Post 194 കിളി തീനി പഞ്ഞി

കിളി തീനി പഞ്ഞി
ഭാരതത്തിലെ ഇലപൊഴിയും വനങ്ങളിൽ ധാരാളമായി കണ്ടുവരുന്ന ഒരു സസ്യമാണ് കിളി തീനി പഞ്ഞി. കിളി തീനി പഞ്ഞി ജോതിഷ്മതി . ചെറുപുന്ന മാല എരിക്കട തേജോവതി ബഹുരസ എന്നെല്ലാം ഇത് അറിയപെടുന്നു.

രസം ………..കടു – തിക്തം
ഗുണം …….. സ്നിഗ്ദ്ധം – സരം
വീര്യം ……… ഉഷ്ണം
വിപാകം :….കടു

ഔഷധ യോഗ്യ ഭാഗം …. ഇല വിത്ത് തൈലം

ബുദ്ധിശക്തിയും ഓർമ ശക്തിയും വർദ്ധിപ്പിക്കും ഉറക്കം ഉണ്ടാക്കും . വാത കഫ വികാരങ്ങളും ചൊറിച്ചിലും ആമവാതവും തളർവാതവും ശമിപ്പിക്കും. ഇതിന്റെ തൈലം മുട്ടുവേദനക്ക് ഫലപ്രദമാണ്.
(രാജേഷ് വൈദ്യർ )
XXXXXXXXXXXXXXXXXXXXXXXX
ചെറുപുന്നയരി 300 ഗ്രാം കഴുകി വൃത്തിയാക്കി 50 മില്ലി പശുവിൻപാലിൽ അരച്ച് എടുക്കുക. അതിൽ അരക്കിലോ നെയ് ചേർത് കാച്ചി എടുക്കുക . പത അടങ്ങാറാക്കുമ്പോൾ ഒരു സ്വർണ നിറം നെയ്യിൽ വ്യാപിക്കും .അതാണ് പാകം. ഈ ഘൃതം വിക്കൽ മാറ്റും കണ്ണിന് തേജസുണ്ടാക്കും ക്ഷീണവും ബുദ്ധി വൈകല്യവും മാറ്റും . ബീജ ശേഷി വർദ്ധിപ്പിക്കും വാക്ക് സ്ഫുടമാക്കും. കാഴ്ച കുറവ് പരിഹരിക്കും. അരസ്പൂൺ മുതൽ ഒരു സ്പൂൺ വരെ സേവിക്കാം. പരിചിതമായ പേരുകൾ ഡേറ്റുകൾ മുതലായവ യഥാസമയം ഓർക്കാൻ കഴിയാത്ത രോഗത്തിന് ഇത് ഫല പ്രദമാണ്.
(വിപിൻ )
XXXXXXXXXXXXXXXXXXXXXXXX

കിളിതീനിപ്പഞ്ഞി(ചെറു പുന്ന)
………………………………….
ഭാരതത്തിലെ ഇലകൊഴിയും വനങ്ങളിൽ പ്രധാനമായും കണ്ടുവരുന്ന ഒരു ഔഷധസസ്യംആണ്‌ കിളിതീനിപ്പഞ്ഞി. ഇത് ചെറുപുന്ന എന്ന പേരിലും അറിയപ്പെടുന്നു. ഭാരതത്തിലെ പരമ്പരാഗത ആയുർവേദ ചികിത്സയിൽ ഇതിന്റെ വിത്തിൽ നിന്നും വേർതിരിക്കുന്ന എണ്ണ ഉപയോഗിക്കുന്നു.

