Post 191 ഗൃഹ വൈദ്യം ഭാഗം 4

വാതപ്പരുവിന്
പൊന്നാ വീരൻ്റെ (പൊന്നാംത കരയുടെ ) വേരു പറിച്ച് പഞ്ഞി പോലെ ചതച്ച് ഒരു തുടം നെയ് ചേർത് കാച്ചുക. മൊരിയുന്ന പാകത്തിൽ വാങ്ങി വച്ചിരുന്ന് അത്താഴം ചോറിൽ ചേർത് കഴിക്കുക. അല്ലെങ്കിൽ അത്താഴ ശേഷം കുടിക്കുക. ഒറ്റ ദിവസത്തെ ഔഷധം കൊണ്ട് വാതപ്പരു ശമിക്കും . പിന്നീട് ഉണ്ടാവുകയും ഇല്ല. പിറ്റേ ദിവസം അൽപം വയറിളകാൻ സാദ്ധ്യത ഉണ്ട്

ടോൺസിലൈറ്റിസിസ്
മുയൽചെവിയൻ്റെ നീര് പുരട്ടുകയോ മുയൽചെവിയൻ കള്ളിൻ്റെ മട്ടിൽ അരച്ച് പുരട്ടുകയോ ചെയ്താൽ ടോൺസിലൈറ്റിസ് ശമിക്കും

വെളുത്തുള്ളിയും കല്ലുപ്പും കൂടി അരച്ച് പുരട്ടിയാലും ടോൺസില്ലൈററി ശിവക്കും.

നല്ല വെയിൽ കിട്ടുന്ന കുന്നിൻ മുകളിൽ രണ്ടിട താഴ്തി അടിയിലെ മണ്ണെടുത്ത് വെള്ളത്തിൽ കലക്കി അരിച്ച് ചരൽ നീക്കി ഒരു പാത്രത്തിൽ വക്കുക . കലക്കൽ മാറുമ്പോൾ തെളി ഊററി കളയുക. അടിയിൽ അടിഞ്ഞ ചെളി ഒരു തുണിയിൽ തേച്ച് രണ്ടു മണിക്കൂർ സമയം കഴുത്തിൽ ചുററി വക്കുക . ഇങ്ങിനെ ഒരു രണ്ടു മാസം ചെയ്താൽ സർജറി അനിവാര്യമായ ഘട്ടത്തിലുള്ള ടോൺസിലൈറ്റിസും ശമിക്കുന്നതാണ്

കേഴ്വി ക്കുറവിന്
നല്ല കറുത്ത നിറമുള്ള മുട്ടനാടിൻ്റെ കാഷ്ടം ചുട്ട ഭസ്മവും ഇന്തുപ്പും കൂടി അതേ ആടിൻ്റെ മൂത്രത്തിൽ കലക്കി അതിൻ്റെ തെളി ഈററി വച്ചിരുന്ന് രണ്ടോ മൂന്നോ തുള്ളി വീതം ചെവിയിൽ ഒഴിക്കുക . ഒരു നല്ല വൈദ്യൻ്റെ മേൽനോട്ടത്തിൽ കുറച്ചു ദിവസം ഇങ്ങിനെ ചെയ്താൽ കേഴ്വി കുറവ് ശമിക്കും.

ആസ്മക്ക്
ഒരു കോഴിമുട്ട കഴുകി വൃത്തിയാക്കി ഒരു ഗ്ലാസിൽ വച്ച് അത് മുങ്ങുന്ന അളവിൽ ചെറുനാരങ്ങ നീരൊഴിച്ച് 24 മണിക്കൂർ വക്കുക. മുട്ടയുടെ തോട് അലിഞ്ഞു പോകും അതിനു ശേഷം അത്രയും ചെറു തേൻ കൂടി ചേർത് അടിച്ചു യോജിപ്പിച്ച് അടുപ്പത്ത് വച്ച് ഒന്നു തിളക്കുമ്പോൾ വാങ്ങി സൂക്ഷിച്ചു വച്ച് ഒരു ടേബിൾ സ്പൂൺ അളവ് രാവിലെയും വൈകിട്ടും സേവിക്കുക. അങ്ങിനെ ഏഴു ദിവസം സേവിച്ചാൽ പഴകിയ ആസ്മയും മാറി പോകും എന്ന് വറുഗീസ് വൈദ്യരുടെ ഗ്രഹവൈദ്യം എന്ന ഗ്രന്ഥത്തിൽ കാണുന്നു.

മരംകൊത്തിയുടെ മാംസം ജീരകം ചേർത് വേവിച്ച് ഇന്തുപ്പു ചേർത് കൊടുത്താൽ കുട്ടികളുടെ ആസ്വ ശവിക്കും

തൊട്ടാവാടി അരച്ച് കരിക്കിൻ വെള്ളത്തിൽ കലക്കി രണ്ടു തൊടം വീതം 21 ദിവസം സേവിച്ചാൽ കുട്ടികളുടെ ആസ്വ ശമിക്കും.

നാലു തുടം വള്ളിയുഴിഞ്ഞയുടെ റീരിൽ ഒരു തുടം പശുവിൻ നെയ് ചേർത് കാച്ചി അരിച്ച് രോഗബലവും ദേഹ ബലവും അനുസരിച്ച് ഒരു തുള്ളി മുതൽ അഞ്ചു തുള്ളി വരെ രാത്രി ഉറങ്ങുന്നതിനു മുൻപായി സേവിക്കുക. ആസ്മ ശമിക്കും.
( ബിനോയ് )
wwwwwwwwwwwwwwwwwwwwwwwwwwwww

പൊന്നാ വീരത്തിൻ്റെ ( ഊളൻ തകര ) ഇലയും രണ്ട് കല്ല് ഉപ്പും കൂട്ടി കശക്കി പിഴിഞ്ഞ നീര് രണ്ട് നേരം കുടിച്ചാൽ വയറുടി മാറും
( ഹർമൻ കുററിച്ചാൽ )
wwwwwwwwwwwwwwwwwwwwwwwwwwwww

അടയ്ക്കാമണിയന്റെ ഇല ഇട്ടു സൂക്ഷിക്കുന്ന ധാന്യങ്ങൾക്ക് കീടബാധ ഉണ്ടാകില്ല.
(+91 75940 64500 )
wwwwwwwwwwwwwwwwwwwwwwwwwwwww

അതിസാരത്തിന്
1)കീഴാർ നെല്ലി സമൂലം എടുത്ത് അരച്ച് മോരിൽ കലക്കി കഴിക്കുക.

