Post 192 ഗൃഹ വൈദ്യം ഭാഗം 5

ഗൃഹ വൈദ്യം ഭാഗം 9
wwwwwwwwwwwwwwwwwwwwwwwwwwwww

ത്വക് രോഗങ്ങൾക്ക്
15 ഗ്രാം വെള്ള കശകശ യെ വൈകിട്ട് വെള്ളത്തിലിട്ടു വച്ചിരുന്ന് രാവിലെ തൈരിലോ കഞ്ഞിവെള്ളത്തിലോ അരച്ച് ചേർത് ദേഹത്ത് ലേപനം ചെയ്താൽ ചൊറി ചിരങ്ങുകൾ ശ്രമിക്കും

മണി തക്കാളി അരച്ച് മോരോ തേങ്ങാ പാലോ തേങ്ങാ വെള്ളമോ ചേർത് ഏഴുദിവസം പ്രഭാതത്തിൽ സേവിച്ചാൽ ത്വക് രോഗൺ ശമിക്കും

കീഴാർ നെല്ലി സമൂലം ഉണക്കി പൊടിച്ച് സമം കൽകണ്ട പൊടിയും ചേർത് വച്ചിരുന്ന് രാവിലെയും വൈകിട്ടും ആഹാരത്തിന് മുൻപ് സേവിക്കുക. ത്വക് രോഗങ്ങൾ എല്ലാം ശമിക്കും. കീഴാർ നെല്ലി മഞ്ഞപ്പിത്തത്തിനുള്ള മരുന്നായാണ് സാധാരണ അറിയപെടുന്നത്. എന്നാൽ സിദ്ധവൈദ്യത്തിൽ ഇത് ത്വക് രോഗത്തിന് നല്ല ഔഷധമായി കണക്കാക്കി വരുന്നു.

ന്റുനീണ്ടി കിഴങ്ങ് മോരു ചേർത് അരച്ച് പേസ്റ്റ് പോലാക്കി ദേഹത്ത് തേച്ച് കുളിച്ചാൽ ത്വക് രോഗങ്ങൾ ശമിക്കും

പൂവരശിൻ്റെ പൂവ് കരിംജീരകം മഞ്ഞൾ ആര്യവേപ്പില കുപ്പമേനിയില എന്നിവ യമമായി എടുത്ത് അരച്ച് തേച്ചു കുളിച്ചാൽ ത്വക് രോഗങ്ങൾ ശമിക്കും

മഞ്ഞ പൂവുള്ള കയ്യുണ്യത്തിൻ്റെ ഇല വെള്ളം ചേർക്കാതെ അരച്ച് കാച്ചി തണുപ്പിച്ച പാലിൽ ചേർത് രാവിലെയും വൈകിട്ടും ഡേവിക്കുക. ഇങ്ങിനെ ഒന്നു രണ്ടാഴ്ച സേവിച്ചാൽ രീരത്തിൽ ഉണ്ടാകുന്ന വെൺപുള്ളി ചെമ്പുള്ളി കരിം പുള്ളി മുതലായവ ശമിക്കുന്നതാണ്

അക്കി രോഗത്തിന്
കാവി മണ്ണ് പച്ച വെള്ളത്തിൽ കുഴച്ച് ലേപനം ചെയ്ത് ഒരു മണിക്കൂറിനു ശേഷം കുളിക്കുക, അക്കി എന്ന ത്വക് രോഗം ശമിക്കും. കാവി മണ്ണ് കലക്കി അതു കൊണ്ട് ഒരു തോർതിൽ എഴുതി കുളി കഴിഞ്ഞ് തല മാത്രം തോ ർ തി ശരീരം തോർത്താതെ എഴുതി വച്ചിരിക്കുന്ന തോർത്തുകൊണ്ട് പുതക്കുക. എഴുതിയ വശം ശരീരത്തിൽ സ്പർശിക്കണം. അങ്ങിനെ മൂന്നു ദിവസം ചെയ്താലും അക്കി ശമിക്കും.

തൈര് വെള്ള തുണിയിൽ വച്ച് ചെറുതായി ഒന്നു പിഴിഞ്ഞ് വെള്ളം കളഞ്ഞ ശേഷം അതിൽ ഭസ്മം ചേര്ത് കുഴച്ച് ദേഹം മുഴുവൻ തേച്ച് ഒരു മണിക്കൂറിന് ശേഷം കുളിക്കുക. അക്കി ശമിക്കും

പുണ്ണിന്
വേപ്പില ചൂടുവെള്ളം ചേർത് അരച്ച് ചൂടാക്കി. വച്ചുകെട്ടിയാൽ പുണ്ണ് ശമിക്കും.

തേമലിന്
മണി തക്കാളിയുടെ ഇല ചതച്ച് പിഴിഞ്ഞ നീര് ലേപനം ചെയ്താൽ തേമൽ ഒരാഴ്ചകൊണ്ട് ശമിക്കും.

നവരയില (കർ പുരവല്ലി / ഓമ വല്ലി ) ചതച്ചു പിഴിഞ്ഞ നീര് തേച്ചാലും തേമൽ ശമിക്കും

കുപ്പമേതിയില്ല ഉപ്പു ചേർത് അരച്ച് തേച്ചാലും തേമൽ ശമിക്കും,

നെൻ മേനിവാകയുടെ ഇല അരച്ച് തേച്ചാലും തേമൽ ശമിക്കും

പേതവരയുടെ ഇല അരച്ച് തേച്ചാലും തേമൽ ശമിക്കും.

ഗുൻമന്
കഴഞ്ചിക്കായുടെ പരിപ്പെടുത്ത് പെരുങ്കായം ചേർത് അരച്ച് മോരിൽ കലക്കി കുടിച്ചാൽ ഗുൻ മൻ ശമിക്കും. ദേഹത്തിന് ബലവും വരും

പൽ പൊടി
കഴഞ്ചി കുരുവിൻ്റെ പരിപ്പും പാക്കും സമമായി എടുത്ത് അൽപം പൊരികാരവും കൂട്ടി പൊടിച്ച് പല്ലു തേച്ചാൽ പല്ലിളക്കവും, മറ്റു ദന്തരോഗങ്ങളും ശമിക്കും

പനിക്ക്
കഴഞ്ചി വേരിലെ തൊലിയും കഴഞ്ചിക്കുരുവും സമവായി എടുത്ത് കഷായമായോ ചൂർണമായോ സേവിച്ചാൽ പനി ശമിക്കും.

ആന്ത്ര രോഗത്തിന്
കഴഞ്ചി കുരുവിൻ്റെ പരിപ്പ് പൊടിച്ചെടുത്ത് മുട്ടയുടെ വെള്ളയും ചേർത് ആവണക്കെണ്ണയിൽ പൊരിച്ചെടുത്ത് ഏഴുദിവസം സേവിച്ചാൽ ആന്ത്ര രോഗം വൃഷണ വീക്കം അടിവയർ വേദന മേലാന്ത്രം കീഴാന്ത്രം നീർകെട്ട് മുതലായവ ശമിക്കും

ശംഖുപുഷ്പത്തിൻ്റെ ഇലയുടെ നീരും ഇഞ്ചിനീരും സമമായി എടുത്ത് ഒരു സ്പൂൺ വീതം ഒന്നു രണ്ടാഴ്ച സേവിച്ചാൽ ആസ്മ ഇഴൈപ്പ് ക്ഷയം മുതലായ ശ്വാസകോശ രോഗങ്ങൾ ശമിക്കും, അമിത വിയർപ്പ് ഉള്ളവർക്കും ഗുണം ചെയ്യും.

