെറുതായി അരിഞ്ഞിടുക. ഒന്ന് ചൂടാക്കി എടുത്ത് വക്കുക. ഇത് ഒരു ദിവസം കൊണ്ട് പല പ്രാവശ്യമായി കുടിക്കുക. ദിവസവും ഇങ്ങിനെ കുടിച്ചാൽ പത്തു ദിവസം കൊണ്ടു തന്നെ യൂറിക്കാസിഡ് മൂലം തടിച്ച സന്ധികൾ നോർമലാകും. രണ്ടു മൂന്നാഴ്ചകൊണ്ട് യൂറിക്കാസിഡ് ക്രമത്തിലാകും. ഇത് കൊളസ്ട്രോളിനും നല്ലതാണ്. LDL കുറയും HDL കൂടും . പ്ലേറ്റ് ലറ്റ് കൗണ്ട് കൂടും നല്ല ഊർജസ്വലത ഉണ്ടാകും.
(അനിൽ കുമാർ ആലഞ്ചേരി 9497215239 )
xxxxxxxxxxxxxxxxxxxxxxxx

ചെറുതാരങ്ങയിൽ ധാരാളം സിടിക് ആസിഡും വൈറ്റമിൻ c യും അടങ്ങിയിട്ടുണ്ട്. ചെറുതാരങ്ങ നീരും വെററില തീരും തേനും കൂടി സേവിച്ചാൽ വായ്പുണ്ണും വയറ്റിലെ പുണ്ണും ശമിക്കും. ഇത് വായിൽ പുരട്ടിയാൽ തന്നെ വായ്പുണ്ണ് ശമിക്കും.

വാഴ പിണ്ടിയുടെ നീരിൽ ചെറുനാരങ്ങതീരു ചേർത്ത് സേവിച്ചാൽ പ്രമേഹം കുറയും. ദഹനം വർദ്ധിക്കും. ഗ്ലൈക്കോജൻ വർദ്ധിക്കും.

HIV രോഗികൾക്ക് കൊടുക്കുന്ന സിയാജി എന്ന അലോപതി മരുന്നിലെ പ്രധാനഘടകം സിട്രിക് ആസിഡ് ആണ്.
(വിജീഷ് വൈദ്യർ 96334 02480)
xxxxxxxxxxxxxxxxxxxxxxxx

അഷ്ടഗന്ധചൂർണ്ണം
ഈ ചൂർണ്ണം സ്വന്തം ഭവനങ്ങളിൽ നിത്യേന ഉപയോഗിക്കൂ രോഗങ്ങളിൽ നിന്നും മുക്തി നേടൂ.

സിദ്ധ യോഗികൾ ലോക നൻമയ്ക്കായ് നൽകിയ അഷ്ടഗന്ധം പലരിലും പല കുറുപ്പുകളായി ഉണ്ട്. അവയിൽ ഒന്ന്. (കറുത്ത അകിൽ, വെള്ളക്കൊട്ടം, ഗുൽഗുലു, ജടാമാഞ്ചി, ചന്ദനം, ഇരുവേലി, രാമച്ചം, കുങ്കുമം) എന്നിവയാണ്

അഷ്ടഗന്ധം ഔഷധ ശാലകളിൽ നിന്നും നേരിട്ട് വാങ്ങിച്ച് പൊടിച്ച് നമ്മുടെ ഭവനങ്ങളിലും പരിസരത്തും രാവിലെയും, സന്ധ്യക്കും പുകയ്ക്കുക.

പ്രകൃതിയിലെ ഏത് അവസ്ഥയിലുള്ളതുമായ അതി സൂക്ഷ്മമായ അണുക്കളെ ഇത് നിർവീര്യമാക്കി അന്തരീക്ഷത്തെ ശുദ്ധമാക്കി പ്രാണവായുവിനെ ഉത്തേജിപ്പിച്ച് മനുഷ്യ ശരീരത്തിലെ അഞ്ച് ഇന്ദ്രിയങ്ങൾക്കും പ്രതിരോധ കവചം തീർക്കുന്നു.

ലോകത്തിലെ മനുഷ്യന് നാശമായി തീർന്ന കൊറോണ വൈറസ്സിനെ നശിപ്പിക്കുവാൻ കഴിയുമെന്ന് അവകാശപ്പെടുന്നില്ല.