2)മാങ്ങായണ്ടിപ്പരിപ്പ് ഉണക്കിപ്പൊടിച്ച് ചെറുതേനിൽ ചാലിച്ച് കഴിക്കുക

*അജീർണ്ണത്തിന് *
മുരിങ്ങത്തൊലി നീരിൽ ഇത്തുപ്പ് ചേർത്ത് കഴിക്കുക

*അൾസറിന് *
വാഴപ്പിണ്ടിനീരിൽ തേൻ ചേർത്ത് പതിവായി രാവിലെ കഴിക്കുക

*ആണിരോഗത്തിന് *
എരിക്കിൻ പാൽ തുടർച്ചയായി പുരട്ടുക

*ഇക്കിളിന് *
ഒരു താനിക്കാത്തോട് പൊടിച്ച് തേനിൽ ചാലിച്ച് കഴിക്കുക

*ഒച്ചയടപ്പിന് *
1)വയമ്പ് തേനിൽ അരച്ച് കഴിക്കുക
2) മുയൽചെവിയൻ, ഉപ്പും, വെളുത്തുള്ളിയും ചേർത്തരച്ച് തൊണ്ടയിൽ പുരട്ടുക

*കണ്ണിന് താഴെയുള്ള കറുപ്പ് മാറാൻ*
പുളിയില്ലാത്ത മോരിൽ ത്രിഫല അരച്ച് പുരട്ടുക

*കാലു വിള്ളുന്നതിന്*
പന്നിനെയും ഗോമുത്രവു ചേർത്തു പുരട്ടുക

*കുഴിനഖത്തിന്*
കൂനമ്പാലയുടെ കറ ദിവസം 3 പ്രാവശ്യം ഇടുക

*കൊടിഞ്ഞിക്ക്*
കൂന്നമ്പാലയുടെ ഇല അരച്ച് നെറ്റിയിൽ ഇടുക

*ചെവിവേദന*
പിച്ചകമൊട്ട് വാട്ടിപ്പിടഴിഞ്ഞ നീര് ചെറുചൂടേടേ ചെവിയിൽ ഒഴിക്കുക

*നടുവേദനക്ക് *
ചുക്കുകഷായത്തിൽ ആവണക്കെണ്ണ ചെർത്ത് കഴിക്കുക

*വാതനിരിന് *
ഉമ്മത്തിൻ്റെ ഇല അരച്ചതും സമം അരിമാവും ചെർത്ത് കുറുക്കി ചെറുചൂടോടെ പുരട്ടുക

*വായ്പുണ്ണിന് *
കരിംജീരകവും , കൊട്ടവും , ജാതിക്കയും കൂടി പൊടിച്ച് തേനിൽ ചാലിച്ച് പുരട്ടുക
( +91 75590 94809: )
wwwwwwwwwwwwwwwwwwwwwwwwwwwww

മൂത്രക്കല്ല് ഒറ്റദിവസം കൊണ്ട് പുറത്ത് പോവാന്‍ 3 steps.. 👇 ഗൃഹവൈദ്യ-രീതി

Step 1.) രണ്ട് ഔണ്‍സ് ഒലീവ് ഓയിലും രണ്ട് ഔണ്‍സ് ചെറുനാരങ്ങ നീരും ചേര്‍ത്തു കഴിച്ചതിന് ശേഷം, ഉടനേ തന്നെ 12 ഔണ്‍സ് വെള്ളം കുടിക്കുക.

Step 2.) step-1 കഴിഞ്ഞ് അര മണിക്കൂറിന് ശേഷം, പകുതി ചെറുനാരങ്ങ പിഴിഞ്ഞ ഒരു ഗ്ലാസ്സ് വെള്ളത്തില്‍ ഒരു ടീസ്പൂണ്‍ ആപ്പിള്‍സീഡര്‍ വിനാഗിരി ചേര്‍ത്തിളക്കി കുടിക്കുക.

Step 3.) ഓരോ മണിക്കൂറിലും (Step 2.) ആവര്‍ത്തിക്കുക.

NB:- 3mm size & above വലിപ്പമുള്ള കല്ലാണെങ്കില്‍ ഈ പ്രവൃത്തി ചെയ്യുന്നതിന് മുമ്പ് കല്ലിന്‍റെ size കുറക്കേണ്ടതാണ്. (അതിന് മുതിരയും പുളിയും ചേര്‍ത്തു മൂടിയില്ലാതെ വേവിച്ച വെള്ളം കൊണ്ട് ‘രസം’ ഉണ്ടാക്കി കുടച്ചാല്‍ മതി.)
wwwwwwwwwwwwwwwwwwwwwwwwwwwww

ഭ്രാന്തിന്
മയിൽ പീലി ചുട്ട ഭസ്മം ആവർതനം ചേർത് സേവിക്കുകയും കണ്ടിവെണ്ണ ഉമ്മത്തിൻ്റെ ഇല പിഴിഞ്ഞ നീരിൽ അരച്ച് നിറുകയിൽ തളം വക്കുകയും ചെയ്താൽ ഭ്രാന്ത് ശമിക്കും.

ടോൺസിലൈറ്റിസിന്
കാരക്കൊച്ചിയിലയുടെ നീരിൽ കൂത്തുപ്പു ചേർത് മൂന്നു തുള്ളി വീതം നസ്യം ചെയ്താൽ ടോൺസിലൈറ്റിസ് ശമിക്കും

ശരീരവേദനക്ക്
ചെമ്പരത്തി വേരും ആടലോടകത്തിൻ്റെ വേരും കൂട്ടി വെന്ന വെള്ളത്തിൽ മേലു കഴുകിയാൽ ശരീരവേദന ശമിക്കും.

പനിക്ക്
മഞ്ഞൾ തുമ്പ നീരിൽ ഭാവന ചെയ്ത് നിഴലിൽ ഉണക്കി സൂക്ഷിക്കുക. ഇത് കത്തിച്ച പുക വലിച്ചാൽ പനിയും തലവേദനയും ശമിക്കും.