ചന്ദനാദി തൈലം
ചന്ദനം ഇരുവേലി രാമച്ചം നാവി (വത്സനാഭി) അശ്വഗന്ധം മുത്തകായ് (മുത്തങ്ങ ) കുറുന്തോട്ടി ശീന്തിൽ ഇവ രണ്ടുപലം വീതം എടുത്ത് വെള്ളവും കരിക്കിൻ വെള്ളവും കൂട്ടി കഷായം വക്കുക ‘ ..

ത്രിജാതി ( ഏലം ഇലവർങം പച്ചില ) കൊട്ടം – കച്ചോലം- വകാളപ്പച്ച – നാങ്കണം – കൊഴുന്ന് – മാഞ്ചി – ല വ ങ്കം – (ലവംഗം) തകരം കസ്തൂരി മഞ്ഞൾ ശതകുപ്പ പുനുക്ചട്ടം പിച്ചിപ്പൂ മധുരം (ഇരട്ടി മധുരം) – കടുകുടരഹിണി കിളിയൂരൽ – ചെവ്വള്ളി – ചെമ്പകപ്പൂ- മഞ്ചട്ടി – അകിലപ്പൂ – താഴമ്പൂ ഇവ രണ്ടു കഴഞ്ച് വീതം എടുത്ത് പൊടിച്ച് പാലിൽ അരച്ച് കഷായത്തിൽ കലക്കി എണ്ണയും കൂട്ടി കാച്ചി അരിക്കുക.

നിലവേപ്പ് ചൂർണം
ശീന്തിൽൽ കൊടി – തിപ്പലീമൂലം – കടുകു രോഹിണി കടുക്കാത്തോട് – ചുക്ക് – ഗ്രാമ്പൂ – വേപ്പിൻ പട്ട – ചന്ദനം – നിലവേമ്പ് – എന്നിവ തനി തനിയായി ശുദ്ധി ചെയ്ത് ഉണക്കി 20 ഗ്രാം വീതം തൂക്കിയെടുത്ത് പൊടിച്ച് സൂക്ഷിച്ചു വച്ച് ഒരു ഗ്രാം മുതൽ 2 ഗ്രാം വരെ നെയ്യോ ശർക്കരയോ ചേർത് മൂന്നു നേരം സേവിക്കുക. ശീതഭേദി – രക്ത ഭേദി (രക്താതിസാരം) എന്നിവ ശമിക്കും

ഇളനീർ തൈലം
അരക്കിലോ ചുക്ക് 16 ലിറ്റർ വെള്ളത്തിൽ കഷായം വച്ച് നാലു ലിറ്റർ ആക്കി പിഴിഞ്ഞരിച്ച് അതി കരിക്കിൻ വെള്ളം മോര് എണ്ണ എന്നിവ രണ്ടു ലിറ്റർ വീതം ചേർത്

നെല്ലിക്ക – കോരം കിഴങ്ങ് – അരി വക ആറ് ( ഏലത്തരി- വിഴാലരി – ചെറുവുന്നയരി – കാർകോ ല രി – കുടകപ്പാലിരി – കൊത്ത ബാലയരി ) കൊട്ടി കിഴങ്ങ് – രാമച്ച വേർ – ചന്ദനം – ഇലവകം ( ഇലവർഗം ) മധുരം (ഇരട്ടി മധുരം ) – ഇടം പിരി – ജാതിക്ക – അമൃതിൻ കിഴങ്ങ് – താമര വളയം – ചെങ്കഴിനീർ കിഴങ്ങ് (ചെങ്ങഴിനീർ കിഴങ്ങ്) പുന്നൈ വെതയ് – (ചെറുപുന്നയരി) – നന്നാറി – അകിൽ – കൊട്ടം – ചുവന്ദ ചന്ദനം – വലം പിരി – തക്കോലം – ക്കണ്ടി വെണ്ണ – പച്ചില – ഇരുകം കിഴങ്ങ് – ദേവതാരം – കടൽ നുര – മുന്തിരിങ്ങപ്പഴം – അമുക്കുരം – കച്ചോലം – നാങ്കണം എന്നിവ രണ്ടു കഴഞ്ച് കവീതം ൽകൽകം ചേർത് കാച്ചി മണൽ പാകത്തിൽ അരിച്ച് തലയിൽ തേച്ച് കുളിക്കുക.

തീരാത്ത തലവേദനയും തല നീരും തലച്ചുടും (തലപുകച്ചിൽ ) കണ്ണെരിച്ചിലും ശമിക്കും . നല്ല ഉറക്കം കിട്ടും

അമൃതാദി കഷായം
അമൃത് – ചിന്നി – വല്ലാര (കുടങ്ങൽ ) ഉഴിഞ്ഞ – തോ ടൈ വേർേ – ഓരില വേർ – മൂവില വേർ – ചുണ്ട വേർ – വിഷ്ണുക്രാന്തി – ഇ ശങ്കിൽ വേർ – തൃകടുക് ( ചുക്ക് കുരുമുളക് തിപ്പലി ) അരത്ത – ശിങ്കി – അക്രാ (അക്രാവ്) മധുരം ( ഇരട്ടി മധുരം ) വെള്ള കൊട്ടം – കടുക്ക – വേപ്പിൻ പട്ട – ചെറുതേക്ക് കിരിയാത്ത് അരി ശി വക 6 ( ഏലത്തരി- വിഷാലരി – ചെറുവുന്നയരി – കാർകോ ല രി – കുടകപ്പാലിരി – കൊത്തബാലയരി ) പൂതവൃക്ഷം – ദേവതാരം എന്നിവ ഒരു കഴഞ്ചു വീതം എടുത്ത് മൂന്നു ലിറ്റർ വെള്ളത്തിൽ കഷായം വച്ച് അരലിറ്റർ ആക്കി പിഴിഞ്ഞരിച്ച് 100 മില്ലി വീതം മൂന്നു ദിവസം സേവിക്കുക. പഞ്ചസാര യോ മ ർ മാണി ഗുളികയോ മേൽ പൊടി ചേർക്കാം.

അർക്ക പത്രാദി തൈലം
(1) ഇലക്കള്ളിയില നീര് ഒരു പടി (2) എരിക്കില നീര് ഒരു പടി (3) എട്ടിയില നീര് ഒരു പടി (4) അർക്ക പത്രം (ഉമ്മത്തില) നീര് ഒരു പടി എന്നിവയിൽ ഒരു പടി നല്ലെണ്ണയും ഒരുപടി വേപ്പെണ്ണയും ചേർത് കുങ്കലീയം (ചെഞ്ചല്യം ) കടുക്ക കുർക്കിൽ വെള്ള പൂണ്ട് ചുക്ക് എട്ടിപ്പട്ട കടുക് എന്നിവ പൊടിച്ച് കൽകൻ ചേർത് കൽ പതത്തിൽ (മണൽ പാകത്തിൽ ) കാച്ചിയ രി ച്ച് ലേപനം ചെയ്താൽ കരസ്തംഭ വാതം തിമിർ വാതം വീക്കം മുതലായവ ശമിക്കും
(Dr സുരേഷ് കുമാർ )
wwwwwwwwwwwwwwwwwwwwwwwwwwwww

മുറിവിനും വിഷത്തിനും
അയ്യമ്പന (മുറികൂട്ടി / മൃതസജ്ജീവിനി) എന്നൊക്ക പറയപ്പെടുന്ന സസ്യം മുറിവുകൾക്കും തേൾ വിഷയത്തിനും മറ്റും ഉപയോഗിക്കുന്നു. ഞെരിടി പിഴിഞ്ഞ നീരാണ് എടുക്കുന്നത്.