പക്ഷേ ഒരു സത്യം മാത്രം പ്രകൃതിയെ അറിഞ്ഞു ജീവിച്ച സിദ്ധ യോഗികൾ സ്വന്തം അനുഭവങ്ങളിലൂടെ നൽകിയ വരദാനങ്ങളാണ് സിദ്ധൗഷധങ്ങൾ ഇതൊന്ന് പ്രാവർത്തികമാക്കാൻ ശീലിക്കു.. ഗുരു കടാക്ഷത്താൽ ഒരു പക്ഷേ രക്ഷനേടാം:

ചെറുനാരങ്ങനീരിൽ പെരുങ്കായം ചേർത് ദിവസം മൂന്നു നേരം വീതം സേവിച്ചാൽ ഹിസ്റ്റീരിയ ശമിക്കും.

സ്ത്രീ പുരുഷൻമ്മാർക്ക് ചുണ്ടിൽ കറുത്ത നിറം മാറാൻ നിത്യവും ചെറുനാരങ്ങാ നീരിൽ ഒരു ടീസ്പൂൺ പഞ്ചസാര മേമ്പൊടി ചേർത്ത് രാവിലെ ഒരു നേരം സേവിക്കുക. രാത്രി കിടക്കാൻ നേരത്ത് നാരങ്ങാ നീര് ചുണ്ടിൽ പുരട്ടി അര മണിക്കൂർ നേരം കഴിഞ്ഞ് കഴുകി കളയുക ഒരു മാസം തുടർച്ചയായി ഇത് ചെയ്യുക.. ചുണ്ടിലുണ്ടായ കറുപ്പുനിറം മാറും.
(പ്രകാശ് പേട്ട വൈദ്യർ )
xxxxxxxxxxxxxxxxxxxxxxxx

ഒരു സ്പൂൺ ചെറുനാരങ്ങനീരും ഒരു സ്പൂൺ തേനു കൂടി ഒരു ഗ്ലാസ് വെള്ളത്തിൽ ചേർത് വൈകിട്ടത്തെ ഭക്ഷണത്തിന് ശേഷം കഴിച്ചാൽ ക്രമമായ ശോധന ഉണ്ടാകും. അസിഡിറ്റി കൂടുതൽ ഉള്ളവർക്ക് ഇത് യോജിച്ചു എന്ന് വരില്ല.

A recipe from my mom , hand written in her recipe book as a young bride , which would make the book 65+ years old . A lot of homes in North India will be familiar with this pickle – I suspect it’s a dyeing ‘ art ‘ now.

5 Kgs Lemons.
250 Grams Red Chili Powder.
125 Grams Black Cardamon.
25 Grams Cloves.
25 Grams Cinnamon Sticks.
12 Grams Hing Powder.
25 Grams Jeera.
800 Grams Salt.
700 Grams Sugar.
Soak limes in water for 24 hours .Wipe dry and sun for a few hours.
Grind all the masalas .
Cut Lemons in halves .

Mix all the masalas + salt and apply all over the lemons.Now keep the lemons covered in a big wide dish in the sun for 3 days.Stir every day . On fourth day add the sugar , and transfer everything into jars tightly sealed , I use a ‘ martaban ‘.Sun for 2 weeks.
Take the jars and put away for a year .

Bring out to sun , taste , adjust salt / chilies / sugar , and put away for a couple of years .
Technically this achaar is ready after 1 month . But to get the true taste and all the medicinal benefits you eat it sparingly after a few years .

This photograph is of a 14 year old pickle – treasured and guarded . I have 4 batches going which are from 2 to 5 years old.
( കിരാതൽ 96333 23596 )
xxxxxxxxxxxxxxxxxxxxxxxx

ചെറുനാരങ്ങയുടെ നീരിൽ തെനും ചവർ ക്കാരവും മേൻ പൊടി ചേർത്ത് കഴിക്ക എല്ലാ വേദനകൾക്കും അസിഡിറ്റിക്കും നന്ന്
(ഹരീഷ് 80862 78140)
xxxxxxxxxxxxxxxxxxxxxxxx
ചെറുനാരങ്ങാനീരും മാതള നീരും ഒലിവ് ഓയിലും സമം മിക്സ് ചെയ്ത് എടുത്തു ചുണ്ടിൽ തേച്ചാൽ ചുണ്ടിന് നിറവും തിളക്കവും ഉണ്ടാകും. ചുണ്ട് വിണ്ടുകീറുന്നതും മാറുന്നതാണ്

ഒരു മുറി ചെറുനാരങ്ങയുടെ തൊലി മാത്രം എടുത്ത് ചെറുതായി നുറുക്കി രണ്ടു ഗ്ലാസ് വെള്ളം ഒഴിച്ച് കഷായം വച്ച് അരഗ്ലാസ് ആക്കി രാവിലെ വെറും വയറ്റിൽ സേവിക്കുക. അഞ്ചോ ഏഴോ പന്ത്രണ്ടോ ദിവസം കഴിക്കുകാ . ഹാർട്ട് ബ്ളോക്കുകൾ മാറും. ദീർഘകാലം കഴിക്കുന്നത് നന്നല്ല.