പേരയുടെ തൊലിയും മാതള നാരങ്ങയുടെ തൊലിയും ഇട്ട് വെന്ത വെള്ളത്തിയെ ആവി കൊണ്ടാൽ പല്ലുവേദന ശമിക്കും.
(വിജേഷ് വൈദ്യർ )
wwwwwwwwwwwwwwwwwwwwwwwwwwwww

നടുവേദനക്ക്
ആ വാക്കിൻ്റെ ഇലയും കരിനൊച്ചി ഇലയും സമമായി എടുത്ത് ചതച്ച് പിഴിഞ്ഞ നീര് ഒരൗൺസ് (25 ML) വീതം രാവിലെയും വൈകിട്ടും സേവിക്കുക കരിങ്ങാച്ചി യി ല അരച്ച് ലേപനം ചെയ്യുക. നടു വേദന ശമിക്കും.

ഉറക്കത്തിൽ മൂത്രം പോകുന്നതിന്
നാടൻ ആടിൻ്റെ വൃഷണം ചുട്ടു പൊടിച്ച് ഓരോ സ്പൂൺ രാത്രി ഉറങ്ങാൻ പോകുമ്പോൾ ചൂടുവെള്ളത്തിൽ കലക്കി കുടിക്കുക. ഉറക്കത്തിൽ മൂത്രം പോകുന്നത് മൂന്നു ദിവസം കൊണ്ട് ശമിക്കും

നാടൻ പൂവൻകോഴിയുടെ പൂവ് മേൽ പറഞ്ഞ പ്രകാരം സേവിച്ചാലും ഉറക്കത്തിൽ മൂത്രം പോകുന്നത് ശമിക്കും.
(ജയാനന്ദൻ വൈദ്യർ )

wwwwwwwwwwwwwwwwwwwwwwwwwwwww

[30/05 9:43 AM] +91 94460 35149: പൊലുവള്ളി/ആയിരം പല്ലൻ -Lygodium flexuosum
[30/05 10:15 AM] +91 94460 35149:

Drynaria quercifolia എന്ന പന്നൽചെടിയാണ് തീപ്പന്നൽ എന്നറിയപ്പെടുന്നത് .ഇതിന് കിരീടപ്പന്നൽ, കല്ലോലമരയോല, തുടിമ്പാളക്കിഴങ്ങ് എന്നീ പേരുകളും ഉണ്ട്.ഇതിന്റെ പ്രകന്ദം തീപ്പൊള്ളലിന് മരുന്നാണ്.

ഇത് ഒരുepiphyte ആണ്.അതായത് ഇരിപ്പുറപ്പിച്ച മരത്തിൽ നിന്ന് ആഹാരം സ്വീകരിക്കുന്നില്ല; ഇത്തിക്കണ്ണിയെപ്പോലെ.
(ബാലകൃഷ്ണൻ വൈദ്യർ )
wwwwwwwwwwwwwwwwwwwwwwwwwwwww

ചുണങ്ങിന്
മലയിഞ്ചി അരച്ച് തേച്ചാൽ ചുണങ്ങ് ശമിക്കും….

പ്ലാശ് അഥവാ ചമത മരത്തിൻ്റെ കുരു ചെറുനാരങ്ങ നീരിൽ അരച്ച് പുരട്ടിയാൽ ചുണങ്ങ് ശമിക്കും

ഇവ ഉപയോഗിക്കുമ്പോൾ ചിലരിൽ ചെറുതായി പൊള്ളാൻ സാധ്യതയുണ്ട്…
( ടി ജോ എബ്രാഹാം )
wwwwwwwwwwwwwwwwwwwwwwwwwwwww

ഉറക്കത്തിൽ മൂത്രം പോകുന്നതിന്
രാത്രി ചെറുപയർ മാത്രം വേവിച്ചു കൊടുക്കുക. അഞ്ചു മണിക്ക് ശേഷം മറ്റു ഭക്ഷണം ഒന്നും കൊടുക്കരുത് ഒരാഴ്ച കൊണ്ട് കുറയും പിന്നെ ചെറു പയർ ചേർത്ത് ഭക്ഷണം ശീലം ആക്കുക .
(ശ്രീധരൻ വൈദ്യർ )
wwwwwwwwwwwwwwwwwwwwwwwwwwwww

പല്ലുവേദനക്ക്
ഒരു പച്ചമുളകിൻ്റെ മുകൾഭാഗം വെട്ടി കളഞ്ഞ് അരി നീക്കം ചെയ്ത് അതിൽ ഗരുഡക്കൊടിയുടെ ഇലയോ വേരോ രണ്ടും കൂട്ടിയോ ചതച്ചു പിഴിഞ്ഞ നീര് നിറച്ച് അത് വായിൽ ഇട്ട് നല്ലതുപോലെ ചവച്ച് തുപ്പുക. പല്ലുവേദന ശമിക്കും, പല്ലിലെ പുഴുക്കൾ എല്ലാം പുറത്തു പോകുന്നത് കാണാം.

മുളയുടെ മുള്ള് കാലിൽ തറച്ചാൽ
കാഞ്ഞിരത്തിൻ്റെ കമ്പ് ചൂടാക്കി വച്ച് അമർ തുക. പഴുക്കില്ല – വേBm പോകും.

മീനിൻ്റെ മുള്ളോ ഇറച്ചിയിലെ എല്ലോ തൊണ്ടയിൽ തറച്ചാൽ ഞാറയുടെ തൊലി അരച്ച് പുറമേ പൂശുക, മീൻ മുള്ള് ആയാലും എല്ല് ആയാലും അത് ഉരുകി പോകും.