പ്രമറിന്
സർപ്പ ഗാന്ധി അധിക രക്ത സമ്മർദ്ദത്തിന് നല്ലതാണ്.
( ഡോക്ടർ മോഹൻ. തൃശ്ശൂർ)
wwwwwwwwwwwwwwwwwwwwwwwwwwwww

മുണ്ടിനീരിന്
പ്ലാച്ചാണയും നില നാരകവും കൂടി അരച്ച് തേച്ചാൽ മുണ്ടിനീര് ശമിക്കും
(ഷാജി കിടങ്ങൂർ )
wwwwwwwwwwwwwwwwwwwwwwwwwwwww

സന്ധിവാതത്തിന്
ഒരു ചെറുനാരങ്ങ എടുത്ത് അതിൻ്റെ ഉള്ള് തുരന്നു കളഞ്ഞ് അതിൽ നാടൻ കോഴിമുട്ടയുടെ മഞ്ഞക്കരു നിറച്ച് സൂചി കൊണ്ട് കുത്തി ദ്വാരങ്ങൾ ഉണ്ടാക്കി പരുത്തി തുണിയിൽ കിഴികെട്ടി ഒരു ചട്ടിയിൽ നല്ലെണ്ണയോ ഒലിവെണ്ണയോ അടുപ്പിൽ വച്ച് ചൂടാക്കി കിഴി അതിൽ മുക്കി ചൂടുപിടിപ്പിച്ച് സഹിക്കാവുന്ന ചൂടിൽ വേദനയുള്ള ഭാഗത്ത് കീഴി കുത്തുക .സന്ധികളുടെ തേയ്മാനം ശമിക്കും
(മദാറുദ്ദീൻ കൊല്ലം )
wwwwwwwwwwwwwwwwwwwwwwwwwwwww

ഇന്ന് ചെന്തെങ്ങ് എന്ന് പറയുമ്പോൾ മിക്കവാറും എല്ലാവരുടെയും മനസിലേക്ക് വരുന്നത് പൊക്കം കുറഞ്ഞ അത്യുത്പാദനശേഷിയുള്ള പുതിയ ഇനം തെങ്ങായിരിക്കും.

പക്ഷേ മരുന്നിന് ഉപയോഗികേണ്ടത് നല്ല ഉയരം വെക്കുന്ന നാടൻ ചുവന്ന തെങ്ങയുണ്ടാക്കുന്ന ചെന്തെങ്ങാണ്. ഇതിൻ്റെ തേങ്ങ ചെറുതും വെള്ളം കുറവുള്ളതും ആയിരിക്കും
( ടി ജോ എബ്രാഹാം )
wwwwwwwwwwwwwwwwwwwwwwwwwwwww

*എല്ലാ വിധ വൈറസ്സുക ളെയും നിർവ്വീര്യമാക്കുന്ന ഔഷധം*
🌷🌷🌷🌷🌷🌷🌷🌷🌷🌷
*അപരാജിത ധൂമം.*
==============

“പുര ധ്യാമ, വചാ, സർജ്ജ;
നിംബാ,ർക്കാ,ഗരു,ദാരുഭി,
സർവ്വജ്വരഹരോ, ധൂപ :
കാര്യോയമപരാജിത.. !! ”

(ശുദ്ധിചെയ്ത ഗുൽഗുലു, നാന്മുഖപുല്ല്, വയമ്പ്, ചെ ഞ്ചെല്യം, ആര്യവേപ്പില, എരിക്കിൻവേര്, അകിൽ, ദേവതാരം ഇവ സമം.)

*ഇത്, ഏറ്റവും വീര്യമുള്ള അണുനാശിനിയാണ്* . എല്ലാം സമം എടുത്ത് , ഉമിയും ചേർത്ത്, പുതിയ മൺചട്ടിയിൽ, ഇട്ട് ഒരുമണിക്കൂർ നേരം പുകയ്ക്കുക….. !! .

എല്ലാ വിധ വൈറസ്സുക ളെയും നിർവ്വീര്യമാക്കും ഈ ഔഷധം…

കൊറോണ പോയിട്ട്, അവന്റെ അപ്പൻ പോലും പിന്നെ ഏഴ് അയലത്തു ണ്ടാവില്ല…. !! ഉറപ്പ്…. !!

*മാന്നാർ ജി. രാധാകൃഷ്ണൻ വൈദ്യർ*
ചെയർമാൻ,
വൈദ്യ മഹാസഭ
+919447352982
wwwwwwwwwwwwwwwwwwwwwwwwwwwww

വിഷമജ്വരങ്ങൾക്കു ആരംഭത്തിൽ കൊടുക്കേ ണ്ട ഔഷധങ്ങൾ……. !!
പഞ്ചഭദ്രം കഷായം.
******************
യോഗം :-
“അമൃതാ, വാശാ, വിശ്വാ ;
മരിചാ, പർപ്പടീ, സ്തഥാ –
ക്വാഥംപിബേൽ,മധു:സർ പ്പി ;
വിഷമ ജ്വര വിനാശകം…!!”
(ബ്രഹ്മരഹസ്യം, ജ്വരാധി കാരം…… താളിയോല, സ്വന്തം,കുടുംബ യോഗം. )
വ്യാഖ്യാനം.
**********
തൊലിനീക്കിയ ചിറ്റമൃത്, ചിറ്റാടലോടകത്തിനിലയോ, വേരോ, ചുക്കോ ഇഞ്ചി യോ, പാർപ്പിടക പുല്ല് പച്ച {ഇരട്ടി }, കുരുമുളക്, ഇവ, വിധി പ്രകാരം കഷായം വച്ച് വൈദ്യ നിർദ്ദേശ
പ്രകാരം, കഴിക്കുക……. !!
മേൻപൊടി, പഞ്ചഗവ്യഘൃ തം, ചെറുതേൻ…… !!)
പഥ്യം :- മത്സ്യമാംസാദി കൾ, ലഹരികൾ, ബേക്ക റിസാധനങ്ങൾ, കട്ടിയുള്ള ആഹാരം, മൈഥുനം, കുളി…… !!
പൂർണ്ണ വിശ്രമം…. !! മറ്റു വൈദ്യനിർദ്ദേശങ്ങൾ,എന്നിവ അനുസരിക്ക ണം….!!
ഒരാഴ്ച്ച കഴിച്ചാൽ, കൊറോണയുടെ പ്രാരംഭ ലക്ഷണങ്ങൾ മാറും…… !!
============
ഷോഡഷമംഗളം കഷായം.
==================
തരുണജ്വരം ശമിച്ചാൽ ;
ശരീരത്തിന് വന്നു ചേർന്ന ദോഷങ്ങൾ മാറുന്നതിന് ഈ കഷായം ഉപയോഗി ക്കാം…… !!
“പഞ്ചദ്വയം, സൈന്ധവി, യഷ്ടി, ഭദ്രാം ;
ദാർവീ, ലശു,നാർദ്രക,
മശ്വ ഗന്ധം ;
വാതാമയ,ജ്വര,ഗൗരവ,തന്ദ്ര് നാശം ;
സംയോജ്യ ക്വാഥ, വിധി, വാ, ശുഭമഷ്ടചൂർണ്ണം… !! ”
ഈ യോഗവും, ബ്രഹ്മരഹസ്യത്തിലെ തന്നെ……. !!
അർത്ഥം :-
പഞ്ചദ്വയം, {,രണ്ടു പഞ്ചമൂലങ്ങൾ : ചെറിയ പഞ്ചമൂലവും, തൃണ പഞ്ച മൂലവും }
ചെറിയ പഞ്ചമൂലം :-ഓ രില, മൂവില, കറുത്തചു ണ്ട, വെളുത്തചുണ്ട,
ഞെരിഞ്ഞിൽ….. !!
തൃണപഞ്ചമൂലം :- ദർഭ, ആറ്റുദർഭ,കുശ, കരിമ്പ്, വരിനെല്ല് എന്നിവയുടെ വേരുകൾ…… !!
കരിനൊച്ചിവേര്, ഇരട്ടി മധുരം, ചെറൂള, അമുക്കു രം, ദേവതാരം, വെള്ളുള്ളി എന്നിവ….. !!
എല്ലാം സമം. വൈദ്യനിർദ്ദേശ പ്രകാരം കഷായം വച്ചു കഴിക്കുക.മേൻപൊടി, അ ഷ്ട ചൂർണ്ണം….. !! വീണ്ടും ജ്വരം വരാതിരിക്കും. രോഗ പ്രതിരോധശക്തി കൂടും. ആരോഗ്യം പുന:സ്ഥാപിച്ചു കിട്ടും…. !! പഥ്യം മുൻപ് സൂചിപ്പിച്ചത് തന്നെ……!!
ഇത് അറിവിന്‌ വേണ്ടി മാത്രം. വൈദ്യനിർദ്ദേശ പ്രകാരം മാത്രം ചികിൽസി ക്കുക…… !!
പാരമ്പര്യ നാട്ടുവൈദ്യ വിധിപ്രകാരം ഉള്ള ഈ ഔഷധ പ്രയോഗം, ഇപ്പോഴത്തെ “കൊറോണ” ലക്ഷണം ഉള്ളവർക്ക് പ്രയോഗിച്ചു നോ ക്കിയാൽ , ഫലം ഉറപ്പ്…. !!
By :- മാന്നാർ ജി രാധാകൃഷ്ണൻ വൈദ്യർ, ചെയർമാൻ, വൈദ്യമഹാ സഭ…….. !!
Cell :-9447352982.
====================