പേരുകൾ
സംസ്കൃതം – ജ്യോതിഷ്മതി, തേജോവതി, ബഹുഫല, പീതതൈല
ഹിന്ദി – മലകാംഗണി

രസഗുണങ്ങൾ
രസം – കടു, തിക്തം
ഗുണം – സ്നിഗ്ധം, സരം, തീക്ഷ്ണം
വീര്യം – ഉഷ്ണം
വിപാകം – കടു
പ്രഭാവം – മേധ്യം

വിത്തിൽ നിന്നും ചക്കിൽ ആട്ടി കറുത്ത എണ്ണയും മഞ്ഞ എണ്ണയും വേർതിരിക്കുന്നു

ഔഷധ ഗുണം :
ബുദ്ധിശക്തിയും ഓര്‍മ്മ ശക്തിയും വര്‍ദ്ധിപ്പിക്കുന്നു, നിദ്ര ഉണ്ടാക്കുന്നു , വാത കഫ വികാരങ്ങള്‍ ശമിപ്പിക്കുന്നു ഛര്‍ദ്ദി ഉണ്ടാക്കും

ഔഷധ പ്രയോഗങ്ങള്‍ ;
വിത്ത് ഇല ഇവ കഷായം വെച്ച് 30 മില്ലി വീതം രാവിലെയും വൈകിട്ടും പതിവായി കുടിച്ചാല്‍ തളര്‍വാതം , ആമ വാതം , ഇവ ശമിക്കും . വാത രോഗികള്‍ ഇതിന്റെ വിത്തില്‍ നിന്ന് എടുക്കുന്ന തൈലം പുറമേ പുരട്ടുന്നതും ദശമൂലം കഷായത്തില്‍ 10 തുള്ളി വീതം ഒഴിച്ച് കുടിക്കുന്നതും ഉത്തമം ആണ് .ശിരസ്സില്‍ നിന്നുല്‍ഭവിക്കുന്ന വാത രോഗങ്ങള്‍ക്ക് ഈ തൈലം നസ്യം ചെയ്യുന്നത് വളരെ നല്ലതാണ്.
കറുപ്പ് ഉപയോഗിക്കുന്നവര്‍ അതിന്റെ അതി മാത്ര കൊണ്ടുണ്ടാകുന്ന ലഹരി മാറ്റാന്‍ ഇതിനെ ഇല പിഴിഞ്ഞെടുക്കുന്ന നീര് ഒരൌന്‍സ് കുടിക്കണം .

കിളി തീനിപഞ്ഞി അഥവാ ചെറു പുന്ന
സംസ്കൃതത്തിൽ ജ്യോതിഷ്മതി
ഹിന്ദിയിൽ മൽക്കാഗ്നി.
Scientific name: Celastrus paniculatus .
ആയുർവേദത്തിൽ മേധ്യ രസായനത്തിലെ പ്രധാന ചേരുവയാണ്. അതായത് ബ്രയിൻടോണിക്ക്.
കുരുവിൽ നിന്നുള്ള എണ്ണയും അല്ലെങ്കിൽ കുരു പൊടിച്ചതും പാലിൽ ചേർത്താണ് കഴിക്കുന്നത് .ഇതിന്റെ ഡോസ് വളരെ ശ്രദ്ധിക്കേണ്ടതാണ്. കുട്ടികൾക്ക് 5 തുള്ളി പാലിൽ രണ്ടാഴ്ച മാത്രം.
വലിയവർക്ക് 15 തുള്ളി …. കൂടുതലായാൽ ഛർദ്ദിയും മറ്റു അനുബന്ധ അസുഖങ്ങളും വരും .കരോട്ടിൻ നിറഞ്ഞ മാംസള ഭാഗം ആണ്ണ് പഴത്തിൽ ,ധാരളം വൈറ്റമിൻ B1നിറഞ്ഞ താണ് . ബുദ്ധി ശക്തി ക്കും ,ഓർമ്മ കൂട്ടുന്നതിനും ,നല്ല താണ് .ജോലി ഭാരം മൂലം മാനസിക പിരിമുറുക്കം അനുഭവക്കുന്ന വർ ക്ക് ഉത്തമം ആണ് .ഉറക്ക കുറവിന് പല നാട്ടു വൈദ്യ ചികത്സകരും ഇത് നിർദ്ദേശിക്കാറുണ്ട് .വടക്കെ ഇൻഡ്യ യിൽ വാർദ്ധക്യത്തിൽ ഉണ്ടാ കുന്ന ഓർമ്മ കുറവിനും , ബിസിനസ്സ് കാർ ക്ക് ഉള്ള മാനസിക പിരിമുറുക്കത്തിനും ഉപയോഗിക്കുന്നു .ബുദ്ധി വികസിപ്പിക്കുന്ന മരം എന്ന അപര നാമം ഉണ്ട് ഇതിന് . വാത രോഗങ്ങൾ ക്ക് ഉപകരിക്കുന്ന ചെറു പുന്ന യുടെ കറുത്ത എണ്ണ കാൽ മുട്ട് വേദന മാറ്റും . കൂടാതെ ഞരമ്പ് സംബന്ധിച്ച പ്രശനങ്ങൾ ക്ക് വൈദ്യ നിർദ്ദേശ പ്രകാരം ഉപയോഗിക്കാം .10 ml ന് 500 Rs വില ഉണ്ട് കിളി തീനി പഞ്ഞി യുടെ എണ്ണക്ക് . ഇല ഉപയോഗിച്ച് ലഹരി ഉപയോഗം മാറ്റി എടുക്കാൻ ചികത്സ ഉണ്ട് .
ഹോമിയോ ചികത്സ കർ ജ്യോതിഷ് മതി കൊണ്ട് , തളർ വാതം , മാനസിക പ്രശനങ്ങൾ ,ബുദ്ധി വളർച്ച ,ആമ വാതം, സ്മൃതി നാശം ഇവക്ക് ഉള്ള മരുന്ന് വേർതിരിച്ചിട്ടുണ്ട് .