ഒരു ഗ്ലാസിൽ ഒരു കോഴിമുട്ട വച്ച് അത് മുങ്ങുവാൻ വേണ്ടത്ര ചെറുനാരങ്ങ നീര് ഒഴിച്ച് ഒരു രാത്രി , (12 മണിക്കൂർ ) വക്കുക. അതിൻ്റെ തോട് നാരങ്ങ നീരിൽ അലിഞ്ഞു പോകും. രാവിലെ മുട്ട തീക്കി നാരങ്ങനീര് എടുത്ത് സേവിക്കുക
( ഹർഷൻ കുററച്ചൽ )
wwwwwwwwwwwwwwwwwwwwwwwwwwwww

കൊതുക് കടിക്കാതിരിക്കാൻ
കുലകളായി ഇളം പിങ്ക് നിറമുള്ള പൂക്കളുണ്ടാകുന്ന ഒരിനം റോസാ പു ഉണ്ട്. ഇതിനെ ഇംഗ്ലീഷ് റോസ് എന്ന് പറയാറുണ്ട്. ഇതിൻ്റെ പൂവ് മൂന്നെണ്ണം കടിച്ചരച്ച് തിന്നാൽ കൊതുക് കടിക്കില്ല

ഉറക്കത്തിൽ പല്ലു കിടക്കുന്നതിന്
തുമ്പയില നീരിൽ ഈ റോസാപ്പൂ അരച്ച് കഴിച്ചാൽ കുട്ടികൾ ഉറക്കത്തിൽ പല്ലു കിടക്കുന്നത് മാറും.

ഉറക്കത്തിൽ മൂത്രമൊഴിക്കുന്നതിന്
വയമ്പും കുതിർത്ത ചെറുപുന്ന യരിയും ചെറിയ റോസാ പൂക്കളും തുമ്പയില നീര് മൂന്നു തുള്ളി ചേർത്തരച്ച് താന്നിക്കാ വലുപ്പം രാത്രിയിൽ കൊടുക്കുക. കുഞ്ഞുങ്ങൾ ഉറക്കത്തിൽ മൂത്രമൊഴിക്കുന്നത് മാറും

വെള്ളതണ്ട് (മഷിതണ്ട് ) വെളുത്ത ശംഖുപുഷ്പത്തിൻ്റെ വേര് കമ്പളക്കുരു എന്നിവ അരച്ച് കൊടുത്താലും കുട്ടികൾ ഉറക്കത്തിൽ മൂത്രമൊഴിക്കുന്നത് മാറും

ഹൈപർ ആക്റ്റിവിറ്റിക്ക്
ചെറിയ പനിനീർ പൂവും കുമ്പള കുരുവും കുടി കൊടുത്താൽ കുഞ്ഞുങ്ങളിലെ ഹൈപർ ആക്റ്റിവിററി ശ്രമിക്കും . അവസ്ഥാനുസരണം ചെറുപുന്നയതിയും ചേർക്കാറുണ്ട്.

പരുക്കൾ പൊട്ടാൻ
തെങ്ങിൻ്റെ കൂമ്പിലെ പൊടി തേനോ വെററിലനീ രോ ചേർത് പുരട്ടിയാൽ കുരുക്കൾ വേഗത്തിൽ പഴുത്തു പൊട്ടും. ഈ പൊടി സാമാന്യം മുറിവുകൾ ഒക്കെ കരിയാനും നല്ലതാണ്.

പ്രമേഹ വ്രണത്തിന്
ചെഞ്ചല്യം കുതിർത്ത് തെങ്ങിൻ്റെ കൂമ്പിലെ പൊടിയും വെണ്ണയും കുട്ടി അരച്ച് ലേപനം ചെയ്താൽ പ്രമേഹ വ്രണങ്ങളും വേരിക്കോസ് അൾസറും ശമിക്കും. ശമിക്കും

കൊടിഞ്ഞി ക്ക്
പെരിങ്ങലത്തിൻ്റെ തളിരില തൊട്ടുരിയാടാതെ പറിച്ചു കൊണ്ടുവന്ന് തിരുമ്മി പിഴിഞ്ഞ് ആറു തുള്ളി നീര് കാലിൻ്റെ പെരുവിരലിൽ ഇററിച്ചാൽ കൊടിഞ്ഞി ശ്രമിക്കും. ഇല അരച്ച് പെരുവിരലിൽ പൊതിയുന്നതും നല്ലതാണ്. . മുയൽ ചെവിയൻ കുടി ചേർത്തും ഉപയോഗിക്കാറുണ്ട് വേദന ഇടതു വശത്താണ് എങ്കിൽ വലതുവശം കാലിലും വലതു വശത്താണ് എങ്കിൽ ഇടതു വശം കാലിലും ഒഴിക്കണം. ഈ ക്രിയക്ക് വെളുത്ത പക്കം ഉത്തമം

കരിംജീരകം പൊടിച്ച് നെറ്റിയിൽ കെട്ടിവച്ചാലും കൊടിഞ്ഞി ശമിക്കും.

പച്ചമഞ്ഞളിൻ്റെ തൊലിയും കരിംജീരകവും കുടി അരച്ച് നെറ്റിയിൽ ലേപനം ചെയ്താലും കൊടിഞ്ഞി ശമിക്കും.

നാൽ പാമര തൊലിയും പെരുങ്ങല ത്തിൻ്റെ വേരിലെ തൊലിയും (ഇലയും ആകാം ) കൂടി അരച്ച് നെറ്റിയിൽ ലേപനം ചെയ്താലും കൊടിഞ്ഞി ശമിക്കും

ഗർഭാശയമുഴക്ക്
പെരിങ്ങലത്തിൻ്റെ വേരിലെ തൊലിയോ തളിരില യോ അരച്ചു സേവിച്ചാൽ ഗർഭാശയ മുഴകൾ ശമിക്കും

മുഴകൾക്ക്
ശവ കോട്ട പച്ചയുടെ വേരിലെ തൊലിയും പെരിങ്ങലത്തിൻ്റെ വേരിലെ തൊലിയും തളിരും മണി തക്കാളിയുടെ വേരും കൂടി അരച്ച് സേവിച്ചാൽ ബ്രയിൻ ട്യൂമർ അടക്കം ശരീരത്തിൽ എവിടെ ഉണ്ടാകുന്ന മുഴകളും ശമിക്കും . ഗർഭാശയ മുഴകൾ സിസ്റ്റുകൾ ട്യൂമറുകൾ മുതലായവ എല്ലാം ശമിക്കും