ഗൃഹ വൈദ്യം ഭാഗം 10
മാറാത്ത പനിക്ക് കഷായം
തവിഴാമ വേരിലെ തൊലിയും കുരുമുളകും പുഴുങ്ങി അരച്ച് മോരിൽ കഷായം വച്ച് സേവിച്ചാൽ മാറാത്ത പനിയും വിറയലും ശമിക്കും.

പേഴിൽ മേൽ ഇത്തിൾ അരച്ച് സർവാംഗം പൂശുകയും സേവിക്കുകയും ചെയ്യുക. മാറാപനി മാറും

നേത്രപടലത്തിന്
ഒരു പലം രാമച്ചം നാലിടങ്ങഴി വെളളത്തിൽ കക്ഷായം ഇട്ടു ഇരുന്നാഴി ആക്കി വാങ്ങി പിഴിഞ്ഞു കുറുക്കി ഉരി ആക്കി തിപ്പലിയും ഇന്തുപ്പും പൊടിച്ചു ശീലവടികൊണ്ട് (തുണിയിലരിച്ച് ) തൂറ്റി (കഷായത്തിൽ വിതറി ) കക്ഷായം ഇളക്കി കുറുക്കി വാങ്ങീയാൽ തേനും ചർത്ത് കണ്ണിൽ എഴുതുക സർവ്വ പടലവും ശമിക്കും..
( ഹർഷൻ കുറിച്ചോൽ )
wwwwwwwwwwwwwwwwwwwwwwwwwwwww

അഞ്ചൈയ്നക്ക്
ഹൃദ്രോഗത്തിൻ്റെ ആരംഭത്തിൽ ഉണ്ടാകുന്ന വേദന ആണ് അഞ്ചൈന . തഴുതാമയിലയും കറിവേപ്പിലയും മുപ്പതെണ്ണം വീതം എടുത്ത് ഒരല്ലി വെളുത്തുള്ളിയും മൂന്നു നാലു കുരുമുളകും കുട്ടി അരച്ച് പ്രഭാതത്തിൽ വെറും വയറ്റിൽ കഴിച്ചാൽ അഞ്ചൈന ശമിക്കുന്നതായി അനുഭവമുണ്ട് . അഞ്ചെന വന്നാൽ മത്സ്യ മാംസങ്ങളും എല്ലാത്തരം എണ്ണയും ഒഴിവാക്കണം. പ്രാണായാമം ശീലിക്കുന്നത് നല്ലതാണ്’ – അങ്ങിനെ പത്ഥ്യമായി ജീവിച്ചാൽ ഹൃദ്രോഗം തടയാൻ കഴിയും.
(കിരാതൻ )
wwwwwwwwwwwwwwwwwwwwwwwwwwwww

പിത്താശയ കല്ലിന്
പിത്താശയത്തിൽ സാധാരണ രണ്ടിനം കല്ലുകൾ ഉണ്ടാകാറുണ്ട് . കൊളസ്ട്രോൾ സ്റ്റോണും ബയിൽപിഗ്മെന്ൻ്റ് സ്റ്റോണും . കൊളസ്ട്രോൾ സ്റ്റോൺ മരുന്നു കൊണ്ട് അലിയിച്ചു കളയാൻ ബുദ്ധിമുട്ടില്ല. ബയിൽ പിഗ്മെൻ്റ് സ്റ്റോൺ അലിയിച്ചുകളയുക അത്ര എളുപ്പമല്ല.

മൂന്നു സ്പൂൺ ചെറുനാരങ്ങ നീരും മുക്കാൽ സ്പൂൺ ആപ്പിൾ സിഡർ വിനിഗറും മുക്കാൽ സ്പൂൺ ഒലിവ് ഓയിലും കൂടി കഴിക്കുന്നത് പിത്താശയ കല്ലിനെ ശമിപ്പിക്കും. ഇതോടൊപ്പം തഴുതാമ ചെറുചുണ്ട തിപ്പലി ചുക്ക് കുരുമുളക് എന്നിവ കഷായം വച്ച് സേവിക്കുന്നതും നല്ലതാണ് . ഞെരിഞ്ഞിൻ കല്ലൂർവഞ്ചി വയൽ ചുള്ളി ചെറുവൂള എന്നിവ ഇട്ടു വെന്ത വെള്ളം ധാരാളം കുടിക്കണം .സാധാരണ 20 മുതൽ 30 ദിവസം വരെ ചികിത്സ വേണ്ടി വരും കല്ലുകൾ ഇളകുമ്പോൾ ചിലർക്ക് കഠിനമായ വേദന ഉണ്ടായേക്കാം അതിന് വേദനാ സംഹാരികൾ ഉപയോഗിക്കുക അല്ലാതെ മറ്റു മാർഗം ഇല്ല’

കല്ലുവാഴ കുരുവും ചെറുനാരങ്ങ നീരും മുട്ട ഭസ്മവും കൂടി സേവിക്കുന്നതും പിത്താശയ കല്ലിന് നല്ലതാണ്.

പോസ്റ്റേറ്റ് വീക്കത്തിന്
മൂന്ന് ഉമ്മത്തിൻ്റെ ഇലയും ഒരു വെററിലയും കൂടി അരച്ച് അടിവയറ്റിൽ (ലിംഗത്തിന് മുകൾ ഭാഗത്ത് ) പുറമേ പുരട്ടിയ ശേഷം തണുത്ത വെള്ളത്തിൽ ഇരിക്കുക. അല്ലെങ്കിൽ ധാരാളം തണുത്ത വെള്ളം ഒഴിക്കുക. പോസ്റ്റേറ്റ് വീക്കം ശമിക്കുrmതാണ്
(അനിൽ ആലഞ്ചേരി )
wwwwwwwwwwwwwwwwwwwwwwwwwwwww

പിത്താശയ കല്ലിന് –
എല്ലാ കോഴിക്കും വൃക്കയിൽ കുറച്ച് കല്ല് കാണാറുണ്ട്. നാടൻ പൂവൻ കോരിയുടെ വൃക്കയിലെ കല്ല് ശേഖരിച്ച് പൊടിച്ച് ചെറുനാരങ്ങ നീരും ഒലിവ് ഓയിലും ചേർത് സേവിച്ചാൽ മുന്നോ നാലോ അഞ്ചോ നിവസം കൊണ്ടു തന്നെ പിത്താശയത്തിലെ കല്ലുകൾ പൊടിഞ്ഞ് മലത്തിലൂടെ പുറത്തു പോകും പിന്നീട് ചെറുനാരങ്ങ നീരിൽ ഒലിവ് ഓയിലോ നല്ലെണ്ണയോ ചേർത് കുറച്ചു ദിവസം സേവിക്കുക കല്ലുമൂലം ഉണ്ടായ ഉപദ്രവ വ്യാധികളായ തീരും വേദനയും ശമിക്കും