ഏകനായകത്തിന്റെ കുടുബ അംഗമായതിനാൽ , കയ്പ്പ് ധാരാള മാണ് . ചൊറിക്ക് ഉപയോഗിക്കാ വുന്ന ചെറു പുന്ന യുടെ കുരുവിൽ നിന്നും ഉള്ള എണ്ണ ചക്കിൽ ആട്ടി എടുത്താൽ കറുത്ത തൈലം ആണ് , ആവി കയറ്റി ശുദ്ധി ചെയ്ത് മഞ്ഞ നിറത്തിലും എണ്ണ ഉണ്ടാക്കാം .

കൂടുതൽ ഉപയോഗിച്ചാൽ ഛർദ്ദി ക്ക് കാരണം ആയേക്കാം ,
ഉപയോഗം വൈദ്യ നിർദ്ദേശ പ്രകാരം മാത്രം .
( +91525562212)
XXXXXXXXXXXXXXXXXXXXXXXX

ചെറുപുന്നയരി നല്ലൊരു ട്രാൻ കലൈസർ ആണ് ഉൽകണ്ടു രോഗത്തിൽ ( ആഗ് സൈറ്റി ന്യൂറോസിസ് ) ന് ചെറുപുന്നയരി പ്രധമ ഔഷധമായി കണക്കാക്കാം . OCD (ഒക്സസീവ് കംപ്രസീവ് ഡിസോഡർ ) ൽഉൽകണ്ടയെ മറികടക്കാൻ ആവർത സ്വഭാവമുള്ള പ്രവൃത്തികളിൽ ചെന്നെത്തുന്നു. ഉത്കണ്ഠ അകറ്റാൻ ചെറുവുന്നയരിക്ക് കഴിയും. ആർത വിരാമ ശേഷം ഉഉണ്ടാകാറുള്ള വിഷാദ രോഗത്തിനും ചെറുപുന്ന യരി ഫലപ്രദമാണ് . ലഹരിവിമോചന ചികിത്സയിൽ പ്രത്യേകിച്ചും ഹൽ സനോജനിക്കായ രാസ ലഹരി വസ്തുക്കളായ അഭിട്ടാമീൻ കൊക്കയിൻ LS D – ഹാഷിഷ് എന്നിവ പോലുള്ള മായ കാഴ്ചകൾ സൃഷ്ടിക്കുന്ന ലഹരിവസ്തുക്കളുടെ അടിക് ഷന് ചെറുപുന്നയരി ഉപയോഗിക്കാം. അരി മാത്രമല്ല ഇലയും ഇലതണ്ടിൽ നിന്നും എടുക്കുന്ന കറയും ഉപയോഗിക്കാറുണ്ട്. അകാരണമായ ഭയവും ടെൻഷനും എല്ലാം ഉത്കണ്ഠയുടെ ഉൽപന്നങ്ങളാണ് അതുകൊണ്ട് തന്നെ സാമാന്യം എല്ലാ മാനസിക പ്രശ്നങ്ങളിലും ചെറുവുന്നയരി ഫലപ്രദമാണ്