വെള്ളപ്പാണ്ടിന്
വെയിൽ ഉള്ള ദിവസം രാവിലെ ഏഴര മണിയാകുമ്പോൾ സിംഹപുഛവും ഏകനായകവും കുടി അരച്ചുരുട്ടി നെല്ലിക്ക അളവ് ഉള്ളിൽ സേവിക്കുകയും അര മണിക്കൂറിനു ശേഷം ഇതു തന്നെ ചതച്ചു പിഴിഞ്ഞ നീര് ലേപനം ചെയ്ത ശേഷം വെയിൽ കൊള്ളുകയും ചെയ്താൽ വെള്ളപ്പാണ്ട് ശമിക്കും

ബുദ്ധിമാന്ദ്യത്തിന്
പഞ്ചമുഖ രുദ്രാക്ഷം ചാണയിൽ അരച്ച് പ്രഭാതത്തിൽ പല്ലു തേക്കുന്നതിന് മുൻപായി നാക്കിൽ തേച്ച് കൊടുക്കുകയും പെരിങ്ങലത്തിൻ്റെ ഇലയുടെ നീരിൽ മുക്കുറ്റി സ മൂലം പത്തു ഗ്രാം അരച്ച് കൊടുക്കുകയും ചെയ്താൽ കുട്ടികളിലെ ബുദ്ധിമാന്ദ്യം ശമിക്കും . 12 വയസിന് താഴെ ഉള്ള കുട്ടികൾക്ക് രുരാക്ഷം അരച്ച് നടുവിരൽ കൊണ്ട് അമ്മ നാവിൽ തേച്ച് കൊടുക്കണം . 12 വയസ് കഴിഞ്ഞാൽ പെൺകുട്ടികൾക്ക് അമ്മയും ആൺകുട്ടികൾക്ക് അഛനും തേച്ചു കൊടുക്കണം

ചൂടു കുരുവിന്
പരുത്തിയിലയും പെരിങ്ങലത്തിൻ്റെ ഇലയും കൂടി തേങ്ങാപ്പാലിൽ അരച്ച് ലേപനം ചെയ്യുകയോ അതിൽ എണ്ണ ചേർത് കാച്ചി അരിച്ച് ലേപനം ചെയ്യുകയോ ചെയ്താൽ ചൂടു കുരു ശമിക്കും.

വട്ട ചൊറിക്ക്
കറിവേപ്പിലയും കാപ്പിപ്പൊടിയും കൂടി പെരിങ്ങലത്തിൻ്റെ ഇലയുടെ നീരിൽ അരച്ച് തേച്ചാൽ വട്ടച്ചൊറി (റി ഗ് വേം ) ശമിക്കും

തിമിരത്തിന്
പെരിങ്ങലത്തിൻ്റെ ഇലയുടെ നീരും ഇരട്ടിമധുര ത്തിൻ്റെ നീരും മുലപ്പാലും കൂടി കണ്ണിൽ ഇറ്റിച്ചാൽ കാഴ്ച വർദ്ധിക്കുകയും തിമിരം ശമിക്കുകയും ചെയ്യും .

ശീഘ്രസ്ഖലനത്തിന്
പെരിങ്ങലത്തിൻ്റെ തളിരിലയും മുരിങ്ങ കുരുവും കുടി അരച്ച് സേവിച്ചാൽ ശീഘ്രസ്ഖലനം ശമിക്കും.

അരിമ്പാറക്
പെരിങ്ങലത്തിൻ്റെ ഇലയുടെ നീരും കള്ളിമുൾ ചെടിയുടെ പാലും കുട്ടി ലേപനം ചെയ്താൽ പാലുണ്ണിയും അരി സാറയും നശിക്കും

ഇരട്ടി മധുരവും കറുകയും പെരിങ്ങലത്തിൻ്റെ ഇലയുടെ നീരും എള്ളെണ്ണ യും കൂടി അരച്ച് പുരട്ടിയാലും അരിമ്പാറയും പാലുണ്ണിയും നശിക്കും.

ആർതവ വേദനക്ക്
കരിക്കിൻ്റെ മുഖം വെട്ടി മൂന്നു സ്പൂൺ ചെറുതേനും ആറു മുതൽ പന്ത്രണ്ട് തുള്ളി വരെ പെരിങ്ങലത്തിൻ്റെ ഇലയുടെ തീരും ചേർത് ഒരു രാത്രി അടച്ച് വച്ചിരുന്ന ശേഷം രാവിലെ രണ്ടോ മൂന്നോ പ്രാവശ്യമായിട്ട് സേവിക്കുക . ആർതവത്തിന് നാലു ദിവസം മുൻപു മുതൽ ഇങ്ങിനെ സേവിച്ചാൽ ആർതവ വേദന ഉണ്ടാവില്ല .മൂന്നു മാസം ഇത് ആവർതിക്കുക. പിന്നീട് ഒരിക്കലും ആർത്തവ വേദന ഉണ്ടാവില്ല’ . നാടൻ പൂവൻപഴം പഞ്ചസാര ചേർത് സേവിച്ചാൽ ആർതവ സമയത്തെ മൂത്രച്ചൂട് ശമിക്കും.

കൃമിക്ക്
ഒരു വിളഞ്ഞ തേങ്ങയുടെ വെള്ളത്തിൽ രണ്ടു സ്പൂൺ ചെറുതേനും ഒരു സ്പൂൺ തുമ്പയുടെ നീരും കൂടി ചേർത് രാവിലെയും ഉച്ചക്കും വൈകിട്ടു മാ യി കൊടുക്കുക. ഇങ്ങിനെ മൂന്നു ദിവസം കൊടുത്താൽ കുട്ടികളിലെ കൃമി ശല്യം നിശേഷം നശിക്കും’

ജലദോഷത്തിന്
ഒരു സ്പൂൺ മഞ്ഞൾ തേനിൽ ചാലിച്ച് പ്രഭാതത്തിൽ സേവിച്ചു വന്നാൽ മഴക്കാലത്തെ ജലദോഷവും ചുമയും ഉണ്ടാവില്ല.