കല്ലൂർ വഞ്ചി ഞെരിഞ്ഞിൽ വയൽച്ചുളളി ചെറുവൂള മഞ്ചട്ടി വേര് എന്നിവ കഷായമായോ ചൂർണമായോ സേവിച്ചാൽ മൂത്രാശയ കല്ലുകൾ ഒരാഴ്ചകൊണ്ട് ശമിക്കും
(പവിത്രൻ വൈദ്യർ ) ,
wwwwwwwwwwwwwwwwwwwwwwwwwwwww

പിത്താശയ കല്ലിന്
ദിവസവും ആറ് ആപ്പിൾ വീതം അഞ്ചു ദിവസം കഴിക്കുക. ആവശ്യത്തിന് ലഘുവായ ( എളുപ്പം ദഹിക്കുന്ന) മററാഹാരവും കഴിക്കാം. ആറാമത്തെ ദിവസം വൈകിട്ടത്തെ ഭക്ഷണം ഉപേക്ഷിക്കണം രാവിലെയും ഉച്ചക്കും ലഘുവായ ഭക്ഷണം കഴിക്കാം. അന്ന് ഉപവസിക്കുന്നതും നല്ലതാണ്. വൈകിട്ട് ആറുമണിക്ക് ഒരു സ്പ്പൂൺ എപ്സം സാൾട്ട് (epsom Salt) ഒരു ഗ്ലാസ് ചൂടുവെള്ളത്തിൽ കലർത്തി കുടിക്കുക. എട്ടു മണിക്ക് ഇത് ആവർത്തിക്കുക. പത്തു മണിക്ക് അര ഗ്ലാസ് ഒലിവ് ഓയിൽ അല്ലെങ്കിൽ എള്ളെണ്ണ എടുത്ത് സമ അളവ് ചെറുനാരങ്ങ നീരും ചേർത് അടിച്ച് യോജിപ്പിച്ച് സേവിക്കുക. ഇത് യോജിപ്പിക്കാൻ വിഷമമാണ്. എളുപ്പത്തിനായി. ഒരു സ്പൂൺ ചെറുനാരങ്ങ നീരും ഒരു സ്പൂൺ എണ്ണയും കൂടി വായിൽ എടുത്ത് കുലുക്കുഴിഞ്ഞ് (ഗാർഗിൽ ചെയ്ത് ) യോജിപ്പിച്ച് സേവിക്കുക്കുക. അങ്ങിനെ ഓരോ സ്പൂൺ ആയി അത് മുഴുവനും സേവിക്കുക. അര മണിക്കൂറിന് ശേഷം കിടന്ന് ഉറങ്ങുക .പിറ്റേ ദിവസം (7ാം ദിവസം) മലത്തോടൊപ്പം കല്ലുകൾ എല്ലാം പുറത്ത് പോകുന്നതാണ്. പിന്നീട് സ്കാൻ ചെയ്ത് നോക്കി കല്ലുകൾ ഇല്ലെന്ന് ഉറപ്പാക്കുക. രോഗാരംഭത്തിൽ ഈ ‘ ചികകിത്സ ചെയ്താൽ യാതൊരും വിഷമവും കൂടാതെ കല്ലുകൾ പുറത്ത് പോകുന്ന താണ് . കല്ലിന് വലിപ്പം കൂടുതൽ ഉണ്ടെങ്കിൽ നെഞ്ചിലും പുറത്തും കഠിനമായ വേദന ഉണ്ടാ യേക്കാം.

ക്രിയാറ്റിൻ കുറയാൻ
ദിവസവും പെരുകിൻ്റെ തളിരില ഒരെണ്ണം അരച്ച് മോരിൽ കലക്കി പ്രഭാതത്തിൽ കുടിച്ചാൽ ക്രിയാറ്റിൻ വളരെ വേഗം കുറയും. ഇതു കഴിക്കുമ്പോൾ ലഘുവായ (എളുപ്പം ദഹിക്കുന്ന ഭക്ഷണം ) ശീലിക്കണം. ഇത് നെഫ്രോണുകളെ പുനരുജ്ജീവിപ്പിക്കും. ഇത് ഒരു ശാശ്വതമായ രോഗ നിവാരണം അല്ല . താൽകാലിശമനം മാത്രമാണ്. ദീർഘകാലം ഈ ചികിത്സ ചെയ്യരുത് .

ക്രിയാറ്റിൻ വർദ്ധിക്കാൻ കാരണം വൃക്കയുടെ തകരാർ ആയിരിക്കും. അതിനുള്ള ചികിത്സ ചെയ്ത് ശാശ്വത പരിഹാരം കാണണം.

കൊളസ്ട്രോളിന്
കിട്ണി രോഗമുള്ളവർ യൂറിക്കാസിഡ് കൊളസ്ട്രോൾ പ്രഷർ മുതലായ വക്ക് അലോപ്പതി മരുന്നുകൾ സേവിച്ചാൽ കിട്ണി രോഗം വർദ്ധിക്കും

ഒരു ജാതി പത്രി പൊടിച്ചു ചേർത സംഭാരം (ഇഞ്ചിയും കാന്താരിമുളകും കി വേപ്പിലയും ചേർത മോര് ) ശീലിച്ചാൽ കുറഞ്ഞ ദിവസം കൊണ്ട് കൊളസ്ട്രോളും പ്രഷറും കുറയും. ഇതിൽ വെളുത്തുള്ളിയും ചേർക്കാവുന്നതാണ്

രക്താതി മർദ്ദത്തിന് (പ്രഷർ )
പാളയൻ കോടൻ വാഴയുടെ കുടപ്പൻ ഒടിച്ച് അതിൻ്റെ കറ പതിനഞ്ച് തുള്ളി വീതം ചൂടുവെള്ളത്തിൽ ചേർത് രാവിലെയും വൈകിട്ടും സേവിച്ചാൽ രക്താതിമർദം – ഒന്നോ രണ്ടോ ആഴ്ച കൊണ്ട് ശമിക്കും. ദേഹ ബലവും രോഗബലവും അറിഞ്ഞ് മാത്ര പ്രയോഗിക്കണം മൂന്നാഴ്ച വരെ കഴിക്കാം. കൊളസ്ട്രോളും ബ്ലോക്കുകളും മാറും.

I അധികമായി കഴിച്ചാൽ BP കുറഞ്ഞ് അപകട മുണ്ടാകാൻ സാദ്ധ്യത ഉണ്ട് മാത്ര കുറഞ്ഞാൽ . രോഗം മാറാൻ സമയം കൂടുതൽ എടുക്കും ദീർഘകാലത്തെ അനുഭവത്തിൽ നിന്നും പൂർവികർ കണ്ടെത്തിയ മാത്ര ആണ് പതിനഞ്ചു തുള്ളി എന്നത് . പാളയൻ കോടൻ്റെ കറ കിട്ടിയില്ല എങ്കിൽ മറ്റു വാഴയുടെ കറയും ഉപയോഗിക്കാം. ഗുണം അൽപം കുറവായിരിക്കും.

വാഴയിൽ നാനോ തലത്തിലുള്ള രാസ ഘടകങ്ങൾ ധാരാളം ഉള്ളതു കൊണ്ട് വാഴക്ക് രസം ഗുണം വീര്യം വിപാകം പ്രഭാവം എന്നീ ഗുണങ്ങളിൽ പ്രഭാവത്തിന് ആധിക്യം ഉണ്ട്.