മസ്കുലാർ അട്രോഫി മസ്കുലാർ ഡിസ്ട്രോ ഫിമൈ കോണ്ട്രിയാസിസ് ഓട്ടോ ഇമ്യൂൺ ഡിസോഡർ എന്നിവയിലെല്ലാം ചെറുപുന്നയരി യുക്തി പൂർവം ഉപയോഗിക്കാം. സന്ധിവാതത്തിലും കാൽമുട്ടുവേദനയിലും ഉപയോഗിക്കാം. ഇടുപ്പു മുതൽ തുടയുടെ പിൻഭാഗത്തുകൂടി ഉപ്പുറ്റി വരെ അനുഭവപ്പെടുന്ന റേഡിയേററിഗ് പെയിൻ ആയ സയാട്ടിക് പെയിൻ ശമിപ്പിക്കാൻ ചെറുവുണ്യരിക്ക് കഴിവുണ്ട്.

ചെറുപുണ്യരി 30 ഗ്രാം വെളുത്ത ശംഖുപുഷ്പ ത്തിന്റെ വേര് 30 ഗ്രാം കുമ്പളക്കുരു 20 ഗ്രാം അമുക്കുരം 20 ഗ്രാം എന്നിവ പാൽകഷായം വച്ചാൽ സാമാന്യം എല്ലാ മാനസിക രോഗങ്ങൾക്കും ഫലപ്രദമാണ്. ചെറുവന്നയരി പൊടിച്ച് പാലിൽ കലക്കി കഴിക്കുന്നതും സാമാന്യം മാനസിക രോഗങ്ങളിൽ എല്ലാം ഫല പ്രദമാണ്

കിടക്കയിൽ മൂത്രമൊഴിക്കുന്നവർക്ക് ധന്വന്തി രം ഗുളിക ധന്വന്തി രം തൈലത്തിൽ അരച്ച് അടിവയറ്റിൽ ലേപനം ചെയ്യുന്നത് നല്ലതാണ് . ഉറങ്ങാൻ പോകുമ്പോൾ മലര് കഴിക്കുക. ചെറുപുന്ന തൈലം പ്രായാനുസരണം 5 തുള്ളി മുതൽ 12 തുള്ളി വരെ സേവിച്ചാൽ ഒന്നോ രണ്ടോ ആഴ്ചകൊണ്ട് ശമനം കിട്ടുന്നതാണ് . മിദ്ധ്യാ ശ്രവണം മിദ്ധ്യാ ദർശനം മുതലായ രോഗങ്ങളിൽ ചെറുപുണ്യരി പാൽ കഷായം വച്ച് സേവിക്കുന്നത് നല്ലതാണ്

പഴുത്ത പ്ലാവിലയുടെ ഞെട്ടി ഇരുമ്പു തൊടാതെ നുള്ളി പിളർന്ന് ചെറുപുന്നയരി തൈലത്തിൽ ഒരു മണ്ഡലക്കാലം ഇട്ടുവച്ചിട്ട് ഉപയോഗിക്കുന്നത് സൺസീവ് ഡലൂഷനിലും അസറ്ററി ഡലൂഷനിലും മിദ്ധ്യാസ്രവണത്തിലും ഫല പ്രദമായി കണ്ടിട്ടുണ്ട്. അൽ സൈമസ് (മറവി രോഗം) ഡിമൽഷിയ പാർക്കിൻസോണി സം (കമ്പ വാതം) മുതലായവയിലും ഫലപ്രദമായി കരുതപെടുന്നു.. ചെറുപുന്നയരി തൈലം ഭൂനാഗ തൈലം നകുല തൈലം ഇവ യുക്തിപൂർവം ഒന്നോ രണ്ടോ മൂന്തോ ചേർത് ഉള്ളിലും പുറത്തും ഉപയോഗിക്കുന്നത് കമ്പ വാതത്തിൽ ഫലപ്രദമാണ്. മൂന്നോ നാലോ ആഴ്ച കൊണ്ട് തന്നെ കയ്യുടേയും കാലിന്റേയും വിറയലിൽ സാരമായ ശമനം കാണപ്പെടും . കാട്ടുവെള്ളരിയുടെ വേര് (വടക്കു പോകുന്ന തുത്തമം) പിഴിഞ്ഞ നീര് ആറു തുള്ളി അഞ്ചു മില്ലി മുതൽ പത്തു മില്ലി വരെ ചെറുപുന്ന തൈലം ചേർത് നൽകുന്നത് കമ്പവാതത്തെ ശമിപ്പിക്കും . കാട്ടുവെള്ളരി ശക്തമായ വിരേചന ഔഷധം ആണ് ജാഗ്ര തയോടെ ഉപയോഗിക്കണം.