ഒരു നുള്ള് മഞ്ഞൾ പൊടിയും ഒരു നുള്ള് കുരുമുളക് പൊടിയും കൂടി ഒരു സ്പൂണിൽ എടുത്ത് അൽപമൊന്ന് ചൂടാക്കി സഹിക്കാവുന്ന ചൂടിൽ നാവിലിട്ട് അലിയിച്ചിരകിയാൽ ജലദോഷം ഉടേm ശമിക്കും

ചുമക്
ഓരില വാട്ടി നിറുകയിൽ വക്കുകയും ചവച്ചിറക്കുകയും ചെയ്താൽ വരണ്ട ചുമ പെട്ടെന്ന് ശമിക്കും –

പുകച്ചിലിന്
നറുനീണ്ടി അരച്ച് പലിലോ കറുകപ്പുൽ നീരിലോ ഇളയ ഗോതമ്പു ചെടിയുടെ നീരിലോ സേവിക്കുക. ദേഹ ച്ചുട് (പുകച്ചിൽ) ശമിക്കും.

കരിക്കിൻ്റെ മുഖം വെട്ടി മൂന്നു സ്പൂൺ ചെറുതേനും ആറു മുതൽ പന്ത്രണ്ട് തുള്ളി വരെ പെരിങ്ങലത്തിൻ്റെ ഇലയുടെ തീരും ചേർത് . ഇതിൽ നാളം നീക്കിയ ചെത്തി പൂവും നറുനീണ്ടിയും കൂടി പൊടിച്ചു ചേർത് വച്ചിരുന്നു പ്രഭാതത്തിൽ സേവിച്ചാൽ ദേഹച്ചുടും (ദേഹം പുകച്ചിൽ) മൂത്ര ച്ചൂ?ടും ശമിക്കും.

പെരികിൻ്റെ ഇലയോ തൊലിയോ പിഴിഞ്ഞ നീരിൻ ചെഞ്ചല്യം കുതിർത്തരച്ച് ലേപനം ചെയ്താൽ വ്രണങ്ങൾ ശമിക്കും. പ്രമേഹ വ്രണത്തിലും ഫലപ്രദം.

കടന്നൽ വിഷത്തിന്.
ചെഞ്ചല്യവും മുക്കുറ്റിയും കൂടി വെണ്ണ ചേർത് അരച്ച് ലേപനം ചെയ്താൽ കടന്നൽ വിഷവും തേനീച്ച വിഷവും ശമിക്കും.

ചുണ്ണാമ്പു തേച്ചാൽ പഴുതാര കടിച്ച വിഷം ശമിക്കും

ഗരുഡക്കൊടി അരച്ചിട്ടാൽ എല്ലാത്തതം വിഷങ്ങളും ശ്രമിക്കും.

കാൽ വിരൽ ബലമുള്ള നൂലുക്കാണ്ട് ചുറ്റിവരിഞ്ഞ് അഗ്രഭാഗത്ത് സൂചി കൊണ്ട് കുത്തി അൽപം രക്തം കളഞ്ഞ ശേഷം ചുണ്ണാമ്പ് വെളിച്ചെണ്ണ ചേർത് തേക്കുക. വളം കടി ശമിക്കും –

കരിമംഗലത്തിന്
കസ്തൂരി മഞ്ഞളും പെരിങ്ങലത്തിൻ്റെ പേരിലെ തൊലിയും കുടി ചതച്ചു പിഴിഞ്ഞ നീരിൽ അൽപം ചുണ്ണാമ്പു ചേർത് തേച്ചാൽ കരിമംഗലം ശമിക്കും. ഇതിൽ അൽപം രസാജ്ഞനം ( സിങ്ക് ഓക്സൈഡ് ) കുടി ചേർത് ലേപനം ചെയ്താൽ അനാവശ്യ രോമ വളർച്ചകൾ ഇല്ലാതാകും

കടു കരച്ച് അൽപം തേനും ചേർത് തേച്ചാൽ താരൻ ശ്രമിക്കും. വെള്ളില അരച്ച് തേച്ചാലും താരൻ ശമിക്കും, വെള്ളിയും കാർകോ ലരിയും കൂടി അരച്ചിട്ടാലും താരൻ ശമിക്കും,

ത്തൊട്ടാത്തൊടിയൻ അരച്ച് തേച്ചാൽ ഗർഭിണികളുടെ തലവേദനയും നോയമ്പ് എടുത്തതിനാൽ ഉണ്ടായ തലവേദന ശമിക്കും

ധന്വന്തരം ഗുളിക സേവിക്കുകയും ഞൊട്ടാ ചൊടിയനും ജടാവാഞ്ചിയും കുടി അരച്ചു തേക്കുകയും ചെയ്താൽ ഗർഭിണികൾക്ക് മസിൽ പിടിക്കുന്നത് ശമിക്കും. ജടാമാഞ്ചിക്ക് പകരം ജടാമയാദി ചൂർണവും ഉപയോഗിക്കാം.
(Dr അനൂപ് +91 94470 10199 )
wwwwwwwwwwwwwwwwwwwwwwwwwwwww

പരു പൊട്ടാൻ
മല താങ്ങി അരച്ചിട്ടാൽ പരുക്കൾ വേഗത്തിൽ പഴുത്ത് പൊട്ടും.
(97464 56103 )
wwwwwwwwwwwwwwwwwwwwwwwwwwwww

കീ Sവിഷത്തിന്
മുറി കുട്ടിയുടെ നീര് ഒഴിച്ചാൽ കീട വിഷങ്ങൾ ശമിക്കും
( മധുസൂധന കുറുപ്പ് )
wwwwwwwwwwwwwwwwwwwwwwwwwwwww

അശ്മരിക്ക്
തഴുതാമയും ചെറുവൂളയും ഞെരിഞ്ഞിലും കുടി വെന്ത വെള്ളം മൂന്നു ലിറ്റർ ദിവസവും കുടിച്ചാൽ 10 mm വരെയുള്ള അശ്മതി ശമിക്കുന്നതായി കണ്ടിട്ടുണ്ട്,
(ജംഷാദ് ഗുരുക്കൾ )
wwwwwwwwwwwwwwwwwwwwwwwwwwwww