കറ അധവ നിര്യാസം എന്ന് പറയുന്നത് സസ്യങ്ങൾ മുറിക്കുമ്പോൾ ഒഴുകി വരുന്ന നീരാണ്. പൊതുവായി എല്ലാ കറകളും ശരീരത്തിലെ മാലിന്യങ്ങളെ പുറം തള്ളുന്ന സ്വഭാവം ഉള്ളവ ആണ്. കറ ലഭിക്കുന്ന സസ്യത്തിൻ്റെ സ്വഭാവങ്ങൾ ( ഔഷധ ഗുണങ്ങൾ ) കറക്കും ഉണ്ടായിരിക്കയും ചെയ്യും. പപ്പായ പേരാൽ വാഴ എരിക്ക് കരിമ്പ് എന്നിവയുടെ എല്ലാം നീരിന് ഈ ഗുണമുണ്ട്. എന്നാൽ അവയുടെ വീര്യവും ( പ്രവർതm വേഗത ) ഗുണവും വ്യത്യസ്തമാണ്.

എല്ലാത്തരം വാഴയുടെ കറയും കൊളസ്ട്രോൾ മുതലായ മാലിന്യങ്ങളെ അലിയിച്ച് പുറം തങ്ങുന്നവ ആണ്. അവയുടെ വീര്യവും പ്രവർത്തന വേഗതയും കണ്ടെത്താൻ ഒരു മാർഗം പറയാം സ്ത്രീകൾ തലമുടിയിൽ കുത്തുവാൻ ഉപയോഗിക്കുന്ന ഹെയർ പിൻ ഒരേ സമയം പലതരം വാഴയിൽ തറച്ച് വക്കുക. രണ്ടു ദിവസത്തിനു ശേഷം അവ എടുത്ത് പരിശോധിക്കുക. ഏതാണോ കൂടുതൽ ദ്രവിച്ചിട്ടുള്ളത് . ആ വാഴയുടെ നീരിന് ശരീരത്തിലെ മാലിന്യങ്ങളെ ദ്രവിപ്പിച്ച് പുറം തള്ളാനുള്ള കഴിവ് കൂടുതൽ ഉണ്ടായിരിക്കും.

രക്താവമർദത്തിന് (ലോ പ്രഷറിന് )
വസന്ത കുസുമാകര രസം വെറ്റില നീരും തേനും ചേർത് നാവിൽ തേച്ച് കൊടുത്താൽ BP കുറഞ്ഞ് അപകടാവസ്ഥയിൽ ഉള്ള രോഗിയും രക്ഷപെടും.

യു റിക്കാ സിഡിന്
കപ്പളങ്ങ (ഓമക്ക ) കഴുകി നുറുക്കി വെന്ത വെള്ളത്തിൽ (നുറുക്കിയ ശേഷം കഴുകരുത്) തേയില ചേർത് ചായയുണ്ടാക്കി പഞ്ചസാര ചേർത് സേവിച്ചാൽ യൂറിക്കാ’ സിഡ് പെട്ടെന്ന് കുറയും. രണ്ടു മൂന്നു ദിവസം കൊണ്ട് തന്നെ വേദന കുറയും. രണ്ടാഴ്ചയിൽ അധികം കഴിക്കേണ്ടി വരില്ല. ഇത് സന്ധിയുടെ തേയ്മാനം കുറക്കുന്നതും എല്ലിനും പല്ലിനും ബലം തരുന്നതും ആണ്

വൃക്ക രോഗത്തിന്
ക്രിയാറ്റിനും യൂറിക്കാ സിഡും ഒക്കെ വർദ്ധിക്കാൻ കാരണമാകുന്നത് വൃക്കയുടെ പ്രവർത്തനത്തിലെ തകരാറുകൾ മൂലം ആണ്. തെങ്ങിൻ്റെ ഇളയ വേര് നാലിഞ്ച് നീളത്തിൽ നാലോ അഞ്ചോ എണ്ണം എടുത്ത് ചതച്ച് കഷായം വച്ച് സേവിച്ചാൽ വൃക്കരോഗം ശമിക്കും.

കൈ പെരുക്കുന്നതിന്
മുന്നോ നാലോ പച്ച ഈർക്കിലിൻ്റെ മദ്ധ്യഭാഗം (വണ്ണമുള്ള ഭാഗം) എടുത്ത് ചവച്ച് അതിൻ്റെ രസം ഇറക്കുക. ദിവസത്തിൽ ഒരു പ്രാവശ്യം ഉലുവ വെന്ത വെള്ളത്തിൽ കാപ്പി പൊടിയും പാലും പഞ്ചസാരയും ചേർത് കാപ്പിയുണ്ടാക്കി ദിവസത്തിൽ ഒരു പ്രാവശ്യം. കഴിക്കുക പല പ്രാവശ്യം കഴിച്ചാൽ മലബന്ധം ഉണ്ടാകാൻ സാദ്ധ്യത ഉണ്ട്. . രണ്ടും ഒരു സമയം ചെയ്യരുത് . ഇവ രണ്ടും ചെയ്താൽ കൈ പെരുപ്പും കൈ പൊക്കാനും താഴ്ന്നാനും ഉള്ള വിഷമവും ശമിക്കും.
(ഷാജി ഗൃഹ വൈദ്യം )
wwwwwwwwwwwwwwwwwwwwwwwwwwwww

പോസ്റ്റേറ്റ് ഗ്രന്ഥി വീക്കത്തിന്
അന്ന ഭേദി സിന്തൂരം + ചെറൂള നിരീൽ കഴിക്കുന്നത് നല്ലത്. സമയം ,മാത്ര, പത്ഥ്യം എന്നിവ ,വൈദ്യയുക്തി അനുസരിച്ച്
(മോഹൻ കുമാർ
wwwwwwwwwwwwwwwwwwwwwwwwwwwww

ഒരുവ്യക്തിയെ വശീകരിക്കാനൊ ആകർഷിപ്പാനൊ നശിപ്പിക്കുന്നതിന് വേണ്ടിയൊ അവർ അറിയാതെ അവരുടെ ഉളളിലേക്ക് mൽകുന്ന മന്ത്രജപത്തോട് കൂടിയഔഷധ കൂട്ടാണ് കൈവിഷം എന്ന് പറയുന്നത് മന്ത്രജപം കൊണ്ട് ഒരിക്കലും കൈവിഷം ശർദ്ദിപ്പിക്കാൻ
കഴിയില്ല .പക്ഷേ ഇന്ന് പലരും കൈവിഷം ശർദ്ദിപ്പിക്കുന്നു അത് അപ്പോൾ കൊടുക്കന്ന മരുന്നിന്റ്റെ ശക്തിയാണ് കാരണം കരുംകൂവളം.ശംഖ്പുഷ്പം വെളളരക്ക് ഇവയൊക്കെ പോലുള്ള മരുന്നുകൾ പാലിലൊ ഇളനീരിലൊ കൊടുത്താൽ അവൻ കൈവിഷം പോലെ ശർദ്ദിക്കും

മുൻ കാലങ്ങളിൽ പേയിനെ വിളിച്ചുവരുത്തന്ന ഒരു ചടങ്ങ് മാന്ത്രികത്തിൽ ഉണ്ടായിരുന്നു …പേയ് വിളിക്കുന്നത് പോലെ വിളിക്കുകയും കുരയ്കുകയും മറ്റും ചെയ്യും.കുറച്ചു കഴിയുന്പോ അത് മാറും.അതും ഇത് പോലെ ഔഷധ പ്രയോഗം ആണ് ആരും അറിയാതെ ഉമ്മത്തിന്റ്റെ തളിരെല പാലിൽ അരച്ചു കൊടുത്താൽ പേനായ് കാണിക്കുന്നത് പോലെ കാണിക്കും ആരും പ്രവർത്തിക്കരുത് ചിലപ്പോ മരണം വരെ സംഭവിക്കാം