ചെറുനാരങ്ങാനീരും മാതള നീരും ഒലിവ് ഓയിലും സമം മിക്സ് ചെയ്ത് എടുത്തു ചുണ്ടിൽ തേച്ചാൽ ചുണ്ടിന് നിറവും തിളക്കവും ഉണ്ടാവും. ചുണ്ട് വിണ്ടുകീറുന്നതും മാറുന്നതാണ്
(സുഹൈൽ മജീദ്+97156 7230911)
xxxxxxxxxxxxxxxxxxxxxxxx

വെളുത്ത രോമം കറുക്കാൻ: മൈലാഞ്ചി ചെറുനാരങ്ങാനീരിൽ അരച്ച് മുടിയിൽ തേച്ച് മൂന്നേമുക്കാൽ നാഴിക കഴിഞ്ഞാൽ നീലഅമരിയില ചെറുനാരങ്ങാനിരിൽ അരച് തലയിൽ തേക്കുക. . മൂന്നേമുക്കാൽ നാഴിക കഴിഞ്ഞാൽ കഴുകി കളഞ്ഞു മായക്ക എണ്ണയിൽ വറുത്തരച് ചെമ്പുപൊടിയും നവസാരവും ചേർത്തരച്ച് അഞ്ചു നാഴിക ഇരിക്ക.(പഴയ യോഗം ) അളവുകൾ അതിൽ പറത്തിട്ടില്ല.

പന്നി തേറ്റാ, വെള്ളി, ശംഖ്, കല കൊമ്പ്, പൂവൻകോഴിയുടെ മാറിലെ എല്ലു, ആ മയോട്, ഇവ സമം ചെറുനാരങ്ങനീരിൻ അരച്, പീതരോഹിണിയും, കർപ്പൂരവും, യഥാശക്തി കൂട്ടി ഗുളിക ചമച് കണ്ണിൽ എഴുതുക. തിമിരം ശമിക്കും. (പഴയ യോഗം)
(മോഹൻ കുമാർ വൈദ്യർ 9447059720 )
xxxxxxxxxxxxxxxxxxxxxxxx

യാത്രയിൽ ഛർദിക്കുന്നവർ പഴുത്ത ചെറുനാരങ്ങ ഇടക്കിടക്ക് വാസനിക്കുക കുഴി നഖത്തിന് ചെറുനാരങ്ങ തുളച്ചു ഇടുക കാസൽമുട്ടിന് ചെറുനാരങ്ങ നീരും കറ്റാർവാഴ ജെല്ലും മിക്സ്‌ ചെയ്തു ദിവസവും പുരട്ടി മസാജ് ചെയ്യുന്നത് നീര് പോകാൻ നല്ലതാണ്

ചെറുനാരങ്ങാനീരും മാതള നീരും ഒലിവ് ഓയിലും സമം മിക്സ് ചെയ്ത് എടുത്തു ചുണ്ടിൽ തേച്ചാൽ ചുണ്ടിന് നിറവും തിളക്കവും കിട്ടും. ചുണ്ട് വിണ്ടുകീറുന്നതും മാറുന്നതാണ്

ഇത് ഒരുപാട് രോഗത്തിന് നല്ലതാണ് വായിലെ വരൾച്ച,ഹൃദരോഗം മൂത്രശായ രോഗം എന്നിവക്കെല്ലാം നല്ലതാണ്. വയറിലെ എല്ലാ രോഗത്തിനും ഉന്മേഷത്തിനും ഈ യോഗം നല്ലതാണ്
( ഹക്കിം അസം തങ്ങൾ 9746456103)
xxxxxxxxxxxxxxxxxxxxxxxx

മുപ്പതു ഗ്രാം ഇഞ്ചി തൊലി കളഞ്ഞ് ചെറുതായി മുറിച്ച് ഒന്നരഗ്ലാസ് വെള്ളമൊഴിച്ച് തിളപ്പിക്കുക. ഒരു ചെറുനാരങ്ങയുടെ തീരുനീക്കി തൊലി മാത്രം എടുത്ത് നാലായി കീറി അതിൽ ഇടുക. വെള്ളം വറ്റി ഒരു ഗ്ലാസ് ആകുമ്പോൾ വാങ്ങി വക്കുക. അതിൽ ഒരു ടീസ്പൂൺ തേനും ഒരു ടീസ്പൂൺ ആപ്പിൾസിഡാർ വിനിഗറും ചേർത് സേവിക്കുക. ഒന്നരമാസം ഇങ്ങിനെ സേവിച്ചാൽ ഏതൊരു ഹാർട്ട് ബ്ളോക്കും അലിഞ്ഞു പോകും.
(പവിത്രൻ വൈദ്യർ 94423 20980)
xxxxxxxxxxxxxxxxxxxxxxxx