മൂത്രതടസത്തിന്
ചെറുവൂളയുടെ 20 to 30 ഇലകൾ കരിക്കിൻ വെള്ളത്തിൽ അരച്ചു ചേർത് സേവിച്ചാൽ മൂത്രതടസം ശമിക്കും . വാർദ്ധക്യത്തിലും ഫലപ്രദം .പോസ്റ്റേറ്റ് വീക്കത്തിലും പ്രയോഗിക്കാം –
(സുരേന്ദ്രൻ മാഷ് )
wwwwwwwwwwwwwwwwwwwwwwwwwwwww

*എക്സിമയ്ക്ക് ചിരട്ട എണ്ണ*
കാൽ മുട്ടിന് താഴെ സാധാരണയായി കാണപ്പെടുന്ന ഒരു രോഗമാണ് എക്സിമ അല്ലെങ്കിൽ രക്തവാതചൊറി. ദീർഘനാൾ നിലനിൽക്കുന്ന ഒരു ത്വക്ക് രോഗമാണ്. ഈ രോഗത്തിന് തീർത്തും ശമനം ലഭിക്കാൻ ഉള്ള ഔഷധമാണ് ചിരട്ട എണ്ണ. *ഉണ്ടാക്കുന്ന വിധം* ഒരു മൺകുടത്തിൽ കുറെ ചിരട്ട കഷണങ്ങൾ നിറയ്ക്കുക. ആ കുടം ഒരു മൺചട്ടി ഉപയോഗിച്ച് അടയ്ക്കുക. മൺകുടവും ചട്ടിയും യോജിക്കുന്ന സ്ഥലത്ത് വാഴയുടെ പോള കൊണ്ട് നല്ലപോലെ കെട്ടുക. ചട്ടിയിൽ മണ്ണ് കലരുവാൻ ഇടവരരുത്. പിന്നീട് ഇത് രണ്ടുംകൂടി ഒരു ചെറിയ കുഴിയിൽ കമിഴ്ത്തി കുഴിച്ചിടുക. കുടത്തിൻ്റെ പകുതി ഭാഗം പുറത്തു വരണം . ആ കുടത്തിൻ്റെ പുറത്ത് ധാരാളം വിറക് ഇട്ട് കത്തിക്കുക. മൂന്ന് മണിക്കൂർ നേരം കത്തിക്കണം. പിന്നീട് തീ കെടുത്തി കമഴ്ന്ന് ഇരിക്കുന്ന കുടവും ചട്ടിയും പുറത്തെടുക്കുക. കുടം മാറ്റി നോക്കിയാൽ ചട്ടിയിൽ എണ്ണ കാണാം . ചിലപ്പോൾ ആവി വെള്ളം ഉണ്ടായെന്നും വരാം. എങ്കിൽ അടുപ്പത്ത് വച്ച് വെള്ളം വറ്റിക്കണം . ഇങ്ങനെ കിട്ടുന്ന എണ്ണ എക്സിമയ്ക്ക് പുറമേ പുരട്ടാവുന്നതാണ്. എക്സിമയിൽ ഈ എണ്ണ ഒരു മാസം പുരട്ടിയാൽ കറുത്ത നിറം പോലും കാണുകയില്ല .
( വിജയകുമാർ )
wwwwwwwwwwwwwwwwwwwwwwwwwwwww

ആശ്മരിക്ക്
കല്ലുരുക്കിയും ചെറൂളയും സമമായി എടുത്ത് അരച്ച് ഒരു നെല്ലിക്ക വലുപ്പം 7ദിവസം കഴിക്കുക മൂത്രത്തിലെയും കിഡ്നി യിലെയും കല്ലുപോകും
(ശ്രീധരൻ വൈദ്യർ )
wwwwwwwwwwwwwwwwwwwwwwwwwwwww

തഴുതാമ 500 ഗ്രാം മുത്തിൾ 250 ഗ്രാം ചെറു ചുണ്ട വേര് 150 ഗ്രാം തിപ്പലി 8 എണ്ണം കുരുമുളക് പൊടി 2 സ്പൂൺ ചുക്കുപൊടി 2 സ്പൂൺ ഓരില 100 ഗ്രാം ഒരു തുമ്പ ചെടി സമൂലം എന്നിവ 6 ലിറ്റർ വെള്ള ത്തിൽ കഷായം വച്ച് 2 ലിറ്റർ ആക്കി അതിൽ നിന്നും 100 മില്ലി എടുത്ത് 100 മില്ലി വെള്ളവും ചേർത്ത് പ്രഭാതത്തിൽ സേവിക്കുക. അശ് മരി ശമിക്കും. കിട്ണിയുടേയും കരളിൻ്റേയും പ്രവർത്തനം മെച്ചപ്പെടുത്തും .കൊളസ്ട്രോൾ നിയന്ത്രിക്കും ഹൃദയത്തെ സംരക്ഷിക്കും.
wwwwwwwwwwwwwwwwwwwwwwwwwwwww

*എക്സിമയ്ക്ക് ചിരട്ട എണ്ണ* കാൽ മുട്ടിന് താഴെ സാധാരണയായി കാണപ്പെടുന്ന ഒരു രോഗമാണ് എക്സിമ അല്ലെങ്കിൽ രക്തവാതചൊറി. ദീർഘനാൾ നിലനിൽക്കുന്ന ഒരു ത്വക്ക് രോഗമാണ്. ഈ രോഗത്തിന് തീർത്തും ശമനം ലഭിക്കാൻ ഉള്ള ഔഷധമാണ് ചിരട്ട എണ്ണ. *ഉണ്ടാക്കുന്ന വിധം* ഒരു മൺകുടത്തിൽ കുറെ ചിരട്ട കഷണങ്ങൾ നിറയ്ക്കുക. ആ കുടം ഒരു മൺചട്ടി ഉപയോഗിച്ച് അടയ്ക്കുക. മൺകുടവും ചട്ടിയും യോജിക്കുന്ന സ്ഥലത്ത് വാഴയുടെ പോള കൊണ്ട് നല്ലപോലെ കെട്ടുക. ചട്ടിയിൽ മണ്ണ് കലരുവാൻ ഇടവരരുത്. പിന്നീട് ഇത് രണ്ടുംകൂടി ഒരു ചെറിയ കുഴിയിൽ കമിഴ്ത്തി കുഴിച്ചിടുക. കുടത്തിൻ്റെ പകുതി ഭാഗം പുറത്തു വരണം . ആ കുടത്തിൻ്റെ പുറത്ത് ധാരാളം വിറക് ഇട്ട് കത്തിക്കുക. മൂന്ന് മണിക്കൂർ നേരം കത്തിക്കണം. പിന്നീട് തീ കെടുത്തി കമഴ്ന്ന് ഇരിക്കുന്ന കുടവും ചട്ടിയും പുറത്തെടുക്കുക. കുടം മാറ്റി നോക്കിയാൽ ചട്ടിയിൽ എണ്ണ കാണാം . ചിലപ്പോൾ ആവി വെള്ളം ഉണ്ടായെന്നും വരാം. എങ്കിൽ അടുപ്പത്ത് വച്ച് വെള്ളം വറ്റിക്കണം . ഇങ്ങനെ കിട്ടുന്ന എണ്ണ എക്സിമയ്ക്ക് പുറമേ പുരട്ടാവുന്നതാണ്. എക്സിമയിൽ ഈ എണ്ണ ഒരു മാസം പുരട്ടിയാൽ കറുത്ത നിറം പോലും കാണുകയില്ല .
( വിജയകുമാർ )
wwwwwwwwwwwwwwwwwwwwwwwwwwwww