.ചിലർ നൈയ്യ് ജപിച്ചു കൊടുത്തു കൈവിഷം ശർദ്ദിപ്പിക്കുന്നുണ്ട് . ഒരു നുളള് തുരുശ് നെയ്യിൽ ചാലിച്ച് കൊടുത്ത് വെയിലത്ത് ഇരുത്തിയാൽ രക്തം കൽക്കും .ഇതും കൈവിഷംതന്നതാണന്ന് പറയും ഇതൊക്കെ ഈ മരുന്നിന്റ്റെ ശക്തിയാണ്. ഉപാസന മന്ത്രം കൊണ്ട് കൈവിഷം മാറ്റാൻ പറ്റത്തില്ല അത് ആ ഉപാസകന്റ്റെ പ്രശ്നത്തിന് മാത്രമെ പരിഹാരം കാണാൻ കഴിയുകയുളളു.കൈവിഷത്തിന് ഉത്തമമാർഗ്ഗം നീലകണ്ഠ ത്രയക്ഷരിമന്ത്രം കല്ല്യാണഘൃതത്തിലും. ഗരുഡ പഞ്ചാക്ഷരമന്ത്രം പഞ്ചഗവ്യത്തിലും ജപിച്ച് സേവിക്കുകയും അല്ലന്കിൽ ഉത്തമനായ മാന്ത്രികനെ കോണ്ട് മന്ത്രസേവയാൽ നെയ്യ് സേവയോ ഇളനീർ സേവയോ നടത്തിയാലും കൈവിഷദോഷത്തിന് ഫലം കാണുന്നതാണ്…

കാൽ വെടിക്കുന്നതിന്
നറുനെയിൽ പച്ചമഞ്ഞൾ കൽകം .ചേർത് കാച്ചിയ രി ച്ച് പുരട്ടിയാൽ കാൽ വെടിക്കുന്നതും ചൊറിയുന്നതും ഒരാഴ്ച കൊണ്ട് ശമിക്കുന്നതാണ്

വണ്ണം കുറയാൻ
ശുദ്ധമായ കറുകപട്ട വാങ്ങി പൊടിച്ചു വയ്ക്കുക..നിത്യവും രാവിലെ 16 ഗ്ളാസ്സ് വെളളത്തിൽ ഒരുസ്പൂൻ പൊടിയും രണ്ട് ഏലത്തരിയും മിട്ട് തിളപ്പിച്ച് 14 ഗ്ളാസ്സാക്കി അത് മുഴവൻ വെളളവും ഒരു ദിവസം പലതവണയായി കുടിക്കുക.ഇങ്ങനെ 40 ദിവസം കഴിയുമ്പോ തടി കുറഞ്ഞു തുടങ്ങും വളരെ simple

കുഞ്ഞുങ്ങളുടെ ദേഹപുഷ്ടിക്ക്
മുക്കാൽ നാഴി (മൂഴക്ക് ) കൊത്ത ബാല യരി (കൊത്തമല്ലി) മൂന്നിടങ്ങഴി വെള്ളത്തിൽ കഷായം വച്ച് മുന്നാഴിയാക്കി അരിച്ച് അതിൽ നാഴി എണ്ണയും ആറു കഴഞ്ച് കരിംജീരകം അരച്ചത് കൽകവും ചേർത് മെഴുകു പാകത്തിൽ കാച്ചിയ രി ച്ച് പ്രഭാതത്തിൽ സേവിച്ചാൽ കുഞ്ഞുങ്ങളുടെ ശൂലയും ഛർദ്ദിയും മററു രോഗങ്ങളും ശമിക്കും – ഒരു വയസിൽ താഴെ ഉള്ള കുട്ടികൾക്ക് കരിംജീരകം മൂന്നു കഴഞ്ച് ചേർതാൽ മതി.

കൊത്ത ബാല യരി (കൊത്തമല്ലി ) ഇട്ട് വെള്ളം തിളപ്പിച്ച് കഴിച്ചാൽ ഗർഭഛർദ്ദി ശമിക്കും –
( ഹർഷൻ കുറ്റിച്ചൽ )
wwwwwwwwwwwwwwwwwwwwwwwwwwwww

കൈവിഷം പോകാൻ ഒറ്റമൂലി
ദിവസവും അഞ്ച് കൂവള ഇല ഈറൻ ഉടുത്തു കൊണ്ട് വെറും വയറ്റിൽ കഴിക്കുക 21ദിവസം
ആധുനിക ഭാഷയിൽ പറഞ്ഞാൽ ഇതാണ് ടോക്സിൻ
പചനം ചെയ്യപ്പെടാത്ത വിഷ രൂപം പ്രാപിച്ചവ എല്ലാം കൈ വിഷമാണ്

ആണിരോഗത്തീന്
കാട്ടുള്ളി ചുട്ടെടുത്തു ആണിക് മേലെ ഉരസുക മൂന്ന് നാലു ദിവസം കൊണ്ട് ആണി രോഗം ശമിക്കും . (നരിവെങ്കായം / കാന്തങ്ങ )

ശംഖ് പൊടി ലേപനം ചെയ്താലും ആണി രോഗം ശമിക്കും

അർശസിന്
.കൊടിത്തൂവ അഥവാ ദുസ്പർശ കഷായം വച്ച് സേവിച്ചാൽ മലബന്ധം കുറയ്ക്കുന്നതും മൂലക്കുരുവിനെ ചുരുക്കുന്നതുമാണ്

കിഡ്നി രോഗത്തിന്
ചന്ദനം രാമച്ചം ദേവതാരു ഞെരിഞ്ഞിൽ കല്ലൂർവഞ്ചി വയല്ചുള്ളി വേര് ഇത്രയും മരുന്നുകൾ സമമായി എടുത്ത് കിഴികെട്ടി ഇട്ട് വെള്ളം തിളപ്പിച്ചു ദിവസവും ഈവെള്ളം ഒരു ലിറ്റർ വരെ കഴിക്കുക. കിഡ്നി രോഗം വന്നവർക്കും വരാതിരിക്കാനും ഉത്തമം

തൂവ രണ്ടിനം ഉണ്ട്. കൊടിത്തൂവ/ വള്ളിക്കൊടിത്തൂവ –
ശാ. നാ : Tragia involucrata കുടുംബം:Euphorbiaceae. (ആവണക്ക് കുടുംബം)

കൊടൂത്ത / കുറ്റിക്കൊടിത്തൂവ
ശാസ്ത്രനാമം: Laportea interrupta
കുടുംബം: Urticaceae

കൊടിത്തൂവ സ്വാദിഷ്ടമായ ഒരു ഇലക്കറിയാണ്
( ശ്രീധരൻ വൈദ്യർ )
wwwwwwwwwwwwwwwwwwwwwwwwwwwww

കാസ രോഗ ശമന ഔഷധങ്ങൾ….

1.ആടലോടകത്തിൻ്റെ ഇല വറുത്ത് സമം മലര് കൂട്ടിപൊടിച്ച് പഞ്ചസാര കൂട്ടി സേവിക്കുക.

2. ചെറുവഴുതിന വേര് തേനിലരച്ച് സേവിക്കുക്ക

3. ചുക്ക് മുളക്ക് തിപ്പലി ഇവയൊട് സമം ആടലോടകത്തില വറുത്ത് പൊടിച്ച് തേനും പഞ്ചസാരയും ചേർത്ത് സേവിക്കുക.

4. ചുക്കിൻ്റെ പൊടിയിൽ ഇരട്ടി ശർക്കരയും അതിൽ ഇരട്ടി വറുത്ത എള്ളും തമ്മിൽ ചേർത്ത് കല്ലൊരലിലിട്ട് ഇരുമ്പൊലകക്ക് ഇടിച്ച് കൂട്ടി കുറേേശേ കഴിക്കുക്ക.