നെല്ലിക്ക കടുക്ക താന്നിക്ക പൂവാം കുറുത്തൽ എന്നിവ വെണ്ണ പോലെ നേർമയായി അരച്ചെടുക്കുക. അത് വൃത്തിയുള്ള ഒരു കോറ തുണിയിൽ തേച്ചുപിടിപ്പിക്കുക. ഇത് നിഴലിൽ ഉണക്കി എടുക്കുക. വീണ്ടും മരുന്ന് തേച്ച് ഉണക്കുക. ഇങ്ങിനെ ഏഴു ദിവസം വരെ ചെയ്യാം. ഈ തുണി കൊണ്ട് തിരിയുണ്ടാക്കി വിളക്കിലിട്ട് നല്ലെണ്ണ ഒഴിച്ച് കത്തിക്കുക. ഇതിൽ നിന്നും വരുന്ന പുക എണ്ണ തേച്ച വാഴയിലയിലോ ചിരട്ടയിലോ അടിപ്പിക്കുക. ഈ മഷി ശേഖരിച്ച് അൽപം ചെറുനാരങ്ങ നീരും ചേർത് യോജിപ്പിച്ച് പാത്രത്തിലാക്കി സൂക്ഷിക്കുക. ഈ കൺമഷി ഉപയോഗിച്ചാൽ കണ്ണിന് കുളിർമയും സ്റ്റിഗ്ദതയും നല്ല കാഴ്ചയും ഉണ്ടാകും. പ്രമേഹരോഗികൾ ഇത് പതിവായി ശീലിച്ചാൽ ഡയബറ്റിക് റെറ്റിനോപതി ഉണ്ടാകാതെയിരിക്കും.
(ഷംസിർ വയനാട് 97476 19859 )
xxxxxxxxxxxxxxxxxxxxxxxx

തുല്യ അളവിൽ ഇഞ്ചി നീര്, ചെറുനാരങ്ങാ നീര് പഞ്ചസാര എന്നിവ എടുത്തു ജലാശം ഒട്ടുമില്ലാത്ത ഒരു ചില്ലുഭരണിയിൽ ആക്കി ഇളക്കി യോജിപ്പിച്ച് അടപ്പ് അധികം മുറുക്കാതെ അടച്ചുവെക്കുക. പിറ്റേ ദിവസം ചുവന്ന കളറിലുള്ള ഒരു ദ്രാവകം ആയിട്ടുണ്ടാകും. ഇഞ്ചിയുടെ ഊറൽ അടിയിൽ അടിഞ്ഞിട്ടുണ്ടാകും. മുകളിലുള്ള ചുവന്ന ദ്രാവകം ഊറൽ ഇല്ലാതെ മറ്റൊരു ഗ്ലാസ് പത്രത്തിലേക്ക് ഊറ്റി എടുക്കുക. ഇത് കുട്ടികൾക്ക് അഞ്ചുമുതൽ പത്ത് തുള്ളിവരെയും മുതിർന്നവർക്ക് പതിനഞ്ചു തുള്ളി വരെയും അൽപ്പം വെള്ളത്തിൽ ചേർത്ത് കൊടുത്താൽ ദഹന സംബന്ധമായ എല്ലാ പ്രശ്നങ്ങളും ഗ്യാസ്, നെഞ്ചേരിച്ചിൽ, വിശപ്പില്ലായ്‌മ മുതലായവയും വളരെ പെട്ടെന്ന് മാറും. ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ കേടാകാതെ കുറെ നാൾ ഇരിക്കും.

രുചികൊണ്ടും മണം കൊണ്ടും വളരെ ഹൃദ്യമായ ഈ മരുന്ന് പറഞ്ഞ അളവിൽ കൂടുതൽ കഴിക്കരുത്. അങ്ങനെ ചെയ്‌താൽ ചിലർക്ക് വിശപ്പ് അമിതമാക്കുകയും ചിലർക്ക് വിശപ്പ് കെട്ടുപോകുകയും ചെയ്യും.
( ബിനോയ് +974666 98601 )

Leave a comment