പ്രമേഹത്തിന്
ഞാവൽ കുരുവും ഉലുവയും കൂടി വറുത്ത് പൊടിച്ചു കാപ്പിയായി കഴിക്കുക. പ്രമേഹം ശമിക്കും

ഞാവൽ കുരു മാത്രം വറുത്ത് പൊടിച്ച് മാതളപഴ ചാറിൽ കഴിക്കുക പ്രമേഹം ശമിക്കും

ഞാവൽ കുരു പൊടിച്ച് തേനിൽ കഴിക്കുന്നത് അതിസാരവും രേക്താതിസാരവും ശമിപ്പിക്കും

രതിക്രീഡയിൽ ശീഖ്ര സ്ഖലനം ഉണ്ടാവുന്ന ആളുകൾ,താന്നിക്കായുടെ ഉള്ളിലെ പരിപ്പ് മാത്രം പൊടിച്ച് ലേശം പശുവിൻ നെയ്യിൽ ചാലിച്ച് രതി ക്രീടക്ക് മുൻപ് കഴിക്കുക.
Antony Alangadu
wwwwwwwwwwwwwwwwwwwwwwwwwwwww

തീപൊളലിന് ചെയ്തു കണ്ടിരുന്ന പ്രയോഗങ്ങൾ…

നാടൻ കോഴിയുടെ നെയ്യ് പഴയ കാലങ്ങളിൽ എടുത്ത് വെച്ചിരിക്കും അത് പുരട്ടുന്നത് ഫലപ്രദമാണ്.
അത് പോലേ തന്നെ തവളയുടെ നെയ്യും വളരെ നല്ലതാണ്…

വെളിച്ചെണ്ണയിൽ കുറച്ച് ചുണ്ണാമ്പ് ചേർത്ത് കൈ കൊണ്ട് കുറച്ച് സമയം അടിച്ചാൽ പതഞ്ഞ് വരും അത് പൊളൽ ആറുന്നത് വരെ ധാര കോരിയാൽ പൊളൽ ശമിക്കും…

പൊളിയാൽ തേൻ പുരട്ടുന്നതും ഫലപ്രദമാണ്…

പൊളലിന് വീടുക്കളിൽ ഉണ്ടാക്കി വെച്ചിരുന്ന ചില എണ്ണകളുണ്ട് ….

മരങ്ങളിൽ കുരുമുളക്ക് വളി പോലേ കയറി പോക്കുന്ന ഒരു സസ്യമുണ്ട് തീപന്നൽ എന്ന പേരിൽ അതിൻ്റെ ഇലയും തണ്ടും അരിഞ്ഞ് എണ്ണ കാച്ചിയെടുത്താൽ പൊളലിന് അതീവ ഫലപ്രദമാണ്…

പൈങ്ങ അഥവാ പാക്ക് അരിഞ്ഞിട്ട് എണ്ണ കാച്ചി തേച്ചാൽ പൊള്ളൽ ശമിക്കും

തീപന്നലും പാക്കും ഒറ്റക്കൊറ്റക്കായ് കാച്ചിയൊ അലെങ്കിൽ രണ്ടും ഒരുമിച്ച് ചേർത്തോ എണ്ണ കാച്ചി ഉപയോഗിക്കാം…

ഞാവൽ ഇല പിഴിഞ്ഞ നീര് എണ്ണയിൽ ചേർത്ത് കൽക്കനായി ഞാവലില തന്നെ അരച്ച് ചേർത്ത് കാച്ചി ഉപയോഗിച്ചാൽ പൊളിയടർന്ന തൊലി പുനഃർജീവിച്ച് വരും…
( ടി ജോ എബ്രാഹം )
wwwwwwwwwwwwwwwwwwwwwwwwwwwww

രക്തകുറവിന്
ഒരു ചെന്തെങ്ങിൻ്റെ കരിക്ക് എടുത്ത് മുഖം വെട്ടി അതിൽ മൂന്നു സ്പൂൺ കോലരക്ക് പൊട്ടിച്ചിടുക. മൂന്നു സ്പുൺ ഇല്ലട്ട (ഗൃഹ ധൂമം) കരിയും പൊടിച്ചിടുക അതൊരു ഇരുമ്പു ചട്ടിയിൽ നിവർ തി വച്ച് ചുറ്റും മുക്കാൽ ഭാഗം മണ്ണിടുക. ചിട്ടി അടുപ്പിൽ വച്ച് കരിക്കിൻ വെള്ളം തിളക്കും വരെ തീ കത്തിക്കുക. തണുത്താൽ അത് രാവിലെയും ഉച്ചക്കും വൈകിട്ടും സേവിക്കുക. ഇങ്ങിനെ മൂന്നു ദിവസം സേവിച്ചാൽ രക്തക്കുറവ് പരിഹരിക്കപ്പെടും
(പവിത്രൻ വൈദ്യർ )
wwwwwwwwwwwwwwwwwwwwwwwwwwwww
……
….

One thought on “Post 191 ഗൃഹ വൈദ്യം ഭാഗം 4

Leave a comment