ചെറുപുന്നയരി തൈലം വിക്കലിലും ഉപയോഗിക്കാം. .ചെറുപുന്നയരിയും അമുക്കുരവും തകരവും കൂടി പാൽകഷായമായും ഉപയോഗിക്കാം. എന്നാൽ ഹൈപർ ആക്റ്റീവ് ആയ കുട്ടികളിൽ അമുക്കുരം കൊടുക്കാൻ പാടില്ല. നായ്കരണ യും കൊടുകരുത്. ചെറുപുന്നയരിയും വെള്ള ശംഖു പുഷ്പത്തിന്റെ വേരും കുമ്പള കുരുവും കൂടി പാൽകായമായി ഉപയോഗിക്കാം.
( Dr അനൂപ് )
XXXXXXXXXXXXXXXXXXXXXXXX

മാലകന്ഗ്നി എന്ന് യൂനാനിയിൽ പറയപെടുന്ന കിളി തീനി പഞ്ഞിയുടെ തൈലം എല്ലാവിധ വാതരോഗങ്ങൾക്കും ഉപയോഗിക്കുന്നു. ഇതിന്റെ പ്രതേകത ശാരീരികമായും മാനസികവുമായ ഒട്ടുമിക്ക അസുഗങ്ങ ൾ ക്കും ഉപയോഗിക്കാം എന്നതാണ് . .

ചെറു പുന്ന എണ്ണ 20g മണ്ണിര 50g എള്ള് എണ്ണ 80g ചേർത്ത് തയ്യാറാക്കുന്ന എണ്ണ പുരുഷ അവയവത്തിന്റ വളർച്ചക്കും ബലഹീനതക്കും ഗുണം ചെയ്യും
(ഹക്കിം ഷംസുദ്ദീൻ)
XXXXXXXXXXXXXXXXXXXXXXXX

ബ്രഹ്മീ,ശ്രാവണി, വയമ്പ്, ചുക്കൂ, വാലുളവം, തിപ്പലി, ഇവ സമം പൊടിച്ചു ശീലപ്പൊടിയാക്കി തേനിൽ കുഴച്ചു സേവിച്ചാൽ ഏഴു രാത്രി കൊണ്ട് സ്വരഭേദം നശിച്ച് കിങ്ങിണി ധ്വനി പോലെയുള്ള ഒച്ചയുണ്ടാകും

ശ്രാവണീ = അടപതിയൻ
വാലുഴവം (വാലുളവം ) = ചെറുപുന്നയരി .
(മോഹൻകുമാർ വൈദ്യർ )
XXXXXXXXXXXXXXXXXXXXXXXX

ചെറുപുന്നയരിയും കറുകപുല്ലും ഇരട്ടിമധുരവും ചേർത് പശുവിൻ നെയ് കാച്ചി സേവിച്ചാൽ ശിരോരോഗങ്ങൾ എല്ലാം ശമിക്കും കണ്ണിൽ ഒഴിച്ചാൽ കണ്ണ് തെളിയും
(പവിത്രൻ വൈദ്യർ )

Leave a comment