5. മലര് ,നെല്ലിക്ക, തിപ്പലി, ചുക്ക്, കടുക്ക ഇവ പൊടിച്ച് പഞ്ചസാരയും തേനും നെയ്യും ചേർത്ത് കഴിക്കുക്ക.

6. മലര് ,ചുക്ക്, കടുക്ക , തിപ്പലി, നെല്ലിക്ക ഇവ ഓരോ കഴഞ്ച് ജീരകം അഞ്ച് കഴഞ്ച് കിരിയാത്ത് പത്ത് കഴഞ്ച് ഇങ്ങനെ കൂട്ടി പൊടിച്ച് തേനും നെയ്യും പഞ്ചസാരയും ചേർത്ത് കഴിക്കുക.

7. ത്രികടു, കിഴാനെല്ലി, എരട്ടി മധുരം, ചെറുതേക്കിൻ വേര് ഇവ കഷായം വെച്ച് കഴിക്ക…

8. ആടലോടക്കത്തിൻ്റെ വേര് കഷായം വെച്ച് ജീരകവും പഞ്ചസാരയും മേപ്പോടി ചേർത്ത് കഴിക്കുക

9. ആടലോടകം സമൂലം ഇടിച്ച് പിഴിഞ്ഞ നീരിൽ ആടലോടക്ക പൂവ് അരച്ച് കലക്കി നെയ്യ് ചേർത്ത് കാച്ചി ആ നെയ്യ് സേവിക്കുക്ക
( ടിജോ എബ്രാഹം )
wwwwwwwwwwwwwwwwwwwwwwwwwwwww

ആണി രോഗത്തിന്
എരിക്കിൻ പാൽ ഉററിച്ചാൽ ആണി രോഗം ശമിക്കും
( ജ്ഞാനാനന്ദ് )
wwwwwwwwwwwwwwwwwwwwwwwwwwwww

കൊടിത്തൂവ വേരും ഇന്തുപ്പും കായവും കൂടി അരച്ച് നാവിൽ തേച്ച് കൊടുത്താൽ കുട്ടികളുടെ ദഹനപ്രശ്നങ്ങൾക്കും വയർ വേദനക്കും നല്ലതാണ്

രക്താർ ശസ് ഉള്ളവർ കറുവ പട്ട ഉപയോഗിക്കുന്നത് നല്ലതല്ല
( ദർശന )
wwwwwwwwwwwwwwwwwwwwwwwwwwwww

രക്താർ ശസ് ഉള്ളവർക്ക് ചൂട് കൂടിയ സാധനങ്ങൾ എല്ലാ പ്രശനമാണ് .
ചിലർക്ക് കടല , ഇഞ്ചി ,പാവക്ക ,വഴുതനങ്ങ
മുതലയ പച്ചക്കറി പോലും പ്രശനമാണ് . കാപ്പി അതിൽ കൂടുതൽ പ്രശനം ആണ്
( രായിച്ചൻ )
wwwwwwwwwwwwwwwwwwwwwwwwwwwww

കൊടിത്തൂവ
അയണും കാൽസ്യവും ധാരാളം അടങ്ങിയിട്ടുള്ള ഒരു വള്ളിച്ചെടി ആണ് കൊടിതുവ ഇത് ത്വക്കിൽ സ്പർശിച്ചാൽ കഠിനമായ ചൊറിച്ചിൽ ഉണ്ടാക്കും .

കൊടിത്തിവയുടെ ഇല പറിച്ച് വെള്ളത്തിലിട്ട് തിളപ്പിച്ചാൽ ചൊറിച്ചിൽ മാറും. അതിനു ശേഷം എടുത്ത് തേങ്ങയും ഉള്ളിയും ചേർത് തോരൻ ഉണ്ടാക്കി കഴിക്കുന്നത് രക്ത വർദ്ധനക്കും അസ്ഥിയുടെ ബലത്തിനും നല്ലതാണ്. സന്ധികൾക്ക് തേയ് മാസം ഉള്ളവർ ഇത് ശീലിക്കുന്നത് നല്ലതാണ്. ഇതിൻ്റെ ഇലയിട്ട് തിളപ്പിച്ച വെള്ളം ചായപോലെ കുടിനീർ ആയി ഉപയോഗിക്കാറുണ്ട്.

കൊടിഞ്ഞുവ പാൻക്രിയാസിൻ്റെ പ്രവർത്തനത്തെ ഉത്തേജിപ്പിക്കും. അതു കൊണ്ട് പ്രമേഹ രോഗികൾക്ക് ഇത് ഹിതമാണ് തലവേദന കൊടിഞ്ഞി ഉറക്കക്കുറവ് ആസ്മ മുതലായ രോഗങ്ങൾ ഉള്ളവർ കൊടിത്തൂവയില ഇട്ട് വെള്ളം തിളപ്പിച്ച് കുടിക്കുന്നത് നല്ലതാണ്.

ഗന്ധർവ ഹസ്താദി കഷായം ദുർ സ്പശ കാ ദി കഹായം തിക്തക ഘൃതം മഹാതിക്തകം ഘൃതം മുതലായവയിൽ എല്ലാം കൊടിത്തു വ ഉപയോഗിച്ചു വരുന്നു. കൊടിത്തൂവയുടെ ശാസ്ത്രീയ നാമം Tragia involucrata എന്നാണ്.

ഗർഭിണികൾക്ക് കൊടിത്തുവ ഹിതമല്ല
( ഷംസീർ വയനാട് )
wwwwwwwwwwwwwwwwwwwwwwwwwwwww

കൊടിത്തൂവ വേര് കഷായം വെച്ച് കുടിച്ചാൽ വയറ്റിൽ പുകച്ചിൽ (വയറെരിച്ചിൽ ) മാറിക്കിട്ടും
( രാധാകൃഷ്ണൻ )
wwwwwwwwwwwwwwwwwwwwwwwwwwwww

കല്ലൂർ വഞ്ചിയുടെ ശാസ്ത്രനാമം Rotula aquatica എന്നാണ് . കുടുംബം: Boraginaceae
( ബാലകൃഷ്ണൻ വൈദ്യർ )
wwwwwwwwwwwwwwwwwwwwwwwwwwwww

കൈ പെരുക്കുന്നതിന്
ഇലക്കറികൾ കൂടുതൽ കഴിയ്ക്കുക.
പൊരിച്ച ഭക്ഷണം, മൈദ കൊണ്ടുള്ള ഭക്ഷണം, ഉൾപുഴുക്കം ഉണ്ടാക്കുന്ന കോഴിയിറച്ചി, മുട്ട മുതലായവ, ബേക്കറി സാധനങ്ങൾ , ടിന്നിൽ അടച്ച ഭക്ഷണങ്ങൾ മുതലായവ ഒഴിവാക്കുക. തലയിൽ എള്ള് ആട്ടിയ എണ്ണ തിരുമ്മി പിടിപ്പിയ്ക്കുക. എള്ള് വറുത്തു എന്നും കിടക്കാൻ നേരം കഴിയ്ക്കുക. പെരുപ്പ് ശ്രമിക്കും. ഒന്നു രണ്ടു മാസം ഇത് കഴിക്കണം
(ജയപ്രകാശ് വൈദ്യർ )
wwwwwwwwwwwwwwwwwwwwwwwwwwwww

അകാല നരക്ക്
എള്ളു വറുത്തു പൊടിച്ച് തൃഫല പൊടിയും ശർക്കരയും ചേർത്തു് വച്ചിരുന്ന് കഴിക്കുക അകാലനര ശമിക്കും

കുഞ്ഞുണ്ണി തൃഫല ചൂർണം ചേർത്ത് കഴിക്കുന്നതും അകാലനര ശമിപ്പിക്കും.
(സെയ്ദ് അസലം തങ്ങൾ )
wwwwwwwwwwwwwwwwwwwwwwwwwwwww

Leave a comment